ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

എന്തൊരു മഹാനുഭാവലു




എന്തൊരു മഹാനുഭാവലു
ഗണിത ശാസ്ത്രത്തിൽ നാം നേടിയ ജ്ഞ്യാനമെല്ലാം പാശ്ചാത്യർ നൽകിയതാണെന്നതാണ്‌ നമ്മുടെ ധാരണ. എന്നാൽ അവ നമ്മുടെ തൊട്ടടുത്തുനിന്ന് ആരൊക്കെയോ ചേർന്ന് എപ്പോഴൊക്കെയോ അകലങ്ങളിലേക്ക്‌ കടത്തിക്കൊണ്ടു പോയവയാണെന്ന് പറഞ്ഞാലോ! വിശ്വസിക്കാൻ ആദ്യമൊന്ന് മടിക്കും. എന്നാൽ അതാണ്‌ സത്യം. കേരളത്തിൽ നിന്ന് ലോകം മുഴുവൻ ഒഴുകിയതാണ്‌ ഗണിതശാസ്ത്രത്തിലെ വൈജ്ഞാനിക നദി. അതിന്റെ ഉത്ഭവം കാലങ്ങളോളം നമുക്ക്‌ അജ്ഞ്യാതമായിരുന്നു എന്നുമാത്രം.
ഇതാ ഈ കാണുന്നവഴികളിലൂടെ നൂറ്റാണ്ടുകൾക്കു മുൻപ്‌ ഒരു മഹാനായ ഗണിത-ജ്യോതി ശാസ്ത്രപണ്ഡിതൻ നടന്നിരുന്നു. അന്ധകാരം പടർന്നുപിടിച്ച ആ കാലത്ത്‌ അദ്ദേഹത്തിന്റെ കണ്ടെത്തലുകളൊന്നുംതന്നെ താളിയോലകൾക്കപ്പുറം പുറംലോകമറിഞ്ഞില്ല. നൂറ്റാണ്ടുകൾ കഴിഞ്ഞപ്പോൾ പലതും നശിച്ചുപോയി. അവശേഷിച്ച ചുരുക്കം ചില ഗ്രന്ഥങ്ങളിൽ നിന്ന് ഇന്ന് ലോകം മനസ്സിലാക്കിയിരിക്കുന്നു;
കാൽകുലസ്സും ട്രിഗണോമെട്രിയും ആൾജിബ്രയും ഇൻഫിനിറ്റ്‌ സീരീസുമെല്ലാം ആദ്യമായി വിശദീകരിക്കുന്നത്‌ സംഗമഗ്രാമത്തിലെ മാധവൻ എന്ന വ്യക്തിയായിരുന്നു എന്ന്. സംഗമഗ്രാമം എന്നാൽ ഇരിങ്ങാലക്കുട. ഇരിങ്ങാലക്കുടക്കടുത്തുള്ള കല്ലേറ്റുംകരയിലെ ഇരിങ്ങാടപ്പിള്ളിയാണ്‌ മാധവന്റെ സ്വദേശം.
എ ഡി 1340 ലാണ്‌ മാധവൻ ജനിച്ചതെന്ന് കരുതപ്പെടുന്നു. അതായത്‌ കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിച്ച മഹാപ്രളയത്തിന് (1341) ഒരു വർഷം മുൻപ്‌.
ഗോളവാദ, വേണ്വാരോഹം, മധ്യമാനയാനപ്രകാര, മഹാജ്ഞ്യാനയാനപ്രകാര, ലഗ്നപ്രകാര, സ്‌പുടചന്ദ്രാപ്തി, ചാന്ദ്രവാക്യായനി എന്നിവയാണ്‌ മാധവന്റെ പ്രധാന ഗ്രന്ഥങ്ങൾ. സംസ്‌കൃതത്തിൽ രചിക്കപ്പെട്ട ഈ ഗ്രന്ഥങ്ങൾ ഈ നാട്ടിലെ സാധാരണക്കാർക്കിടയിൽ പ്രചാരം നേടിയില്ല. ഒപ്പം ഇവിടെ നിലനിന്നിരുന്ന ജാതിവ്യവസ്ഥയും കൂടിചേർന്നപ്പോൾ അറിവ്‌ അന്ധകാരത്തിൽ വിലയംപ്രാപിച്ചു. പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അച്യുതപിഷാരടി വേണ്വാരോഹം എന്ന ഗ്രന്ഥം മലയാളത്തിലേക്ക്‌ വിവർത്തനം ചെയ്തു.
വേണ്വാരോഹം ഗ്രന്ഥത്തിലെ 13 ആം ശ്ലോകത്തിൽ നിന്ന് ഗ്രന്ഥകർത്താവിന്റെ ഗൃഹനാമം ഇരഞ്ഞിനിന്നപള്ളിയും നാമം മാധവൻ ആണെന്നും മനസ്സിലാക്കാം. 'ബകുളാധിഷ്ഠിത വിഹാര' എന്ന സംസ്‌കൃതവാക്കിന്റെ മലയാളം ഇരഞ്ഞിപ്പള്ളി എന്നാണ്‌. മലയാളവാക്കുകളെ സംസ്‌കൃതീകരിച്ച്‌ എഴുതുന്ന രീതി അന്ന് നിലവിലുണ്ടായിരുന്നു. ഇരഞ്ഞിപള്ളി പിന്നീട് ഇരിഞ്ഞാടപ്പിള്ളി ആയിതീർന്നിരിക്കാം. ഉള്ളൂരിന്റെ കേരള സാഹിത്യ ചരിത്രത്തിൽ ഇതിന്റെ വിശദീകരണമുണ്ടെന്ന് പറയുന്നു.
മാധവന്റെ ഏറ്റവും പ്രശസ്ത ജ്യോതിശ്ശാസ്ത്ര ഗ്രന്ഥമായ വേണ്വാരോഹത്തിൽ ചന്ദ്രന്റെ യഥാർത്ഥ സഞ്ചാര പഥത്തെ ഗണിക്കുകയും രേഖപെടുത്തുകയും ചെയ്തിരിക്കുന്നു. മറ്റൊരു ഗ്രന്ഥമായ ചാന്ദ്രവാക്യായനിയിൽ ഭൂമിക്കു ചുറ്റും ചന്ദ്രന്റെ ഭ്രമണ പഥത്തിലെ ചലനം സംഖ്യകളായി രേഖപെടുത്തിയിരിക്കുന്നു.
സംഗമഗ്രാമ മാധവന്റേയും അദ്ദേഹത്തിന്റെ ശിഷ്യന്മാരുടേയും പഠനങ്ങളെപറ്റി ആദ്യമായി പാശ്ചാത്യ ലോകം അറിയുന്നത്‌ ചാൾസ്‌ വിഷ്‌ എന്ന ഇംഗ്ലീഷ്‌ എഴുത്തുകാരൻ 1825 ൽ ട്രാൻസാക്‌ഷൻസ്‌ ഓഫ്‌ റോയൽ ഏഷ്യാറ്റിക്‌ സൊസൈറ്റി ഓഫ്‌ ഗ്രേറ്റ്‌ ബ്രിട്ടൻ ആൻഡ്‌ അയർലണ്ട്‌ എന്ന മാസികയിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങൾ വഴിയാണ്‌.
ജെയിംസ്‌ ഗ്രിഗറി, ലെബനിട്സ്, ന്യൂട്ടൻ മുതലായ ശാസ്ത്രപണ്ഡിതർ മാധവാചാര്യനു മുന്നൂറു വർഷങ്ങൾ പിന്നിൽ ജീവിച്ചിരുന്നവരായിരുന്നു എന്ന യാഥാർത്ഥ്യം നാം തിരിച്ചറിയണം. 1950 കളിൽ സി രാജഗോപാൽ, കെ വി ശർമ്മ എന്നിവരുടെ പഠങ്ങളിലൂടെയാണ്‌ ഇരിങ്ങാലക്കുടയിലെ മാധവനേയും ശിഷ്യന്മാരേയും ലോകം ശ്രദ്ധിക്കുന്നത്‌.
മാധവാചാര്യന്റെ പ്രമുഖ ശിഷ്യരായിരുന്നു വാടശ്ശേരി പരമേശ്വരൻ, നീലകണ്ഠ സോമയാജി, ദാമോദരൻ, ജ്യേഷ്ഠദേവൻ, ചിത്രഭാനു, ശങ്കരവാര്യർ, അച്യുതപിഷാരടി, പുതുമന സോമയാജി മുതലായവർ. കേരള സ്‌കൂൾ ഓഫ്‌ മാത്തമറ്റിക്‌സ്‌ ആന്റ്‌ ആസ്ട്രോണമി എന്ന വൈജ്ഞാനിക മേഖല സ്ഥാപിച്ചത്‌ മാധവനായിരുന്നു. നാല്‌ തലമുറയിൽപെട്ട ഗുരുശിഷ്യന്മാർ ഇതിൽ അംഗങ്ങളായിരുന്നു. ജോർജ്ജ്‌ ഗീവർഗ്ഗീസ്‌ ജോസഫ്‌ രചിച്ച ദ ക്രസ്റ്റ്‌ ഓഫ്‌ പീക്കോക്ക്‌ എന്ന ഗ്രന്ഥമാണ്‌ മാധവന്റെ കേരള സ്‌കൂൾ ഓഫ്‌ മാത്തമറ്റിക്‌സ്‌ ആന്റ്‌ ആസ്ട്രോണമിയെക്കുറിച്ച്‌ കൂടുതൽ അറിവു നൽകിയത്‌. വാടശേരി പരമേശ്വരന്റെ ദൃഗണിതം, നീലകണ്ഠ സോമയാജിയുടെ തന്ത്രസംഗ്രഹം, ജ്യേഷ്ഠദേവന്റെ യുക്തി ഭാഷ എന്നീ ഗ്രന്ഥങ്ങളും ഗണിത-ജ്യോതി ശാസ്ത്ര മേഖലയിൽ രചിക്കപ്പെട്ടിട്ടുള്ള പ്രസിദ്ധങ്ങളായ ഗ്രന്ഥങ്ങളാണ്‌. ജ്യേഷ്ഠദേവന്റെ യുക്തി ഭാഷ മലയാളത്തിൽ രചിച്ച കൃതിയാണ്‌. ഈ ഗ്രന്ഥങ്ങളിലെല്ലാം മാധവന്റെ തിയറികൾ സ്വീകരിച്ചിരിക്കുന്നതായി പരാമർശ്ശമുണ്ട്‌. യഥാർത്ഥത്തിൽ മാധവനു ശേഷം മൂന്ന് തലമുറയിൽ പെട്ട ശിഷ്യരുടെ രചനകളിൽ നിന്നാണ്‌ മാധവന്റെ സിദ്ധാന്തങ്ങളെപറ്റി കൂടുതൽ അറിയുന്നത്‌. മാധവന്റെ സിദ്ധാന്തങ്ങളിൽ വളരെകുറച്ചുമാത്രമാണ്‌ യഥാർത്ഥ രൂപത്തിൽ നിലനിൽക്കുന്നുള്ളൂ എന്നും പലതും ലഭ്യമല്ലാത്ത രീതിയിൽ നഷ്ടപ്പെട്ടുപോയി എന്നും മനസ്സിലാകുന്നത്‌ ശിഷ്യരിൽ നിന്ന് അവരോഹണ ക്രമത്തിലുള്ള അന്വേഷണത്തിലൂടെയാണ്‌. മാധവൻ തുടക്കം കുറിച്ച ഗണിത-ജ്യോതിശാസ്ത്ര വൈഞ്ജ്യാനിക മേഖലയുടെ (Kerala School of Astronomy and Mathematics) അവസാനത്തെ കണ്ണി 1775-1839 കാലഘട്ടത്തിൽ ജീവിച്ചിരുന്ന ശങ്കരവർമ്മനായിരുന്നു. അദ്ദേഹത്തിന്റെ പ്രസിദ്ധമായ കൃതിയാണ്‌ സദ്‌രത്നമാല. ശിഷ്യന്മാരെല്ലാം തന്നെ ഭാരതപ്പുഴയോട്‌ ചേർന്ന മേഖലകളിൽ നിന്നുള്ളവരായിരുന്നു.
മാധവന്റെ ഏറ്റവും വലിയ സംഭാവനയാണ്‌ ഒരു വൃത്തത്തിന്റെ പരിധിയും വ്യാസവും തമ്മിലുള്ള അനുപാതമായ π യുടെ വില 11 ദശാംശസ്ഥാനത്തേക്ക്‌ കണ്ടുപിടിച്ചു എന്നത്‌. അനന്തശ്രേണിയുടെ വികാസം (infinite series expansion) ഉപയോഗിച്ചാണ്‌ ഇത്‌ ഗണിച്ചെടുത്തത്. ഇൻഫിനിറ്റ് സീരീസ് എക്സ്പാൻഷനിലൂടെ sine, cosine തുടങ്ങിയ ട്രിഗണോമെട്രിക് ഫങ്ങ്ഷനുകളുടെ മൂല്യം അഞ്ചു ദശാംശ സ്ഥാനങ്ങൾ വരെ കൃത്യമായി ഗണിച്ചെടുത്തു. അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങൾ മുസരീസ് തുറമുഖം വഴി പാതിരിമാരും സഞ്ചാരികളും കച്ചവടക്കാരും യൂറോപിലെത്തിച്ചിരിക്കാം എന്നാണ് കരുതപ്പെടുന്നത്. ഗോട്ടിഫ്രീഡ് ലെബനിട്സ് (Gottfried Leibnitz) കണ്ടുപിടിച്ചു എന്ന് കരുതപ്പെട്ടിരുന്ന ലെബനിട്സ് സീരീസ് (Leibnitz Series) കണ്ടുപിടിച്ചത് മാധവ ആചാര്യനാണെന്നു ഇന്ന് പാശ്ചാത്യ ലോകം അംഗീകരിക്കുന്നു .അവർ അതിനെ മാധവ -ലെബനിട്സ് സീരീസ് (Madhava –Leibnitz Series) എന്ന് പുനർ നാമകരണവും ചെയ്തു കഴിഞ്ഞു.
സംഗമഗ്രാമ മാധവൻ എന്ന മഹാപ്രതിഭ എ ഡി 1425 ൽ ഇഹലോകവാസം വെടിഞ്ഞു.
കേരളത്തിന്റെ ഗണിതശാസ്ത്ര പാരമ്പര്യം തുടങ്ങുന്നത്‌ മാധവനിലല്ല. മാധവനും അഞ്ചു നൂറ്റാണ്ടു മുൻപ് കൊടുങ്ങല്ലൂരിൽ ജീവിച്ചിരുന്ന ശങ്കരനാരായണൻ ഗണിതശാസ്ത്രത്തിൽ അദ്വിതീയനായിരുന്നു. ലഘു ഭാസ്കരീയ വിവരണം എന്ന ഗണിത ഗ്രന്ഥം അദ്ദേഹത്തിന്റേതാണ്. ഇദ്ദേഹത്തിന്റെ ഗുരു ഗോവിന്ദസ്വാമിയാണ്‌ കേരളത്തിലെ ഏറ്റവും പഴയ ഗണിതശാസ്ത്ര പണ്ഡിതൻ. അതിലും പിന്നിലേക്കുള്ള വിവരങ്ങൾ ലഭ്യമല്ല.
സംഗമഗ്രാമ മാധവന്റെ ഗൃഹവും അദ്ദേഹം വാനനിരീക്ഷണം നടത്താനും ഗ്രന്ഥരചനക്കും ഉപയോഗിച്ചിരുന്നതായി പറയുന്ന ഇരിഞ്ഞാടപ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ കരിങ്കൽ പാളികളും ചിത്രങ്ങളിൽ കാണാം. ക്ഷേത്രത്തിന്റെ വട്ടശ്രീകോവിലിനു താഴെ വട്ടെഴുത്തിലുള്ള ലിഖിതങ്ങളുണ്ട്‌. കാലപ്പഴക്കംകൊണ്ട്‌ തേഞ്ഞുമാഞ്ഞിരിക്കുന്നു. ഈ ലിഖിതങ്ങൾ 12 ആം നൂറ്റാണ്ടിലേതാണെന്ന് അനുമാനിക്കുന്നു.
ഗണിതത്തിനും ജ്യോതിശാസ്ത്രത്തിനും ചരിത്രത്തിനും ഒരുപോലെ പ്രാധാന്യമുള്ള ഈ സ്ഥലം അവഗണിക്കപ്പെട്ടുകൂട.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ്യഭാവം  9. ശ്രീകൃഷ്ണനും അര്‍ജുനനും ഏതുനിലയില്‍ നിന്നാണ്    സംസാരിക്കുന്നത് ?   >തെരാളിയും പോരാ