ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

എന്താണ് അക്ഷയ സെന്ററുകൾ.

അക്ഷയിലെ ഉദ്യോഗസ്ഥർക്🤓 കളക്ടറെ ക്കാളും പവർ ആണ് എന്ന് തോന്നിട്ടുണ്ടോ? അവർക്ക് ഇച്ചിരി ജാടയും അഹങ്കാരവും😠 ഉണ്ടെന്നു തോന്നിട്ടുണ്ടോ ? എങ്കിൽ ഇത് നിങ്ങൾ തീർച്ചയായും വായിക്കണം*
എന്താണ് അക്ഷയ സെന്ററുകൾ. എന്തിനാണ് അവ* *സ്ഥാപിക്കപ്പെട്ടിട്ടുള്ളത്?*
അക്ഷയ മുഖാന്തിരം മാത്രമാണോ നമുക്ക് സർട്ടിഫിക്കറ്റുകളും മറ്റു സേവനങ്ങളും ലഭ്യമാകുന്നത്?

പല സർട്ടിഫിക്കറ്റുകൾക്കുമായി നമ്മൾ സർക്കാർ ഓഫീസുകളിൽ ചെല്ലുമ്പോൾ കേൾക്കാറുള്ള മറുപടിയാണ് "അതൊക്കെ ഇപ്പോൾ അക്ഷയ വഴിയാണ്, അക്ഷയയിൽ ചെല്ലൂ" എന്നൊക്കെ.
എന്നാൽ ശ്രദ്ധിക്കൂ: ശരിക്കും നമ്മൾ അക്ഷയയിൽ പോകണമെന്ന് നിർബന്ധമില്ല. സർക്കാർ സേവനങ്ങൾ ഓൺലൈനായി ഏതൊരു പൗരനും സ്വയം നിർവ്വഹിക്കാവുന്നതാണ്.
അക്ഷയ സെന്ററിൽ ചെയ്യുന്ന കാര്യങ്ങളിൽ 95 ശതമാനം കാര്യങ്ങളും സാമാന്യം ഇന്റർനെറ്റ് പരിജ്ഞാനമുള്ള ആർക്കും സ്വന്തം കമ്പ്യൂട്ടർ / സ്മാർട്ട് ഫോൺ ഉപയോഗിച്ച് ചെയ്യാവുന്നതേയുള്ളൂ.
പലർക്കും ഇക്കാര്യം അറിയില്ല. എന്നിട്ട് ഏതൊരു ആവശ്യത്തിനും അക്ഷയ സെൻററിലേക്ക് ഓടുന്നു. അവിടെ മണിക്കൂറുകൾ കാത്തു നിൽക്കുന്നു. അവർ പറയുന്ന കാഷ് കൊടുക്കുന്നു (തോന്നിയ മാതിരിയാണ് പല അക്ഷയ സെൻററും ഫീസ് ഈടാക്കുന്നത്). കമ്പ്യൂട്ടർ / ഇന്റർ നെറ്റ് പരിജ്ഞാനമില്ലാത്തവർക്ക് വേണ്ടിയാണ് അക്ഷയ സെന്ററുകൾ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്.
അപ്പോൾ ഒരു സംശയം വരും. സർക്കാർ സംവിധാനങ്ങളുടെ വെബ്സൈറ്റ് അഡ്രസ് എവിടന്ന് ലഭിക്കും?
https://adlvy.com/zHUpj
ആണ് കേരള സർക്കാറിന്റെ ഔദ്യോഗിക വെബ്സൈറ്റ് വിലാസം. മറ്റ് സർക്കാർ സംവിധാനങ്ങളുടെ ലിങ്ക് ഈ സൈറ്റിൽ കാണും. അല്ലെങ്കിൽ ഗൂഗിളിൽ ജസ്റ്റ് search ചെയ്യുക.
ഉദാഹരണത്തിന് പഞ്ചായത്തിൽ കെട്ടിട നികുതി ഓൺലൈൻ അടക്കണം എന്ന് കരുതുക. ഗൂഗിൾ തുറന്ന് pay property tax online Kerala എന്ന് ടൈപ്പ് ചെയ്ത് Search ചെയ്യുകയേ വേണ്ടൂ. ഗൂഗിൾ നിങ്ങൾക്ക് വഴി കാട്ടും.
*ഓർക്കുക : അക്ഷയ കേന്ദ്രങ്ങൾ സർക്കാർ ഓഫീസുകളോ അവിടെയുള്ളവർ സർക്കാർ അധികാരികളോ അല്ല. സർക്കാരിന്റെ ഓൺലൈൻ സേവനങ്ങൾ ചെയ്യാൻ ലൈസൻസ് കിട്ടിയിട്ടുള്ള സ്വകാര്യ സ്ഥാപനങ്ങൾ മാത്രമാണ്. നിങ്ങൾക്ക് ആവശ്യമെങ്കിൽ മാത്രം അക്ഷയ സെന്ററുകളെ സമീപിച്ചാൽ മതിയാകും*
ചില പ്രധാനപ്പെട്ട സർക്കാർ സംവിധാനങ്ങളുടെ ഓൺലൈൻ വിലാസം താഴെ കൊടുക്കുന്നു:
1. പാസ്പോർട്ട് എടുക്കാൻ:
https://adlvy.com/GexCx3w
2. ഇൻകം ടാക്സ് PAN എടുക്കാൻ:
https://adlvy.com/YYyH30U
3. വിവാഹ രജിസ്ട്രേഷൻ, ജനന / മരണ സർട്ടിഫിക്കറ്റുകളുടെ പ്രിന്റ് ഔട്ട് എടുക്കൽ:
https://adlvy.com/5JjiQ
4. കെട്ടിട നികുതി :
https://adlvy.com/TKJcXzx4
5. ഭൂ നികുതി:
https://adlvy.com/fPvUwn
6. ഇലക്ട്രിസിറ്റി ബിൽ:
https://adlvy.com/7QDjWwm
7. ഫോൺ ബിൽ അടയ്ക്കാൻ:
https://adlvy.com/EZBFB4vt
8.വില്ലേജ് ഓഫീസുകളിൽ നിന്ന് ലഭ്യമാവുന്ന സർട്ടിഫിക്കറ്റുകൾ:
9. വിവിധ ആവശ്യങ്ങൾക്കുള്ള ചലാൻ തുക അടയ്ക്കാൻ :
https://adlvy.com/rH82jR6
10. സർക്കാർ തടി ഡിപ്പോകളിൽ നിന്ന് തടി ലേലത്തിൽ എടുക്കാൻ:
https://adlvy.com/RCECbz
11. ആധാറിലെ തെറ്റുകൾ തിരുത്താൻ:
https://adlvy.com/AIb0XA
12. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ, തിരുത്താൻ:
https://adlvy.com/H1iW
13. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള സഹായത്തിനായി അപേക്ഷിക്കാൻ:
https://adlvy.com/Ch03AJI
14. എംപ്ളോയ്മെന്റ് എക്സ് ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യാനും പുതുക്കാനും
കടപ്പാട്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് ബ്രഹ്മചര്യം?

എന്താണ് ബ്രഹ്മചര്യം? തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം. ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്. വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്. ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്...

സ്വാതി തിരുനാൾ രാമവർമ്മ

*പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ ജന്മദിനം* *സ്വാതി തിരുനാൾ* (1829-1846) സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...