ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

തൃശ്ശൂർ നഗരത്തിനടുത്ത് പൂങ്കുന്നത്ത് സ്ഥിതിചെയ്യുന്ന പൂങ്കുന്നം സീതാരാമസ്വാമിക്ഷേത്രം



പൂങ്കുന്നം സീതാരാമസ്വാമിക്ഷേത്രം

.
Jump to navigationJump to search
കേരളത്തിൽ തൃശ്ശൂർ നഗരത്തിനടുത്ത് പൂങ്കുന്നത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ശ്രീ സീതാരാമസ്വാമിക്ഷേത്രംമഹാവിഷ്ണുവിന്റെഏഴാമത്തെ അവതാരമായ ശ്രീരാമൻ പത്നിയായ സീതയോടും അനുജൻ ലക്ഷ്മണനോടും ദാസനായ ഹനുമാനോടും ചേർന്നിരിയ്ക്കുന്ന ഭാവത്തിലാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. കേരളത്തിൽ സ്വർണ്ണരഥമുള്ള ഏക ക്ഷേത്രം എന്ന നിലയിൽ പ്രസിദ്ധമാണ് ഈ ക്ഷേത്രം. തമിഴ്നാട്ടിലെക്ഷേത്രങ്ങളോട് സമാനമായ രീതിയിലുള്ള പൂജകളും ആചാരങ്ങളും കൊണ്ട് വ്യത്യസ്തമായ ഈ ക്ഷേത്രത്തിലെ വസന്തോത്സവം, രാമനവമി ആഘോഷങ്ങൾ ശ്രദ്ധേയമാണ്. ക്ഷേത്രത്തിനുചുറ്റും തമിഴ് ബ്രാഹ്മണരുടെ അഗ്രഹാരമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായഗ്രൂപ്പുകളിലൊന്നായ കല്യാൺ ഗ്രൂപ്പിന്റെ കുടുംബക്ഷേത്രം കൂടിയാണിത്.

ചരിത്രം

കൊച്ചി രാജ്യത്തെ കോടതിയിലെ ജഡ്ജിയായിരുന്ന ദിവാൻ ബഹാദൂർ ടി.ആർ. രാമചന്ദ്ര അയ്യരാണ് ഈ ക്ഷേത്രം പണിത് ഇവിടെ പ്രതിഷ്ഠ നടത്തിയത്. തമിഴ്നാട്ടിലെ കുംഭകോണത്തുനിന്ന് തൃശ്ശൂരിലേയ്ക്ക് കുടിയേറിപ്പാർത്ത ബ്രാഹ്മണകുടുംബത്തിലെ അംഗമായിരുന്ന അദ്ദേഹത്തിന്റെ കുടുംബ ഉപാസനാമൂർത്തിയായിരുന്നു ശ്രീരാമൻ. 1895 ജൂൺ 13-ന് ശ്രീരാമന്റെ ജന്മനക്ഷത്രമായ പുണർതം നാളിലാണ് പ്രതിഷ്ഠ നടത്തിയത്.

ക്ഷേത്രനിർമ്മിതി

ക്ഷേത്രപരിസരവും മതിലകവും

തമിഴ്നാട്ടിലെയും കേരളത്തിലെയും ക്ഷേത്രങ്ങളുടെ രൂപഘടനകളുടെ മിശ്രിതമായ സീതാരാമസ്വാമിക്ഷേത്രം, തൃശ്ശൂർ നഗരത്തിൽ നിന്ന് മൂന്നുകിലോമീറ്റർ വടക്കുപടിഞ്ഞാറുമാറി പൂങ്കുന്നത്ത് സ്ഥിതിചെയ്യുന്നു. പൂങ്കുന്നത്തുള്ള ശിവക്ഷേത്രത്തിൽ നിന്ന് ഏകദേശം അര കിലോമീറ്റർ വടക്കുമാറിയാണ് ഈ ക്ഷേത്രം. നഗരപ്രാന്തമായിട്ടും നഗരത്തനിമ ഏശാതെ ഒരു തമിഴ് ഗ്രാമത്തിന്റെ പ്രൗഢിയോടെ പൂങ്കുന്നം ഗ്രാമം നിലകൊള്ളുന്നത് ശ്രദ്ധേയമാണ്. അരിപ്പൊടികൊണ്ട് കോലങ്ങളെഴുതിയ വീടുകളും കർണ്ണാടകസംഗീതം നിറയുന്ന ഗ്രാമവീഥികളും മനസ്സിന് ഒരു കുളിർക്കാഴ്ചയാണ്. ക്ഷേത്രത്തിന്റെ പ്രധാന ഗോപുരം തമിഴ് ശൈലിയിൽ നിർമ്മിച്ചതാണ്. എന്നാൽ, ഇതിന് അത്ര വലുപ്പമില്ല. പ്രവേശനകവാടത്തിന്റെ തൊട്ടുമുകളിൽ ശ്രീരാമ പട്ടാഭിഷേകരൂപം കൊത്തിവച്ചിട്ടുണ്ട്. അതിന്റെ മുകളിൽ വൈഷ്ണവചിഹ്നങ്ങളായ ശംഖുംസുദർശനചക്രവും ഗോപിക്കുറിയും കാണാം. ശ്രീരാമപട്ടാഭിഷേകരൂപത്തിന്റെ വലതുവശത്ത് മാർക്കണ്ഡേയനെ രക്ഷിയ്ക്കാനായി കാലനെവധിയ്ക്കുന്ന ശിവഭഗവാന്റെയും, ഇടതുവശത്ത് രാമേശ്വരത്ത് ശിവപ്രതിഷ്ഠ നടത്തുന്ന ശ്രീരാമഭഗവാന്റെയും സീതാദേവിയുടെയും രൂപങ്ങൾ കാണാം. ക്ഷേത്രത്തിന്റെ തൊട്ടുമുന്നിൽ വലിയ കുളമുണ്ട്. ഉത്സവാവസാനം ഭഗവാന്റെ ആറാട്ട് നടക്കുന്നത് ഈ കുളത്തിലാണ്. ക്ഷേത്രത്തോടനുബന്ധിച്ച് രണ്ട് ഓഡിറ്റോറിയങ്ങളുണ്ട് - സീതാരാമ കല്യാണമണ്ഡപവും ജാനകീനാഥ് ഹാളും. രണ്ടിലും വിശേഷദിവസങ്ങളിൽ പരിപാടികൾ നടക്കാറുണ്ട്. ക്ഷേത്രമതിലകത്തുതന്നെ വടക്കുഭാഗത്ത് ചെറിയൊരു ശിവക്ഷേത്രമുണ്ട്. ഇവിടെ പാർവ്വതീസമേതനായ ശിവഭഗവാനാണ് മുഖ്യപ്രതിഷ്ഠയെങ്കിലും ഒപ്പം ഗണപതിസുബ്രഹ്മണ്യൻഅയ്യപ്പൻ തുടങ്ങിയ മൂർത്തികളും പുറത്ത് സർപ്പക്കാവുമുണ്ട്. ഇവിടെ പൂജ കേരളീയക്ഷേത്രങ്ങളിലേതുപോലെയാണ്. എന്നാൽ, രാമനവമി ഉത്സവത്തിന് ഇവിടെയുള്ള മൂർത്തികളും ശ്രീരാമഭഗവാനോടൊപ്പം ഉണ്ടാകും.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് ബ്രഹ്മചര്യം?

എന്താണ് ബ്രഹ്മചര്യം? തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം. ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്. വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്. ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്...

സ്വാതി തിരുനാൾ രാമവർമ്മ

*പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ ജന്മദിനം* *സ്വാതി തിരുനാൾ* (1829-1846) സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...