ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

അമർനാഥിലെ ഗുഹാക്ഷേത്രം. ശ്രീനഗറിൽ


അമർനാഥിലെ ഗുഹാക്ഷേത്രം. ശ്രീനഗറിൽ

ജമ്മുകാശ്മീരിലെ അമർനാഥിലെ ഒരു ഗുഹയിൽ സ്ഥിതിചെയ്യുന്ന ഒരു ഹൈന്ദവക്ഷേത്രമാണ് അമർനാഥിലെ ഗുഹാക്ഷേത്രം. ശ്രീനഗറിൽ നിന്ന് 136 കി.മീ. വടക്കുകിഴക്കുഭാഗത്തായി സമുദ്രനിരപ്പിൽ നിന്ന് 13,000 അടി ഉയരത്തിലാണ് പ്രസിദ്ധമായ ഈ ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഞ്ഞുകൊണ്ടുള്ള ശിവലിംഗമാണ് ഇവിടത്തെ പ്രത്യേകത. ഇതിനെയാണ്‌ ഹിമലിംഗം എന്നു പറയുന്നത്. ഗുഹയിൽ ജലം ഇറ്റു വീണ്‌ ഉറഞ്ഞ് ശിവലിംഗത്തിന്റെ രൂപത്തിൽ കാണപ്പെടുന്നു. വേനൽക്കാലത്ത് ഈ മഞ്ഞുരുകി ലിംഗം അപ്രത്യക്ഷമാകാറുമുണ്ട്. 400 വർഷം മുമ്പാണ് ഈ ഗുഹയും ലിംഗവും ശ്രദ്ധയിൽപ്പെടുകയും ആരാധനനടത്താനാരംഭിക്കുകയും ചെയ്തത്
ശിവന്റെ പന്ത്രണ്ടു ജ്യോതിർലിംഗങ്ങളിൽ ഒന്ന് ഇവിടെയാണെന്ന് വിശ്വസിക്കപ്പെടുന്നു.
ഗുഹയ്ക്കുള്ളിലെ മഞ്ഞുറഞ്ഞുണ്ടായ ശിവലിംഗം
ശിവലിംഗ ആരാധന
ശിവന്റെ ജഡാമുടിയിൽനിന്നും വീണ വെള്ളത്തിന്റെ തുള്ളികൾ അഞ്ച് നദികളായി രൂപമെടുത്ത് പഞ്ചധരണി എന്ന് പേർ നേടി. പഞ്ചധരണിയിൽ നിന്നും എട്ട് കിലോമീറ്റർ അമർനാഥ് ഹിമലിംഗക്ഷേത്രം സ്ഥിതി ചെയ്യുന്നതു.12729 അടി ഉയരമുള്ള ഗിരിശൃംഗമാണ് അമർനാഥ്. അമർനാഥ് ഗുഹയ്ക്ക് നൂറടി ഉയരവും നൂറ്റി അമ്പത് അടി ആഴവുമുണ്ട്. ഇവിടെ ഹിമലിംഗമായ ഈശ്വരൻ തെക്കോട്ട് അഭിമുകമായി ദർശനം നൽകുന്നത് സവിശേഷതയാണ്. ഇവിടെ ഭക്തർ നൽകുന്ന കാണിക്കയുടേയും വഴിപാടിന്റെയും ഒരു ഓഹരി ഹിമലിംഗം കണ്ടെത്തിയ മുസ്ലിംകളുടെ സന്തതി പരമ്പരകൾക്ക് നൽകപ്പെടുന്നു. അതിന് പ്രത്യുപകാരമായി മുസ്ലിം സഹോദരങ്ങൾ, ഭക്തരുടെ സൌകര്യം കണക്കിലെടുത്ത് ബഹൽഗാം മുതൽ അമർനാഥ് വരെയുള്ള റോഡ് പുനർനിർമ്മാണം ചെയ്തു വരുന്നു. മതസൌഹാർദ്ദത്തിന്റെ മാതൃകാസ്ഥാനമായി അമർനാഥ് ഹിമലിംഗക്ഷേത്രം യശസ്സുയർത്തി നിൽക്കുന്നു
ശിവന്റെ തലയിലെ ചന്ദ്രക്കല പിഴിഞ്ഞ് എടുത്ത അമൃതംകൊണ്ട് ശിവൻ ദേവൻമാരെ അമർത്ത്യർ ആക്കി എന്നാണ് ഐതിഹ്യം. ഈ ദേവൻമാരുടെ അപേക്ഷപ്രകാരം ശിവൻ ഹിമലിംഗമായി അവിടെ പാർപ്പ് ഉറപ്പിച്ചു എന്നും ദേവൻമാരെ 'അമർത്ത്യ'രാക്കിയതുകൊണ്ടാണ് ശിവന് 'അമർനാഥ്' എന്ന് പേരുണ്ടായതെന്നും വിശ്വസിക്കപ്പെടുന്നു. മുകളിൽ നിന്ന് തുടർച്ചയായി വീണുകൊണ്ടിരിക്കുന്ന വെള്ളം ഉറഞ്ഞാണ് ശിവലിംഗത്തിന്റെ രൂപം ഉണ്ടായത്. ഈ ഗുഹാക്ഷേത്രത്തിനു ചുറ്റും ഉയർന്ന മലകളുണ്ട്. ഉഷ്ണകാലത്തുപോലും അവയുടെ കൊടുമുടികൾ മഞ്ഞുകൊണ്ടുമൂടപ്പെട്ടിരിക്കും. അമർനാഥ്ഗുഹാക്ഷേത്രം മനുഷ്യനിർമിതമല്ല; പ്രകൃതിയുടെ സംഭാവനയാണ്.
വെളുത്ത പക്ഷത്തിലെ ആദ്യദിവസങ്ങളിൽ ഹിമക്കട്ടകൾ ശിവലിംഗത്തിന്റെ രൂപം പ്രാപിക്കുമെന്നും പൌർണമി ദിവസം ശിവലിംഗം പൂർണരൂപത്തിൽ എത്തുമെന്നുമാണ് വിശ്വാസം. കൃഷ്ണപക്ഷത്തിലെ ആദ്യദിവസം മുതൽ മഞ്ഞ് ഉരുകിത്തുടങ്ങുകയും അമാവാസിദിനത്തിൽ ശിവലിംഗം അപ്രത്യക്ഷമാകുകയും ചെയ്യുന്നു. ഓരോ മാസത്തിലും ഈ പ്രക്രിയ ആവർത്തിക്കുന്നു.
ശ്രാവണമാസത്തിലെ പൌർണമിനാളിൽ ശിവൻ ഈ ഗുഹയിൽ പ്രത്യക്ഷപ്പെട്ടുവെന്നാണ് ഐതിഹ്യം. അതുകൊണ്ട് ആ പ്രത്യേക ദിവസം ഈ ക്ഷേത്രം സന്ദർശിക്കുന്നത് കൂടുതൽ പുണ്യമാണെന്ന് കരുതപ്പെടുന്നു. ശ്രാവണമാസം കഴിഞ്ഞാൽ ഉടനെ മഞ്ഞുകാലമാകും. അതുകൊണ്ട് ക്ഷേത്രം സന്ദർശിക്കുന്നതിന് ഏറ്റവും സൌകര്യപ്രദമായ കാലം ശ്രാവണമാസമാണ്.
എല്ലാവർഷവും ശ്രാവണമാസത്തിലെ ശുക്ളപക്ഷത്തിലെ അഞ്ചാംദിവസം, കാശ്മീരിലെ ശാരദാപീഠത്തിലെ ശ്രീ ശങ്കരാചാര്യരുടെ നേതൃത്വത്തിൽ, ശ്രീനഗറിൽ നിന്ന് ഒരു ഭക്തസംഘം പുറപ്പെടുക പതിവാണ്. ഇന്ത്യയുടെ നാനാഭാഗത്തുംനിന്ന് ഭക്തന്മാർ ഈ സംഘത്തിൽ എത്താറുണ്ട്. ഈ തീർഥാടകരുടെ സൌകര്യത്തിനായി എല്ലാവിധ ഏർപ്പാടുകളും കാശ്മീർ ഗവണ്മെന്റ് നല്കിവരുന്നു.
അമർനാഥ്ഗുഹാക്ഷേത്രത്തിന് 150 അടി ഉയരവും 90 അടി വീതിയും ഉണ്ട്. ഈ ഗുഹയുടെ ഭിത്തികൾ ചുണ്ണാമ്പുകല്ലുകൊണ്ടുള്ളവയാണ്. ഗുഹയുടെ മുകളിൽ ഒരു ചെറിയ സ്ഥലം ഒഴികെ എല്ലായിടത്തും ചോർച്ച ഉണ്ട്. വ. ഭാഗത്തെ ഭിത്തിയിൽ ഉള്ള രണ്ടു ദ്വാരങ്ങളിൽ നിന്ന് തുടർച്ചയായി വെള്ളം വീണുകൊണ്ടിരിക്കും. ഈ വെള്ളം പെട്ടെന്ന് ശിവലിംഗത്തിന്റെ ആകൃതിയിൽ ഹിമമായിത്തീരുകയും ചെയ്യുന്നു. ഈ ശിവലിംഗത്തിന്റെ ഇടതുഭാഗത്ത് ഗണേശന്റേയും വലതുഭാഗത്ത് പാർവതിയുടെയും ഭൈരവന്റെയും ഹിമവിഗ്രഹങ്ങൾ കാണാം. ഈ ഗുഹയുടെ മുഖം തെക്കോട്ടായതുകൊണ്ട് സൂര്യരശ്മി ഒരുകാലത്തും ശിവലിംഗത്തിൽ തട്ടുകയില്ല. അതുകൊണ്ട് വേനൽക്കാലത്തുപോലും അതിലെ മഞ്ഞ് ഉരുകുകയില്ല. ഈ ഗുഹയ്ക്കടുത്തുള്ള അമരാവതി എന്ന മലയിലെ വെളുത്ത ചെളി ശരീരത്ത് പുരട്ടുന്നത് മംഗളകരമാണെന്ന് വിശ്വസിക്കപ്പെടുന്നു.
അമർനാഥ്ഗുഹാക്ഷേത്രത്തിനകത്തായി മറ്റൊരു ചെറിയ ഗുഹയുണ്ട്. ഈ ഗുഹയ്ക്കകത്തുനിന്നെടുക്കുന്ന ഒരുതരം വെളുത്ത പൊടി അമർനാഥിലെ വിഭൂതിയായി ഭക്തൻമാർക്ക് നല്കുന്നതിനുള്ള അവകാശം ബത്കൂത് ഗ്രാമത്തിലെ മുസ്ലിങ്ങൾക്കാണെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഈ വെളുത്തപൊടി കാൽസിയം സൾഫേറ്റിന്റേയും കാൽസിയംക്ളോറൈഡിന്റേയും ഒരു മിശ്രമാണ്. അമർനാഥ് ഗുഹയുടെ പ. വശത്തുകൂടി ഒഴുകുന്ന അമരഗംഗ എന്ന പുഴയിലാണ് ഭക്തൻമാർ സ്നാനം ചെയ്യുന്നത്. ഇതിന്റെ കരയിലുള്ള വെളുത്ത ഒരു പദാർഥം തീർഥാടകർ സ്നാനത്തിനുശേഷം ശരീരത്ത് പൂശാൻ ഉപയോഗിക്കുന്നു. പുഴയിൽ കുളിച്ചശേഷം ഈ പൊടി പൂശുന്നതുകൊണ്ട് കൊടിയ തണുപ്പിൽനിന്ന് അവർക്ക് രക്ഷകിട്ടുന്നു.
ഇവിടെ കണ്ടുവരുന്ന പ്രാവുകളെ തീർഥാടകർ ശിവനും പാർവതിയുമായിട്ടാണ് കണക്കാക്കുന്നത്. ബത്കൂത് ഗ്രാമത്തിലെ മുസ്ലിങ്ങളാണ് അമർനാഥ് ക്ഷേത്രത്തിലെ വഴിപാടുകളുടെ മൂന്നിലൊരുഭാഗത്തിന് അവകാശികൾ. അമർനാഥിലേക്കുള്ള വഴി വെട്ടിത്തെളിച്ച് സുഗമമാക്കിയെടുക്കുന്നതിന് ബത്കൂതിലെ ഇസ്ലാംമതക്കാർ ചെയ്ത പ്രയത്നങ്ങൾക്കു പ്രതിഫലമായിട്ടാണ് ഈ അവകാശങ്ങൾ അവർക്ക് നല്കിയതെന്ന് പറയപ്പെടുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് ബ്രഹ്മചര്യം?

എന്താണ് ബ്രഹ്മചര്യം? തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം. ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്. വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്. ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്...

സ്വാതി തിരുനാൾ രാമവർമ്മ

*പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ ജന്മദിനം* *സ്വാതി തിരുനാൾ* (1829-1846) സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...