ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

എരുമപ്പാവയ്ക്ക ..






എരുമപ്പാവയ്ക്ക ...
പേര് കേട്ട് നിങ്ങൾ വിഷമിക്കണ്ട .....!
ഭംഗിയുള്ള ഈകുഞ്ഞൻപച്ചക്കറിക്ക് എരുമയുമായി യാതൊരുസാദൃശ്യവുമില്ല.ബന്ധവുമില്ല.
ഇതിന്റെകായ്കൾക്ക് റംബുട്ടാനോടാണ് പിന്നെയുംഅടുപ്പം .നമ്മുടെ വേലിപ്പടർപ്പുകളിധാരാളം പടർന്നുപിടിക്കന്ന ഈ വള്ളിച്ചെടിപണ്ടെക്കെ ധാരാളമായി ഉണ്ടായിരുന്നു.
പുത്തൻ പച്ചകറി കള്ളനാ വരവോടെ എടുപ്പാവയ്ക്ക് യെ നാംമറന്നു .കുഞ്ഞൻ പാവയ്ക്കാ നമുക്ക് ചെയ്തു തന്നുകൊണ്ടിരുന്ന നിരവധി അനുഗ്രഹങ്ങളെയുംനാംമറന്നു .ഫലമോ? ഹൃദ്രോഗികൾ പെരുകി, ഷുഗറും പ്രഷറും മനുഷ്യരിൽ വർധിച്ചു ...സംസാരിക്കാൻ ദൈവം കഴിവുകൊടുത്തിരുന്നുവെങ്കിൽ ഈ ചെടിതന്റെഗുണഗണങ്ങൾ ഉറക്കെ വിളിച്ചു പറഞ്ഞു നമ്മേബോധവൽക്കരിച്ചേനെ ! ഹൃദ്ദോഗികൾക്ക് അതിവിശേഷമാണ് ഈപച്ചക്കറിപാവൽ എന്നാണ്പറയുന്നതെങ്കിലും അതിന് പാവലിന്റെ സഹജ ഗുണമായ കയ്പു തീരെയില്ല .താന്നയുമല്ല. കരിംതൊലി ഒന്ന്ചുരങ്ങിക്കളഞ്ഞാൽ പിന്നെ ഇളം കായകളാണെങ്കിൽ അതിന്റെവിത്തടക്കം കറി വക്കാം .. കായ്കൾ പഴുത്തു പോയാലോ, അപ്പോഴും പുത്തൻ മാർഗ്ഗങ്ങൾ ഉണ്ട്. പഴുത്ത കായയ്ക്ക ള്ളിലെചുവന്നപൾപ്പ് സാഭാവിക നിറമുണ്ടാക്കാൻ ഉപയോഗിക്കന്നു .
Spiny gourd എന്നാണ്ഇംഗ്ലിഷിൽ ഇതിന് പേര് .സസ്യ നാമം M0 mordica dioica എന്നാണ്..
നെയ്പ്പവൽ,വെൺപാവൽ,കാട്ടുകൈപ്പക്ക, മുള്ളൻപാവൽ എന്നീ പേരുകളിൽ വ്യത്യസ്തപ്രദേശങ്ങളിൽഅറിയപ്പെടുന്നു. ശരാശരി10 cm വരെ വലി പ്പവും മധ്യഭാഗത്ത് 4 CM വരെ വ്യാസവുമുള്ള എരുമപാവക്കായകൾ 30 മുതൽ 100 gവരെ തൂക്കവും കാണുംപാവൽവർഗ്ഗത്തിൽഉൾപ്പെടുന്ന പ്രാദേശികഭക്ഷ്യപ്രാധാന്യമുള്ള ഈ പച്ചക്കറി,പഞ്ചിമഘട്ടത്തിന്പുറമേഇന്ത്യയുടെവടക്കുകിഴക്കൻസംസ്ഥാനങ്ങളിലും വ്യാപകമായി കൃഷിചെയ്യുന്നു.ഇന്ത്യയിൽ നിന്നും ബംഗ്ലാദേശിൽ നിന്നും സാമന്യ തോതിൽ കൃഷി ചെയ്യുന്നു. പാവൽ വർഗ്ഗത്തെ കുറിച്ച 2004ൽ നടത്തിയ വിശദമായപഠനത്തിലെ വിവരങ്ങൾ അനുസരിച്ചുകേരളത്തിലെയുംകർണ്ണാടകത്തിലെയും ആദിദ്രാവിഡവിഭാഗങ്ങൾ മരുന്നിനും ഭക്ഷണത്തിനുമായി ഇവ ധാരാളമായി ഉപയോഗിക്കുന്ന പച്ചക്കറികളിൽ ഒന്നാണ് . നേരിയ മംഗലത്തുള്ള മലയരയന്മാരും ചേർത്തലക്കടുത്തുള്ളഉള്ളാടവൈദ്യമാരുംലേഹ്യമായുംഅൾസർ, മകലക്കുരു, പാമ്പുവിഷംഎന്നിവക്കുള്ളകഷായമായുംഎരുമപ്പാവക്കായയെഉപയോഗിക്കുന്നു.മലമ്പണ്ടാരങ്ങൾ ഇത് ഉപയോഗിച്ചു എണ്ണതയ്യാർചെയ്യുന്നു .തല,അസ്ഥികൾ ,നാഡികൾ എന്നിവക്കുണ്ടാകുന്നപരിക്കുകൾക്ക്ഉത്തമപ്രതിവിധിയാണ് .എരുമപ്പാവക്കായയുടെമാംസളമായ ദശ നൈസർഗിക സൗന്ദര്യ വർദ്ധക ക്രീം ആയും ലിപ്സ്റ്റിക് ആയും സംസ്കരിച്ചെടുക്കാവുന്നതാണ് .അതിൽഅടങ്ങിയിരിക്കുന്ന ലൈക്കോ പീൻ (ly copene) ആണ് ഇതിന്ഉപോൽബലമായരാസവസ്തു ,വെള്ളത്തിൽ ചേരുമ്പോൾ കടും ചുവപ്പുനിറമുണ്ടാക്കുന്നപദാർത്ഥമാണ്ലൈക്കോപ്പിൻ ...

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് ബ്രഹ്മചര്യം?

എന്താണ് ബ്രഹ്മചര്യം? തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം. ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്. വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്. ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്...

സ്വാതി തിരുനാൾ രാമവർമ്മ

*പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ ജന്മദിനം* *സ്വാതി തിരുനാൾ* (1829-1846) സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...