ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മാമ്പഴം* *കഴിച്ചാല്‍* *പലതുണ്ട്* *കാര്യം*



മാമ്പഴം* *കഴിച്ചാല്‍* *പലതുണ്ട്* *കാര്യം*
മാമ്പഴക്കാലമാണ്, മാങ്ങയ്ക്ക് പഞ്ഞമില്ലാത്ത കാലം. പറമ്പിലും നാട്ടിലും മാമ്പഴം സുലഭമായതിനാല്‍ കീടനാശിനി തളിക്കാത്ത പഴം വിശ്വസിച്ച് .കഴിക്കുകയും ചെയ്യാം. പഴങ്ങളുടെ രാജാവായ മാമ്പഴത്തിന്റെ ഗുണഫലങ്ങളെ കുറിച്ച് അറിയാമോ?
*കാന്‍സര്‍* *പ്രതിരോധം* *വര്‍ധിപ്പിക്കുന്നു*.
നിത്യവും മാമ്പഴം കഴിക്കുന്നത് കാന്‍സര്‍ പ്രതിരോധത്തെ വര്‍ധിപ്പിക്കുന്നുവെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. മാമ്പഴത്തില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ക്ക് സ്തനാര്‍ബുദം, ലൂക്കിമിയ, പ്രോസ്‌റ്റേറ്റ് കാന്‍സര്‍ എന്നിവയെ പ്രതിരോധിക്കാന്‍ സാധിക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ക്വര്‍സെറ്റിന്‍, ഐസോക്വര്‍സെറ്റിന്‍, അസ്ട്രഗാലിന്‍, ഫിസെറ്റിന്‍, ഗാലിക് ആസിഡ്, മെതിഗാലട്ട് എന്നീ ആന്റി ഓക്‌സിഡന്റുകള്‍ക്കൊപ്പം ധാരാളം എന്‍സൈമുകളും അടങ്ങിയിട്ടുള്ള പഴമാണ് മാമ്പഴം.
*കൊളസ്‌ട്രോള്‍* *കുറയ്ക്കുന്നു*
മാമ്പഴത്തിലടങ്ങിയിരിക്കുന്ന ഫൈബര്‍, പെക്ടിന്‍, വിറ്റമിന്‍ സി എന്നിവര്‍ക്ക് കൊളസ്‌ട്രോള്‍ അളവിനെ കുറയ്ക്കാന്‍ സാധിക്കും.
*ചര്‍മ്മസംരക്ഷണത്തിന്* *നിത്യവും* *മാമ്പഴം*
ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് മാമ്പഴം ഉള്ളില്‍ നിന്നും പുറമേ നിന്നും പോഷകം നല്‍കുന്നുണ്ട്. നിത്യവും മാമ്പഴം കഴിക്കുന്നതിലൂടെ ചര്‍മ്മത്തിലെ അനാവശ്യ പാടുകളും മുഖക്കുരുവും അകറ്റാം.
*കണ്ണിന്റെ* *ആരോഗ്യത്തിന്* *മാമ്പഴം*
ഒരു ബൗള്‍ മാമ്പഴത്തിന് ശരീരത്തിന് നിത്യവും ആവശ്യമായ 25 ശതമാനം വിറ്റമിന്‍ എ പ്രദാനം ചെയ്യാനാവുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നിത്യവും മാമ്പഴം കഴിക്കുന്നതിലൂടെ ശരീരത്തിന് ധാരാളം വിറ്റമിന്‍ സി ലഭിക്കുകയും അത് കാഴ്ച ശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. വരണ്ട കണ്ണിനും നിശാന്ധതയ്ക്കും പരിഹാരം നല്‍കാനും മാമ്പഴത്തിന് സാധിക്കും.
*ദഹനത്തെ* *സഹായിക്കുന്നു*
ഭക്ഷണത്തിനൊപ്പം ശരീരത്തിലെത്തിയ പ്രോട്ടീനുമായി പ്രവര്‍ത്തിച്ച് ദഹനം സുഗമമാക്കാന്‍ മാമ്പഴത്തിന് സാധിക്കും. ഭക്ഷണത്തിനു ശേഷം ഒരു മാമ്പഴം കഴിച്ചാല്‍ അത് ദഹനത്തെ സഹായിക്കും. മാമ്പഴത്തിലടങ്ങിയിരിക്കുന്ന നാരുകള്‍ക്കും ദഹനപ്രക്രിയയെ സുഖപ്പെടുത്താന്‍ സാധിക്കും.
*പ്രമേഹം* *നിയന്ത്രിക്കും* *മാമ്പഴം*
രക്തത്തിലെ ഇന്‍സുലിന്റെ അളവ് നിയന്ത്രിച്ചു നിര്‍ത്താന്‍ മാവിന്റെ ഇലകള്‍ക്ക് സാധിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പ്രമേഹം നിയന്ത്രിക്കാന്‍ മാവിന്റെ ഇല തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്ന പ്രകൃതിവൈദ്യവും നിലവിലുണ്ട്. മാമ്പഴവും സമാനമായ എന്നാല്‍ മാവിന്റെ ഇലയേക്കാള്‍ കുറഞ്ഞ ഫലമാണ് പ്രമേഹ നിയന്ത്രണത്തിലും ചെയ്യുന്നത്.
*വിളര്‍ച്ച* *തടയുന്നു*
ഇരുമ്പ് ധാരാളം അടങ്ങിയതിനാല്‍ വിളര്‍ച്ച തടയാന്‍ മാമ്പഴം ഫലപ്രദമാണ്. ദിവസവും ഒന്നോ രണ്ടോ മാമ്പഴം വീതം കഴിക്കുന്നത് നല്ലതാണ്.
*സന്ധികളുടെ* *ശക്തിക്ക്* *മാമ്പഴം* *ശീലമാക്കാം*
മാമ്പഴം ധാരാളം കഴിക്കുന്നത് കൊളാജന്റെ അളവ് കൂട്ടുകയും സന്ധികളെ വഴക്കമുള്ളതും ശക്തവും ആക്കിത്തീര്‍ക്കുകയും ചെയ്യുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ...

കണ്ണന്‍ചിറ വിഷ്ണുമായ ക്ഷേത്രം

kannanchira sree vishnumaya temple (history) ശ്രീമാന്‍ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ വിശ്വവിഖ്യാതമായ ഐതിഹ്യമാലയില്‍ പരാമര്‍ശമുള്ള ഏകമൂലസ്ഥാനവും വിഷ്ണുമായ സന്നിധിയുമായ കണ്ണന്‍ചിറ വിഷ്ണുമായ ക്ഷേത്രം ഏറെ പുകള്‍പേറ്റതത്രേ! പുണ്യപുരാതനമായ ഈ സന്നിധിയില്‍ നിന്നുമാണ് മറ്റ് ചാത്തന്‍ സ്വാമിമഠങ്ങളുടെ ഉത്ഭവം. അതുകൊണ്ടു തന്നെയാണ് കണ്ണന്‍ചിറ മൂലസ്ഥാനമായി അറിയപ്പെടുന്നതും. ഭൂലോക വൈണ്ഠമായ ഗുരുപവനപുരിക്കടുത്ത് സ്ഥിതിചെയ്യുമ്പോള്‍ തന്നെ സ്ഥല മാഹാത്മ്യ മേറുന്നു. ശ്രീ പരമേശ്വരന്‍ ഭൂതഗണങ്ങളുമായി പള്ളിവേട്ടയ്ക്കു പോകുമ്പോള്‍ കാനനമദ്ധ്യത്തില്‍ ഊഞ്ഞാലാടികൊണ്ടിരിക്കുന്ന "കൂളിവാക" എന്ന അതി സുന്ദരിയായ കാനനസ്തീയെ കാണുകയും ദേവന്‍ അനുരക്തനാവുകയും ചെയ്യുന്നു. എന്നാല്‍ സംഹാര മൂര്‍ത്തിയുടെ തേജസ്സിനെ ഉള്‍ക്കൊള്ളുവാന്‍ കെല്പില്ലാത്തവളാണ് താനെന്നറിഞ്ഞ സംഭ്രമിച്ച പാര്‍വ്വതി ഭക്തരായ കൂളിവാക പര്‍വ്വത നന്ദിനിയെ പ്രത്യക്ഷപ്പെടുത്തി തന്‍റെ ധര്‍മ്മ സങ്കടമുണര്‍ത്തുന്നു. അനന്തരം സാക്ഷാല്‍ പാര്‍വതീദേവി തന്നെ കൂളിവാകയായി കൈലാസ നാഥനുമായി സംഗമിയ്ക്കുകയും കാനനവാസനായ സത്രുസംഹാരമൂര്‍ത്തിയായ് വിഷ്ണുമായ അവതരിക്കുകയും ച...