ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ശ്രീ തോന്നൽ ദേവീക്ഷേത്രവും ശ്രീ നാഗരാജ ,നാഗയക്ഷിയമ്മ ക്ഷേത്രവും


ശ്രീ തോന്നൽ ദേവീക്ഷേത്രവും ശ്രീ നാഗരാജ ,നാഗയക്ഷിയമ്മ ക്ഷേത്രവും 


രണ്ടുക്ഷേത്രങ്ങൾ... മായാത്ത മഹാ ദർശന പുണ്യം.
*******************************************************************
തിരുവനന്തപുരം --കൊല്ലം ദേശീയ പാതയിൽ പള്ളിപ്പുറത്ത് (ആറ്റിങ്ങലിനും കഴക്കൂട്ടത്തിനും മദ്ധ്യേ) ശ്രീ തോന്നൽ ദേവീക്ഷേത്രവും ശ്രീ നാഗരാജ ,നാഗയക്ഷിയമ്മ ക്ഷേത്രവും തൊട്ടടുത്തായി സ്ഥിതിചെയ്യുന്നു.തി രുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിൽ മേജർ വിഭാഗത്തിൽപ്പെട്ട ശ്രീതോന്നൽ ക്ഷേത്രത്തിൽ നിത്യവും ചൈതന്യവത്തായ 'ദേവീ വിഗ്രഹം ശ്രീകോവിലിന് പുറത്തെടുത്ത് നടത്തുന്ന മഞ്ഞക്കാപ്പ് എന്ന മറ്റെങ്ങും കാണാൻ കഴിയാത്ത മഹാപൂജയിലൂടെ പ്രസിദ്ധമാണ്. ശ്രീലക വിഗ്രഹം ഒരു ഭക്തന്റെ ഇഷ്ട കാര്യ പ്രാർത്ഥന സഫലമാകുന്നതിന് വേണ്ടി നടത്തുന്ന വഴിപാടിനായി പുറത്തെടുത്തുള്ള പൂജ അത്യപൂർവമാണ്. മഞ്ഞക്കാപ്പ് എന്ന അതിവിശേഷകരമായ പൂജ തൊഴുതാൽ അതിശക്തിയുള്ള അനുഗ്ര ഹം ഭക്തർക്ക് ലഭിക്കുന്നുവെന്നും മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ ദേവി സാധിച്ചു തരുന്നുവെന്നുമാണ് വിശ്വാസം . ക്ഷേത്രം വലം വച്ച് വണങ്ങി പുറത്തിറങ്ങി അല്പം തെക്കോട്ട് നടന്നാൽ നാഗസന്നിധിയായി. ഇത് കുടുംബക്ഷേത്രമാണെങ്കിലും അവർക്കൊപ്പം നാട്ടുകാരും വിവിധ ദേശവാസികളായ നാഗരാജ വിശ്വാസികളും ചേർന്ന് പരിപാലിക്കുന്നു. അനുഗ്രഹശക്തിയാൽ പ്രസിദ്ധമാണ് ഈ നാഗസന്നിധി. നാഗയക്ഷിയമ്മയ്ക്ക് വിഗ്രഹ പ്രാധാന്യവും ശക്തിയും കൂടുതലാണ്.ശ്രീലകത്ത് കൂടെ നാഗരാജാവായ വാസുകിയുടെ സാന്നിദ്ധ്യമുണ്ട്. പുറത്ത് മൂന്ന് ഉപനാഗങ്ങൾ. സർപ്പദോഷം എന്തുണ്ടെങ്കിലും ദർശനം കൊണ്ട് മാറും . പക്കനാൾ തോറും പാലഭിഷേകം നാഗപ്രീതികരമാണ്. വിവാഹതടസ്സം, സന്താനഭാഗ്യമില്ലായ്മ, കുടംബ കലഹം ഒക്കെ നാഗദൈവങ്ങളുടെ അതീവ ശക്തി കൊണ്ട് മാറി ഉത്തമ ഫലം ലഭിക്കും. പള്ളിപ്പുറത്ത് വന്നിറങ്ങുന്ന ഒരു ഭക്തന് അല്ലെങ്കിൽ കുടുംബത്തിന് രണ്ടു മഹാക്ഷേത്ര ദർശനം ലഭിക്കുന്നു എന്നതാണ് ശ്രദ്ധേയം. നാഗസന്നിധിയിൽ വച്ച് പ്രശ്നചിന്ത നടത്തിയുള്ള ചരടു ജപം പ്രസിദ്ധമാണ്. ദേവീസന്നിധിയിലും നാഗസന്നിധിയിലും ഒരുയാത്ര കൊണ്ട് ദർശനപുണ്യം നേടാം.എല്ലാ ഭക്തരേയും കുടുംബസമേതം സവിശേഷമായ ഈ ദ്വിക്ഷേത്ര ദർശനത്തിനായി ക്ഷണിക്കുന്നു.ഇത് വായിച്ചു കഴിഞ്ഞ് ഇവിടെയെത്തി ദർശനം നടത്തി പ്രാർത്ഥിക്കാമെന്ന് മനസ്സിൽ കരുതുക.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് ബ്രഹ്മചര്യം?

എന്താണ് ബ്രഹ്മചര്യം? തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം. ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്. വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്. ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്...

സ്വാതി തിരുനാൾ രാമവർമ്മ

*പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ ജന്മദിനം* *സ്വാതി തിരുനാൾ* (1829-1846) സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...