ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മലപ്പുറം ജില്ലയിലെ അപൂർവ്വം ശ്രീരാമക്ഷേത്രങ്ങളിൽ ഒന്നാണ് രാമപുരം ശ്രീരാ‍മക്ഷേത്രം




മലപ്പുറം ജില്ലയിലെ അപൂർവ്വം ശ്രീരാമക്ഷേത്രങ്ങളിൽ ഒന്നാണ് രാമപുരം ശ്രീരാ‍മക്ഷേത്രം


ശ്രീരാമസ്വാമിക്ഷേത്രം


ക്ഷേത്ര ഐതിഹ്യം

ഒരു ഉത്തരേന്ത്യൻ ബ്രാഹ്മണൻ തന്റെ ഇഷ്ടദേവതയായ ശ്രീരാമസ്വാമിയുടെ വിഗ്രഹവുമായി ഒരിക്കൽ തീർത്ഥയാത്രയ്ക്കിടെ ഇവിടെയെത്തി. അദ്ദേഹം നേപ്പാളിൽ നിന്നു കൊണ്ടുവന്നതായിരുന്നു ഈ വിഗ്രഹം. ഒരു നമ്പൂതിരി ഇല്ലത്തെത്തിയ അദ്ദേഹം അവിടത്തെ പുരുഷന്മാരെല്ലാം ക്ഷേത്രത്തിൽ വാരത്തിനു (ബ്രാഹ്മണർക്കുള്ള ഊണ്) പോയിരിക്കുകയാണെന്ന് അറിഞ്ഞു. അദ്ദേഹം ആ ഇല്ലത്തെ അന്തർജനങ്ങളോട് വിഗ്രഹത്തിനു നൈവേദ്യം (ഭക്ഷണം) ഒന്നും കൊടുക്കരുത് എന്നുപറഞ്ഞ് വിഗ്രഹം അവിടെ ഏൽപ്പിച്ച് അമ്പലത്തിലേക്കു പോയി.
പക്ഷേ ചെറുപ്പക്കാരും കുസൃതികളുമായ അന്തർജനങ്ങൾ പാൽപ്പായസം ഉണ്ടാക്കി വിഗ്രഹത്തിനു സമർപ്പിച്ചു. നമ്പൂതിരി തിരിച്ചുവന്നപ്പോൾ വിഗ്രഹം തറയിൽ ഉറച്ചുപോയിരിക്കുന്നതായി കണ്ടു. തന്റെ ഇഷ്ടദേവതയെ കൂടെ കൊണ്ടുപോവാൻ കഴിയാതെ മനം നൊന്ത് യാത്രചെയ്ത അദ്ദേഹം യാത്രമദ്ധ്യേ ഒരു കല്ലുപാലത്തിൽ നിന്ന് താഴേയ്ക്കുവീണ് മരിച്ചു.
ഈ സ്ഥലത്ത് ആളുകൾ ഒരു ശ്രീരാമക്ഷേത്രം പറഞ്ഞു. ഒരു ഇഞ്ചക്കാട് ആയിരുന്നു ഇവിടെ. ക്ഷേത്രത്തിന്റെ കോണിൽ മരിച്ചുപോയ ബ്രാഹ്മണന്റെ ഓർമ്മയ്ക്കായി ഒരു കണ്ണാടിയും സ്ഥാപിച്ചു. ബ്രാഹ്മണൻ അപകടത്തിൽ മരിച്ചതായതുകൊണ്ട് ബ്രഹ്മരക്ഷസ്സ് എന്ന് ബ്രാഹ്മണന്റെ വിഗ്രഹം അറിയപ്പെടുന്നു.
ഈ ശ്രീരാമക്ഷേത്രം വളരെ പ്രശസ്തമായപ്പോൾ അരികിൽ ഒന്നു രണ്ട് കിലോമീറ്റർ ചുറ്റളവിൽ രാമപുരത്ത് ശ്രീരാമന്റെ സഹോദരരായ ഭരതനും(കരിഞ്ചാപ്പാടി ഭരതക്ഷേത്രം) ശത്രുഘ്നനനും (നാറാണത്ത) ലക്ഷ്മണനും(അയോദ്ധ്യ ലക്ഷ്മണക്ഷേത്രം) സീതാദേവിക്കും ക്ഷേത്രങ്ങൾ സ്ഥാപിക്കപ്പെട്ടു. ഈ ക്ഷേത്രങ്ങൾ എല്ലാം ഇന്നും നിലവിലുണ്ട്. അതുപോലെ തന്നെ രാമപുരത്തെ ഹിന്ദു ഭവനങ്ങളിൽ ഒരു ആൺതരിയുടെ എങ്കിലും പേര് രാമൻ എന്ന് ഇടാറുണ്ട്. വള്ളുവക്കോനാതിരി 12 നമ്പൂതിരി കുടുംബങ്ങളോട് രാമപുരത്തുവന്ന് താമസിക്കുവാൻ ആവശ്യപ്പെട്ട് അവർക്കായി നിലം കൊടുത്തു.
ഈ ക്ഷേത്രത്തിലെ നടത്തിപ്പുകാർ വടക്കേടത്ത് ഭട്ടതിരിയും തെക്കേടത്ത് ഭട്ടതിരിയുമാണ്. ഭരണാവകാശം ഓരോ ആറു മാസത്തിലും ഇവർ തമ്മിൽ കൈമാറുന്നു.
ഉപദേവതമാരായി ഗണപതിയും ശാസ്താവും ഈ ക്ഷേത്രത്തിൽ ഉണ്ട്. വിവാഹിതനായി രണ്ട് പത്നികളുള്ള രൂപത്തിലാണ് ഇവിടെ ശാസ്താവ് കുടികൊള്ളുന്നത്. ശ്രീരാമന്റെ നിത്യദാസനായ ഹനുമാനും ഇവിടെ കുടികൊള്ളുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ...

കണ്ണന്‍ചിറ വിഷ്ണുമായ ക്ഷേത്രം

kannanchira sree vishnumaya temple (history) ശ്രീമാന്‍ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ വിശ്വവിഖ്യാതമായ ഐതിഹ്യമാലയില്‍ പരാമര്‍ശമുള്ള ഏകമൂലസ്ഥാനവും വിഷ്ണുമായ സന്നിധിയുമായ കണ്ണന്‍ചിറ വിഷ്ണുമായ ക്ഷേത്രം ഏറെ പുകള്‍പേറ്റതത്രേ! പുണ്യപുരാതനമായ ഈ സന്നിധിയില്‍ നിന്നുമാണ് മറ്റ് ചാത്തന്‍ സ്വാമിമഠങ്ങളുടെ ഉത്ഭവം. അതുകൊണ്ടു തന്നെയാണ് കണ്ണന്‍ചിറ മൂലസ്ഥാനമായി അറിയപ്പെടുന്നതും. ഭൂലോക വൈണ്ഠമായ ഗുരുപവനപുരിക്കടുത്ത് സ്ഥിതിചെയ്യുമ്പോള്‍ തന്നെ സ്ഥല മാഹാത്മ്യ മേറുന്നു. ശ്രീ പരമേശ്വരന്‍ ഭൂതഗണങ്ങളുമായി പള്ളിവേട്ടയ്ക്കു പോകുമ്പോള്‍ കാനനമദ്ധ്യത്തില്‍ ഊഞ്ഞാലാടികൊണ്ടിരിക്കുന്ന "കൂളിവാക" എന്ന അതി സുന്ദരിയായ കാനനസ്തീയെ കാണുകയും ദേവന്‍ അനുരക്തനാവുകയും ചെയ്യുന്നു. എന്നാല്‍ സംഹാര മൂര്‍ത്തിയുടെ തേജസ്സിനെ ഉള്‍ക്കൊള്ളുവാന്‍ കെല്പില്ലാത്തവളാണ് താനെന്നറിഞ്ഞ സംഭ്രമിച്ച പാര്‍വ്വതി ഭക്തരായ കൂളിവാക പര്‍വ്വത നന്ദിനിയെ പ്രത്യക്ഷപ്പെടുത്തി തന്‍റെ ധര്‍മ്മ സങ്കടമുണര്‍ത്തുന്നു. അനന്തരം സാക്ഷാല്‍ പാര്‍വതീദേവി തന്നെ കൂളിവാകയായി കൈലാസ നാഥനുമായി സംഗമിയ്ക്കുകയും കാനനവാസനായ സത്രുസംഹാരമൂര്‍ത്തിയായ് വിഷ്ണുമായ അവതരിക്കുകയും ച...