ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ചരിത്രം മറവന്‍തുരുത്ത്




ചരിത്രം മറവന്‍തുരുത്ത്
ചരിത്രം

 ഐതിഹാസികമായവൈക്കം സത്യാഗ്രഹത്തിന്റെ സംഭവബഹുലമായ ഓര്‍മ്മകള്‍ അയവിറക്കുന്ന പ്രദേശമാണ് മറവന്‍തുരുത്ത്. ഇവിടെ മറവന്‍മാര്‍എന്നൊരു വിഭാഗം താമസിച്ചിരുന്നതുകൊണ്ടാണ് മറവന്‍തുരുത്ത് എന്ന പേരുണ്ടായതെന്നാണ് പഴമക്കാര്‍ പറയുന്നത്. മറവന്‍തുരുത്ത് പഞ്ചായത്തിന്റെ പടിഞ്ഞാറെ അതിരായ വേമ്പനാട്ടുകായലും പരിസരപ്രദേശവും വെമ്പല നാടെന്ന പേരില്‍ ആയിരുന്നു അറിയപ്പെട്ടിരുന്നത്. ചേരമാന്‍ പെരുമാള്‍ രാജ്യം പലര്‍ക്കായി ഭാഗിച്ചു കൊടുത്ത കൂട്ടത്തില്‍ സ്വസന്താനങ്ങളെ വടക്കുംകൂര്‍ രാജാക്കന്‍മാരായി വാഴിച്ചു എന്ന് ഒരു താമ്രശാസനം മൂലം വ്യക്തമാക്കുന്നുണ്ട്. വടക്കുംകൂര്‍ എന്നതിന് വെണ്‍മലനാട്, വെണ്‍പലനാട്, വേമ്പനാട് എന്നിങ്ങനെ പല നാമധേയങ്ങളും ഉപയോഗിച്ചുകാണുന്നു. വടക്കുംകൂര്‍ രാജവംശം വൈക്കത്തുവന്നു താമസമുറപ്പിച്ചത് 990-ന് ശേഷമാണ്. കിഴക്കു സഹ്യാദ്രിക്ക് പടിഞ്ഞാറുവശത്തുള്ള കീഴ്മലനാടു മുതല്‍ പടിഞ്ഞാറ് സമുദ്രംവരെയും തെക്ക് ഓമല്ലൂരിനടുത്തുള്ള കൈപ്പട്ടൂര്‍ കടവ് മുതല്‍ വടക്ക് കൊച്ചിരാജ്യം വരെയും വ്യാപിച്ച് കിടന്നിരുന്ന ഒരു നാടാണ് വെമ്പലനാട്. പാണ്ഡ്യ രാജാവ് വെമ്പലനാട് പിടിച്ചടക്കി കുറച്ചുകാലം ഭരണം നടത്തുകയുണ്ടായി. അന്നു മുതലാണ് വെമ്പലനാട് എന്ന ദേശനാമം തന്നെ ഉണ്ടായത് എന്ന് പറയപ്പെടുന്നു. വേമ്പന്റെ അതായത് പാണ്ഡ്യന്റെ നാട് വേമ്പനാട് എന്നര്‍ത്ഥം. വേണാട് കാര്‍ത്തികതിരുനാള്‍ മഹാരാജാവ് വടക്കുംകൂര്‍ രാജവംശത്തെ വൈക്കത്തുള്ള വഴുതനക്കാട്ടു കൊട്ടാരത്തിലാണ് താമസിച്ചിരുന്നത്. ഈ വേമ്പനാടിന്റെ സമീപമാണ് വേമ്പനാട്ടുകായല്‍. ഈ കായല്‍ തീരത്താണ് മറവന്‍തുരുത്ത് പഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. കേരളത്തിലെ ഏക ജലോല്‍സവമെന്ന് ആദ്യകാലത്ത് ഖ്യാതി നേടിയിട്ടുള്ള 170 വര്‍ഷത്തെ പഴക്കമുള്ള, മീനമാസത്തിലെ അശ്വതി നക്ഷത്രത്തില്‍ ആഘോഷിക്കുന്നതുമായ ആറ്റുവേല ഈ പഞ്ചായത്തിന്റെ സാംസ്കാരിക ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞു. 1924-ല്‍ നടന്ന വൈക്കം സത്യാഗ്രഹം നാട്ടിലെങ്ങും ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് ഒരു പ്രചോദനമേകി. വൈക്കം സത്യഗ്രഹത്തിന്റെ നിറമേകിയ സ്വപ്നങ്ങള്‍ കരുതിവച്ചിരിക്കുന്ന മറവന്‍തുരുത്ത് പഞ്ചായത്തിലും തനതായ സാംസ്ക്കാരിക പൈതൃകം ഉണ്ട്. അക്കൂട്ടത്തില്‍ എടുത്ത് പറയത്തക്ക ഒന്നാണ് ആറ്റുവേലയുടെ ചരിത്രം. അഞ്ചാം വാര്‍ഡിലെ ആറ്റുവേലക്കടവില്‍ രാത്രി ഒന്നരമണിയോടെ ആരംഭിക്കുന്ന ആറ്റുവേല പുഴയിലൂടെ സഞ്ചരിച്ച് രാവിലെ അഞ്ചു മണിയോടെ പുഴയോരത്ത് സ്ഥിതിചെയ്യുന്ന ഇളംകാവ് ദേവീക്ഷേത്രത്തിലെത്തുന്നതോടെ ഉല്‍സവത്തിന്റെ ചടങ്ങുകള്‍ അവസാനിക്കുന്നു. ടിപ്പുവിന്റെ ആക്രമണകാലത്ത് കൊടുങ്ങല്ലൂരില്‍ നിന്നും തിരുവിതാംകൂറില്‍ നിന്നും എത്തിയ ദേവി വടക്കൂര്‍ മഹാരാജാവിന്റെ അനുവാദത്തോടെ ഇളംകോവിലില്‍ ഇരിപ്പിടം ഉറപ്പിച്ചുവെന്നും, നാട്ടുകാര്‍ സംഘടിപ്പിച്ചുകൊടുത്ത വഞ്ചിയില്‍ ആറ്റുവേലക്കടവില്‍ നിന്ന് സഞ്ചരിച്ചാണ് പുഴയോരത്തെ വടക്കുംകൂര്‍ മഹാരാജാവിന്റെ കൊട്ടാരത്തില്‍ എത്തിയതെന്നും ആ ദിവസത്തെ അനുസ്മരിപ്പിക്കുന്ന ചടങ്ങായിട്ടാണ് ആറ്റുവേല നടക്കുന്നതെന്നും വിശ്വസിച്ചുവരുന്നു. 1942-ല്‍ ആറ്റുവേല സൌധത്തിന്റെയും ചടങ്ങിന്റെയും ഉത്തരവാദിത്വം ദേവസ്വംബോര്‍ഡ് ഏറ്റെടുത്തു. ആറ്റുവേല സൌധത്തന്റെ പണി ആരംഭിക്കുന്ന ചടങ്ങിനെ പിണ്ടിപ്പൊഴുത് എന്നും പറയുന്നു. പഞ്ചായത്തിലെ ആദ്യത്തെ വായനശാല എന്നവകാശപ്പെടാവുന്നത് കടുക്കയിലെ വിജ്ഞാനപ്രദായിനിക്കാണ്. 1949-ല്‍ കുഞ്ഞുപണിക്കന്റെ ചായക്കടയിലാണ് ഇത് പ്രവര്‍ത്തനം ആരംഭിച്ചത്. കാഞ്ഞിരത്തുംകുഴിയില്‍ ആര്‍.ശ്രീധരന്റെ നേതൃത്വം ഇവിടെ സ്മരണീയമാണ്. അക്കാലത്ത് ഈ വായനശാലയോടനുബന്ധിച്ച് വയോജനവിദ്യാഭ്യാസം, കലാസമിതി, ഡാന്‍സ് ക്ളാസ്, പുസ്തകവായനക്ളാസ് എന്നിവയും നടന്നിരുന്നു. പാലാംകടവിലുള്ള അജന്ത കലാവേദി 1977-ല്‍ ആരംഭിച്ചതും സ്വന്തമായി കെട്ടിടം ഉള്ളതും സംഗീതനാടക അക്കാദമിയുടെ അഫിലിയേഷനുമുള്ളതുമാണ്. കുലശേഖരമംഗലം ഹൈസ്ക്കൂളിലാണ് മലയാള സിനിമയുടെ താരമായ ഭരത് മമ്മൂട്ടി വിദ്യാഭ്യാസകാലം കഴിച്ചുകൂട്ടിയത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് ബ്രഹ്മചര്യം?

എന്താണ് ബ്രഹ്മചര്യം? തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം. ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്. വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്. ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്...

സ്വാതി തിരുനാൾ രാമവർമ്മ

*പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ ജന്മദിനം* *സ്വാതി തിരുനാൾ* (1829-1846) സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...