ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

സാളഗ്രാമം



സാളഗ്രാമം
നേപ്പാളിലെ ഗന്ധകി നദിയിലും ഹിമാലയന്‍ മലനിരകളിലെ ചില പ്രദേശങ്ങളിലുമാണ്‌ ഇവ കാണപ്പെടുക. ഗോളാകൃതിയാണിവയ്‌ക്കുള്ളത്‌. വിഗ്രഹങ്ങള്‍ ഉണ്ടാക്കാൻ ഈ കല്ലുകൾ ഉപയോഗിക്കാറുണ്ട്‌. ശരിയായ സാള ഗ്രാമങ്ങള്‍ ഫോസില്‍ കല്ലുകളാണ്‌ . ശാസ്ത്രിയമായ് അമോണൈറ്റ്‌ കല്ലുകൾ…
നദിയുടെ ശക്തിയായ ഒഴുക്കില്‍പെട്ട് പാറകൾ ഉരുളന്‍ കല്ലുകളാകുന്നു. ഒരിനം പ്രാണികള്‍ കല്ലുതുളച്ച് പലതരം ചക്രങ്ങള്‍ ഉണ്ടാകുന്നു. ചക്രങ്ങളുടെ ആകൃതിക്കനുസരിച്ചും നിറം നോക്കിയും ഓരോ ഈശ്വരനാമങ്ങള്‍ നല്‍കിയിരിക്കുന്ന ഒരു ശിലയാണ് സാളഗ്രാമം.കറുത്ത് ഉരുണ്ട് ചക്ര ചിഹ്നമുള്ള സുഷിരത്തോട് കൂടിയുള്ള താണ് ഈ ശിലകള്‍.
മഹാവിഷ്ണുവിന്റെ അവതാരം എന്നു വിശ്വസിക്കപ്പെടുന്ന ഈ കല്ലുകൾ പണ്ട് മഹാവിഷ്ണു പ്രതിഷ്ഠകള്‍ ഉണ്ടാക്കാന്‍ ഉപയോഗിച്ചിരുന്നു. ചക്രചിഹ്നങ്ങളോടുകൂടിയ സാളഗ്രാമം പൂജിക്കുന്ന മനുഷ്യന് പിന്നീട് പുനര്‍ ജന്മമെടുക്കേണ്ടിവരില്ലെന്നാണ് വിശ്വാസം.
ശക്തമായ ദൈവ സാനിധ്യം ഉള്ള ഈ ശിലകള്‍ ദിവസേന പൂജിക്കപ്പെടെണ്ടവ ആണെന്നാണ് വിശ്വാസം.
സാളഗ്രാമം.
1.ലക്ഷ്മീജനാർദ്ദനം--കറുപ്പുനിറം
2.ലക്ഷ്മീനാരായണം--ഒരു സുഷിരം,നാലുചക്രം, വനമാലപോലുള്ള വര
3.വാമനം--കറുപ്പുനിറം,വളരേ ചെറിയ ചക്രം
4.രഘുനാഥം--രണ്ടു സുഷിരം,,നാലുചക്രം, കന്നുകാലികളുടെ കുളമ്പടി അടയാളം
5.ശ്രീധരം--വളരേ ചെറിയ രണ്ടു ചക്രം,കറുപ്പുനിറം,വനമാലപോലുള്ള വരയില്ല
6.രണരാമം--രണ്ടു അമ്പുകളുടേയും ആവനാഴിയുടേയും ചിഹ്നം,ഇടത്തരം വലിപ്പം
7.ദാമോദരം--ഇരുണ്ട വലിയ ശില, രണ്ടു ചക്രം,വനമാലപോലുള്ള വരയില്ല
8.അനന്തശില--ശ്യാമമേഘവർണ്ണനീയത,പതിനാലു ചക്രം
9.രാജരാജേശ്വരം--ഏഴു ചക്രം
10.മധുസൂദനം--അത്യുജ്വല തേജസ്സാർന്ന രണ്ടു ചക്രം
11.സുദർശനം--ഒരു ചക്രം
12.ഗദാധരം--തേജസ്സാർന്ന ഒരു ചക്രം
13.ഹയഗ്രീവം--രണ്ടു ചക്രം,കുതിര മുഖം
14.നാരസിംഹം--സിംഹരൂപം,രണ്ടു ചക്രം
15.ലക്ഷ്മീനരസിംഹം--രണ്ടു ചക്രം,വനമാലപോലുള്ള വര,
16.പ്രദ്യുമ്നം--ചാരനിറം,സൂക്ഷ്മമായ ഒരു ചക്രം, അനവധിച്ഛിദ്രങ്ങളുള്ള ഏക സുഷിരം
17.വാസുദേവം--സ്ഫടിക സദൃശം
18.സങ്കർഷണം--ദ്വിമുഖസഹിതം,
19.അനിരുദ്ധം--ആകൃതി ഒത്ത് ഉരുണ്ടത്. കടപ്പാട് :

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ്യഭാവം  9. ശ്രീകൃഷ്ണനും അര്‍ജുനനും ഏതുനിലയില്‍ നിന്നാണ്    സംസാരിക്കുന്നത് ?   >തെരാളിയും പോരാ