അരളിപ്പൂവിലെ വിഷസാന്നിദ്യം…
അരളിപ്പൂക്കൾ കണ്ടിട്ടില്ലാത്തവർ കേരളത്തിൽ ഉണ്ടാവില്ല.
എൺപതുകളുടെ ആദ്യ പകുതിയിൽ ജീവിച്ചവർക്ക് ഓർമ്മയുണ്ടാകും ഈ പാട്ട് "അരളിപ്പൂങ്കാടുകൾ വളരിപ്പുൽ മേടുകൾ, അകലുന്നൂ വീടുകൾ തോടുകൾ നാടുകൾ.........."
പൂജാദി കർമ്മകങ്ങൾക്ക് ഉപയോഗിക്കുന്ന പൂവാണ് അരളിപ്പൂ.
ഈ പൂവും, ചെടിയും, തണ്ടും, വേരും എല്ലാം ഉഗ്രവിഷം ആണ് എന്നറിയാമോ?
Nerium oleander എന്നാണ് ഇതിന്റെ ശാസ്ട്രീയ നാമം.
നമ്മുടെ പാല മരങ്ങൾ ഒക്കെ ഉൾപ്പെടുന്ന Apocynaceae എന്ന ഫാമിലി യിൽ പെട്ട ചെടിയാണിത്.
പൂന്തോട്ടങ്ങളിൽ വളർത്തുന്നവയിൽ ഏറ്റവും വിഷമുള്ള ചെടികളിൽ ഒന്നാണ് അരളി.
ഇതേ കുടുംബത്തിൽ പെട്ട കോളാമ്പി ചെടി, അല്ലെങ്കിൽ മഞ്ഞ അരളി Cascabela thevetia യും ഇതേ പോലെ വിഷമാണ്.
Oleandrin (Formula: C32H48O9: Molecular Weight: 576.72 g/mol), Oleandrigenin (C25H36O6: Molecular Weight: 432.557 g/mol ) എന്നീ രണ്ടു കോമ്പൗണ്ടുകൾ ആണ് ഈ ചെടിയെയും, പൂക്കളെയും വിഷമയം ആക്കുന്നത്.
ഈ ചെടിയുടെ കായ അല്ലെങ്കിൽ ഇലകൾ ഒക്കെ കഴിച്ചു നിരവധി അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് (Saravanapavananthan, N., and J. Ganeshamoorthy. "Yellow oleander poisoning—a study of 170 cases." Forensic science international 36.3 (1988): 247-250).
പശുക്കൾക്കും, ആടിനും ഒന്നും ഇതിന്റെ ഇലയോ, പൂവോ കൊടുക്കരുത് ("Toxicity in goats caused by oleander (Nerium oleander)." Research in Veterinary Science, Barbosa, R. R., J. D. Fontenele-Neto, and B. Soto-Blanco. 85.2 (2008): 279-28) ). പൂജ ചെയ്ത പായസത്തിലോ, തീർത്ഥത്തിലോ അരളിപ്പൂ ഉണ്ടെങ്കിൽ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ?
എഴുതിയത്: സുരേഷ് സി. പിള്ള
എഴുതിയത്: സുരേഷ് സി. പിള്ള
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ