ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഭാഗവതം




ഭാഗവതം




ഭാഗവതമാണല്ലൊ ഹിന്ദുക്കളുടെ പുരാണങ്ങളില്‍ വച്ച് എല്ലാം
അടങ്ങിയ പുരാണം.. (പുരാണങ്ങള്‍ എന്നാല്‍ വേദവ്യാസ മഹര്‍ഷി വേദങ്ങളെ പകുത്ത് 18 പുരാണങ്ങള്‍ ചമച്ചു . (സാധാരണ മനുഷ്യര്‍ക്ക്‌ വേദസാരം അറിയാനായി) അതില്‍ ഭാഗവതവും പെടുന്നു)


ഭാഗവതത്തില്‍ സൃഷ്ടിയുടെ പരിണാമങ്ങളും,മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളും ഒക്കെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

ഭാഗവതത്തിന്റെ തുടക്കം ഭാഗവതം എങ്ങിനെ രചിച്ചു എന്നുമൊക്കെയാണ്‌..

(ഭഗവാന്‍ ബ്രഹ്മാവിനുപദേശിക്കുന്നു..
ബ്രഹ്മാവ് മകന്‍ നാരദനുപദേശിക്കുന്നു..
നാരദമഹര്‍ഷി വേദവ്യാസനുപദേശിച്ചുകൊടുകുന്നു..
വേദവ്യാസന്‍ മകന്‍ ശുകമഹര്‍ഷിക്ക്..
പിന്നീട് ശുകമഹര്‍ഷി പരീഷിത്തിന്റെ യാഗശാലയില്‍ വച്ച് ഭാഗവതം പറയുംബോള് സൂതമഹര്‍ഷി മനസ്സിലാക്കുന്നു..
സൂതമഹര്‍ഷിയില്‍ നിന്നും നാമും)


പിന്നെ സൃഷ്ടിയെ പറ്റി പറയുന്നു..

ഹിന്ദുക്കളുടെ വിശ്വാസപ്രകാരം സൃഷ്ടിയുടെ തുടക്കം എങ്ങിനെ എന്നു നോക്കാം..

ആയിരം ചതുര്‍യുഗങ്ങള്‍ കഴിയുമ്പോഴും ഓരോ പ്രളയം ഉണ്ടായി സര്വ്വവും നശിക്കുന്നു.. സൃഷ്ടി വീണ്ടും പുനരാരംഭിക്കുന്നു..

ചതുര്‍യുഗം എന്തെന്ന് മനസ്സിലാക്കാന്‍ നോക്കാം..

365 ദിവസങ്ങള്‍ കൂടുമ്പോള്‍ മനുഷ്യരുടെ ഒരു വര്‍ഷം
(മനുഷ്യരുടെ ഒരു വര്‍ഷം ദേവകളുടെ ഒരു ദിവസമാണ്‌)
360 മനുഷ്യവര്ഷം ദേവകളുടെ ഒരു വര്‍ഷം. (ഇതിനെ ദേവവര്‍ഷം എന്നും ദിവ്യ വര്‍ഷം എന്നും പറയുന്നു.)
4800 ദിവ്യവര്‍ഷങ്ങള്‍ ആണ്‌ കൃതയുഗം. (നാലു യുഗങ്ങളെ പറ്റി പറയുന്നുണ്ടല്ലൊ)
3600 ദിവ്യവര്‍ഷം - ത്രേതായുഗം
2400 ദിവ്യവര്‍ഷം - ദ്വാപരയുഗം
1200 ദിവ്യവര്‍ഷം - കലിയുഗം.(432000 മനുഷ്യവര്‍ഷം)
നാലു യുഗങ്ങള്ക്കും കൂടി 12000 ദിവ്യ വര്ഷങ്ങള്
(12000X360= 432000 മനുഷ്യ വര്‍ഷം)
ഇതിനെ ചതുര്‍യുഗം എന്നു വിളിക്കുന്നു.

ചതുര്‍യുഗം = 12,000 ദിവ്യ വര്ഷങ്ങള് (12000X360= 4,32,0000 മനുഷ്യ വര്‍ഷം)
1000 ചതുര്‍യുഗങ്ങള്‍ ചേരുമ്പോള്‍ ബ്രഹ്മാവിന്റെ ഒരു പകലായി!! (പിന്നീടുള്ള 1000 ചതുര്യുഗം രാത്രിയും..അപ്പോള്‍ അദ്ദേഹം നിദ്രയ്ക്കൊരുങ്ങുകയായി..)
അതിനെ 'കല്പം' എന്നു വിളിക്കുന്നു
അന്നുമുതല്‍ പ്രളയമാണ്‌..
ബ്രഹ്മദേവന്‍ സുഷുപ്തിയില്‍ ലയിച്ചിരിക്കുമ്പോള്‍ പ്രളയം സംഭവിക്കുന്നു..(ബ്രഹ്മാവിന്റെ രാത്രിയില്)

ബ്രഹ്മാവ് നിദ്രവിട്ടുണരുമ്പോള്‍ വീണ്ടും സൃഷ്ടി പുനരാരംഭിക്കുന്നു..

(ബ്രഹ്മാവിന്റെ ഒരു പകലില്‍ 14 മന്വന്തരങ്ങള്‍ ഉണ്ടാകുന്നു- ഒരു മനുവിന്‌ 71.- ചതുര്യുഗങ്ങള്‍ ആണ്‌ ഉള്ളത്)
അങ്ങിനെ പ്രളയം കഴിഞ്ഞ്, നിദ്രവിട്ടുണരുമ്പോള്‍ ബ്രഹ്മാവ് താന്‍ എവിടെയാണെന്നറിയാനായി ചുറ്റും നോക്കുന്നു (അങ്ങിനെ നാലു മുഖങ്ങള്‍ ഉണ്ടായി)
ആലിലയില്‍ കിടക്കുന്ന ഉണ്ണിക്കണ്ണന്റെ പൊക്കില്‍ കൊടിയില്‍ നിന്നും ഉണ്ടായ ഒരു താമരയിലായിരുന്നു ബ്രഹ്മാവ്‌ ശയിച്ചിരുന്നത്!)
ബ്രഹ്മാവ് താമരയുടേ ഉത്ഭവസ്ഥാനം അന്വേഷിച്ച് ആ താമരയിലെ തണ്ടിലൂടെ താഴേക്കിറങ്ങുന്നു...
ചെല്ലുമ്പോള്‍ അനന്തനില്‍ ശയിച്ചു കിടക്കുന്ന മഹാവിഷ്ണുവിനെ കാണുന്നു...‍
ഭഗവാന്‍ ബ്രഹ്മാവിനോട് സൃഷ്ടി നടത്തുവാന്‍ അരുളിച്ചെയ്യുന്നു..
ഒപ്പം വേദങ്ങളും ഉപദേശിച്ചു കൊടുക്കുന്നു.

അരവിന്ദോത്ഭവന്‍ ആദ്യമായി പതിന്നാലു ലോകങ്ങളുമടങ്ങിയ സ്വര്ഗ്ഗം, ഭൂമി, പാതാളം എന്ന മൂനു പ്രധാന ലോകങ്ങളെ സൃഷ്ടിച്ചു..
പിന്നെ ലോകോപകാരാര്ത്ഥം (ഭഗവാന്റെ നിര്ദ്ദേശപ്രകാരം)സൃഷ്ടി പുനരാരമ്ഭിക്കുന്നു..

ബ്രഹ്മാവ് ആദ്യം സൃഷ്ടിച്ചവരെല്ലാം (സനല്ക്കുമാരാദികള്) തപസ്സിനായി പോകുന്നു.. കാരണം അവരെല്ലാം പൂര്ണ്ണ ജ്ഞാനികള്‍ ആയിരുന്നു..

അതുകൊണ്ടു അല്പം കുറവുകളോടെ (അതാണു നമുക്കൊക്കെ എല്ലായിടത്തും അപൂര്ണ്ണത-കണ്ഫ്യൂഷന്)ആദിമനു (സായം ഭൂമനു)വിനെയും ശതരൂപാദേവിയേയുമ് സ്‌ഷ്ടിക്കുന്നു..
അവരില്‍ നിന്നാണ്‌ മനുഷ്യ കുലം തുടങ്ങുന്നത്..

പതിനേഴു പുരാണങ്ങള്‍ എഴുതിയിട്ടും തൃപ്തി വരാതിരുന്ന വ്യാസ മഹര്‍ഷി പതിനെട്ടാമത് ഭാഗവതം എഴുതിയപ്പോള്‍ ആണ് തൃപ്തനായത് എന്നും ഒരു കേള്‍വി ഉണ്ട്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ...

കണ്ണന്‍ചിറ വിഷ്ണുമായ ക്ഷേത്രം

kannanchira sree vishnumaya temple (history) ശ്രീമാന്‍ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ വിശ്വവിഖ്യാതമായ ഐതിഹ്യമാലയില്‍ പരാമര്‍ശമുള്ള ഏകമൂലസ്ഥാനവും വിഷ്ണുമായ സന്നിധിയുമായ കണ്ണന്‍ചിറ വിഷ്ണുമായ ക്ഷേത്രം ഏറെ പുകള്‍പേറ്റതത്രേ! പുണ്യപുരാതനമായ ഈ സന്നിധിയില്‍ നിന്നുമാണ് മറ്റ് ചാത്തന്‍ സ്വാമിമഠങ്ങളുടെ ഉത്ഭവം. അതുകൊണ്ടു തന്നെയാണ് കണ്ണന്‍ചിറ മൂലസ്ഥാനമായി അറിയപ്പെടുന്നതും. ഭൂലോക വൈണ്ഠമായ ഗുരുപവനപുരിക്കടുത്ത് സ്ഥിതിചെയ്യുമ്പോള്‍ തന്നെ സ്ഥല മാഹാത്മ്യ മേറുന്നു. ശ്രീ പരമേശ്വരന്‍ ഭൂതഗണങ്ങളുമായി പള്ളിവേട്ടയ്ക്കു പോകുമ്പോള്‍ കാനനമദ്ധ്യത്തില്‍ ഊഞ്ഞാലാടികൊണ്ടിരിക്കുന്ന "കൂളിവാക" എന്ന അതി സുന്ദരിയായ കാനനസ്തീയെ കാണുകയും ദേവന്‍ അനുരക്തനാവുകയും ചെയ്യുന്നു. എന്നാല്‍ സംഹാര മൂര്‍ത്തിയുടെ തേജസ്സിനെ ഉള്‍ക്കൊള്ളുവാന്‍ കെല്പില്ലാത്തവളാണ് താനെന്നറിഞ്ഞ സംഭ്രമിച്ച പാര്‍വ്വതി ഭക്തരായ കൂളിവാക പര്‍വ്വത നന്ദിനിയെ പ്രത്യക്ഷപ്പെടുത്തി തന്‍റെ ധര്‍മ്മ സങ്കടമുണര്‍ത്തുന്നു. അനന്തരം സാക്ഷാല്‍ പാര്‍വതീദേവി തന്നെ കൂളിവാകയായി കൈലാസ നാഥനുമായി സംഗമിയ്ക്കുകയും കാനനവാസനായ സത്രുസംഹാരമൂര്‍ത്തിയായ് വിഷ്ണുമായ അവതരിക്കുകയും ച...