ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പത്തനംതിട്ട ജില്ലയിലെ വലംചുഴി ശ്രീഭുവനേശ്വരി ക്ഷേത്രം



വലംചുഴി ശ്രീഭുവനേശ്വരി ക്ഷേത്രം

കൊടുങ്ങല്ലൂർ ഭഗവതി
പത്തനംതിട്ട ജില്ലയിലെ വലംചുഴിയിൽ സ്ഥിതി ചെയ്യുന്ന ഒരു പുരാതന ദേവീക്ഷേത്രമാണ് വലംചുഴി ശ്രീ ഭുവനേശ്വരി ക്ഷേത്രം. (Sree Bhuvaneswary Temple, Valamchuzy) ആദിപരാശക്തിയുടെ പൂർണ്ണഭാവമായ ശ്രീ ഭുവനേശ്വരി(ദുർഗ്ഗ) ആണ് പ്രതിഷ്ഠ. കൊടുങ്ങല്ലൂർ ഭഗവതി സങ്കൽപ്പത്തിൽ ശ്രീഭദ്രകാളി ഭാവത്തിലും വലംചുഴി അമ്മയെ ആരാധിക്കാറുണ്ട്.

പ്രത്യേകതകൾ

ക്ഷേത്രം സ്ഥിതി ചെയ്യുന്നത് പത്തനംതിട്ട പട്ടണത്തിൽ നിന്ന് 3 കി.മി ദൂരത്തിലാണ്. ഈ അമ്പലത്തിന് ചുറ്റും കൂടി അച്ചൻകോവിലാർ ഒഴുകുന്നുണ്ട്. ഈ ക്ഷേത്രത്തിന്റെ മൂന്നുവശവും കൂടി നദി ഒഴുകുന്നുണ്ട് എന്നത് തന്നെയാണ് ഇതിന് വലംചുഴി എന്ന പേരു വരാനും കാരണം. ദക്ഷിണഭാരതത്തിൽ ഒരു നദി പ്രദക്ഷിണം ചെയ്യുന്ന ഏക ക്ഷേത്രം ഇതാണ്‌. [അവലംബം ആവശ്യമാണ്] ഒരേ നദിയുടെ വിപരീത ദിശയിലുള്ള പ്രവാഹം ദർശിക്കാൻ പറ്റുന്നതും ഇവിടെ മാത്രമാണ്. ഇതിനു ചുറ്റും പുരാതനകാലം മുതലേ നദി ഒഴുകുന്നത് കൊണ്ട് ഇതിന്റെ വശങ്ങൾ പലതും ഒഴുകി പോയിട്ടുണ്ട്. പക്ഷേ, ഇപ്പോൾ ഈ ക്ഷേത്രം വെള്ളപ്പൊക്കത്തിൽ നിന്നും മറ്റും സംരക്ഷിതമാക്കിയിട്ടുണ്ട്. ഈ സ്ഥലം ആദ്യകാലത്ത് ഒരു വനമായിരുന്നു. ക്ഷേത്രത്തിന്റെ അടുത്ത് തന്നെ ഒരു സർപ്പക്കാവ് സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടെ പ്രകൃതിദത്തമായ ധാരാളം സസ്യലതാദികളും ഇഴജന്തുക്കളും ഉള്ളതായി കണക്കാക്കുന്നു.

ഐതിഹ്യം

കൊടുങ്ങല്ലൂർ ഭഗവതിയുടെ ഭക്തൻ ആയ ഒരു യോഗീശ്വരൻ തപസ്സു ചെയ്യുന്നതിനായി ഇവിടെ വരികയും പരാശക്തിയെ പ്രത്യക്ഷപെടുത്തുകയും ചെയ്തു. കൊടുങ്ങല്ലൂർ അമ്മയുടെ പ്രതീകമായി കരുതപ്പെടുന്ന ഒരു വാളും ചിലമ്പും അദ്ദേഹം ഇവിടെ കൊണ്ടുവന്നു. ഇത് സ്ഥാപിക്കുന്നതിനു വേണ്ടി ഒരു സ്ഥലം അന്വേഷിക്കുന്നതിനിടയിൽ ഭക്തന് ഇത് അച്ചൻകോവിൽ നദിയുടെ നടുക്കുള്ള വലംചുഴിയിൽ സ്ഥാപിക്കണമെന്ന് ഒരു പ്രേരണ ലഭിക്കുകയും ചെയ്തു. ഇക്കാര്യം ഭക്തൻ ഇവിടെ താമസിച്ചിരുന്നവരോട് പറയുകയും അവർ ഒത്ത് ചേർന്ന് ഇവിടെ ഒരു ക്ഷേത്രം നിർമ്മിച്ച് കൊടുങ്ങല്ലൂർ ഭഗവതിയുടെ പ്രതീകമായ മഹാദേവിയെ പ്രതിഷ്ഠിക്കാനും തീരുമാനിച്ചു. പണ്ടു കാലത്തു മൃഗബലിയും കോഴിബലിയും ഇവിടെ ഉണ്ടായിരുന്നതായി പറയപ്പെടുന്നു.

ഉത്സവങ്ങൾ

കുംഭമാസത്തിൽ ഭരണി നാളിൽ നടക്കുന്ന രുദ്രപൊങ്കാല ഇവിടുത്തെ ഒരു പ്രധാന ആഘോഷമാണ്. ഇത് കൂടാതെ ഇവിടേക്ക് മകരഭരണി നാളിലും ധാരാളം ഭക്തർ എത്തിച്ചേരാറുണ്ട്. ഇത് കൂടാതെ മീനമാസത്തിൽ ഇവിടെ പടയണിയും ഒരു പ്രധാന ആഘോഷമായി കൊണ്ടാടുന്നു. ഈ ആഘോഷങ്ങൾ കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള ഭക്തരെ ഇവിടേക്ക് ക്ഷണിക്കുന്നു. ഭുവനേശ്വരി ദേവിയുടെ പ്രധാന ദിവസം ഇവിടെ മകരമാസത്തിലെ ഭരണി ദിവസം കൊണ്ടാടുന്നു. മകരമാസത്തിലെ പുരുരുട്ടാതി ദിവസം കൊടിയേറുന്ന ആഘോഷങ്ങൾ 10 ദിവസത്തെ ആഘോഷങ്ങൾക്ക് ശേഷം ആറാട്ടോടെ സമാപിക്കുന്നു. മഹോത്സവം നടക്കുന്നത് ഇതിൽ അഞ്ചാം ദിവസമാണ്. മേടഭരണി ദിവസം നടക്കുന്ന ഭരണിസദ്യ പേരു കേട്ടതാണ്. ആറന്മുളയിലെ വള്ളസദ്യക്ക് സമം ആണ് ഇത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ്യഭാവം  9. ശ്രീകൃഷ്ണനും അര്‍ജുനനും ഏതുനിലയില്‍ നിന്നാണ്    സംസാരിക്കുന്നത് ?   >തെരാളിയും പോരാ