ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഉള്ളൂർ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം



ഉള്ളൂർ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം

ഉള്ളൂർ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം
ഉള്ളൂർ ബാലസുബ്രഹ്മണ്യസ്വാമിക്ഷേത്രം
ഉള്ളൂർ ബാലസുബ്രഹ്മണ്യസ്വാമിക്ഷേത്രം
ക്ഷേത്രംഉള്ളൂർ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം
ഉള്ളൂർ ബാലസുബ്രഹ്മണ്യസ്വാമി 
കേരളത്തിന്റെ ഭരണതലസ്ഥാനമായ തിരുവനന്തപുരംനഗരഹൃദയത്തിൽ ഉള്ളൂർ കൊച്ചുള്ളൂർ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് ഉള്ളൂർ ബാലസുബ്രഹ്മണ്യസ്വാമിക്ഷേത്രം. കിഴക്കു ദർശനമായി ബാലസുബ്രഹ്മണ്യനാണ് ഇവിടുത്തെ മൂർത്തി. വട്ടശ്രീകോവിൽ. 16 കരിങ്കൽത്തൂണുകളീലാണ് മുഖമണ്ഡപം. മിക്കവാറും കരിങ്കല്ലിൽ തീർത്ത അപൂർവ്വമായ ഈ മഹാക്ഷേത്രം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ്.

ഐതിഹ്യം

നെടുമങ്ങാട് രാജാക്കന്മാരുടെ ആയിരുന്നു ഈ ക്ഷേത്രം. പുറത്തുള്ള അയ്യപ്പനായിരുന്നു അന്ന് മുഖ്യപ്രതിഷ്ഠ. ഒരിക്കൽ രാജാവിന് ഒരു സ്വപ്നത്തിൽ ശാസ്താവ് പ്രത്യക്ഷപ്പെട്ട് തന്റെ സോദരനായ സുബ്രഹ്മണ്യനെക്കൂടി ഇവിടെ പ്രതിഷ്ഠിക്കണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെ നെടുമങ്ങാട് രാജാവിന്റെ മേൽനോട്ടത്തിലാണ് സുബ്രഹ്മണ്യനെ പ്രതിഷ്ഠിച്ചത്.

ക്ഷേത്ര രൂപകല്പന

ശ്രീകോവിലിന്റെ ദർശനം കിഴക്കോട്ടാണ്. ക്ഷേത്രത്തിനു മുമ്പിൽ ഒരു വലിയ കുളമുണ്ട്. ശ്രീകോവിലിനു ചുറ്റും അതിസുന്ദരമായ ദാരുശില്പങ്ങൾ കൊണ്ട് അലംകൃതമാണ്.

ക്ഷേത്രക്കുളം

ദീർഘചതുരാകൃതിയിലുള്ള വിശാലമായ ക്ഷേത്രക്കുളം അമ്പലത്തിനു മുന്നിൽ വിരാജിക്കുന്നു. ഭഗവാന്റെ ഉഗ്രഭാവത്തിന്ന് ശാന്തതലഭിക്കാനുള്ള പ്രതീകമായിട്ട് പ്രതിഷ്ഠയുമായി അഭേദ്യബന്ധമുള്ള ഭഗവാന്റെ ഒരംഗമായി കണക്കാക്കിയാണ് ക്ഷേത്രത്തിനു മുമ്പിൽ കുളം നിർമ്മിച്ചിരിക്കുന്നത്.

ശ്രീകോവിൽ

ശ്രീകോവിലുകളുടെ ദർശനം കിഴക്കോട്ടാണ്. ക്ഷേത്രത്തിനു മുമ്പിൽ ഒരു കുളമുണ്ട്. ഇവിടെ ദിവസേന അഞ്ച് പൂജകളും മൂന്ന് ശീവേലികളും നടത്തിവരുന്നു. ശാസ്താവ്, ഗണപതി, ശിവൻ, നാഗങ്ങൾ എന്നിവരാണ് ഇവിടത്തെ ഉപദേവതകൾ.

ആനക്കൊട്ടിലും,ഊട്ടുപുരയും

ആനയുടെ ആകാരം പോലെ വലിപ്പത്തിന്റെ ഗാംഭീര്യം അനുഭവിപ്പിക്കുന്ന പതിനാറു തൂണുകളോട് കൂടിയ ഇവിടുത്തെ ആനക്കോട്ടിൽ പുതുതായി പണികഴിപ്പിച്ചതാണ് .

പൂജാവിധികളും, വിശേഷങ്ങളും

കുളം മറ്റൊരു ദൃശ്യം
മീനമാസത്തിൽ ഉത്രം ആറാട്ട് വരുന്ന വിധത്തിലാണ് ഉത്സവം

ക്ഷേത്രത്തിൽ എത്തിച്ചേരാൻ

ദേശീയപാത തിരുവനന്തപുരത്ത് ഉള്ളൂരിൽ കൊച്ചുള്ളൂരിൽ ആണ് റൂട്ടിൽ ക്ഷേത്രം. ക്ഷേത്രത്തെ ചുറ്റി മുൻ വശത്തേക്ക് കുളം ചുറ്റി റോഡ് പോകുന്നു. കേശവദാസപുരത്തുനിന്നും ക്ഷേത്രതിലേക്ക് എത്താം. .

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് ബ്രഹ്മചര്യം?

എന്താണ് ബ്രഹ്മചര്യം? തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം. ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്. വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്. ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്...

സ്വാതി തിരുനാൾ രാമവർമ്മ

*പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ ജന്മദിനം* *സ്വാതി തിരുനാൾ* (1829-1846) സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...