ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഭക്ഷണം കഴിച്ച് അല്‍പം തൈര് ശീലമാക്കാം*

ഭക്ഷണം കഴിച്ച് അല്‍പം തൈര് ശീലമാക്കാം*
-----------------------------------------------------------------------
*ആരോഗ്യത്തിന് പുതിയ ശീലങ്ങള്‍ ഉണ്ടാക്കുന്നതിന് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ആണ് ഉണ്ടാക്കുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിനും പലപ്പോഴും അല്‍പം കടുത്ത് തന്നെ കാര്യങ്ങള്‍ ചെയ്യേണ്ട അവസ്ഥയിലേക്ക് നമ്മള്‍ എത്തുന്നു. തൈരിന് ആരോഗ്യഗുണങ്ങള്‍ നിരവധിയുണ്ടെന്ന് നമുക്കറിയാം. പലപ്പോഴും ആരോഗ്യത്തിന് പ്രതിസന്ധിയുണ്ടാക്കുന്ന പല രോഗങ്ങളില്‍ നിന്നും പരിഹാരം കാണാന്‍ സഹായിക്കുന്നു തൈര്.*
*തൈരിന്റെ ആരോഗ്യ ഗുണത്തെക്കുറിച്ച് നമുക്കെല്ലാം പണ്ടേ അറിയാവുന്നതാണ്. ചെറിയ കുട്ടികള്‍ക്ക് പോലും തൈര് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ഭക്ഷണത്തിനൊപ്പം മാത്രമല്ല ഭക്ഷണത്തിനു ശേഷവും നമുക്ക് തൈര് കഴിക്കാവുന്നതാണ്. എന്നാല്‍ കഴിക്കുമ്പോള്‍ ചില കാര്യങ്ങള്‍ പല വിധത്തില്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടതായി വരും.*
*കുടല്‍ ക്ലീനാക്കും* *മിനിറ്റുകള്‍കൊണ്ട് ഒറ്റമൂലി ഇതാ*
*വയറു നിറച്ച് ഭക്ഷണം കഴിച്ച ശേഷം അല്‍പം* *തൈര് കഴിച്ചാല്‍ അതുണ്ടാക്കുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ബിരിയാണി പോലുള്ള കനം കൂടിയ ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ അതിനോടൊപ്പം തൈര് കൊടുക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതു കൊണ്ടാണ് ഇത്തരമൊരു ശീലം ഉണ്ടാക്കുന്നത്.* *എന്തൊക്കെയാണ് തൈര് കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്ന് നോക്കാം.*
*പോഷകങ്ങള്‍ ആഗിരണം ചെയ്യാന്‍*
*ഭക്ഷണം കഴിക്കുന്നത് മാത്രമല്ല അത് ശരീരത്തില്‍ പിടിക്കുന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. അതുകൊണ്ട് തന്നെ കഴിച്ച ഭക്ഷണം ശരീരത്തിന് ആഗിരണം ചെയ്യുന്നതിനും അതിലെ പ്രോട്ടീനും മറ്റും ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുന്നതിനും ഏറ്റവും നല്ലതാണ് തൈര്. അതുകൊണ്ട തന്നെ ഭക്ഷണ ശേഷം തൈര് എന്ന കാര്യം വളരെയധികം നല്ലൊരു കാര്യമാണ്.*
*അള്‍സറിന് പരിഹാരം*
*പലപ്പോഴും അള്‍സര്‍ നമ്മുടെ ഭക്ഷണ ശീലം മൂലമാണ് ഉണ്ടാവുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് തൈര്. ഭക്ഷണം കഴിച്ച ശേഷം അല്‍പം തൈര് ശീലമാക്കുക.*
*മലബന്ധത്തിന് പരിഹാരം*
*ഭക്ഷണ ശേഷം ഒരു ഗ്ലാസ്സ് തൈര് കഴിക്കുന്നത് മലബന്ധമെന്ന പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നു. ദിവസവും ഭക്ഷണ ശേഷം തൈര് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.*

*നെഞ്ചെരിച്ചില്‍ പരിഹാരം*
*നെഞ്ചെരിച്ചില്‍ പലരിലും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ അതിന് പരിഹാരം കാണാന്‍ തൈര് സഹായിക്കുന്നു. എന്നും ഭക്ഷണ ശേഷം തൈര് കഴിക്കുന്നത് ഒരു ശീലമാക്കി മാറ്റാവുന്നതാണ്.*

*വയറിന്റെ പൊകച്ചില്‍ മാറ്റാന്‍*
*പലപ്പോഴും എരിവുള്ള ഭക്ഷണങ്ങള്‍ കഴിച്ചാല്‍ അത് വയറ്റില്‍ പുകച്ചിലുണ്ടാക്കുന്നതിന് കാരണമാകുന്നു. എന്നാല്‍ ഇനി ഭക്ഷണശേഷം അല്‍പം തൈര് കഴിച്ചാല്‍ അത് വയറ്റിലെ പുകച്ചില്‍ മാറ്റി ആരോഗ്യം നല്‍കുന്നതിന് സഹായിക്കുന്നു. മാത്രമല്ല എരിവ് കൂടുതല്‍ കഴിച്ചതു മൂലം ഉണ്ടാവുന്ന അള്‍സര്‍ എന്ന പ്രശ്‌നത്തിന് പരിഹാരം കാണാന്‍ തൈര് ഉത്തമമാണ്.*

*ഭക്ഷണം വൈകിക്കഴിക്കുമ്പോള്‍*
*ഭക്ഷണം വൈകിക്കഴിക്കുമ്പോള്‍ അത് വയറ്റില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ അതിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് തൈര് കഴിക്കുക എന്നത്. ഇത് ദഹനത്തിന് മാത്രമല്ല വയറിന്റെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.*

*ദഹനത്തിന് സഹായിക്കുന്നു*
*ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് തൈര്. ഏത് ദഹിക്കാത്ത ഭക്ഷണവും ദഹിക്കുന്നതിന് തൈര് സഹായിക്കുന്നു. ഇത് വയറിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.*

*അസിഡിറ്റിക്ക് പരിഹാരം*
*അസിഡിറ്റി പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം ആണ് തൈര്. തൈര് സ്ഥിരമാക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.*

*വയറ്റിലെ പി എച്ച് ലെവല്‍*
*വയറിന്റെ ആരോഗ്യത്തിന് വയറ്റിലെ പിഎച്ച് ലെവല്‍ ആല്‍ക്കലൈന്‍ സ്വഭാവം നില നിര്‍ത്തേണ്ടത് അത്യാവശ്യം. എന്നാല്‍ ഇത് നിലനിര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണ് തൈര് കഴിക്കുന്നത്.*

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് ബ്രഹ്മചര്യം?

എന്താണ് ബ്രഹ്മചര്യം? തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം. ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്. വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്. ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്...

സ്വാതി തിരുനാൾ രാമവർമ്മ

*പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ ജന്മദിനം* *സ്വാതി തിരുനാൾ* (1829-1846) സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...