ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വില്ലുപുരം ജില്ലയിൽ കൂവഗത്ത് സ്ഥിതി ചെയ്യുന്ന കൂത്താണ്ടവർ കോവിൽ





വില്ലുപുരം ജില്ലയിൽ കൂവഗത്ത് സ്ഥിതി ചെയ്യുന്നകൂത്താണ്ടവർ കോവിൽ


തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയിൽ കൂവഗത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ്കൂത്താണ്ടവർ കോവിൽ. ഇന്ത്യയിലെ ഹിജഡകളുടെ വാർഷിക സംഗമ കേന്ദ്രമാണ് ഈ ക്ഷേത്രം. ഹിജഡകളുടെ ആരാധന മൂർത്തിയായ അറവാൻ(ഇരാവാൻ) ഇവിടെ കുടി കൊള്ളുന്നുവെന്ന് വിശ്വസിക്കുന്നു.
അറവാന്റെ പത്നിയാകാൻ മോഹിച്ചാണ് പെണ്മനസുമായി ഹിജഡകൾ എത്തുന്നത്. ചിത്രാ മാസത്തിലാണ് ഇവിടെ ഉത്സവം ആരംഭിക്കുന്നത്. ചിത്രാ പൗർണമിയോട് അനുബന്ധിച്ച് നടക്കുന്ന ചടങ്ങുകൾക്കായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശത്ത് നിന്നും നിരവധി ഹിജഡകൾ എത്തിച്ചേരുന്നു. ക്ഷേത്രാധിഷ്ഠയായ അറവാനിൽ നിന്ന് മഞ്ഞളിൽ മുക്കിയ താലിച്ചരട് സ്വീകരിക്കുന്നതോടെ ഉത്സവം ആരംഭിക്കുന്നു. കുളിച്ച് ശരീര ശുദ്ധിയാക്കി ഒപ്പം ആടയാഭരണങ്ങളും അണിഞ്ഞ് ഹിജഡകൾ ക്ഷേത്രത്തിൽ പ്രവേശിക്കും. തിളക്കമുള്ള വസ്ത്രങ്ങളും ആഭരണങ്ങളും മറ്റും ധരിച്ചാണ് ഇവർ എത്തുക. ഇങ്ങനെ ക്ഷേത്രത്തിൽ പ്രവേശിക്കുന്ന ഇവർക്ക് പൂജാരി മഞ്ഞൾ താലിച്ചരട് ചാർത്തി നൽകുന്നതോടെ ഇവർ അറവാന്റെ വധുക്കളാകുന്നു. രാത്രി മുഴുവൻ ആട്ടവും പാട്ടുമായി ക്ഷേത്രമുറ്റത്ത് ചിലവഴിക്കുന്നു. നേരം വെളുക്കുന്നതോടെ ഈ സന്തോഷം കെട്ടടങ്ങുകയും യുദ്ധത്തിൽ മരണം വരിച്ച അറവാന്റെ ഓർമ്മയിൽ ഇവർ സങ്കടപ്പെടുകയും ചെയ്യുന്നു. അറവാൻ മരണപ്പെട്ടതിനാൽ വിധവകളായി മാറിയ ഹിജഡകൾ പ്രത്യേകം സജ്ജീകരിച്ച സ്ഥലത്തെത്തി താലിച്ചരട് മുറിച്ചു മാറ്റുകയും കുപ്പിവള ഉടയ്ക്കുകയും ചെയ്യുന്നു. വൈധവ്യപ്രതീകമായി നെറ്റിയിലെ കുങ്കുമം മായ്ക്കും. പിന്നീട് കൂട്ടത്തോടെ പൊട്ടിക്കരഞ്ഞ് കടവിലെത്തിക്കുളിച്ച് ദേഹശുദ്ധി 
വരുത്തുന്നു.

കൂത്താണ്ടവർ പ്രതിഷ്ഠയുമായി ഗ്രാമം ചുറ്റുന്നു

ഐതിഹ്യം

ഈ ക്ഷേത്രത്തിലെ ആചാരാങ്ങളും അഷ്ഠാനങ്ങളും മഹാഭാരത കഥയുമായിബന്ധപ്പെട്ടാണ് നിലനിൽക്കുന്നത്. അർജുനന്റെ നാലു മക്കളിൽ ഒരുവനാണ് അറവാൻ എന്ന കൂത്താണ്ടവർ. എന്നാൽ മഹാഭാരതകഥയിൽ അറവാന് അധികം പ്രാധാന്യമില്ല. അറവാൻ തനിക്ക് കുരുക്ഷേത്രത്തിൽ പോകും മുൻപ് വിവാഹം കഴിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ യുദ്ധത്തിൽ പെട്ട് മരണം വരിക്കാനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ ആരും വിവാഹത്തിനു തയാറായില്ല. മോഹിനിയുടെ രൂപത്തിലെത്തിയ മഹാവിഷ്ണു അറവാനെ വിവാഹം ചെയ്യാൻ ആഗ്രഹം പ്രകടിപ്പിച്ചു. തുടർന്ന് യുദ്ധത്തിനു പുറപ്പെട്ട അറവാൻ യുദ്ധം ആരംഭിച്ച് എട്ടാം ദിവസം സൂര്യോദ്യത്തിനു മുൻപായി മരിച്ചുവീണു. ആരും വിവാഹം കഴിക്കാൻ ഒരുക്കമല്ലാതിരുന്ന അറവാനെ വിവാഹം ചെയ്യാൻ തങ്ങൾ തയാറാണെന്നാണ് ക്ഷേത്രത്തിലെത്തി മംഗല്യസൂത്രമണിയുന്നതിലൂടെ ഹിജഡകൾ വ്യക്തമാക്കുന്നത്.[

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് ബ്രഹ്മചര്യം?

എന്താണ് ബ്രഹ്മചര്യം? തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം. ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്. വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്. ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്...

സ്വാതി തിരുനാൾ രാമവർമ്മ

*പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ ജന്മദിനം* *സ്വാതി തിരുനാൾ* (1829-1846) സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...