ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

സ്‌പെഷ്യലൈസേഷന്‍



സ്‌പെഷ്യലൈസേഷന്‍*
ആശുപത്രിയില്‍ പോയാല്‍ ഡോക്ടറുടെ പേരിനൊപ്പം അവരുടെ സ്‌പെഷ്യലൈസേഷനും എഴുതി വച്ചിരിക്കുന്നത് കൂട്ടുകാര്‍ കണ്ടിട്ടില്ലേ?. അവര്‍ വൈദ്യശാസ്ത്രത്തിലെ ഏതു ഉപവിഭാഗത്തില്‍ വിദഗ്ധരാണെന്നതാണ് അവ സൂചിപ്പിക്കുന്നത്. രോഗലക്ഷണങ്ങള്‍ സങ്കീര്‍ണമായ കേസുകളില്‍ ഒരു സ്‌പെഷ്യലൈസേഷനിലുള്ള ഡോക്ടര്‍ മറ്റൊരു സ്‌പെഷ്യലൈസേഷനിലുള്ള ഡോക്ടറുടെ സഹായം തേടാറുണ്ട്.
*🌷പീഡിയാട്രിക്‌സ്*
ശിശുരോഗവുമായ ബന്ധപ്പെട്ട കേസുകള്‍ പീഡിയാട്രിക്‌സുകളാണ് ചികിത്സിക്കുന്നത്. ശിശുക്കളുമായി ബന്ധപ്പെട്ട പലവിധത്തതിലുള്ള രോഗങ്ങളുടെ ചികിത്സാവിധികളില്‍ ഇവര്‍ വിദഗ്ധരായിരിക്കും.
*🌷നിയോനിറ്റോളജി*
നവജാത ശിശുക്കളില്‍ കാണപ്പെടുന്ന രോഗങ്ങളുടെ ചികിത്സയും സങ്കീര്‍ണതയേറിയ പ്രസവത്തില്‍ പിറന്ന കുട്ടികളുടെ പരിചരണത്തിലും ഇവര്‍ വിദഗ്ധരാണ്. പീഡിയാട്രിക്‌സിന്റെ ഉപവിഭാഗമാണ് ഇത്.
*🌷ജനറല്‍ പ്രക്ടീസ്*
ഒരു കുടുംബത്തിലേയും അല്ലെങ്കില്‍ ഓരോ വ്യക്തിയിലേയും വിവിധ രോഗങ്ങളെ ചികിത്സിക്കാനും പൊതു ആരോഗ്യസംരക്ഷണങ്ങള്‍ക്കാവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനും ഈ വിഭാഗത്തിലുള്ള ഡോക്ടര്‍ക്ക് കഴിയും.
*🌷നെഫ്രോളജി*
വൃക്കയുമായി ബന്ധപ്പെട്ട രോഗനിര്‍ണയം, ചികിത്സ, ഡയാലിസിസ് പോലുള്ള വൃക്കസംബന്ധമായ ബദല്‍ സംവിധാനങ്ങള്‍ എന്നിവയിലാണ് ഈ വിഭാഗക്കാര്‍ വിദഗ്ധര്‍.
*🌷കാര്‍ഡിയോളി*
ഹൃദയസംബന്ധമായ രോഗനിര്‍ണയം, ചികിത്സ, ഹൃദയാരോഗ്യസംബന്ധമായ മുന്‍കരുതലുകള്‍, രോഗനിയന്ത്രണം തുടങ്ങിയവയടങ്ങിയുമായി ബന്ധപ്പെട്ട ശാഖയാണിത്.
*🌷ന്യൂറോളജി*
മസ്തിഷ്‌ക രോഗങ്ങള്‍, സ്‌പൈനല്‍ കോര്‍ഡുമായി ബന്ധപ്പെട്ട അസുഖങ്ങള്‍, നാഡി രോഗങ്ങള്‍ എന്നിവയുടെ ചികിത്സയാണ് ഈ വിഭാഗത്തില്‍പ്പെടുന്നത്. സങ്കീര്‍ണമേറിയ ഉപവിഭാഗങ്ങളിലൊന്നാണ് ന്യൂറോളജി.
*🌷ഒഫ്താല്‍മോളജി*
നേത്രസംബന്ധമായ രോഗ ചികിത്സ, നേത്രസംരക്ഷണം, കാഴ്ചാപരിശോധന എന്നിവയുമായി ബന്ധപ്പെട്ട ശാഖ.
*🌷ജെറിയാട്രിക്‌സ്*
വാര്‍ധക്യസംബന്ധമായ രോഗചികിത്സ, പരിചരണം, വാര്‍ധക്യവുമായി ബന്ധപ്പെട്ട രോഗനിര്‍ണയം എന്നിവയെല്ലാം ഈ വിഭാഗത്തില്‍പെടുന്നു.
*🌷റേഡിയോളജി*
റേഡിയേഷന്‍ ഉപയോഗിച്ചുള്ള രോഗനിര്‍ണയവും ചികിത്സയും ഈ വിഭാഗത്തിന്റെ പരിധിയില്‍പ്പെടുന്നു.ആധുനിക ലോകത്ത് നിരവധി രോഗങ്ങള്‍ നിര്‍ണയിക്കാന്‍ റേഡിയോളജി ഉപയോഗപ്പെടുത്തുന്നുണ്ട്.
*🌷ഇ.എന്‍.റ്റി*
ചെവി, മൂക്ക്, തൊണ്ട എന്നിവയുമായി ബന്ധപ്പെട്ട രോഗ നിര്‍ണയവും ചികിത്സയും ഈ വിഭാഗത്തില്‍പ്പെടുന്നു. ഇവ മൂന്നും പരസ്പര ബന്ധിതമായതിനാലാണ് ഒരു വിഭാഗത്തിന്റെ പരിധിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
*🌷ഓര്‍ത്തോപീഡിക് *
എല്ലുകളുമായി ബന്ധപ്പെട്ട രോഗനിര്‍ണയവും ചികിത്സയുമാണ് ഓര്‍ത്തോപീഡിക്കിന്റെ പരിധിയിൽ വരുന്നത്.
*🌷ഓങ്കോളജി*
കാന്‍സറുമായി ബന്ധപ്പെട്ട രോഗനിര്‍ണയം, ചികിത്സ എന്നിവയാണ് ഈ വിഭാഗത്തില്‍പ്പെടുന്നത്. ഇന്ന് കൂടുതലായി പഠനവും നിരീക്ഷണവും ആവശ്യമുള്ളൊരു മേഖല കൂടിയാണിത്.
*🌷ഡെര്‍മറ്റോളജി*
ചര്‍മ്മസംബന്ധമായ അസുഖങ്ങളുടെ നിര്‍ണയം, രോഗചികിത്സ, ചര്‍മ്മ സംരക്ഷണോപാധികള്‍ എന്നിവയില്‍ വിദഗ്ധരാണ് ഈ വിഭാഗക്കാര്‍.
*🌷ഓഡിയോളജിസ്റ്റ്*
കേള്‍വിത്തകരാറുകളും സംസാരശേഷിത്തകരാറുകളും ഈ വിഭാഗത്തിന്റെ
പരിധിയില്‍പ്പെടുന്നു.
*🌷അലര്‍ജിസ്റ്റ്*
ശരീരത്തെ ബാധിക്കുന്ന വിവിധതരത്തിലുള്ള അലര്‍ജികളെക്കുറിച്ചും അവ സംബന്ധമായ ചികിത്സകളെക്കുറിച്ചും സ്‌പെഷ്യലൈസ് ചെയ്തയാളാണ് അലര്‍ജിസ്റ്റ്.
*🌷ഗാസ്‌ട്രോഎന്ററോളജിസ്റ്റ്*
ദഹന സംബന്ധമായ പ്രശ്‌നങ്ങളും അവയ്ക്കാവശ്യമായ പരിഹാരങ്ങളും നിര്‍ദ്ദേശിക്കുന്നയാളാണ് ഈ വിഭാഗക്കാര്‍.
*🌷ഹീമറ്റോളജിസ്റ്റ്*
രക്തസംബന്ധ രോഗങ്ങള്‍, മറ്റു രോഗങ്ങളുമായി ബന്ധപ്പെട്ട് രക്തത്തില്‍ വരുന്ന മാറ്റങ്ങള്‍ എന്നിവ നിര്‍ദ്ദേശിക്കുന്നയാളാണ് ഹീമറ്റോളജിസ്റ്റ്.
*🌷ന്യൂറോസര്‍ജന്‍*
മസ്തിഷ്‌ക്ക നാഡിസംബന്ധമായ അസുഖങ്ങളില്‍ ഓപ്പറേഷനടക്കമുള്ള ചികിത്സാ രീതികള്‍ നടത്തുന്നവരാണ് ന്യൂറോസര്‍ജന്‍
*🌷പെരിനറ്റോളജിസ്റ്റ്*
സങ്കീര്‍ണതയേറിയ പ്രസവ സംബന്ധമായ കേസുകള്‍ കൈകാര്യം ചെയ്യുന്നവരാണിവര്‍.
*🌷യൂറോളജിസ്റ്റ്*
മൂത്രസംബന്ധമായ അസുഖങ്ങള്‍, മൂത്രസഞ്ചിയുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ എന്നിവ ഈ വിഭാഗത്തില്‍പ്പെടുന്നു.
*🌷ഗൈനക്കോളജി*
സ്ത്രീ രോഗസംബന്ധമായ ചികിത്സയും നിര്‍ണയവും നടത്തുന്നവരാണ് ഗൈനോക്കോളജിസ്റ്റ്.
ലൈക്ക്കൂടുതൽ പ്രതികരണങ്ങൾ കാണിക്കുക

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് ബ്രഹ്മചര്യം?

എന്താണ് ബ്രഹ്മചര്യം? തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം. ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്. വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്. ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്...

സ്വാതി തിരുനാൾ രാമവർമ്മ

*പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ ജന്മദിനം* *സ്വാതി തിരുനാൾ* (1829-1846) സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...