ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കൂത്താട്ടുകുളം മഹാദേവ ക്ഷേത്രം




കൂത്താട്ടുകുളം മഹാദേവ ക്ഷേത്രം

ലോക്കേഷൻ. എറണാകുളം ജില്ലയിലെ മുവാറ്റുപുഴ താലൂക്കിൽ കൂത്താട്ടുകുളം പട്ടണത്തോട് ചേർന്നാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. എംസി റോഡിൽ നിന്ന് അര കിലോമീറ്റർ കിഴക്ക് മാറിയാണ് ക്ഷേത്രം. കൂത്താട്ടുകുളത്തു നിന്നും മുവാറ്റുപുഴ- തൊടുപുഴ എന്നിവടങ്ങളിലേക്ക് പോകുന്ന റോഡ് ഈ ക്ഷേത്രത്തിനോട് ചേർന്ന് കടന്നു പോകുന്നു.
 പ്രത്യേകതകൾ

പരമശിവൻറെ മധ്യ കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണിത്. പരമശിവനും പാർവ്വതിയും ഗണപതി സുബ്രഹ്മണ്യ സമേതെയുള്ള അപൂർവ്വം സ്വയംഭൂ പ്രതിഷ്ഠയാണ് ഇവിടെ. ആയിരത്തിലധികം വർഷം പഴക്കമുള്ളതും കൂത്താട്ടുകുളത്തിൻറെ സ്ഥലനാമ ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഐതിഹ്യവുമുള്ള ക്ഷേത്രവുമാണിത്. നിരവധി കൊത്തുപണികളും ചുവർ ചിത്രങ്ങളും നിറഞ്ഞതാണ് ഈ ക്ഷേത്രം. ക്ഷേത്രത്തിൻറെ ബലിക്കൽ പുരയുടെ മുകളിൽ രാമായണം പൂർണ്ണമായും ശില്പ രൂപത്തിൽ ആവിഷ്കരിച്ചിട്ടുണ്ട്. നിരവധി പ്രത്യേകതകളും ശിൽപ്പ ഭംഗിയുമുള്ളതാണ് ക്ഷേത്രം.പക്ഷെ കാലപ്പഴക്കം മൂലവും ക്ഷേത്ര നടത്തിപ്പുകാരുടെ താത്പര്യക്കുറവും മൂലം ജീർണ്ണാവസ്ഥയിലാണ് ഇപ്പോൾ ഈ ക്ഷേത്രം. കേരളത്തിൽ തന്നെ ഇത്രയും സാംസ്കാരിക പ്രധാന്യമുള്ളതും എന്നാൽ ഇത്ര ജീർണ്ണാവസ്ഥയിലുമുള്ള മറ്റൊരു ക്ഷേത്രം ഉണ്ടാകാനിടയില്ല.ക്ഷേത്രത്തിൻറെ ഭാഗമായിരുന്ന ആയിരം പേർക്ക് ഇരിക്കാമായിരുന്ന ഊട്ടുപുരയും, ഒരു ലക്ഷം ദീപങ്ങൾ കത്തിച്ചിരുന്ന വിളക്ക്മാടവും ഇരുനിര മാളികപ്പുരയും ക്ഷേത്ര നടത്തിപ്പുകാർ പൊളിച്ചുകളഞ്ഞിരുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രത്തിലെ മുഴുവൻ ജംഗമ വസ്തുക്കളം ഈ കാലയളവിൽ ഇല്ലാതായി.
നിലവിലെ സ്ഥിതി
1980 കളിൽ ബിബിസി ഈ ക്ഷേത്രത്തിൻറെ ശിൽപ്പ ചുവര‍ചിത്രകലാ പ്രത്യേകതകളെക്കുറിച്ച് ഡോക്യുമെൻററി ചിത്രീകരിച്ചിട്ടുണ്ട്. 2006 ൽ കേന്ദ്ര സാംസ്കാരിക മന്ത്രി കുമാരി ഷൈൽജ ഈ ക്ഷേത്രം സന്ദർശിച്ചിട്ടുണ്ട്. 2016 ൽ കേന്ദ്ര സാസ്കാരിക വകുപ്പ് ഈ ക്ഷേത്രത്തിലെ ശില്പ ചിത്ര സംരക്ഷണത്തിനും പുതുക്കിപ്പണിയുന്നതിനുമായി പണം അനുവദിച്ചുവെങ്കിലും ക്ഷേത്ര നടത്തിപ്പുകാരായ അത്തിമൺ ഇല്ലത്തിൻറെ എതിർപ്പു മൂലം മുടങ്ങിപ്പോയി. ഇതിനെ തുടർന്ന് ക്ഷേത്രം തിരുവിതാംകൂർ ദേവസ്വം ബോർഡിനെ എൽപ്പിക്കുവാനുള്ള ശ്രമം നാട്ടുകാർ നടത്തിവരുകയാണ്. എന്നാൽ ക്ഷേത്രം വിട്ടുകൊടുക്കാൻ കൈവശം വച്ചിരിക്കുന്ന അത്തിമൺ ഇല്ലം സന്നദ്ധത പ്രകടിപ്പിച്ചിട്ടില്ല.

ചരിത്രം
നേരത്തെ വടക്കുംകൂർ രാജ്യത്തിൻറെ ഭാഗമായിരുന്ന കൂത്താട്ടുകുളം പിന്നീട് 1750 ൽ മാർത്താണ്ഡ വർമ്മയാണ് തിരുവിതാംകൂറിനോട് ചേർക്കുന്നത് . മാർത്താണ്ഡ വർമ്മയുടെ ദളവയായിരുന്ന രാമയ്യനാണ് ഈ ക്ഷേത്രം പുനർ നിർമ്മിച്ചത്. തിരുവിതാംകൂർ കൊട്ടാരത്തിൻറെ നിർദ്ദേശ പ്രകാരമായിരുന്നു ഇത്. വടക്കുംകൂർ രാജ്യം പിടിച്ചെടുത്തതിൻറെ പ്രായശ്ചിത്വമായാണ് ഈ ക്ഷേത്രം പുനർ നിർമ്മിച്ചതെന്നാണ് ചരിത്രം. തെക്കൻ തിരുവിതാംകൂറിലെ തച്ചന്മാരും ശില്പികളുമാണ് ഈ ക്ഷേത്രം പുതുക്കി നിർമ്മിച്ചത്. തുടർന്ന് ശുചീന്ദ്രത്തെ നമ്പിമാരെ ക്ഷേത്ര ചുമതല രാമയ്യൻ ദളവ ഏൽപ്പിച്ചു. അതിനു ശേഷം ചേന്നാസ് നമ്പൂതിരി, വേങ്ങശ്ശേരി മൂത്തത്, ആമ്പക്കാട്ട് പണിക്കർ എന്നിവരായിരുന്നു ഈ ക്ഷേത്രത്തിൻറെ ഊരാളന്മാർ. ഇത് സംബന്ധിച്ച രേഖകൾ തിരുവനന്തപുരത്തെ സെൻട്രൽ വെർണ്ണാക്കുലർ റിക്കോഡ്സിൽ ഇപ്പോഴുമുണ്ട്. അമ്പലത്തിലെ ശാന്തിക്കായി രാമയ്യൻ ദളവയുടെ ആസ്ഥാനമായിരുന്ന മാവേലിക്കരയിൽ നിന്ന് പോറ്റി കുടംബത്തേയും കൊണ്ടുവന്നുവെന്നാണ് ചരിത്രം. മാവേലിക്കരയിലുള്ള അത്തിമൺ എന്ന പോറ്റി കുടുംബത്തിൻറെ കൈവഴിയായിരുന്നു ഇവിടെ ശാന്തിക്ക് എത്തിയ പോറ്റിമാർ. കാലക്രമേണ ചേന്നാസ്, വേങ്ങശ്ശേരി മൂത്തത് കുടുംബങ്ങളുടെ ഈ മേഖലയുമായുള്ള ബന്ധം ഇല്ലാതായി. അക്കാലത്തെ നാട്ടു പ്രമാണിമാരായ ആമ്പക്കാട്ട് പണിക്കർക്കായിരുന്നു പിന്നീട് ക്ഷേത്രത്തിൻറെ ഊരാള ചുമതല. 1950 കളോടെ ഊരാള അവകാശ കുടുംബം കൂത്താട്ടുകുളത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറിപ്പോയതോടെ ക്ഷേത്ര ശാന്തിക്കാരായ അത്തിമൺ ഇല്ലം അമ്പലത്തിൻറെയും ദേവസ്വത്തിൻറെയും അധികാരം കയ്യടക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് വ്യവഹാരങ്ങളും ഉണ്ടായിട്ടുണ്ട്.കേരളപ്പിറവിക്കു മുമ്പുതന്നെ ഈ ക്ഷേത്രത്തിൻറെ ഉടമസ്ഥാവകാശം ആര്ക്കുമില്ലെന്നും സർക്കാർ ഇക്കാര്യത്തിൽ ഇടപെടണമെന്നും അന്നത്തെ തിരുകൊച്ചി കോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും തുടർ നടപടികളെടുക്കാൻ സർക്കാരിന് കഴിഞ്ഞില്ല. അങ്ങനെ ക്ഷേത്രവും ദേവസ്വം സ്വത്തുക്കളും അത്തിമൺ ഇല്ലത്തിൻറെ കൈവശത്തിൽ എത്തുകയായിരുന്നുവെന്നാണ് രേഖകൾ വ്യക്തമാക്കുന്നത് എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലായി ആയിരക്കണക്കിന് ഏക്കർ ഭൂമി ഈ ക്ഷേത്രത്തിൻരെ അധീനതയിലായിരുന്നു. ഭൂ പരിഷ്കരണ നിയമത്തെ തുടർന്ന് ഭൂമികളെല്ലാം പാട്ടക്കാരുടെ ഉടമസ്ഥതയിലേക്ക് മാറി. എങ്കിലും കരമൊഴിവാക്കിയ എക്കർ കണക്കിന് ദേവസ്വം ഭൂമി ക്ഷേത്രത്തിൻറെ ഭാഗമായി ഇപ്പോഴുമുണ്ട്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് ബ്രഹ്മചര്യം?

എന്താണ് ബ്രഹ്മചര്യം? തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം. ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്. വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്. ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്...

സ്വാതി തിരുനാൾ രാമവർമ്മ

*പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ ജന്മദിനം* *സ്വാതി തിരുനാൾ* (1829-1846) സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...