ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മുരുഡേശ്വരം_ശിവ_ക്ഷേത്രം,ബടക്കൽ താലൂക്ക്, ഉത്തര കന്നട ജില്ല, കർണ്ണാടക.


മുരുഡേശ്വര ക്ഷേത്രം


Jump to navigationJump to search
മുരുഡേശ്വര ക്ഷേത്രം
മുരുഡേശ്വര ക്ഷേത്രത്തിലെ രാജഗോപുരം


കർണ്ണാടകയിലെ ഉത്തര കന്നടയിലുള്ള മുരുഡേശ്വരത്ത് സ്ഥിതി ചെയ്യുന്ന ഒരു ഹൈന്ദവക്ഷേത്രമാണ് മുരുഡേശ്വര ക്ഷേത്രംഅറേബ്യൻ കടലിന്സമീപമുള്ള കന്ദുകഗിരി എന്ന ചെറിയ കുന്നിൻ മുകളിലാണ് ഈ ക്ഷേത്രത്തിന്റെ സ്ഥാനം[1]. മൃഡേശ്വരൻ എന്നറിയപ്പെടുന്ന ശിവൻ ആണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. ക്ഷേത്രസമീപത്ത് പണികഴിപ്പിച്ചിട്ടുള്ള 123 അടി (37 മീറ്റർ) ഉയരമുള്ള ശിവപ്രതിമക്ക് ലോകത്തിലെ ഉയരമേറിയ ശിവരൂപങ്ങളിൽ വെച്ച് രണ്ടാം സ്ഥാനമാണുള്ളത്[2][൧].
ഐതിഹ്യം
മുരുഡേശ്വര ക്ഷേത്രവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങൾ ത്രേതായുഗത്തിൽ നിന്നു തന്നെ തുടങ്ങുന്നു.അമർത്യത നേടിയ ദേവന്മാരെപ്പോലെ അനശ്വരനാകുവാൻ ലങ്കേശ്വരനായ രാവണനും ആഗ്രഹിച്ചു. ദേവഗണങ്ങൾക്ക് ഇതു സാധ്യമായത് ശൈവപ്രതീകമായ ആത്മലിംഗത്തെ പൂജിക്കുന്നതു കൊണ്ടാണെന്നു മനസ്സിലാക്കിയ രാവണൻ ആത്മലിംഗം സ്വന്തമാക്കാൻ ആഗ്രഹിച്ചു. തീവ്രമായ പ്രാർത്ഥനകളിലൂടെയും പൂജകളിലൂടെയും പരമശിവനെ പ്രസാദിപ്പിക്കുവാൻ സാധിച്ച രാവണൻ, ശിവൻ പ്രത്യക്ഷപ്പെട്ടപ്പോൾ വരമായി ആത്മലിംഗം ആവശ്യപ്പെട്ടു. അപ്രകാരം ആത്മലിംഗം രാവണനു വരദാനമായി നൽകിയപ്പോൾ അതു ലങ്കയിലെത്തി യഥാസ്ഥാനത്തു സ്ഥാപിക്കുന്നത് വരെ മറ്റൊരിടെത്തും നിലത്തു വെയ്ക്കാൻ പാടില്ല എന്നൊരു കർശന നിർദ്ദേശം കൂടി നൽകി. ഈ സംഭവം അറിഞ്ഞ നാരദമുനി , സ്വതവേ അഹങ്കരിയായ രാവണൻ ആത്മലിംഗം കൈവശപ്പെടുത്തിയതിൽ ആശങ്കാകുലനാകുകയും മഹാവിഷ്ണുവിന്റെയും ഗണപതിയുടെയും സഹായം അപേക്ഷിക്കുകയും ചെയ്തു.
സൂര്യാസ്തമയത്തോടനുബന്ധിച്ചുള്ള പൂജാകർമ്മങ്ങളിൽ വളരെ നിഷ്ട പുലർത്തിയിരുന്ന വ്യക്തിയാണ് രാവണൻ എന്നു മനസ്സിലാക്കിയ ഗണപതി ആത്മലിംഗം വീണ്ടെടുക്കുവാനൊരു ഉപായം കണ്ടെത്തി. ആത്മലിംഗം കൈകളിൽ വഹിച്ചു രാവണൻ ഗോകർണ്ണത്ത് എത്തിയപ്പോൾ മഹാവിഷ്ണു മായയാൽ സൂര്യനെ മറച്ചു അസ്തമയഛായ സൃഷ്ടിച്ചു . പ്രതീക്ഷച്ചതിലും വേഗം അസ്തമയം ആയെന്നു ധരിച്ച രാവണൻ അത്മലിംഗം കൈകളിൽ വെച്ചു കൊണ്ട് തന്റെ പൂജകൾ നടത്തുവാൻ കഴിയാതെ വിഷണ്ണനായി. തദവസരത്തിൽ ഗണപതി ഒരു ബ്രാഹ്മണബാലന്റെ രൂപത്തിൽ അവിടെയെത്തി. വിശ്വസ്തനായി തോന്നിയ ആ ബ്രാഹ്മണബാലനോട് പൂജകൾ നടത്തി താൻ തിരികെ വരുന്നതു വരെ നിലത്തു വെയ്ക്കാതെ കൈകളിൽ തന്നെ വഹിച്ചുകൊള്ളണമെന്ന അഭ്യർത്ഥനയോടെ ആത്മലിംഗം രാവണൻ കൈമാറി. എന്നാൽ രാവണൻ പൂജകൾ നിർവഹിച്ചു തിരികെ വരുന്നതിനു മുൻപേ മഹാവിഷ്ണു സൂര്യനെ മറച്ചിരുന്ന തന്റെ മായ പിൻവലിക്കുകയും പകൽ വെളിച്ചം വീണ്ടും പരക്കുകയും ചെയ്തു.
അബദ്ധം പറ്റിയെന്നു മനസ്സിലാക്കി പരിഭ്രാന്തനായി പാഞ്ഞു തിരിച്ചെത്തിയ രാവണന് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിന് മുൻപേ ഗണപതി ആത്മലിംഗം നിലത്തു വെക്കുകയും ലിംഗം നിലത്തുറച്ചു പോവുകയും ചെയ്തു. കോപാകുലനായ രാവണൻ അതു പൊക്കിയെടുത്ത് നശിപ്പിക്കുവാൻ ശ്രമിച്ചു. രാവണന്റെ ശക്തമായ ബലപ്രയോഗം മൂലം ആത്മലിംഗം പല ഖണ്ഡങ്ങളായി ചിതറുകയും ലിംഗത്തിന്റെ മുകൾഭാഗമുൾപ്പെടുന്ന ഖണ്ഡം കുറച്ചകലെയുള്ള സൂരത്കൽ എന്ന പ്രദേശത്ത് ചെന്നു പതിച്ചു. തുടർന്ന് രാവണൻ ലിംഗത്തിന്റെ പേടകവും പേടകത്തിന്റെ അടപ്പും ഏറ്റവും ഒടുവിലായി ആത്മലിംഗത്തെ ചുറ്റിയിരുന്ന തുണികൊണ്ടുള്ള ആവരണവും ഒരോ സ്ഥലത്തേക്ക് എടുത്തെറിഞ്ഞു. ഇവയിൽ ആവരണം വന്നു പതിച്ച കന്ദുകഗിരിയിലാണ് മുരുഡേശ്വര ക്ഷേത്രം സ്ഥാപിച്ചിരിക്കുന്നതെന്നാണ് വിശ്വാസം.

ആധുനികകാല ചരിത്രം


മുരുഡേശ്വരത്തെ പ്രശസ്തമായ ശിവശില്പം

മുരുഡേശ്വരക്ഷേത്രകവാടവും ഗജവീരന്മാരും
മൂന്നു പതിറ്റാണ്ട് മുൻപ് ആർ.എൻ. ഷെട്ടി (രാമ നാഗപ്പ ഷെട്ടി) എന്ന ധനികനായ വ്യവസായിയുടെ ശ്രദ്ധ പതിയുന്നതോടെയാണ് മുരുഡേശ്വര ക്ഷേത്രത്തിന്റെയും ഈ പ്രദേശത്തിന്റെയും ചരിത്രത്തിൽ ഒരു പുതുയുഗം പിറക്കുന്നത്. തദ്ദേശവാസിയും ക്ഷേത്രവുമായി മുൻപ് തന്നെ ആത്മബന്ധമുണ്ടായിരുന്ന നിർമ്മാണ രംഗത്തെ പ്രമുഖനായ ഇദ്ദേഹം ക്ഷയോന്മുഖമായിക്കൊണ്ടിരുന്ന ഈ ക്ഷേത്രത്തെ പുനരുദ്ധരിക്കുവാൻ തീരുമാനിച്ചു. എസ്.കെ.ആചാരി എന്ന ശില്പിയുടെ മേൽനോട്ടത്തിൽ 1977-ൽ പുനരുദ്ധാരണപ്രവർത്തങ്ങൾ ആരംഭിച്ചു. പിന്നീട് പത്മാസനത്തിൽ ധ്യാനത്തിൽ മുഴുകിയിരിക്കുന്ന ചതുർബാഹുവായ പരമശിവന്റെ കൂറ്റൻ ശില്പവും ഇരുപത് നിലകളുള്ള രാജഗോപുരവും ആർ.എൻ.ഷെട്ടി തന്നെ മുൻകൈ എടുത്തു പണിയിപ്പിച്ചു. 123 അടി ഉയരമുള്ള ശിവന്റെ ശില്പം ഷിമോഗ സ്വദേശിയായ കാശിനാഥിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ശില്പികൾ കോൺക്രീറ്റിൽ തീർത്തതാണ്. 249 അടി ഉയരമുള്ള രാജഗോപുരം ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഗോപുരമാണ്. തമിഴ് നാട്ടിൽ നിന്നുള്ള ശില്പികൾ നിർമ്മിച്ച ഈ ഗോപുരത്തിന്റെ കവാടത്തിൽ രണ്ടു ഗജവീരന്മാരുടെ ശില്പങ്ങളുണ്ട്. ഈ ശില്പങ്ങൾക്ക് പുറമേ ഗീതോപദേശം,ഏഴു കുതിരകളെ പൂട്ടിയ രഥത്തിലേറിയ സൂര്യഭഗവാൻ തുടങ്ങിയ ശില്പങ്ങളും ഇന്ന് മുരുഡേശ്വര ക്ഷേത്രപരിസരത്തുണ്ട്.

ചിത്രസഞ്ചയം


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് ബ്രഹ്മചര്യം?

എന്താണ് ബ്രഹ്മചര്യം? തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം. ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്. വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്. ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്...

സ്വാതി തിരുനാൾ രാമവർമ്മ

*പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ ജന്മദിനം* *സ്വാതി തിരുനാൾ* (1829-1846) സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...