ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പരാശക്തിയായ കാമാക്ഷിയമ്മന്റെ ക്ഷേത്രം




പരാശക്തിയായ കാമാക്ഷിയമ്മന്റെ ക്ഷേത്രം
കാഞ്ചീപുരത്തെ കാമാക്ഷിയമ്മന്‍ പരാശക്തിയാണ്- ദേവതകളുടെ ദേവി. സരസ്വതീ ദേവിയെയും ലക്ഷ്മീദേവിയെയും പാര്‍വതീദേവി സ്വന്തം കണ്ണുകളാക്കിയിരിക്കുന്നു. കാ എന്നാല്‍ വിദ്യാദേവതയായ സരസ്വതി, മാ എന്നാല്‍ സമ്പത്തിന്റെ അധിദേവതയായ ലക്ഷ്മി- അക്ഷി എന്നതിനര്‍ത്ഥം കണ്ണുകള്‍ എന്നും. സരസ്വതിയേയും ലക്ഷ്മിയേയും കണ്ണുകളായി ധരിച്ചവള്‍ ദേവി കാമാക്ഷി. സപ്തമോക്ഷപുരികളില്‍ ഒന്നത്രെ ഈ ക്ഷേത്രം. നാഭിസ്ഥാന ഒഡ്യാണപീഠം എന്നാണ് ദേവി നില്‍ക്കുന്ന സ്ഥലം അറിയപ്പെടുന്നത്.
ഗായത്രി മണ്ഡപത്തിന് മധ്യത്തിലായുള്ള ശ്രീകോവില്‍ തെക്ക് കിഴക്കോട്ട് അഭിമുഖമായാണ്. ഇന്ന് ഗായത്രി മണ്ഡപം എന്നറിയപ്പെടുന്ന ആദ്യകാലത്തെ പ്രധാന ക്ഷേത്രത്തിന്റെ ചുറ്റും ചെമ്പകമരക്കാടുകളായിരുന്നു. ദേവന്മാര്‍ തത്തകളുടെ രൂപമെടുത്ത് ഇവിടത്തെ ശ്രീദേവിയെ ഉപാസിച്ചു പോന്നു. ദേവിക്കു മുമ്പിലായി ശ്രീചക്രപ്രതിഷ്ഠ കാണാം. അര്‍ച്ചനകളും പൂജകളും മുഴുവന്‍ ഇവിടെയാണ് ചെയ്യാറുള്ളത്. ദേവന്മാര്‍ക്ക് മുഴുവന്‍ പൂര്‍ണ്ണ സംരക്ഷണം നല്കിയ ശേഷം സൂക്ഷ്മരൂപം പൂണ്ട ദേവി ശ്രീചക്രത്തില്‍ ലയിച്ചു എന്നാണ് സങ്കല്പം. ശ്രീദേവിയുടെ വലതു ഭാഗത്ത് അകവളവുള്ളതായി കാണാം. അസുരന്മാരില്‍ നിന്ന് ദേവന്മാരെ രക്ഷിക്കാന്‍ ബിലാകാശം എന്നറിയപ്പടുന്ന ഈ വലിയ വളവിലൂടെയാണ് ദേവി പ്രത്യക്ഷപ്പെട്ടതുപോല്‍. കാമദേവന് വരം നല്കാന്‍ മറ്റ് ശക്തികളെ മുഴുവന്‍ ദേവിക്ക് ആവാഹിക്കേണ്ടതായി വന്നതാണ് ഇതിനു കാരണം എന്നും പറയുന്നു.
പത്മാസനത്തിലിരിക്കുന്ന രൂപത്തില്‍ യോഗാവസ്ഥയിലാണ് ദേവി ഇവിടെ. പ്രാര്‍ത്ഥിച്ചാല്‍ സമാധാനവും ഐശ്വര്യവും ഉറപ്പ്. ദേവിയുടെ താഴെയുള്ള കൈകളില്‍ കരിമ്പുവില്ലും പൂക്കുലയുമാണ്. മുകളില്‍ ഉയര്‍ത്തിപ്പിടിച്ച കൈകളില്‍ പാശവും അങ്കുശവുമാണ്. പൂക്കുലക്കരികെ ഒരു തത്തയുമുണ്ട്.
അദൈ്വതാചാര്യന്‍ ശങ്കരാചാര്യര്‍ ജീവിതാവസാനം ഇവിടെയാണ് ചിലവഴിച്ചതെന്ന് പറയാറുണ്ട്. ശങ്കരാചാര്യ പ്രതിഷ്ഠയുണ്ട് ക്ഷേത്രത്തില്‍. ആദിവരാഹപെരുമാളിന്റെ പ്രതിഷ്ഠയുമുണ്ടിവിടെ.
തീര്‍ത്ഥക്കുളം പഞ്ചഗംഗ എന്നറിയപ്പെടുന്നു. പാലാര്‍ നഗരത്തിന് സമീപത്തിലൂടെ ഒഴുകുന്നു.
കാലടിയില്‍ നിന്ന് കാഞ്ചീപുരത്തെത്തിയ ആദിശങ്കരന്‍ ക്ഷേത്രത്തിലെത്തി ദേവിയെ കാണുമ്പോള്‍ ദേവി അതീവ കോപിഷ്ഠയായിരുന്നു. ദേവിയുടെ കോപത്താല്‍ ശ്രീകോവിലില്‍ ശക്തിയായ ചൂട് അനുഭവപ്പെടുകയുണ്ടായി. ദേവിയുടെ കോപം ശമിപ്പിച്ച് സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിനായി ശങ്കരാചാര്യര്‍ ദേവിയെ സ്തുതിച്ച് നിരവധി ശ്ലോകങ്ങള്‍ ചൊല്ലി. അങ്ങിനെ ദേവിയെ സന്തോഷിപ്പിക്കുന്നതിനായി സ്തുതിച്ചെഴുതിയതാണ് 'സൗന്ദര്യ ലഹരി'. ദേവീപ്രതിഷ്ഠയ്ക്കുമുമ്പില്‍ ശ്രീചക്രം പ്രതിഷ്ഠിച്ചതും ശങ്കരാചാര്യരത്രെ.
മൂകന്‍ എന്ന് പേരുള്ള ഒരു മൂകഭക്തന്‍ പതിവായി ദേവീദര്‍ശനത്തിനെത്തുമായിരുന്നു. ദേവി കനിഞ്ഞ് അവന്റെ മൂകത മാറ്റിക്കൊടുക്കണമേ എന്ന് ഭക്തരും പ്രദേശ വാസികളും ദേവിയോട് പ്രാര്‍ത്ഥിച്ചുപോന്നു. മൂകന് സംസാരശേഷിയും കവിത്വവും നല്‍കി ദേവി അനുഗ്രഹിച്ചു. അത്യാഹ്ലാദവാനായ ആ ഭക്തന്‍ 'മൂകപഞ്ചശതി' എന്ന സ്തുതി രചിച്ച്, പാടി ദേവിയോടുള്ള കൃതജ്ഞത അറിയിച്ചു. ദുഷ്ടനിഗ്രഹകയും ശിഷ്ടരക്ഷകയുമാണ് ദേവി.
തമിഴ് മാസമായ മാശി (ഫിബ്രവരി-മാര്‍ച്ച്)യിലാണ് പ്രധാന ഉത്സവമായ ബ്രഹ്മോത്സവം. ഒമ്പതാം ദിവസം ദേവിയെ വെള്ളിത്തേരില്‍ എഴുന്നള്ളിക്കുന്നു. നവരാത്രി ദിവസങ്ങളും പൗര്‍ണ്ണമി നാളുകളും ദേവിക്ക് പ്രത്യേകതയുള്ള ദിവസങ്ങളാണ്. ഈ ദിവസങ്ങളില്‍ ക്ഷേത്രദര്‍ശനം നടത്തുന്നത് കൂടുതല്‍ നല്ലതാണ്. തമിഴ്മാസമായ ഐപ്പശി (ഒക്‌ടോബര്‍-നവംബര്‍)യിലെ പൂരം നക്ഷത്രത്തില്‍ ദേവിയുടെ പിറന്നാള്‍ പ്രമാണിച്ച് പ്രത്യേക അഭിഷേകങ്ങള്‍ നടത്താറുണ്ട്. ശങ്കരജയന്തി, വൈകാശി മാസത്തിലെ വസന്തോത്സവം- എന്നിവയും പ്രധാനമാണ്.
ദിവസം നാലു പൂജയാണ് ഇവിടെ പതിവ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് ബ്രഹ്മചര്യം?

എന്താണ് ബ്രഹ്മചര്യം? തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം. ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്. വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്. ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്...

സ്വാതി തിരുനാൾ രാമവർമ്മ

*പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ ജന്മദിനം* *സ്വാതി തിരുനാൾ* (1829-1846) സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...