ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ചുട്ടിക്കഴുകൻ /White-rumped Vulture)




ചുട്ടിക്കഴുകൻ*
--------------------------
*അഴുകിയ മാംസം മാത്രം ആഹാരമാക്കുന്ന ഒരിനം കഴുകനാണ് ചുട്ടിക്കഴുകൻ (ഇംഗ്ലീഷ്: White-rumped Vulture). ഇന്ത്യയിൽ ഒരു കാലത്ത് സുലഭമായിരുന്ന ഇവ ഇന്ന് ഗുരുതരമായ വംശനാശത്തിന്റെ വക്കിലാണ്. ഭൂമുഖത്ത് ഇന്ന് കേവലം പതിനയ്യായിരത്തിൽ താഴെ ചുട്ടിക്കഴുകന്മാർ മാത്രമേയുള്ളൂ എന്നാണു കണക്കാക്കപ്പെടുന്നത്. പാകിസ്താൻ,നേപ്പാൾ, ഭൂട്ടാൻ, മ്യാന്മർ എന്നിവിടങ്ങളിലും ഇവ കാണപ്പെടുന്നു. കേരളത്തിൽ വയനാട് വന്യജീവിസങ്കേതത്തിൽ ഇവ കാണപ്പെടുന്നുണ്ട്.
പരമ്പരാഗതമായി, പാഴ്സികളുടെ സമൂഹത്തിൽ ശവശരീരം ദഹിപ്പിക്കാറില്ല. ഇവരുടെ ശവശരീരങ്ങൾ വിഘടിക്കുന്നതിനായി ശവംതീനികളായ ചുട്ടിക്കഴുകന് ആഹാരമായി നൽകാറുണ്ട്. എന്നാൽ കഴുകൻമാരുടെ എണ്ണത്തിലുണ്ടായ കുറവ്‌കാരണം അവരിപ്പോൾ മറ്റുമാർഗങ്ങൾ സ്വീകരിച്ചുതുടങ്ങി.
*🌷വിവരണം*
തവിട്ടുകലർന്ന കറുപ്പ് നിറമാണ്. കഴുത്തിലും തലയിലും രോമങ്ങൾ കുറവായോ ഇല്ലാതെയോ കാണാം. തടിച്ചതും വെള്ളിനിറത്തിലുള്ളതുമായ കൊക്കുകളാണ് ഇവയുടെ പ്രത്യേകത. കഴുത്തിന് ചുറ്റും മൃദുവായ ചെറിയ വെള്ള രോമങ്ങൾ നിറഞ്ഞതാണ്‌. നാസാദ്വാരങ്ങൾ ചെറിയ വിടവ് പോലെയുള്ളതാണ്‌. പറക്കുമ്പോൾ അടിഭാഗം ഒരറ്റം മുതൽ മറ്റേ അറ്റം വരെ വെള്ളയാണെന്നു തോന്നും. 3.5 മുതൽ 7.5 കിലോഗ്രാം വരെ തൂക്കമുള്ള ഇവയുടെ നീളം 75 മുതൽ 95 വരെ സെന്റീമീറ്ററാണ്. പറക്കുമ്പോൾ ഇവയുടെ ചിറകുകൾ തമ്മിലുള്ള അകലം 190 മുതൽ 260 വരെ സെന്റീമീറ്ററാണ്. നിലത്ത് നടക്കുന്നത് വലിയ പ്രയാസമാണ്. തുറസ്സായ വനപ്രദേശമാണ് ചുട്ടിക്കഴുകന്റെ ഇഷ്ടമേഖല. പൊതുവെ ശാന്തരാണ്. അഴുകിയ മാംസം ഇഷ്ടഭക്ഷണമാക്കിയ ഇവ മറ്റു പക്ഷികളേയും മുട്ടകളും എലിയും മുയലും ഒക്കെ ആഹാരമാക്കാറുണ്ട്. മറ്റു മൃഗങ്ങൾ ഭക്ഷിച്ചതിന്റെ ബാക്കി തിന്നു കാട് വൃത്തിയാക്കുന്ന പക്ഷികൂടിയാണ് കഴുകന്മാർ. ചെറിയ എല്ലുകൾ ഉൾപ്പെടെ ഇവ ആഹാരമാക്കാറുണ്ട്.
*🌷പ്രജനനം*
ഉയരമുള്ള മരങ്ങളുടെ ചില്ലയിലാണ് ഇവ കൂടു കൂട്ടുക. നവംബർ മുതൽ മാർച്ച് വരെയാണ് പ്രജനന കാലം. മൂന്നടി വരെ വ്യാസവും അരയടിയോളം കനവുമുള്ളതാണ് കൂടുകൾ. ചുള്ളിക്കമ്പുകൾ കൊണ്ടു തീർത്ത കൂട്ടിൽ ഇലകൾ കൊണ്ടുള്ള മെത്തയൊരുക്കി അതിലാണ് മുട്ടയിടുക. പെൺപക്ഷി ഈ കൂട്ടിൽ ഒരു മുട്ടയാണ്‌ ഇടുക. വെളുത്ത മുട്ടയിൽ ഇളം പച്ചയും നീലയും നിറങ്ങൾ കാണാം. മുട്ട വിരിയാൻ 30 മുതൽ 35 വരെ ദിവസങ്ങളെടുക്കും. മുട്ട ഏതെങ്കിലും കാരണവശാൽ നഷ്ടപ്പെട്ടാൽ കൂട് തകർത്തു കളയുന്ന സ്വഭാവവും പെൺപക്ഷിയ്ക്കുണ്ട്. മുട്ട വിരിഞ്ഞു പുറത്തു വരുന്ന കുഞ്ഞിന് ചാര നിറമാണ്. കബന്ധങ്ങളിൽ നിന്നുള്ള ചെറിയ മാംസത്തുണ്ടുകളാണ് കുഞ്ഞുങ്ങൾക്ക് തീറ്റയായി നൽകുക. പൂർണ്ണ വളർച്ചയെത്തി പ്രായപൂർത്തിയായ പക്ഷിയാകുവാൻ നാലു വർഷം വരെയെടുക്കും. പന്ത്രണ്ടു വർഷമാണ്‌ സാധാരണ ഗതിയിൽ ആയുസ്സ്. ചേക്കേറുന്ന മരങ്ങളിൽ ഇവയുടെ അമ്ലതയേറിയ കാഷ്ഠം വീണ് ഉണങ്ങിപ്പോകാറുണ്ട്.
*🌷സംരക്ഷണം*
കന്നുകാലികൾക്ക് നൽകിയ കുത്തിവെപ്പ് മരുന്നാണ് ഇവയുടെ വംശനാശത്തിന് കാരണമായത്. തുടർന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഇവയുടെ സംരക്ഷണത്തിനായി പല നടപടികളും എടുത്തെങ്കിലും പരാജയപ്പെട്ടു. തുടർന്ന് കേന്ദ്രസർക്കാർ ഡൈക്‌ളോഫിനാക്ക് എന്ന കുത്തിവെപ്പുമരുന്ന് മൃഗങ്ങൾക്ക് നൽകുന്നത് നിരോധിച്ചു...

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് ബ്രഹ്മചര്യം?

എന്താണ് ബ്രഹ്മചര്യം? തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം. ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്. വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്. ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്...

സ്വാതി തിരുനാൾ രാമവർമ്മ

*പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ ജന്മദിനം* *സ്വാതി തിരുനാൾ* (1829-1846) സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...