ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ലിംഗരാജ_ക്ഷേത്രം, #ഭുവനേശ്വർ, #ഒഡീസ



ലിംഗരാജ_ക്ഷേത്രം#ഭുവനേശ്വർ#ഒഡീസ
ഒഡീഷാ സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഭുവനേശ്വറിൽ സ്ഥിതി ചെയ്യുന്ന പുരാതനമായ ഒരു ശിവ ക്ഷേത്രമാണ് ലിംഗരാജ ക്ഷേത്രം.ഭുവനേശ്വറിൽ ഇപ്പോൾ നിലവിലുള്ളതിൽ ഏറ്റവും വലിയ ക്ഷേത്രമാണിത്.
#ചരിത്രം
കലിംഗ വാസ്തു വിദ്യയുടെ മകുടോദാഹരണമായ ഈ ക്ഷേത്രത്തിന് ആയിരത്തിൽ പരം വർഷങ്ങളുടെ പഴക്കമാണ് കണക്കാക്കുന്നത്. എന്നാൽ ക്രിസ്തുവർഷം ആറാം നൂറ്റാണ്ടിൽ തന്നെ ഇവിടെ ക്ഷേത്രം നിലനിന്നിരുന്നു എന്ന് ഏഴാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ചില സംസ്കൃത ഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്. പിന്നീട് സോമവംശജനായ യയാതി കേസരി എന്ന രാജാവ് ക്ഷേത്രം പുതുക്കി പണിയുകയാണുണ്ടായത് . ഈ രാജാവിനെ ക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഇദ്ദേഹത്തിന്റെ സാമ്രാജ്യം അതി ബൃഹത്തായിരുന്നു എന്നും ജയ്പൂർ ആയിരുന്നു ആദ്യ തലസ്ഥാനം എന്നും പറയപ്പെടുന്നു. പിന്നീട് ഭുവനേശ്വറിലേയ്ക്കു തലസ്ഥാനം മാറ്റുകയാണ് ചെയ്തത്. ഈ പ്രദേശത്തെകുറിച്ച് ബ്രഹ്മ പുരാണത്തിൽ പരാമർശമുണ്ട്. ഇവിടം പണ്ട് എകാംര ദേശം എന്നാണ് അറിയപ്പെട്ടിരുന്നത്.
#പ്രത്യേകതകൾ
ക്ഷേത്രത്തിന് ഏകദേശം 55 മീറ്ററോളം ഉയരമുണ്ട്. പതിനഞ്ച് കിലോമീറ്ററോളം അകലെ നിന്നും ക്ഷേത്ര ഗോപുരം കാണാനാകും. ഇതിന്റെ മുകൾ ഭാഗത്ത് കല്ലുകൾ പ്രത്യേക രീതിയിൽ വെട്ടി നിർമിച്ചിരിക്കുന്നു . ഗോപുരത്തിന്റെ ഈ പ്രത്യേകത കാരണം ക്ഷേത്രത്തിന് കൂടുതൽ ഉയരം ഉള്ളതായി തോന്നും. പ്രധാന ക്ഷേത്രത്തിന് ചുറ്റും നൂറ്റി അൻപതോളം ഉപദേവ ക്ഷേത്രങ്ങളുണ്ട്. ഇതിൽ ഒട്ടുമിക്ക ഹിന്ദു ദേവീ ദേവന്മാരുടെയും വിഗ്രഹങ്ങൾ പൂജിക്കപ്പെടുന്നു.എന്നാൽ ചില ഉപക്ഷേത്രങ്ങൾ പൂജയൊന്നുമില്ലാതെ തകർന്നു കിടക്കുകയാണ്. ഈ ക്ഷേത്ര സമുച്ചയത്തെ നാല് ഭാഗങ്ങളായി തിരിക്കാം. പ്രധാന ക്ഷേത്രം, യജ്ഞ ശാല, ഭോഗ മണ്ഡപം, നാട്യ ശാല അഥവാ നടന മന്ദിരം എന്നിവയാണവ. ഇതിൽ പ്രധാന ക്ഷേത്രത്തിനുള്ളിലാണു ഗർഭഗൃഹം അഥവാ ശ്രീകോവിൽ സ്ഥിതി ചെയ്യുന്നത്.ശ്രീകോവിലിനുള്ളിൽ ശിവന്റെയും വിഷ്ണുവിന്റെയും പ്രതിഷ്ഠകളുണ്ട്. വിഷ്ണു വിഗ്രഹം സാളഗ്രാമ ശിലയിലാണ് നിർമിച്ചിരിക്കുന്നത്. ഇതിനോട് ചേർന്ന് ശിവലിംഗം സ്ഥിതി ചെയ്യുന്നു. ഇവിടുത്തെ ശിവലിംഗം സ്വയംഭൂ ആണെന്ന് വിശ്വസിക്കപെടുന്നു.പ്രതിഷ്ഠയിൽ എല്ലാ ദിവസവും പാൽ, ജലം, ഭാംഗ് എന്നിവ കൊണ്ട് ധാര നടത്തുന്നു. ശിവനെയും വിഷ്ണുവിനെയും കൂടാതെ ഗണപതി, സുബ്രമണ്യൻ പാർവതീ ദേവി എന്നിവരുടെ പ്രതിഷ്ഠകളും കാണാനാകും .ഇവിടെ ശൈവ മതത്തോടൊപ്പം വൈഷ്ണവ മതവും ശക്തമായിരുന്നു. ഇവിടെ ക്ഷേത്ര നിർമ്മാണം നടക്കുമ്പോൾ പുരി ജഗന്നാഥ ക്ഷേത്രത്തിലെ വിഗ്രഹം വളരാൻ തുടങ്ങിയെന്നും ഇത് ലിംഗരാജ ക്ഷേത്രത്തിൽ വിഷ്ണു ചൈതന്യം ഉണ്ടെന്നുള്ളതിനു തെളിവാണെന്നും ഐതിഹ്യമുണ്ട്. ഇവിടുത്തെ സങ്കല്പം "ഹരിഹര" എന്നാണു അറിയപ്പെടുന്നത്. അതായത് ഹരനോടൊപ്പം (ശിവൻ) ഹരിയെയും ആരാധിക്കുന്നു (വിഷ്ണു‍).ഇവിടെയുള്ള ക്ഷേത്രങ്ങളിൽ സാധാരണയായി പൂജിക്കപ്പെടുന്ന ദേവന്റെ ആയുധമാണ് ക്ഷേത്ര ഗോപുരത്തിൽ പ്രത്ഷ്ടിക്കുക പതിവ്. എന്നാൽ ലിംഗരാജ ക്ഷേത്രത്തിൽ ശ്രീരാമന്റെ അമ്പ്‌ ആണ് ഗോപുരത്തിന് മുകളിൽ കാണുന്നത്.ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്തുള്ള പ്രവേശന കവാടം സിംഹദ്വാരം എന്നറിയപ്പെടുന്നു. ഇവിടെ ദ്വാര പാലകരായി രണ്ടു സിംഹങ്ങളുടെ ശില്പങ്ങൾ കാണാം. ഈ പ്രദേശത്തുള്ള മിക്കവാറും എല്ലാ ക്ഷേത്രങ്ങളിലും സമാനമായ ക്ഷേത്ര പാലക സങ്കൽപം കാണാവുന്നതാണ്. ക്ഷേത്ര വാതിലിന്റെ ഒരു പകുതിയിൽ ത്രിശൂലവും മറു പകുതിയിൽ സുദർശന ചക്രവും ഉണ്ട്. ഇവിടെ പണ്ട് ദേവദാസി സമ്പ്രദായം നില നിന്നിരുന്നു എന്നതിനു തെളിവായി ഇവിടെയുള്ള നടന മന്ദിരം ചൂണ്ടി കാണിക്കപെടുന്നു. ഇവിടെ ദേവദാസികളുടെ നൃത്തം അരങ്ങേറിയിരുന്നതായി ഇവിടെ നിന്നും കണ്ടെടുക്കപ്പെട്ട ചില സംസ്കൃത ഗ്രന്ഥങ്ങളിൽ കാണുന്നു.
#ഐതിഹ്യം
ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട ഐതിഹ്യം ഇപ്രകാരമാണ്: പരമശിവൻ ഒരിക്കൽ തന്റെ ശക്തിയുപയോഗിച്ച് ഈ പ്രദേശത്ത് ഒരു തടാകം നിർമിച്ചു. ശിവനിൽ നിന്നും ഇതിന്റെ ഭംഗി കേട്ടറിഞ്ഞ ദേവി പാർവതി ഒരു ഗോപാലികയുടെ വേഷത്തിൽ ഇവിടം കാണാൻ ഇറങ്ങി . തടാകത്തിന്റെയും കാനനത്തിന്റെയും ഭംഗി കണ്ടു നടക്കവേ, സ്വയംഭൂവായ ഒരു ശിവ ലിംഗത്തിൽ പശുക്കൾ തങ്ങളുടെ മുലകൾ ചുരത്തി പാലഭിഷേകം ചെയ്യുന്നത് ദേവി കാണുകയും ഉടനെ അവിടെയിരുന്നു ശിവനെ പൂജിക്കുകയും ചെയ്തു. അപ്പോൾ ആ വഴി വന്ന കൃത്തി വാസസന്മാർ എന്ന അസുരന്മാർ പാർവതീ ദേവിയെ കണ്ടു മുട്ടുകയും ദേവിയോട് തങ്ങളെ വിവാഹം കഴിക്കണമെന്ന് അഭ്യർഥിക്കുകയും ചെയ്തു. അസുരന്മാരെ ഏതെങ്കിലും ഉപായം കൊണ്ടല്ലാതെ നിഗ്രഹിക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ ദേവി അവരെ വിവാഹം കഴിക്കാൻ തയാറാണെന്ന് അറിയിച്ചു. അതിനു മുന്പ് തനിക്ക് നിങ്ങളിൽ ആരാണ് കൂടുതൽ ശക്തിയുള്ളവൻ എന്ന് അറിയണമെന്നും ആ ആളെ മാത്രമേ വിവാഹം കഴിക്കൂ എന്നും അറിയിച്ചു. തന്നെ തോളിൽ എടുത്ത് ഏറെ നേരം നടക്കാൻ ശേഷിയുള്ളവൻ മത്സരത്തിൽ വിജയിക്കുമെന്നും ദേവി പറഞ്ഞു. അങ്ങനെ പറഞ്ഞു കൊണ്ട് പാർവതീ ദേവി അസുരന്മാരുടെ തോളിൽ ചാടി കയറി. ദേവിയുടെ ഭാരം താങ്ങാൻ വയ്യാതെ അസുരന്മാർ രണ്ടും മരിച്ചു വീണു.ഇങ്ങനെ അസുരന്മാരെ നിഗ്രഹിച്ച ദേവിയും ഇവിടെ ശിവ ലിംഗ ത്തോടൊപ്പം ഉപവിഷ്ഠയായി.
ലിംഗരാജ ക്ഷേത്രത്തിലേക്കുള്ള പ്രവേശനം ഹിന്ദുക്കൾക്കായി മാത്രം പരിമിതപ്പെടുത്തിയിരിക്കുന്നു. എന്നാൽ അന്യ മതസ്ഥർക്ക് പുറത്തു നിന്ന് ക്ഷേത്രം വീക്ഷിക്കുവാൻ മതിലിനു വെളിയിലായി ഒരു നിരീക്ഷണ കേന്ദ്രം ഉണ്ട്. ക്ഷേത്രത്തിലെ ചില ഭാഗങ്ങൾ അല്പമൊക്കെ നശിച്ചു എങ്കിലും പുനർ നിർമ്മാണ പ്രവൃത്തികൾ നടക്കുന്നുണ്ട്..

കൂടുതൽ പ്രതികരണങ്ങൾ കാണിക്കുക

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് ബ്രഹ്മചര്യം?

എന്താണ് ബ്രഹ്മചര്യം? തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം. ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്. വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്. ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്...

സ്വാതി തിരുനാൾ രാമവർമ്മ

*പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ ജന്മദിനം* *സ്വാതി തിരുനാൾ* (1829-1846) സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...