ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

തൃശ്ശൂർ ജില്ലയിലുള്ള കൊടുങ്ങല്ലൂർ താലൂക്കിൽ കീഴ്ത്തളി മഹാദേവക്ഷേത്രം



കീഴ്ത്തളി മഹാദേവക്ഷേത്രം


കേരളത്തിലെ തൃശ്ശൂർ ജില്ലയിലുള്ള കൊടുങ്ങല്ലൂർ താലൂക്കിൽസ്ഥിതിചെയ്യുന്ന അതിപുരാതന ക്ഷേത്രമാണ് കീഴ്ത്തളി മഹാദേവക്ഷേത്രം. പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ക്ഷേത്രം മേത്തല ഗ്രാമത്തിൽ സ്ഥിതിചെയ്യുന്നു. പുരാതന കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന നാലു തളിക്ഷേത്രങ്ങളിൽ (തളി ശിവക്ഷേത്രംകോഴിക്കോട്കടുത്തുരുത്തി തളി മഹാദേവക്ഷേത്രംകീഴ്ത്തളി മഹാദേവക്ഷേത്രം കൊടുങ്ങല്ലൂർതളികോട്ട മഹാദേവക്ഷേത്രംകോട്ടയം) ഒരു തളിയാണ് ഈ മഹാദേവക്ഷേത്രം.. കീത്തോളി ക്ഷേത്രം എന്ന പേരിലും ഈ ക്ഷേത്രം അറിയപ്പെടുന്നു.

ഐതിഹ്യം

കേരളത്തിലേയും തുളുനാട്ടിലേയും അറുപത്തിനാല് ബ്രാഹ്മണഗ്രാമങ്ങളെ നിയന്ത്രിക്കാൻ പതിനെട്ടര തളികൾ ഉണ്ടായിരുന്നു എന്ന് കേരളോത്പത്തിയിൽ പറയുന്നു. വടക്ക് പയ്യന്നൂർ മുതൽ തെക്ക് തിരുനന്തിക്കരവരെ ഒട്ടേറെ തളികൾ ഉണ്ടായിരുന്നതായി സ്ഥലനാമങ്ങളും ശാസനങ്ങളും സൂചന നല്കുന്നു. ഇവയിൽ നാല് തളികളുടെ തലവന്മാരായ തളിയാതിരിമാരെ അവയ്ക്കു ചുറ്റുമുള്ള നാടുകളുടെ രക്ഷാപുരുഷന്മാരായി പരശുരാമൻ നിയമിച്ചു എന്നും അവർ ആറിലൊന്നു രക്ഷാഭോഗം പിരിച്ചെടുത്തുവെന്നും കാണുന്നു. പയ്യന്നൂർ, പെരിഞ്ചെല്ലൂർ, പരപ്പൂർ, ചെങ്കണിയൂർ എന്നിവയാണ് ആ തളികൾ. പയ്യന്നൂർ, പെരിഞ്ചെല്ലൂർ, ചെങ്കണിയൂർ തളികൾ ദൂരത്തായതുകൊണ്ട് അവയ്ക്കു പകരം പറവൂരിനൊപ്പം മൂഴിക്കുളം, ഐരാണിക്കുളം, ഇരിങ്ങാലക്കുട എന്നീ ഗ്രാമങ്ങളിലെ വൈദികന്മാരെ കൊടുങ്ങല്ലൂരിൽ കൊണ്ടുവന്നു പാർപ്പിച്ചു. കൊടുങ്ങല്ലൂരിലെ നാലുതളികൾ മേൽത്തളി, കീഴ്ത്തളി, ചിങ്ങപുരത്തുതളി, നെടിയതളി എന്നിവയാണ്. അവ യാഥാക്രമം മൂഴിക്കുളം, ഐരാണിക്കുളം, ഇരിങ്ങാലക്കുട, പറവൂർ എന്നീ ബ്രാഹ്മണ ഗ്രാമങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. തളികളുടെ മേൽനോട്ടം വഹിക്കുന്ന നമ്പൂതിരി പ്രതിനിധികൾ തളിയാതിരിമാർ എന്നും പറയപ്പെട്ടിരുന്നു.

ചരിത്രം

ചേരമാൻ പെരുമാക്കന്മാരുടെ കാലത്ത് കൊടുങ്ങല്ലൂരിൽ ഉണ്ടായിരുന്ന നാലു തളികളിൽ ഒന്നാണിത്. മറ്റു മൂന്നു തളികൾ നെടിയതളി, ശൃംഗപുരം, മേൽത്തളി എന്നിവയായിരുന്നു. ഈ തളികളോട് ചേർന്ന് ശിവക്ഷേത്രവും അന്ന് നിലനിന്നിരുന്നു. കേരളത്തിലെ ശിവക്ഷേത്രങ്ങളേയും അവയോടനുബന്ധിച്ചുള്ള സഭയേയും തളി എന്ന് അറിയപ്പെട്ടിരുന്നു. ശൈവന്മാരായ ബ്രാഹ്മണരുടെ ചർച്ചാവേദി എന്നും വിളിച്ചിരുന്നു. മേൽത്തളി ലോപിച്ചാണ് 'മേത്തല' എന്ന നാമം ഉരുത്തിരിഞ്ഞതെന്നും വിശ്വസിക്കപ്പെടുന്നു.

ക്ഷേത്രം

കേരളത്തിലെ ഏറ്റവും വലിപ്പമേറിയ ശിവലിംഗ പ്രതിഷ്ഠയുള്ള ക്ഷേത്രമാണിത്. മൈസൂർ സുൽത്താൽ ടിപ്പുവിന്റെ പടയോട്ടകാലത്ത് നശിപ്പിക്കപ്പെട്ട ഹിന്ദു ക്ഷേത്രങ്ങളിൽ ഒന്നാണിത്. ഈ ക്ഷേത്രത്തിനടുത്തായുണ്ടായിരുന്ന തൃക്കണാമതിലകം ക്ഷേത്രത്തിലായിരുന്നു ഏറ്റവും വലിപ്പമേറിയ ശിവലിംഗം മുൻപ് ഉണ്ടായിരുന്നത്. പക്ഷേ ഈ ക്ഷേത്രം കേരളത്തിലെ ചില ഗ്രാമങ്ങൾ തമ്മിലുണ്ടായിരുന്ന ആഭ്യന്തര കലഹം മുതലെടുത്ത ഡെച്ചുകാരുടെ സഹായത്താൽ ഇരിങ്ങാലക്കുട ഗ്രാമക്കാർ നശിപ്പിക്കുകയും ഡെച്ചുകാർ ആ ശിവലിംഗം കൊച്ചിയിൽ കപ്പൽ നങ്കൂരമിടുമ്പോൾ കെട്ടാനായി ഉപയോഗിക്കുകയും ചെയ്തുവെന്നുള്ളത് വിധി വൈപരീത്യം.
മേക്കാട്ട് മനയ്ക്ക് നിക്ഷിപ്തമാണ് ഇവിടുത്തെ ക്ഷേത്ര തന്ത്രാവകാശം.
കീഴ്ത്തളി ശിവക്ഷേത്രം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് ബ്രഹ്മചര്യം?

എന്താണ് ബ്രഹ്മചര്യം? തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം. ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്. വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്. ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്...

സ്വാതി തിരുനാൾ രാമവർമ്മ

*പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ ജന്മദിനം* *സ്വാതി തിരുനാൾ* (1829-1846) സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...