ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

തിരുപ്പതി തൊണ്ടമണ്ഡലം




തിരുപ്പതി
തിരുപ്പതി.ഈ പേര് കേട്ടാൽ നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന ചിന്തകൾ എന്തൊക്കെയാണ്?.അളവറ്റ സമ്പത്തും ആഡംബരവും.ഒരുപ്രാവശ്യം ഒന്ന് കൺകുളിർക്കെ കാണുന്നതിന് മണിക്കൂറുകളുടെ ക്യൂ.ദിവസവും നിറഞ്ഞുകവിയുന്ന ഭണ്ഡാരങ്ങൾ.എണ്ണിയാലൊടുങ്ങാത്ത ചില്ലറപ്പൈസയുടെ കൂമ്പാരങ്ങൾ.ഇത്‌നെയൊക്കെപ്പറ്റി മഹാജ്ഞാനികൾ തത്വചിന്തകർ എന്നിങ്ങനെ അറിയപ്പെടുന്നവരുടെ വിമർശന ശരങ്ങൾ.ഇതൊന്നുമല്ലാതെ ശരിക്കും അദ്ദേഹത്തെ മനസ്സിലാക്കിയിട്ടുള്ളവർ നമ്മുടെ നാട്ടിൽ എത്രപേരുണ്ടാവും?ഈ മഹാസമ്പത്തിലും അദ്ദേഹത്തിന് നൈവേദ്യം സ്വാർണപാത്രത്തിലോ വെള്ളിപ്പാത്രത്തിലോ ഒന്നുമല്ല മറിച്ചു ഉടച്ച ഒരു മഞ്ചട്ടിയുടെ ഒരു കഷണത്തിൽ ഒരുഇത്തിരിയോളം തൈരൊഴിച്ച കഞ്ഞിയാണെന്നു അറിയുമ്പോൾ അതിശയമാവും.ഇതിന്റെ പിന്നിൽ ഒരു മഹാഭക്തന്റെ കഥയുണ്ട്.ഇന്ന് തിരുമലക്ഷേത്രം ഇരിക്കുന്ന സ്ഥലത്തിന്റെ പേര് തൊണ്ടമണ്ഡലം എന്നായിരുന്നു.ഈ നാട്ടരാജ്യത്തിന്റെ രാജാവായിരുന്നു തൊണ്ടമാൻ.അദ്ദേഹം ദിവസവും രാവിലെ സുപ്രഭാതസേവയും രാത്രി ശയനസേവയും നിർബന്ധമായും ദർശിച്ചുപോന്നു.രാത്രി അദ്ദേഹത്തിന്റെ വക ഭഗവാന് സുവർണപുഷ്പാര്ച്ചന പതിവുണ്ട്.ഇങ്ങനെയിരിക്കുന്നകാലത്തു ഒരുദിവസം താൻ
രാത്രി അർച്ചനചെയ്ത സുവര്ണപുഷ്പങ്ങൾ ഗർഭഗൃഹത്തിനു വെളിയിൽ കിടക്കുന്നതായും തൽസ്ഥാനത്തു മണ്ണുകൊണ്ടുണ്ടാക്കിയ പുഷ്പങ്ങൾ ഇരിക്കുന്നതായും കണ്ടു.ആശ്ചര്യചകിതനായ രാജാവ് ഇതിന്റെ രഹസ്യം കണ്ടുപിടിക്കുന്നതിനായി ഭഗവാനെ തന്നെ ആശ്രയിക്കുകയും അദ്ദേഹം രാജാവിനോട് തന്റെ രാജ്യാതിർത്തിയിലുള്ള ഒരു സ്ഥലത്തു വരുന്നതിനായി ആജ്ഞാപിക്കുകയും ചെയ്തു.രാജാവ് ഉടൻ അവിടെനിന്നുപുറപ്പെട്ടു ആ സ്ഥലത്തെത്തുകയും അവിടെ മണ്ണുകൊണ്ട് പാത്രങ്ങളുണ്ടാക്കിവിൽക്കുന്ന ഒരു കുശവൻറെ കുടിൽ കാണുകയും ചെയ്തു.രാജാവിനെയും പരിവാരങ്ങളേയും കണ്ടു ഭയപ്പെട്ട കുശവൻ അദ്ദേഹത്തോട് അവിടെവരുന്നതിനുണ്ടായ കാരണമന്വേഷിക്കുകയും അതിനുത്തരമായി രാജാവ് അവിടെ ഒരു മൂലയിൽ ഇരിക്കുന്ന വെങ്കടേശ്വരപ്പെരുമാളുടെ പ്രതിമയും ആ പ്രതിമയുടെ കാല്കീഴിൽ കിടക്കുന്ന മൺപൂക്കളെയും കാണിച്ചു ഇതെന്താണെന്നു ചോദിച്ചു.താനെന്തോ മഹാപരാധം ചെയ്തെന്നു പേടിച്ച ആ കുശവൻ അത് താൻ ആരാധിക്കുന്ന മൂർത്തിയാണെന്നും താൻ ദിവസവും മൺപൂക്കളെകൊണ്ടാണ് അദ്ദേഹത്തെ ആരാധിക്കുന്നതെന്നും ഭയവിഹ്വലനായി രാജാവിനെ അറിയിച്ചു.ഈ സമയത്തു ഭഗവൻ അവിടെ പ്രത്യക്ഷനായി "ഹേ രാജൻ,പദാര്ഥത്തിലല്ല മറിച്ചു ഭക്തിയിലാണ് താൻ പ്രസാദിക്കുന്നതു എന്നും ഈ കുശവൻ സമർപ്പിക്കുന്ന മൺപുഷ്പങ്ങളിലാണ് ഭക്തി കൂടുതൽ ഉള്ളത് എന്നും അതുകൊണ്ടാണ് അത് താൻ സ്വീകരിച്ചത് എന്നും രാജാവിനോട് പറയുകയും ചെയ്തു.അതിനുശേഷം ഇതെല്ലം കണ്ടു സ്തബ്ധനായി നിൽക്കുന്ന ആ കുശവനോടായി ഭഗവാൻ തനിക്കു വിശക്കുന്നു എന്നും എന്തെങ്കിലും തരണം എന്നും അപേക്ഷിച്ചു.ഇതുകേട്ട കുശവൻ ഭാഗവതത്തിലെ കുചേലന്റെ അവസ്ഥയിലായി.ഇതുകണ്ട് ഭഗവൻ തന്നെ അവിടെ ഒരു കലത്തിൽ ഇരിക്കുന്ന കഞ്ഞി പൊട്ടിയ ഒരു കലത്തിന്റെ കഷണത്തിൽ കോരിക്കുടിക്കുകയും രാജാവിനോടായി ഇനിമേൽ തനിക്കു തിരുമലയിൽ നൈവേദ്യം സ്വർണപാത്രത്തിൽ വേണ്ട എന്നും ഗർഭഗൃഹത്തിനുള്ളിൽ പൊട്ടിച്ച മണ്കലത്തിന്റെ കഷണത്തിൽ കഞ്ഞി മാത്രമേ പാടുളളൂവെന്നും വേറെയൊരു നൈവേദ്യവും ഗർഭഗൃഹത്തിനുള്ളിൽ പ്രവേശിപ്പിക്കരുത് എന്നും കല്പിച്ചു.ഇതേ ആചാരമാണ് ഇന്നും തുടർന്നുപോരുന്നത്‌.ഈശ്വരന്റെ ദൃഷ്ടി എപ്പോഴും ഭക്തിയിലാണ്.ബാഹ്യമായ ആഡംബരങ്ങൾക്കോ ജ്ഞാനത്തിനോ പോലും ഈശ്വരനെ പ്രസാദിപ്പിക്കാൻ കഴിയില്ല.അംബരീഷ ചരിതം ശ്രദ്ധിച്ചാൽ നമുക്ക് ഇത് മനസ്സിലാവും." പത്രം പുഷ്പം ഫലം തോയം യോ മേ ഭക്ത്യാ പ്രയച്ഛതി തദാഹം ഭക്ത്യുപഹൃതം അശ്‌നാമി പ്രയതാത്മനാ:"എന്ന ഗീതവാക്യം ശ്രദ്ധിക്കുക..........

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് ബ്രഹ്മചര്യം?

എന്താണ് ബ്രഹ്മചര്യം? തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം. ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്. വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്. ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്...

സ്വാതി തിരുനാൾ രാമവർമ്മ

*പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ ജന്മദിനം* *സ്വാതി തിരുനാൾ* (1829-1846) സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...