ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കേരളത്തിലെ വയനാട് ജില്ലയിലെ വള്ളിയൂർക്കാവിലുള്ള ഒരു ക്ഷേത്രമാണ് വള്ളിയൂർക്കാവ് ഭഗവതീ ക്ഷേത്രം




വള്ളിയൂർക്കാവ് ക്ഷേത്രം

കേരളത്തിലെ വയനാട് ജില്ലയിലെ വള്ളിയൂർക്കാവിലുള്ള ഒരു ക്ഷേത്രമാണ് വള്ളിയൂർക്കാവ് ഭഗവതീ ക്ഷേത്രം (Valliyoorkav devi temple)കൽ‌പ്പറ്റയിൽ നിന്നും 24 കിലോമീറ്ററും സുൽത്താൻ ബത്തേരിയിൽ നിന്നും 31 കിലോമീറ്ററും മാനന്തവാടിയിൽ നിന്നും 5 കിലോമീറ്ററും അകലെയാണ് ഈ ദുർഗ്ഗാക്ഷേത്രം. ഈ ക്ഷേത്രം പരബ്രഹ്മസ്വരൂപിണിയായ ആദിപരാശക്തിക്ക് സമർപ്പിച്ചിരിക്കുന്നു. മഹാദേവിയെ മൂന്ന് പ്രധാന രൂപങ്ങളിൽ ഇവിടെ ആരാധിക്കുന്നു. വനദുർഗ്ഗഭദ്രകാളിജലദുർഗ്ഗ എന്നീ ഭാവങ്ങളിലാണ് വള്ളിയൂരമ്മയെ ആരാധിക്കുക. വയനാട്ടിലെ ആദിവാസി സമുദായങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു ആരാധനാലയമാണ് ഈ ഭഗവതീ ക്ഷേത്രം. മെലേകാവിലെ സീതാദേവിയും ലവകുശന്മാരും രാമായണവുമായി ഈ ദേവീക്ഷേത്രത്തിനുള്ള ബന്ധം ഊട്ടി ഉറപ്പിക്കുന്നു.

ഉത്സവം

മീനം ഒന്നിന് കൊടിയേറി എല്ലാ വർഷവും (മാർച്ച് /ഏപ്രിൽ മാസങ്ങളിൽ) നടക്കുന്ന 14 ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം വയനാട്ടിലെ ഉത്സവങ്ങളിൽ വെച്ച് ഏറ്റവും പൊലിമയേറിയതാണ്. പണ്ടുകാലത്ത് ഉത്സവത്തിനോടനുബന്ധിച്ച് ഇവിടെ അടിമവ്യാപാരം നടക്കാറുണ്ടായിരുന്നു.[അവലംബം ആവശ്യമാണ്] ഇന്ന് വയനാട്ടിലെ ആദിവാസികളുടെ ഏറ്റവും വലിയ ഒത്തുചേരലാണ് ഈ ഉത്സവം. ഉത്സവവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളും നിർവഹിക്കുന്നത് ആദിവാസികളാണ്. ആദിവാസി മൂപ്പൻ കൊണ്ടുവരുന്ന നീളമുള്ള മുളംതണ്ടിലാണ് ഉത്സവത്തിന്റെ കൊടിയേറ്റം. കൊയിലേരി എന്ന സ്ഥലത്തിന് വളരെ അടുത്താണ് ഈ ക്ഷേത്രം.

ചരിത്രം

പണ്ട് കോട്ടയം രാജാക്കന്മാരുടെ ക്ഷേത്രമായിരുന്ന ഇവിടത്തെ ഉൽസവത്തിന്റെ സമയത്താണ് ആദിവാസികളെ അടിമകളായി വിറ്റിരുന്നത്. ദേവിയുടെ മുന്നിൽ വച്ച് എടുക്കുന്ന പ്രതിജ്ഞപാലിക്കാൻ ആടിമകൾ നിർബന്ധിതരായിരുന്നു

അഭിപ്രായങ്ങള്‍