ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഭാരതീയ സംസ്കാരത്തിൽ സ്ത്രീകൾക്ക് 870000 വര്ഷം മുന്നേ പോലും ഹഠയോഗയും ,പൂജകളും ,താന്ത്രികവും ,രാജ്യ ഭരണവും നടത്താൻ അവകാശമുണ്ടായിരുന്നെന്നും




മക്കളെ നിങ്ങൾക്കു മുഷിയില്ലെങ്കിൽ ഭാരതീയ സംസ്കാരത്തിൽ സ്ത്രീകൾക്ക് 870000 വര്ഷം മുന്നേ പോലും ഹഠയോഗയും ,പൂജകളും ,താന്ത്രികവും ,രാജ്യ ഭരണവും നടത്താൻ അവകാശമുണ്ടായിരുന്നെന്നും അപ്രകാരം ചെയ്തിരുന്നെന്നും തെളിയിച്ചു തരാം ...
870000 വർഷം മുൻപേ എന്ന് പറയുവാൻ കാരണം ആദ്യം പറയട്ടെ .ഭാഗവതത്തിൽ കാല ഗണന എന്ന അധ്യായത്തിൽ ( യുഗ വർണന ) ആദ്യയുഗമായ കൃതായുഗം 1728000 വർഷങ്ങൾ എന്നും ,രണ്ടാം യുഗമായ ത്രേതാ യുഗം 1296000 വർഷങ്ങൾ എന്നും ,മൂന്നാം യുഗമായ ദ്വാ പരയുഗം 864000 വര്ഷങ്ങളെന്നും ,നാലാമത്തെയും ഒടുവിലത്തെയും യുഗം കലിയുഗമാണെന്നും അതിൽ 432000 വർഷമുള്ളതിൽ വെറും 5120 വര്ഷം മാത്രമേ ആയിട്ടുള്ളുവെന്നും പറയുന്നുണ്ട് .അപ്പോൾ ത്രേതാ യുഗത്തിൽ ജീവിച്ചിരുന്ന ശ്രീരാമന് 864000+,5120=869120 എന്ന് കിട്ടും .ലവകുശന്മാർ ഒടുവിലത്തെ രാജാക്കന്മാരും പിന്നീട് ചന്ദ്ര വംശവും ആണ് ഭാരതം ഭരിച്ചിരുന്നത് .അപ്പോൾ അതിൽ ഒരു 80 വര്ഷം കൂടി കൂട്ടിയാൽ 869200 എന്ന് കിട്ടും .അതിനും മുന്നേ ഭരിച്ചിരുന്ന ശിഖി ധ്വജൻ എന്ന രാജാവിന്റെ കാലത്താണ് ഈ സംഭവം ..ഏകദേശം ,8 തലമുറ പിന്നിൽ .അപ്പോൾ 869200+800 =870000 എന്ന് കിട്ടും .കാര്യത്തിലോട്ടു കടക്കാം .
ശ്രീരാമൻ 12 വയസ്സുള്ളപ്പോൾ കാട്ടിൽ നായാട്ടിനുപോയിരുന്നു .കാടിന്റെ ഭംഗിയും ശാന്തതയും ,ഋഷിമാരുടെ തപസ്സുമൊക്കെ കണ്ടപ്പോൾ വൈകുണ്ഠ വിഷ്ണുവിന്റെ അവതാരമായ ശ്രീരാമൻ എല്ലാ ലൗകികങ്ങളും മറന്നു വിരക്തനായി ..നായാട്ടു നിർത്തി തിരിച്ചു പോന്ന ശ്രീരാമൻ കതകടച്ചു സമാധിസ്ഥനായി ജീവിക്കാൻ തുടങ്ങി .ദശരഥൻ എത്ര ഉപദേശിച്ചതും വെറുതെയായി .രാജ്യം അന്യം നിൽകുമെന്നായപ്പോൾ ദശരഥൻ കുല ഗുരു വസിഷ്ഠനെ കൊണ്ട് ഉപദേശിപ്പിച്ചു .ഇതാണ്പിൽക്കാലത്തു ബ്രിഹദ്യോഗവാസിഷ്ഠം എന്ന പേരിൽ അറിയപ്പെട്ടത് .ഇതിലെ ഉപദേശങ്ങൾക്കു ശേഷമാണു ശ്രീരാമൻ സീതയെ വിവാഹിക്കാൻ സമ്മതിച്ചത്.അതിനു പ്രേരകമായ കഥ ഒരു സ്ത്രീ വിശേഷമായിരുന്നു ..പേര് ചൂഡാല..ഭർത്താവ് രാജ ശിഖിധ്വജൻ
എല്ലാ ആണുങ്ങളും പോലെ ശിഖിധ്വജനും ചൂഡാലയെ വിവാഹം ചെയ്തു റാണിയാക്കി ..കുട്ടികളുമുണ്ടായി അസ്ത്ര ശാസ്ത്ര ,ശസ്ത്ര വിദ്യകളിൽ നിപുണരുമായി .ഇനിഒന്ന് സുഖിക്കാമെന്നു ഏതു പെണ്ണും ആഗ്രഹിക്കുന്ന പോലെ ചൂഡാലയും ചിന്തിച്ചു .അതുപോലെ ഏതു ആണും ചിന്തിക്കുന്ന പോലെ കഷ്ടപ്പാടുകൾ എല്കുന്നതിനുപകരം സന്യാസം എന്ന ഒളിച്ചോട്ടം നടത്താൻ ശിഖി ധ്വജനും ചിന്തിച്ചു .( സന്യാസത്തെ കുറച്ചു കണ്ടതല്ല )..എന്നാൽ ഏതു പ്രതിസന്ധിയിലും കുടുംബത്തെ സംരക്ഷിക്കാൻ ഏതൊരു സ്ത്രീയും ഒരു ലഹരിയിലും അടിപ്പെടാതെ സംരക്ഷിക്കുന്നതു പോലെ ചൂഡാല കുടുംബ ഭരണവും ,രാജ്യ ഭരണും ഏറ്റെടുത്തു .ശിഖി ധ്വജൻ സന്യാസത്തിനു കാട്ടിലും പോയി .കാട്ടിൽ കഴിയുന്ന സമയത്തു ദാഹിച്ചു വലഞ്ഞ രാജാവ് അല്പം വെള്ളം ഒരു സ്ത്രീയോട് ചോദിച്ചു .ജലം കൊടുക്കുമ്പോൾ രാജ്യ മുദ്ര മോതിരം കണ്ടവൾ തിരിച്ചറിഞ്ഞു . സന്യാസി ആയി മാറിയതുകൊണ്ട് മടിക്കേണ്ടതില്ലെന്നു ശിഖിധ്വജനുംപറഞ്ഞു .അല്പംദിവസം കഴിഞ്ഞപ്പോൾ ദേവേന്ദ്രൻ അവിടെ വന്നു .രാജാവിനോട്തിരിച്ചു പോകാൻ നിർദേശിച്ചു .കാരണംഎന്താണെന്നു രാജാവ് ചോദിച്ചതിന് ഉത്തരം നൽകി .ഇയാളുടെ അഹങ്കാരം വിട്ടിട്ടില്ലെന്ന് . എന്തുകൊണ്ടെന്ന് ചോദിച്ചപ്പോൾ ഇന്ദ്രൻ പറഞ്ഞു ചെങ്കോലും ,മുദ്രകളൊന്നും ഉപേക്ഷിക്കാതെ അഹങ്കാരത്തോടെയാണ് തപസു ചെയ്യുന്നതെന്ന് .ഉടനെ രാജാവ് അതെല്ലാം വലിച്ചെറിഞ്ഞു .ഉപദേശം തേടിയെത്തി .അപ്പോൾ അഹങ്കാരരൂപമായ രാജ വസ്ത്രം ഇപ്പോഴുമുണ്ടെന്നായി ഇന്ദ്രൻ .ഉടനെ വിവസ്ത്രനായി തൊഴുതു ചോദിച്ചു .ഇപ്പോൾ അഹങ്കാരം പോയോ എന്ന് .അതിനു ഏറ്റവും മോശമായ ഒരു വസ്തു ദക്ഷിണയായി തരണമെന്നും ആവശ്യപ്പെട്ടു .അതും തേടി രാജാവ് നടന്നു .എന്തൊന്നിനോട് ചോദിച്ചാലും അതെല്ലാം ഒന്നിന് മുകളിലാണെന്നെ പറഞ്ഞുള്ളു .മോശമായതൊന്നും കണ്ടില്ല..ഒടുവിൽഅമേദ്യം എടുത്തു കൊടുക്കാമെന്നു ചിന്തിച്ചു അതെടുക്കാൻ നോക്കി .ഉടനെ മനസ്സ് പറഞ്ഞു അമേധ്യവും ഒരുകാലത്തു നല്ല ഭക്ഷണമായിരുന്നു .അത്കൊണ്ട് അതും മോശം വസ്തുവല്ലെന്നു രാജാവറിഞ്ഞു .തിരികെ വന്നു ഇന്ദ്രന്റെ കാലിൽ സാഷ്ടാംഗം വീണു ..തന്നിലെ അഹങ്കാരമാണ് ഏററവും മോശമെന്ന് സമ്മതിച്ചു .അത് ദക്ഷിണയായി നൽകി .അപ്പോൾഅൽപ കാലം കൂടി രാജ്യം ഭരിച്ചിട്ടു മതി സന്യാസമെന്നും ഉപദേശിച്ചു .അതുപ്രകാരം വീൺടും രാജ്യഭരണമേറ്റെടുത്തു കുറച്ചു വർഷം കൂടി കഴിഞ്ഞു വീണ്ടും സന്യാസത്തിനു വന്നു .
അങ്ങിനെ ഒരു ദിവസം തീർത്ഥാടനത്തിന് പോകുകയായിരുന്ന ഒരു സന്യാസി തന്റെ കുമാരിയായ മകളെ കൊണ്ടുപോകുന്നത് സുരക്ഷിതമല്ലെന്ന് കരുതി അവളെ തീർത്ഥാടനം കഴിഞ്ഞു വരുവോളം നോക്കാനായി ശിഖിധ്വജ സന്യാസിയുടെ ആശ്രമത്തിൽ ഏർപ്പാടാക്കി .അയാളത് ഏറ്റെടുത്തു ..കുറെവർഷം കടന്നുപോയപ്പോൾ കുമാരി യുവതിയായി ..ഒരു പുരുഷന്റെ കൂടെ കഴിയുകയാണെങ്കിൽ ഭാര്യ ഭർത്താവായി കഴിയണമെന്നും അല്ലെങ്കിൽ അപവാദം ഉണ്ടാകുമെന്നും കുമാരി പറഞ്ഞപ്പോൾ അവളെ സ്വയം ഭാര്യയായി സ്വീകരിച്ചു ജീവിച്ചു തുടങ്ങി .ഒരു ദിവസം പുറത്തു പോയി വന്ന ശിഖിധ്വജസന്യാസി കണ്ടത് കതകു അടച്ചിട്ടു മറ്റൊരു പുരുഷനുമായി ബന്ധപ്പെടുന്ന ഭാര്യയെയാണ് .ഇത്കണ്ടപ്പോൾ കമിതാക്കൾക്കു സുഖ ഭംഗം വരുത്തരുതെന്ന് കരുതി ശിഖിധ്വജസന്യാസി പുറത്തു ശബ്ദമുണ്ടാക്കാതെ കാത്തിരുന്നു.( സനാതന ധർമത്തിൽ ഈ സന്ദർഭം ശത്രുവിന്റേതായാലും തടയരുതെന്നു നിര്ദേശമുണ്ട് !! ഇന്നാണെങ്കിൽ സെൽഫിയെടുത്തു നാറ്റിച്ചേനെ)
ബന്ധംകഴിഞ്ഞ ഭാര്യ പുറമെ കണ്ടത് കാത്തിരിക്കുന്ന ഭർത്താവിനെയും .ഉടനെ അവർ രണ്ടുപേരും സന്ന്യാസിയുടെ കാൽക്കൽ വീണു മാപ്പപേക്ഷിച്ചു .യഥാർത്ഥസന്യാസിയായിമാറിയിരുന്ന അയാൾ ഒരു ക്രോധവും കൂടാതെ അവർ രണ്ടുപേരെയും അനുഗ്രഹിച്ചു .എന്നാൽഎത്ര അപേക്ഷിച്ചിട്ടും അവളെ സ്വീകരിക്കുവാൻ തയ്യാറായില്ല.കാരണംദമ്പതികൾ തൃപ്തരായി വേണം കഴിയാൻ .അതിനു കഴിയാത്തതുകൊണ്ടാണല്ലോ ഭവതി അന്യ പുരുഷനെ സ്വീകരിച്ചത് ..ഇനി നിങ്ങൾ സുഖമായി കഴിയു എന്നും അനുഗ്രഹിച്ചു .അപ്പോൾ അവൾ അയാളോട് അവരുടെ വിവാഹം ആര്ഭാടത്തോടുകൂടി കൊട്ടാരത്തിൽ വെച്ച് നടത്തിക്കൊടുക്കണമെന്നും അപേക്ഷിച്ചു .സന്യാസിയായ രാജാവിന് ഒന്നും ഇല്ലല്ലോ .എങ്കിലും നടത്തിക്കൊടുക്കാമെന്നു പറഞ്ഞപ്പോൾ ആശ്രമം മുതൽ കൊട്ടാരം വരേയ്ക്കും പന്തലുകളും അലങ്കാരങ്ങളും പരിവാരങ്ങളും ,നൃത്യ നൃത്തങ്ങളും വാദ്യ ഘോഷങ്ങളും തുടങ്ങി മായാലോകം പോലെ ..പിന്നീട് കണ്ടത് സർവ്വാഭരണ ഭൂഷിതയായ ചൂഡാലയെയാണ് ..ജാരനെയും ഭാര്യയെയും ( സന്യാസിയുടെ മകൾ )കണ്ടില്ല .അത്ഭുതപ്പെട്ട ശിഖിധ്വജനോട് ഇക്കണ്ട കാര്യങ്ങളെല്ലാം ചെയ്തതും ,ഇന്ദ്രനായും ,സ്ത്രീയായും ,സന്യാസിയായും ,കുമാരിയായും,ജാരനായും ഒക്കെ വന്നത് അവൾ തന്നെയായിരുന്നു എന്നറിയിച്ചു .ഹഠയോഗ അഭ്യസിച്ചു ആകാശ സഞ്ചാരം പഠിച്ചു,രൂപം മാറാൻ പഠിച്ചു ,സന്യാസം പഠിച്ചു,രാജ്യവും ഭരിച്ചു ,ഗൃഹകാര്യങ്ങളും നടത്തി ഭർത്താവിനെ വീണ്ടു കൊണ്ട് വരികയും ചെയ്തു ..!!! എല്ലാം ഒരു സ്ത്രീ !!! രാമൻ അത്ഭുതപ്പെട്ടു ..ഉടനെ വിവാഹത്തിന് സമ്മതിക്കുകയും ചെയ്തു . അല്ലായിരുന്നെങ്കിൽ നമുക്കൊരു ഇതിഹാസം നഷ്ടം ആയേനെ .(രാമായണം)
ഇതാണ് ഭാരത സ്ത്രീ ..ഇനി നിങ്ങൾക് ആർകെങ്കിലും സ്ത്രീത്വത്തെ കുറിച്ച് അപമാനം തോന്നുന്നുണ്ടോ ???അവൾക്കു പൂജയോ താന്ത്രികമോ മാന്ത്രികമോ നിഷിദ്ധമായിരുന്നെന്നു വിശ്വസിക്കാമോ ? ആർത്തവം അവൾക്കു ശക്തിയാർജിക്കാൻ തടസ്സമാണെന്നു കരുതാമോ ?

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ്യഭാവം  9. ശ്രീകൃഷ്ണനും അര്‍ജുനനും ഏതുനിലയില്‍ നിന്നാണ്    സംസാരിക്കുന്നത് ?   >തെരാളിയും പോരാ