ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഉദയനാപുരം സുബ്രഹ്മണ്യസ്വാമിക്ഷേത്രം



ഉദയനാപുരം സുബ്രഹ്മണ്യസ്വാമിക്ഷേത്രം

Jump to navigationJump to searc
കേരളത്തിലെ പ്രസിദ്ധമായ സുബ്രഹ്മണ്യസ്വാമിക്ഷേത്രങ്ങളിലൊന്നാണ് ഉദയനാപുരം സുബ്രഹ്മണ്യസ്വാമിക്ഷേത്രംകോട്ടയം ജില്ലയിൽ ക്ഷേത്രനഗരമായ വൈക്കത്തിനടുത്തുള്ള ഉദയനാപുരംഎന്ന ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പ്രസിദ്ധമായ വൈക്കം ക്ഷേത്രവുമായി അടുത്ത ബന്ധമുള്ള ക്ഷേത്രമാണിത്. ഇവിടത്തെ പ്രധാനപ്രതിഷ്ഠയായ സുബ്രഹ്മണ്യസ്വാമി വൈക്കം ക്ഷേത്രത്തിലെ മഹാദേവന്റെ പുത്രനാണെന്നാണ് വിശ്വാസം. എല്ലാ വർഷവും വൃശ്ചികമാസത്തിൽവൈക്കത്തഷ്ടമി ദിവസം ഇവിടത്തെ സുബ്രഹ്മണ്യൻ പിതാവിനെ കാണാൻ വൈക്കത്തെത്തുന്നു. ഇരുവരും ഒന്നിച്ചുള്ള എഴുന്നള്ളത്തുകൾ ഈ ദിവസത്തെ വിശേഷമാണ്. വൃശ്ചികമാസത്തിൽ തന്നെയാണ് ഇവിടത്തെ ക്ഷേത്രോത്സവവും. രോഹിണി ആറാട്ടായി പത്തുദിവസം വരുന്ന ഈ ഉത്സവത്തിന്റെ ഒമ്പതാം ദിവസമായ തൃക്കാർത്തിക ഇവിടെ വിശേഷമാണ്. കൂടാതെ തൈപ്പൂയംസ്കന്ദഷഷ്ഠി തുടങ്ങിയവയും ഗംഭീരമായി ആചരിച്ചുവരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ക്ഷേ
ത്രം

ഐതിഹ്യം

ഒരു ചേരരാജാവ് കോട്ടയത്തിനടുത്ത് ഇന്ന് കുമാരനല്ലൂർ എന്നറിയപ്പെടുന്ന സ്ഥലത്ത് സുബ്രഹ്മണ്യസ്വാമിയ്ക്കും വൈക്കത്തിനടുത്ത് ഇന്ന് ഉദയനാപുരം എന്നറിയപ്പെടുന്ന സ്ഥലത്തും യഥാക്രമം സുബ്രഹ്മണ്യസ്വാമിയ്ക്കും ഭഗവതിയ്ക്കുമായി ഓരോ ക്ഷേത്രം പണിയാൻ തീരുമാനിച്ചു. അങ്ങനെ പണി നടത്തുന്നതിനിടയിൽ ഒരു ദിവസം അദ്ദേഹത്തിന് ഒരു സന്ദേശം കിട്ടി. പ്രസിദ്ധമായ മധുര മീനാക്ഷി ക്ഷേത്രത്തിലെ മൂക്കുത്തി മോഷണം പോയെന്നായിരുന്നു സന്ദേശം. കോപാന്ധനായ രാജാവ് ഉടനെ അവിടത്തെ പൂജാരിയെ വിളിച്ചുവരുത്തി മൂക്കുത്തി സമയത്തിന് മടങ്ങിയെത്തിയില്ലെങ്കിലത്തെ ഭവിഷ്യത്തുക്കളെപ്പറ്റി ഓർമ്മിപ്പിച്ചു. തീർത്തും ദുഃഖിതനായ പൂജാരി താൻ ചെയ്യാത്ത തെറ്റിന് തനിയ്ക്ക് വിധിച്ചിരിയ്ക്കുന്ന ശിക്ഷയിൽ നിന്ന് തന്നെ രക്ഷിയ്ക്കാൻ മധുര മീനാക്ഷിയെ ശരണം പ്രാപിച്ചു, തുടർന്നുള്ള നാല്പതുദിവസം വേദനയോടെ തള്ളിനീക്കി.
നാല്പതാം ദിവസം രാത്രി ഉറക്കത്തിനിടയിൽ പൂജാരിയ്ക്ക് ദേവിയുടെ ദർശനമുണ്ടായി. എത്രയും പെട്ടെന്ന് അദ്ദേഹത്തോട് സ്ഥലം വിടാനായിരുന്നു സ്വപ്നദർശനത്തിലെ കല്പന. കണ്ണുതുറന്നുനോക്കിയ പൂജാരി ചുറ്റും നോക്കിയപ്പോൾ അഭൗമമായ ഒരു തേജസ്സ് ആകാശമാർഗ്ഗം കടന്നുപോകുന്നത് കണ്ടു. അതിനെ പിന്തുടർന്ന് ഏറെ ദൂരം യാത്ര ചെയ്ത അദ്ദേഹം ഒടുവിൽ എത്തിച്ചേർന്നത് അപ്പോൾ സുബ്രഹ്മണ്യസ്വാമിയ്ക്കായി പണി നടക്കുന്നുണ്ടായിരുന്ന ക്ഷേത്രത്തിലാണ്. തേജസ്സ് ശ്രീകോവിലിൽ പ്രവേശിച്ച ഉടനെ ആകാശത്തുനിന്ന് ഒരു അശരീരി മുഴങ്ങി: 'കുമാരനല്ല ഊരിൽ'. ഇതാണ് 'കുമാരനല്ലൂർ' ആയതെന്നാണ് വിശ്വാസം. പണിക്കാർ സ്തബ്ധരായി. അവർ വിവരം രാജാവിനെ അറിയിച്ചു. തുടർന്ന് അദ്ദേഹം ക്ഷേത്രത്തിലെത്തി അവിടെ പ്രതിഷ്ഠിയ്ക്കാൻ വിചാരിച്ച സുബ്രഹ്മണ്യവിഗ്രഹവുമെടുത്തുകൊണ്ട് ഉദയനാപുരം ലക്ഷ്യമാക്കി പുറപ്പെട്ടു. തുടർന്ന് ഒരു ശുഭമുഹൂർത്തത്തിൽ അദ്ദേഹം അവിടെ വിഗ്രഹം പ്രതിഷ്ഠിയ്ക്കുകയും ചെയ്തു. അങ്ങനെയാണ് ഭഗവതിയ്ക്കായി പണിത ക്ഷേത്രത്തിൽ സുബ്രഹ്മണ്യസ്വാമി കുടികൊണ്ടത്.

ചരിത്രം

ക്ഷേത്രനിർമ്മിതി

ക്ഷേത്രപരിസരവും മതിലകവും

ഉദയനാപുരം ഗ്രാമത്തിന്റെ ഒത്തനടുക്കാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ക്ഷേത്രത്തിന്റെ ദർശനം. ഉദയനാപുരം പോസ്റ്റ് ഓഫീസ്, വിവിധ കടകംബോളങ്ങൾ തുടങ്ങിയവ ക്ഷേത്രത്തിന്റെ നാലുഭാഗത്തുമായി സ്ഥിതിചെയ്യുന്നു. ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്തുകൂടി കോട്ടയം-എറണാകുളം പാത കടന്നുപോകുന്നു. പ്രധാന വഴിയിൽ നിന്നുനോക്കിയാൽത്തന്നെ ഭഗവദ്വാഹനമായ മയിലിനെ ശിരസ്സിലേറ്റുന്ന ഉത്തുംഗമായ സ്വർണ്ണക്കൊടിമരവും ശ്രീകോവിലിന്റെ മേൽക്കൂരയും താഴികക്കുടവും വ്യക്തമായിക്കാണാം. വടക്കുകിഴക്കുഭാഗത്ത് അതിവിശാലമായ ക്ഷേത്രക്കുളം കാണാം. വൈക്കത്തപ്പന്റെ ആറാട്ട് ഈ കുളത്തിലാണ് നടക്കുന്നത്. തെക്കുഭാഗത്ത് ഒരു ശ്രീകൃഷ്ണക്ഷേത്രമുണ്ട്. 'ഗോശാലയ്ക്കൽ ക്ഷേത്രം' എന്നാണ് ഈ ക്ഷേത്രത്തിന്റെ പേര്. ഇതിനോടനുബന്ധിച്ചും ഒരു ക്ഷേത്രക്കുളമുണ്ട്.

എത്തിച്ചേരാനുള്ള വഴി

കോട്ടയം-എറണാകുളം റൂട്ടിൽ വൈക്കത്തുനിന്ന് രണ്ട് കിലോമീറ്റർ വടക്കുമാറിയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പ്രധാന വഴിയിൽ തന്നെയാണ് ക്ഷേത്രകവാടം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ്യഭാവം  9. ശ്രീകൃഷ്ണനും അര്‍ജുനനും ഏതുനിലയില്‍ നിന്നാണ്    സംസാരിക്കുന്നത് ?   >തെരാളിയും പോരാ