ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Dyfi എന്നു വച്ചാൽ വെയ്ൽസ് ഭാഷയിൽ ഡവി. ബ്രിട്ടൻ( UK അഥവാ united kingdom )


ഒരു താഴ്‌വരയുടെ പേരാണ് ഡവി (Dyfi). 
Dyfi
പേര് കണ്ടിട്ടു രാഷ്ട്രീയം ആണെന്ന് കരുതല്ലേ....
ഇത്‌ സംഭവം വേറെ ലെവലാ.....#ഡവി.
മുദ്ര നോക്കണം മുദ്ര. Dyfi എന്നു വച്ചാൽ വെയ്ൽസ് ഭാഷയിൽ ഡവി. ബ്രിട്ടൻ( UK അഥവാ united kingdom ) എന്നാ രാജ്യത്തിന്റെ ഒരു ഭാഗമായ വെയ്ൽസ് ലെ ഒരു താഴ്‌വരയുടെ പേരാണ് ഡവി (Dyfi). 
ബ്രിട്ടന്റെ കൈയിൽ വരുന്നതിനു മുൻപ് വെയിൽസിന്റെ പുരാതന തലസ്ഥാനമായായിരുന്ന മഖ്നെ്‌ലത്തിനടുത്തുള്ള (Machynlleth) കൊറിസ് ക്രാഫ്റ്റ് സെന്ററിൽ ആണ് ഡവി ഡിസ്റ്റിലറി സ്ഥിതി ചെയ്യുന്നത്.
ഇവിടെ ഷഡ്കോണാകൃതിയിലുള്ള ഒരു ചെറിയ കെട്ടിടത്തിലാണ് ഡവി (DYFI)ഡിസ്റ്റിലെറി. അകത്തെ മുറിയിൽ വാറ്റ്. പുറത്തെ മുറിയിൽ വിൽപന.
ഡിസ്റ്റിലെറിയുടെ ഉടമസ്ഥരായ ക്യാമറൻ (Cameron) സഹോദരന്മാരിൽ ഒരാളായ ഡാനി പോർച്ചുഗൽ വൈൻ ഇൻഡസ്ട്രയിയിൽ വർഷങ്ങളുടെ അനുഭവസമ്പത്തുള്ള വൈൻ ആൻഡ് സ്പിരിറ്റ്‌സ് പ്രൊഫെഷണലും ഡീക്കാന്റെർ വേൾഡ് വൈൻ അവാർഡ്‌സിന്റെ സ്ഥിരം ജഡ്ജുമാണ്. മറ്റേ സഹോദരൻ പീറ്റ് ആണെങ്കിൽ ഡവി ജൈവമണ്ഡലത്തെക്കുറിച്ചും ഇവിടെ ഉള്ള ‘വാറ്റാൻ’ പറ്റിയ സസ്യഫലാദികളെക്കുറിച്ചും പതിറ്റാണ്ടുകളോളും ഗവേഷണം നടത്തിയ സസ്യശാസ്ത്ര വിദഗ്ധനും.
ഒരു കൊച്ചുവെളുപ്പാന്കാലത് ഓരോ പൈന്റ് apple cider കഴിച്ചിരിക്കുമ്പോഴാണ് ഐഡിയ മിന്നിയത്. ഈ Apple Cider പീറ്റ് തന്നെ ഇംഗ്ലീഷ് ഓർച്ചാർഡ് ആപ്പിളുകളും വെൽഷ് ക്റാബ് ആപ്പിളുകളും ചേർത്ത് ഉണ്ടാക്കിയതായിരുന്നു.
"ഇതു കൊള്ളാമല്ലോ, മേൽത്തരം മദ്യങ്ങൾ വിൽക്കുന്നിടത്തു പോലും ഇത് ചെലവാകും" എന്ന് ഡാനിയാണ് ആദ്യം പറഞ്ഞത്. എന്നാൽ പിന്നെ അങ്ങനെ തന്നെ ആകട്ടെ എന്ന് തീരുമാനിച്ചു. ഡവി ജൈവമണ്ഡലത്തിലെ സസ്യഫലാദികൾ വാറ്റി ജിന്നുണ്ടാക്കി വിറ്റാൽ അത് ഹിറ്റാകും എന്ന ആലോചിച്ചുറപ്പിച്ചു.
പീറ്റ് ആണ് ചേരുവകളും അതിന്റെ അളവുകളും നിർമ്മാണരീതിയും നിശ്ചയിക്കുന്നത്. ജിന്നിന്റെ ഗുണമേന്മ പരിശോധിക്കലും മാർക്കറ്റിങ്ങും ഡാനിയുടെ ഉത്തരവാദിത്വമാണ്. ഇവിടെ നിന്നും പുറത്തേക്കു പോകുന്ന ഓരോ കുപ്പിയുടെ ലേബലിലും ബാച്ച് നമ്പറിനോടൊപ്പം പീറ്റിന്റെയോ ഡാനിയുടെയോ കൈയൊപ്പും ഉണ്ട്.
ഒറിജിനൽ, പോളിനേഷൻ, ഹൈബർനേഷൻ എന്നീ മൂന്നു തരം ജിൻ ആണ് ഇവിടെ ഇപ്പോൾ ഉണ്ടാക്കുന്നത്. മൂന്നിലും ഗോതമ്പു വാറ്റിയുണ്ടാക്കുന്ന സ്പിരിറ്റ്, ജൂനിപെർ കായ്കൾ തുടങ്ങിയവ ഉണ്ട്. ഈ ജിന്നുകൾ തമ്മിലുള്ള വ്യത്യാസം രുചിഭേദത്തിനു വേണ്ടി ഉള്ള മറ്റു ചേരുവകളും അവയുടെ അളവും അവ ചേരുന്ന രീതിയും ആണ്.
ബോഗ് മെർട്ടിൽ എന്ന, ചതുപ്പുകളിൽ വളരുന്ന, ചെടിയുടെ ഇലകൾ, ഗോർസ്‌ എന്ന കുന്നിൻ ചെരുവുകളിൽ കാണുന്ന ചെടിയുടെ പൂവ്, എന്നിങ്ങനെ 8 ചേരുവകൾ ഉണ്ട് ഒറിജിനലിൽ. പോളിനേഷനിൽ റോവൻ കായ്കളും, എൽഡർ പൂവുകളും, ബേർച് മരത്തിന്റെ ഇലകളും ഉൾപ്പെട്ട 29 ചേരുവകൾ.
ഹൈബർനേഷൻ ആണെങ്കിൽ വൈറ്റ് പോർട്ട് എന്ന മദ്യം മുമ്പ് നിറച്ചിരുന്ന, (രുചി കിട്ടാൻ ആയിരിക്കും ) ഓക്ക് കൊണ്ടുണ്ടാക്കിയ വീപ്പയിൽ ഒരു വർഷത്തോളം ‘ശീതകാലനിദ്ര’ കഴിഞ്ഞാണ് പുറത്തിറങ്ങുന്നത്. പ്രധാന ചേരുവകൾ ലിംഗൻബെറി, ബ്ലാക്ബെറി, ബിൽബെറി , ക്രാബ് ആപ്പിൾ തുടങ്ങിയ പഴങ്ങൾ. മൂന്ന് ഐറ്റംസിൽ ഇവനെയാണ് റമ്മും ബ്രാണ്ടിയും വിസ്കിയും ശീലമുള്ള മലയാളീസിന് ഇഷ്ടപ്പെടാൻ സാധ്യത.
കടപ്പാട് -:ഗൂഗിൾ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് ബ്രഹ്മചര്യം?

എന്താണ് ബ്രഹ്മചര്യം? തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം. ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്. വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്. ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്...

സ്വാതി തിരുനാൾ രാമവർമ്മ

*പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ ജന്മദിനം* *സ്വാതി തിരുനാൾ* (1829-1846) സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...