നാവിൽ വെള്ളമൂറുമ്പോൾ
പച്ച മാങ്ങ ,വാളൻ പുളി ഒക്കെയൊന്ന് ആലോചിച്ചാൽ മതി വായിൽ കപ്പലോടിക്കാം .ഉമിനീർ എടുത്തൊഴിച്ചതു പോലെ വരും .അതാണ് Conditioned Reflex .തലച്ചോറ് പതിപ്പിച്ചു വെച്ചിരിക്കുന്ന പുളിയുടെ ഓർമ്മ .ഇതെങ്ങിനെ വരുമെന്ന് നോക്കാം .
നമുക്ക് മൂന്ന് ജോഡി ഉമിനീർ ഗ്രന്ഥികൾ ഉണ്ട് .കവിളിന്റെ ഉള്ളിൽ ഉള്ള Parotid Glands ,നാവിന്റെ അടിയിൽ ഉള്ള Sublingual Glands ,താടിയുടെ കോണിൽ കാണുന്ന Sub mandibular Glands .ഇതിൽ നിന്നും കണ്ണുനീർ പോലെ തെളിഞ്ഞ ഒരു ദ്രാവകം വരും .അത് വായുടെ ഉള്ളിലെ നിരവധി ചെറിയ Buccal Glands ഉണ്ടാക്കുന്ന Mucus ഉം കൂടി ചേർന്ന് ഉമിനീർ ആകുന്നു .
ഉമിനീരിൽ വെള്ളം , സോഡിയം ,പൊട്ടാസിയം ,ബൈകാർ കാർബണേറ്റ് എന്നീ അയോണുകളും ,ടയാ ലിൻ (Ptyalin ) എന്ന അന്നജം ദഹിപ്പിക്കുന്ന ദഹന രസവും ,ഭക്ഷണത്തിലെ അണുക്കളെ നശിപ്പിക്കുന്ന ചില എൻസൈമുകളും ഉണ്ട് .ദിവസം ഏതാണ്ട് ഒന്നര ലിറ്റർ ഉമിനീർ ഉണ്ടാകും .ഉമിനീരിന്റെ pH 6 .5 മുതൽ 7 .5 വരെയായിരിക്കും .പകൽ സമയത്തു ഏതാണ്ട് 7 .5 അടുത്ത് വന്ന് Alkaline ആയിരിക്കും .രാത്രിയാകുമ്പോൾ 7 ൽ താഴ്ന്നു അൽപം Acidic ആകും .
ഇനി പുളി രസം ഓർക്കുമ്പോൾ വെള്ളമൂറുന്നത് നോക്കാം .പുളിരസം ആസിഡ് ആണ് .നാരങ്ങയിലെ Citric Acid ,പുളിയിലെ Tartaric Acid ഒക്കെ ആസിഡ് ആണ് .പുളി രസം വായിൽ എത്തുമ്പോൾ ആസിഡ് ആയതിനാൽ അതിനെ നിർവീര്യമാക്കാൻ ഉമിനീർ ധാരാളം ഉണ്ടാകും .അതിലെ Bicarbonate Ions പുളിരസത്തിലെ അസിഡിനെ നിർവീര്യം ആക്കും .ഇത് ഉമിനീരിന്റെ അളവ് പോലിരിക്കും .പല്ലുകളുടെ ഇനാമലിനെ സംരക്ഷിക്കാനും ,വായുടെ ഉൾവശം സംരക്ഷിക്കാനും ആണ് ആസിഡിനെ നിർവീര്യമാക്കുന്നത് .
ഉമിനീർ ഗ്രന്ധികളെ നിയന്ത്രിക്കാൻ തലച്ചോറിന്റെ പിൻഭാഗത്തെ Brain Stem ൽ ഒരു Salivation Centre ഉണ്ട് .ഇതിൽ നിന്നും വരുന്ന നെർവുകൾ ഉമിനീർ ഗ്രന്ധികളിൽ എത്തും .ഈ Salivation Centre,തലച്ചോറിലെ കാഴ്ച ,ഗന്ധം ഓർമ്മ എന്നെ ഭാഗങ്ങളുമായി ബന്ധമുണ്ട് .
ഒരിക്കൽ പുളിരസം അനുഭവിച്ചാൽ ഉമിനീർ അത്യാവശ്യം എന്ന അനുഭവം ഒരു Conditioned Reflex ആയി തലച്ചോറിൽ സൂക്ഷിക്കും .പിന്നെ പുളിയെ കുറിച്ചുള്ള ഓർമ്മ ,അതിനെ കാണുന്നത് ,ഗന്ധം ഒക്കെ തലച്ചോറിനെ Conditioned Reflex വഴി ഓർമ്മിപ്പിക്കും .അപ്പോൾ Salivation Centre ഉമിനീർ പുറപ്പെടുവിക്കാൻ ഉമിനീർ ഗ്രന്ധികൾക്ക് നിർദേശം കൊടുക്കും .
നെഞ്ചെരിച്ചിൽ വരുന്നത് ആമാശയത്തിലെ ആസിഡ് മുകളിലേക്ക് കയറി തൊണ്ടയിൽ എത്തുമ്പോഴാണ് .ആ സമയവും ആസിഡിന്റെ സാന്നിധ്യം ധാരാളം ഉമിനീർ ഉണ്ടാക്കും .
ഈ പറഞ്ഞതൊക്കെ ശരിയാണൊന്നു നോക്കാൻ നല്ല പച്ച പുളിയെ ഒന്ന് ഓർമ്മിച്ചു നോക്കിയേ…
കടപ്പാട് : Mohan Kumar
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ