ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കണ്ണൂർ ജില്ലയിലെ എടക്കാട് പഞ്ചായത്തിൽ കണ്ണൂർ-കൂത്തുപറമ്പ് ചാല ഭഗവതി ക്ഷേത്രം




കണ്ണൂർ ജില്ലയിലെ എടക്കാട് പഞ്ചായത്തിൽ കണ്ണൂർ-കൂത്തുപറമ്പ് റോഡിനു വലതു വശത്തായി സ്ഥിതി ചെയ്യുന്ന ഒരു ഭഗവതി ക്ഷേത്രമാണ് ചാല ഭഗവതി ക്ഷേത്രം
പരശുരാമ മഹർഷിയാൽ പ്രതിഷ്ഠിതമായ നൂറ്റിയെട്ടു ദുർഗ്ഗാലയങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം എന്നാണ് വിശ്വാസം.മലബാർ ദേവസ്വത്തിന് കീഴിലുള്ള ക്ഷേത്രമാണ് ശ്രീ ചാല ഭഗവതി ക്ഷേത്രം

ഐതിഹ്യം

രാക്ഷസനായ ദാരികനെ വധിച്ചതിനു ശേഷമുള്ള ഭാവത്തോട് കൂടിയ ഭദ്രകാളിയെ ആണ് പരശുരാമ മഹർഷി ഇന്നത്തെ പടിഞ്ഞാറെ നടയിൽ ആദ്യമായി പ്രതിഷ്ഠിച്ചത്. കിഴക്ക് അഭിമുഖമായി പ്രതിഷ്ഠിച്ച ഭദ്രകാളിയുടെ മുഖത്ത് നിന്നും പ്രസരിച്ചിരുന്ന ഊർജ്ജ പ്രവാഹത്താൽ ക്ഷേത്രത്തിന്റെ മുൻഭാഗത്ത്‌ നോക്കെത്താദൂരത്തോളം വരുന്ന ജീവജാലങ്ങൾക്കും സസ്യലതാദികൾക്കും നാശം സംഭവിച്ചു. ജീവജാലങ്ങൾ താപം സഹിക്ക വയ്യാതെ പരവശരായത് കണ്ട പരശുരാമൻ ഭദ്രകാളിയുടെ രൌദ്രഭാവത്തിന്റെ തീക്ഷ്ണത കുറയ്ക്കുവാനായി ഭദ്രകാളി പ്രതിഷ്ഠക്ക് നേരെ മുന്നിലായി സൌമ്യ മൂർത്തിയായ ശ്രീ ദുർഗ്ഗാ ദേവിയെ പ്രതിഷ്ഠിച്ചു . സഹോദരിയെ മുന്നിൽ ദർശിച്ച ഭദ്രകാളി തന്റെ രൌദ്ര ഭാവം കുറച്ചുവെന്നാണ് ഐതിഹ്യം.

ക്ഷേത്രദർശന രീതി

കിഴക്കേ നടയിലൂടെ ക്ഷേത്രത്തിലേക്ക് വരുന്ന ജനങ്ങൾ ക്ഷേത്രക്കുളത്തിൽ കുളിച്ചു ശുദ്ധി വരുത്തിവേണം ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ. കിഴക്കേ നടയിൽ ആദ്യം ദുർഗ്ഗാഭഗവതിയെ ദർശിച്ച് പ്രദക്ഷിണം ചെയ്ത് തെക്ക് ഭാഗത്ത്‌ ശ്രീ പേരും തൃക്കോവിലപ്പനെ തൊഴുത്‌ (ശിവചൈതന്യം ) പടിഞ്ഞാറെ നടയിൽ എത്തുമ്പോൾ മാത്രമേ ശ്രീ ഭദ്രകാളി പ്രതിഷ്ഠ ദർശിക്കാനാവുകയുള്ളൂ. ദുഷ്ട രാക്ഷസനായ ദാരികനെ വധിച്ചിട്ടും തീരാത്ത പോർക്കലിയോട് കൂടി നിൽക്കുന്ന ദേവിയുടെ ചൈതന്യപൂർണ്ണമായ വിഗ്രഹം മുന്നിൽ നേരെ നിന്ന് തൊഴുവാനോ ശ്രീ കോവിലിന് മുന്നിലൂടെ മുറിച്ചു കടക്കുവാനോ പാടില്ലെന്ന് പറയപ്പെടുന്നു. ഇരുവശങ്ങളിൽ മാറിനിന്ന് സാഷ്ടാംഗം പ്രണമിച്ച്‌ കൊണ്ടു മാത്രമേ തൊഴാൻ പാടുള്ളൂ.

അമ്മൂലമ്മ സന്നിധാനം

ക്ഷേത്രത്തിൻറെ മൂലസ്ഥാനമായ അമ്മൂപറമ്പ്[1] എന്ന സ്ഥലം 500 മീറ്റർ ദൂരത്തിൽ പടിഞ്ഞാറു ഭാഗത്ത്‌ ചാല പന്ദ്രണ്ടുകണ്ടി എന്ന പ്രദേശത്തിന് സമീപം സ്ഥിതി ചെയ്യുന്നു. അമ്മയുടെ പറമ്പ് അമ്മൂപറമ്പ് ആയി എന്നാണു സ്ഥലകാല ചരിത്രം. ഈ പുണ്യസ്ഥലത്തെ കുറിച്ച് പല ഐതിഹ്യങ്ങളും പറയപ്പെടുന്നുണ്ട്. അതിലൊന്ന് ശ്രീ ചാല ഭഗവതി ക്ഷേത്രത്തിലെ ശ്രീ ഭദ്രകാളി തപസ്സിനായി തിരഞ്ഞെടുത്ത സ്ഥലം എന്നാണ്. അമ്മ ധ്യാനനിരതയായി ഇരുന്ന സ്ഥലമായതിനാൽ ഇവിടെ ക്ഷേത്രവും പൂജാവിധികളൊന്നും പാടില്ലെന്നും ഒരു നേരത്തെ നിവേദ്യവും, മാല ചാർത്തലും മതിയെന്ന് വിധിച്ചിട്ടുണ്ട്.

ഉത്സവം

പൂരമഹോത്സവം

എല്ലാ വർഷവും മീനമാസത്തിലെ പൂരം നാളുകളിൽ ശ്രീ ചാല ഭഗവതി ക്ഷേത്രത്തിലെ ഉത്സവം കൊണ്ടാടുന്നു. ഏഴ് ദിവസങ്ങളിലായി നടക്കുന്ന ഈ പൂരമഹോത്സവം ക്ഷേത്രം തന്ത്രി കാട്ടുമാഠം അവർകളുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി ആറാട്ടോടെ സമാപിക്കുന്നു.ഇരട്ട തിടമ്പെഴുന്നള്ളത്ത്, അമ്മൂലമ്മ സന്നിധാനത്തിൽ എഴുന്നള്ളത്, ചാക്യാർ കൂത്ത്, കാലത്തിലരിയും പാട്ടും, ശ്രീ ഭൂതബലി, കളപൂജ, ഗ്രാമപ്രദക്ഷിണം, പള്ളിവേട്ട, അമ്മൂലമ്മ സന്നിധാനത്തിൽ കൂടിപിരിയൽ ചടങ്ങ്, നവകാഭിഷേകം, പൂരക്കുളി,ആറാട്ട്‌ എന്നീ ഭക്തിനിർഭരമായ ചടങ്ങുകൾ ഉത്സവ ദിവസങ്ങളുടെ പ്രത്യേകതയാണ്.

പ്രധാന പ്രതിഷ്ഠകൾ

  • പരാശക്തി ദുർഗ്ഗ ഭഗവതി
  • ശ്രീ ഭദ്രകാളി
  • പേരുംതൃക്കോവിലപ്പൻ

പ്രധാന വഴിപാടുകൾ

  • ഗുരുതീ പൂജ
  • നിറമാല
ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് ഗുരുതീ പൂജ, നിറമാല എന്നീ വഴിപാടുകൾ നടക്കുന്നത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് ബ്രഹ്മചര്യം?

എന്താണ് ബ്രഹ്മചര്യം? തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം. ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്. വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്. ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്...

സ്വാതി തിരുനാൾ രാമവർമ്മ

*പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ ജന്മദിനം* *സ്വാതി തിരുനാൾ* (1829-1846) സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...