ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കണ്ണന്‍ചിറ വിഷ്ണുമായ ക്ഷേത്രം



kannanchira sree vishnumaya temple (history)
ശ്രീമാന്‍ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ വിശ്വവിഖ്യാതമായ ഐതിഹ്യമാലയില്‍ പരാമര്‍ശമുള്ള ഏകമൂലസ്ഥാനവും വിഷ്ണുമായ സന്നിധിയുമായ കണ്ണന്‍ചിറ വിഷ്ണുമായ ക്ഷേത്രം ഏറെ പുകള്‍പേറ്റതത്രേ!
പുണ്യപുരാതനമായ ഈ സന്നിധിയില്‍ നിന്നുമാണ് മറ്റ് ചാത്തന്‍ സ്വാമിമഠങ്ങളുടെ ഉത്ഭവം. അതുകൊണ്ടു തന്നെയാണ് കണ്ണന്‍ചിറ മൂലസ്ഥാനമായി അറിയപ്പെടുന്നതും. ഭൂലോക വൈണ്ഠമായ ഗുരുപവനപുരിക്കടുത്ത് സ്ഥിതിചെയ്യുമ്പോള്‍ തന്നെ സ്ഥല മാഹാത്മ്യ മേറുന്നു.
ശ്രീ പരമേശ്വരന്‍ ഭൂതഗണങ്ങളുമായി പള്ളിവേട്ടയ്ക്കു പോകുമ്പോള്‍ കാനനമദ്ധ്യത്തില്‍ ഊഞ്ഞാലാടികൊണ്ടിരിക്കുന്ന "കൂളിവാക" എന്ന അതി സുന്ദരിയായ കാനനസ്തീയെ കാണുകയും ദേവന്‍ അനുരക്തനാവുകയും ചെയ്യുന്നു. എന്നാല്‍ സംഹാര മൂര്‍ത്തിയുടെ തേജസ്സിനെ ഉള്‍ക്കൊള്ളുവാന്‍ കെല്പില്ലാത്തവളാണ് താനെന്നറിഞ്ഞ സംഭ്രമിച്ച പാര്‍വ്വതി ഭക്തരായ കൂളിവാക പര്‍വ്വത നന്ദിനിയെ പ്രത്യക്ഷപ്പെടുത്തി തന്‍റെ ധര്‍മ്മ സങ്കടമുണര്‍ത്തുന്നു. അനന്തരം സാക്ഷാല്‍ പാര്‍വതീദേവി തന്നെ കൂളിവാകയായി കൈലാസ നാഥനുമായി സംഗമിയ്ക്കുകയും കാനനവാസനായ സത്രുസംഹാരമൂര്‍ത്തിയായ് വിഷ്ണുമായ അവതരിക്കുകയും ചെയ്യുന്നു.
അവതാരലക്‌ഷ്യം തീരുന്നതുവരെ വിഷ്ണുമായയെ വളര്‍ത്തുവാന്‍ കൂളിവാകയെ എല്പിച്ചതിനുശേഷം മഹേശ്വര മഹേശ്വരിമാര്‍ കൈലാസം പൂകുന്നു. ഈ ശാക്തേയ ശക്തിയായ വിഷ്ണുമായ തന്നെയാണ് രൗദ്രഭാവത്തില്‍ എവിടെ കുടികൊള്ളുന്നത്.
ചരിത്രവും, ഐതിഹ്യവും, പാരമ്പര്യവും സമഞ്ജസിക്കുന്ന ഈ ക്ഷേത്രത്തിന്‍റെ കാലഗണന ഒരു ദൈവ ദൈവജ്ഞന്‍മാര്‍ക്കും കൃത്യമായി പ്രവചിക്കുവാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും ആയിരത്തിലപ്പുറം വര്‍ഷം പഴക്കമുണ്ട് എന്നാണ് ചരിത്ര ജ്യതിഷ പണ്ഡിതന്മാരുടെ ഭാഷ്യം. മച്ചിന്‍റെ ശ്രീലകത്ത്‌ ഭൂവനേശ്വരിയോടൊപ്പം വാഴുവാനാണ് സ്വാമിക്കിഷ്ടം അതിനാല്‍ ക്ഷേത്രപുനര്‍ നിര്‍മ്മാണം ഇവിടെ അപ്രാപ്യമാകുന്നു. കളരിയില്‍ സര്‍വ്വാഭിഷ്ടദായകനും സര്‍വ്വ വിഘ്ന നിവാരണകരായ ഭൂതനുമായ ശ്രീ മഹാഗണപതിയും വൃക്ഷചുവട്ടില്‍ ശ്രീഭഗവതിയും അഭയവരദായകരായി നിലകൊള്ളുന്നു. മുല്ലത്തറയില്‍ പ്രസിദ്ധ നായര്‍ തറവാടായ പാലിയത്ത് ഗുരുകാരണവന്മാരേയും തറവാട്ടിലെ വല്യച്ഛന്‍മാര്‍ക്കൊപ്പം കുടിയിരിത്തിയിട്ടുണ്ട്. അതിനരികെ നാനാജാതി മതസ്ഥര്‍ക്കും അനുഗ്രഹമേറിക്കൊണ്ട് കുട്ടുപ്പാവയുടെ സ്മാരക പ്രതിഷ്ഠയുണ്ട് കണ്ണന്‍ചിറ തറവാട്ടില്‍ എത്തിപ്പെട്ട കുട്ടു എന്ന് വിളിക്കുന്ന ഈ മുസ്ലീം യുവാവ് മാന്ത്രിക വിദ്യയും കളരി അഭ്യാസവും പഠിച്ച് ഈ തറവാടിന്‍റെ ആശ്രിതനായി നാനാദിക്കുകളിലും പ്രസിദ്ധനാവുകയും ചെയ്തു. അദ്ദേഹത്തിന്‍റെ ദേഹവിയോഗത്തിന് ശേഷം ആചൈതന്യത്തെ ഗുരുനാഥന്‍റെ വലതു ഭാഗത്ത്‌ പ്രതിഷ്ടിചാരാധിക്കുന്നു. നാനാമതസ്ഥരുടെയും കാര്യ സാദ്ധ്യങ്ങള്‍ക്ക് കുട്ടുപ്പാവയുടെ ആരാധന അതിവിശിഷ്ടരായ ഫലാനുഭവങ്ങള്‍ നല്‍കുന്നു. അനേകം തറവാട്ടുകാര്‍ സേവിച്ചു പഠിച്ച് പോയിട്ടുണ്ട്. അവരില്‍ പ്രസിദ്ധരായ ഉണ്ണീരി, കണ്ടരു മുത്തപ്പന്‍മാരുള്‍പ്പെടെ ഒട്ടനവധി മഹാന്മാക്കള്‍.
വിഷ്ണുമായ സന്നിധിക്കു മുന്‍പില്‍ പാതിരിക്കുന്നത്ത് മനക്കാര്‍ കുടിവെച്ച നാഗപ്രതിഷ്ഠയുണ്ട്. മുള്ളത്തറയുടെ വടക്കുവാതില്‍പുറത്ത് വിഷ്ണുമായ ഗണങ്ങളായ ചാത്തന്മാരും, കരിങ്കുട്ടിയും ഗുരുതിപൂജയില്‍ സംപ്രീതരാകുന്ന ഭൂതഗണങ്ങളുമുണ്ട്. മുല്ലത്തറ കലശം ഗുരുതി തര്‍പ്പണത്താല്‍ അവിടെ നടത്തപ്പെടുന്നു. ഇപ്പോഴത്തെ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മുല്ലപ്പള്ളി ശങ്കരനാരായണന്‍ ഭാട്ടതിരിപ്പടാണ്. ശിവ ഗൌരീലയ ഭാവങ്ങളുടെ ശക്തിസ്ഥലിയില്‍ നിന്നുകൊണ്ട് മനമുരുകി വിളിച്ചപേഷിക്കുന്നവര്‍ക്ക് സര്‍വ്വപ്രശ്നങ്ങള്‍ക്കും പരിഹരിക്കപ്പെടുകയും വിഷ്ണുമായ സ്വാമിയുടെ അനുഗ്രഹവശാല്‍ സര്‍വ്വമംഗളങ്ങളും ഭവിക്കുകയുംചെയ്യുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് ബ്രഹ്മചര്യം?

എന്താണ് ബ്രഹ്മചര്യം? തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം. ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്. വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്. ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്...

സ്വാതി തിരുനാൾ രാമവർമ്മ

*പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ ജന്മദിനം* *സ്വാതി തിരുനാൾ* (1829-1846) സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...