ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഏത് ദഹന പ്രശ്‌നത്തിനും നിമിഷ പരിഹാരം കിവി.




ഏത് ദഹന പ്രശ്‌നത്തിനും നിമിഷ പരിഹാരം കിവി.*
_______________________
കിവി എന്നത് ഒരു പക്ഷിയുടെ പേര് മാത്രമല്ല, ഒരു പഴത്തിന്റെ കൂടി പേരാണ് കിവി എന്നത്. ന്യൂസിലന്റിലാണ് കിവിയുടെ സ്വദേശം. ചെറുതാണെങ്കിലും ധാരാളം ആരോഗ്യഗുണങ്ങള്‍ നിറഞ്ഞ ഒന്നാണ് കിവി പഴം. സോഫ്റ്റും ക്രീമിയുമാണ് കിവി പഴം. അതുതന്നെയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയും. ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഇതിലുണ്ട്.ഹൃദയാരോഗ്യം, ഉറക്കമില്ലായ്മ, പ്രമേഹം, ബിപി എന്നിവയെല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് കിവി. പക്ഷാഘാതം വരെ പ്രതിരോധിക്കാനുള്ള ഒന്നാണ് കിവി.
വിറ്റാമിന്‍ മിനറല്‍സ് വിറ്റാമിന്‍സി വിറ്റാമിന്‍ എ ഫോളെറ്റ് മഗ്നീഷ്യം കാല്‍സ്യം ഫൈബര്‍ എന്നിവയുടെയെല്ലാം കലവറയാണ് കിവി. സാലഡിനോടൊപ്പവും ഡെസ്സേര്‍ട്ടിനൊപ്പവും ധാരാളം ഉപയോഗിക്കാവുന്ന ഒന്നാണ് കിവി. ഇതിന്റെ ആരോഗ്യഗുണങ്ങള്‍ നിരവധിയാണ്. കിവി പഴം ധാരാളം കഴിക്കുന്നതിലൂടെ ആരോഗ്യവും വര്‍ദ്ധിക്കുന്നു. കിവി പഴത്തിന്റെ ആരോഗ്യ ഗുണങ്ങള്‍ താഴെ പറയുന്നവയാണ്.
നല്ല ഉറക്കത്തിന്
ഉറക്കമില്ലായ്മ ഇന്ന് പലരേയും അലട്ടുന്ന ഒന്നാണ്. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് കിവി പഴം സഹായിക്കുന്നു. കിവി പഴത്തിലുള്ള ആന്റി ഓക്‌സിഡന്റുകള്‍ തന്നെയാണ് നല്ല ഉറക്കത്തിന് സഹായിക്കുന്നത്. ഇന്‍സോംമ്‌നിയ പോലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
ഹൃദയത്തിന്റെ ആരോഗ്യം
ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നി കിവി പഴം. ഇത് ശരീരത്തില്‍ രക്തം കട്ട പിടിക്കുക എന്ന അവസ്ഥക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. ധമനികളില്‍ ഇത്തരത്തില്‍ രക്തം കട്ട പിടിക്കാതിരിക്കുകയും ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നു.
അയേണ്‍ ആഗിരണം ചെയ്യുന്നു
അയേണ്‍ ആഗിരണം ചെയ്യുന്നതിന് സഹായിക്കുന്ന ഒന്നാണ് കിവി. ശരീരത്തില്‍ അയേണ്‍ കുറയുമ്പോള്‍ ഉണ്ടാവുന്ന ആരോഗ്യാവസ്ഥകളെ തരണം ചെയ്യുന്നതിന് ഇത് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഭക്ഷണത്തില്‍ കിവി ഒരു ശീലമാക്കുക.
നല്ല ദഹനത്തിന്
ധാരാളം എന്‍സൈമുകള്‍ കിവിയില്‍ അടങ്ങിയിട്ടുണ്ട്. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് കിവി. ഇത് മലബന്ധത്തെ ഇല്ലാതാക്കി നല്ല ദഹനത്തിന് സഹായിക്കുന്നു.
മകുലാര്‍ ഡിജനറേഷന്‍
കാഴ്ച സംബന്ധമായ പല വിധത്തിലുള്ള പ്രശ്‌നങ്ങളും ഇന്നത്തെ കാലത്ത് പലരും നേരിടാറുണ്ട്. എന്നാല്‍ ഇതിന് പരിഹാരം കാണാന്‍ കിവി നല്ലതാണ്. കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും വളരെയധികം സഹായിക്കുന്നു ഇത്.
ഗര്‍ഭകാലത്തെ ആരോഗ്യം
ഗര്‍ഭകാലത്ത് സ്ത്രീകള്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ ധാരാളമുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് കിവി പഴം. ഇത് ഗര്‍ഭസ്ഥശിശുവിനും ആരോഗ്യം നല്‍കുന്നതിന് സഹായിക്കുന്നു. കുഞ്ഞിന്റെ വളര്‍ച്ചക്കും ആരോഗ്യം സംരക്ഷിക്കുന്നതിനും കിവി നല്ലതാണ്.
ക്യാന്‍സറിനെ ഇല്ലാതാക്കുന്നു
ക്യാന്‍സറിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു കിവി. ഇതിലുള്ള ആന്റി ഓക്‌സിഡന്റ് വിറ്റാമിന്‍ ഫൈബര്‍ എന്നിവയെല്ലാം ധാരാളം കിവിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ശ്വാസകോശാര്‍ബുദം, വയറ്റിലെ ക്യാന്‍സര്‍, സ്തനാര്‍ബുദം എന്നിവയെല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്നു കിവി.
രോഗപ്രതിരോധ ശേഷി
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും വളരെയധികം സഹായിക്കുന്നു കിവി പഴം. ഇത് ഓരോ കാലത്തും ഉണ്ടാവുന്ന ആരോഗ്യപ്രശ്‌നങ്ങളെയെല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്നു. അണുബാധ പോലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ നല്ലതാണ് കിവി പഴം.
വിറ്റാമിന്‍ സി
കിവി പഴം എന്ന് പറയുന്നത് വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ള ഒരു പഴമാണ്. 100 ഗ്രാം കിവി പഴത്തില്‍ 154 ശതമാനത്തോളം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് നല്ലൊരു ആന്റിഓക്‌സിഡന്റ് ആയി പ്രവര്‍ത്തിക്കുന്നു. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വളരെയധികം സഹായിക്കുന്നു.
ആന്റി ഓക്‌സിഡന്റ് ധാരാളം
ആന്റി ഓക്‌സിഡന്റ്, വിറ്റാമിന്‍ സി എന്നിവയെല്ലാം ധാരാളം കിവിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങള്‍ക്കുണ്ടാവുന്ന പ്രശ്‌നങ്ങള്‍ക്കും ഡിഎന്‍എ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് കിവി. രോഗങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള പല വിധത്തിലുള്ള കാരണങ്ങളെ തടയുന്നതിന് സഹായിക്കുന്നു. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു...

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് ബ്രഹ്മചര്യം?

എന്താണ് ബ്രഹ്മചര്യം? തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം. ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്. വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്. ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്...

സ്വാതി തിരുനാൾ രാമവർമ്മ

*പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ ജന്മദിനം* *സ്വാതി തിരുനാൾ* (1829-1846) സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...