ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

അക്ഷയ തൃതീയ - ശുഭദിനം

അക്ഷയ തൃതീയ - ശുഭദിനം
ഹിന്ദു ധര്‍മത്തിലെ മൂന്നര ശുഭമുഹൂര്‍ത്തങ്ങളില്‍ ഒന്നാണ് അക്ഷയ തൃതീയ. വൈശാഖ മാസത്തിലെ ആദ്യത്തെ പക്ഷത്തിലെ തൃതീയയ്ക്ക് ചെയ്യുന്ന ദാനം ഹവനം ഇവയ്ക്ക് ഒരിക്കലും ക്ഷയം സംഭവിക്കുകയില്ല. അതിനാലാണ് ഈ തിഥിയെ അക്ഷയ തൃതീയ എന്ന് പറയുന്നത്. ഈ തിഥിയിലെ എല്ലാ സമയങ്ങളും ശുഭമാണ്. അക്ഷയ തൃതീയ ദിവസമാണ് സത്യയുഗം അവസാനിച്ച് ത്രേതായുഗം ആരംഭിച്ചത്. മാറിയ കാലഘട്ടത്തിൽ ആത്മീയതയെ ഭോഗാസക്തിയിലേയ്ക്ക് വഴിവിട്ട് വാണിജ്യ - വ്യാപാര ശൃംഖലയുടെ കൈകളിലേയ്ക്ക് അക്ഷയതൃതീയ ദിനം വഴുതി മാറുകയാണ്. മഹാവിഷ്ണുവിന്റെ ആരാധന പുണ്യമാസമായ വൈശാഖ മാസം. ഭാരതീയ സംസ്കൃതി കലണ്ടറിൽ രണ്ടാമതായെത്തുന്ന വൈശാഖ മാസം ദേശ ഭാഷാ വ്യത്യാസമന്യേ അഖണ്ഡഭാരത-നേപ്പാൾ രാജ്യങ്ങളിൽ പുണ്യതയാർന്ന മാസമായാണ് വിലയിരുത്തുന്നത്. വിഷ്ണു അവതാരമായ നരസിംഹാവതാരം പരശുരാമാവതരം എന്നിവ വൈശാഖ മാസത്തിലായിരുന്നു. കൂടാതെ ശ്രീബുദ്ധൻ, ശ്രീ ശങ്കരാചാര്യർ, ശ്രീ സുബ്രമണ്യൻ തുടങ്ങി ദേവത, ഗുരു ജന്മങ്ങളുടെ പവിത്രയും വൈശാഖ മാസത്തിനുണ്ട്. ആധുനിക നുറ്റാണ്ടിൽ സ്വാമി ചിന്മയാനന്ദനും ശ്രീ .ശ്രീ രവിശങ്കർ അടക്കമുള്ളവരുടെ ജന്മനക്ഷത്ര തിഥി ദിനങ്ങൾ വൈശാഖ മാസത്തിലാണന്നതും വിശേഷതയാണ്. അക്ഷയ തൃതീയയുടെ ആധ്യാത്മിക മഹത്വം
1. ധാര്‍മിക കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ ആധ്യാത്മിക ഗുണം കൂടുതല്‍ ലഭിക്കുന്നു : ഈ തിഥിക്ക് ബ്രഹ്മാവിന്റെയും ശ്രീ വിഷ്ണുവിന്റെയും സംയോജിച്ചുള്ള പവിത്രകങ്ങള്‍ ഉയര്‍ന്ന തലത്തിലുള്ള ദേവതകളുടെ ലോകങ്ങളില്‍ നിന്നും ഭൂമിയിലേക്ക് വരുന്നു. അതുകാരണം ഭൂമിയിലുള്ള സാത്വികത പത്ത് ശതമാനം വര്‍ദ്ധിക്കുന്നു. ജപം, ഹോമം, പവിത്ര സ്ഥാനങ്ങളില്‍ കുളിക്കുക, ദാന ചെയ്യുക മുതലയാ ധാര്‍മിക കാര്യങ്ങളിലൂടെ നമുക്ക് ആധ്യാത്മിക ഗുണം കൂടുതല്‍ ലഭിക്കുന്നു.
2. ദേവതകള്‍ക്കും പിതൃക്കള്‍ക്കും എള്ള് കൊണ്ട് തര്‍പ്പണം ചെയ്യുന്നതുകൊണ്ടുള്ള ഗുണം : ഈ തീഥിക്ക് ദേവതകളെയും പിതൃക്കളെയും ഉദ്ദേശിച്ച് ചെയ്യുന്ന കര്‍മങ്ങള്‍ക്ക് ഒരിക്കലും ക്ഷയം സംഭവികുകയില്ല. അതിനാല്‍, ഈ ദിവസം ദേവതകള്‍ക്കും പിതൃക്കള്‍ക്കും എള്ള് തര്‍പ്പണം (കറുത്ത എള്ളും ജലവും) ചെയ്യുക. എള്ള് സാത്വികതയുടെയും ജലം ശുദ്ധഭാവത്തിന്റെയും പ്രതീകമാണ്. അക്ഷയ തൃതീയ ദിവസം സുഖവും സ‌മൃദ്ധിയും നല്‍കുന്ന ദേവതയ്ക്ക് കൃതജ്ഞതാഭാവത്തോടെ തിലത്തര്‍പ്പണം ചെയ്യുന്നതിലൂടെ ആ ദേവതയുടെ കൃപാകടാക്ഷം ലഭിക്കുന്നു. ഈ കൃപാകടാക്ഷത്തിന് ഒരിക്കലും ക്ഷയം സംഭവിക്കുകയില്ല. പിതൃക്കള്‍ക്ക് സദ്ഗതി ലഭിക്കുന്നതിന് വേണ്ടി അക്ഷയ തൃതീയ ദിവസം അപിണ്ഡക ശ്രാദ്ധം നടത്തുക. ഇത്തരത്തിലുള്ള ശ്രാദ്ധം ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ എള്ള് തര്‍പ്പണമെങ്കിലും ചെയ്യുക. അക്ഷയ തൃതീയയ്ക്ക് ‘സത്‌പാത്രേ ദാനം’ ചെയ്യുകധനത്തിന്റെ ത്യാഗം ചെയ്താല്‍ പുണ്യം ലഭിക്കുന്നു. എന്നാല്‍ ശരീരം,മനസ്,ധനം ഇവയിലൂടെ ‘സത്പാത്രേ ദാനം’ (അര്‍ഹതയുള്ള വ്യക്തിക്ക്) ചെയ്യുമ്പോള്‍ അതിന്റെ ആധ്യാത്മിക ഗുണം ലഭിക്കുന്നു.
1. ധനത്തിന്റെ ദാനം : ദാനം ‘സത്‌പാത്രേ ദാനം’ ആകുന്നതിനായി സത് പുരുഷന്മാര്‍, ധാര്‍മിക കാര്യങ്ങള്‍ ചെയ്യുന്ന വ്യക്തികള്‍, ധര്‍മപ്രചരണം ചെയ്യുന്ന സംഘടനകള്‍, ധാര്‍മികമായ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് വസ്തുക്കളോ ധനമോ നല്‍കുക.
2. ശരീരം കൊണ്ടുള്ള ദാനം : ധാര്‍മികമായ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നത് ശരീരം കൊണ്ടുള്ള ദാനമാണ്. ഇതിനായി ധര്‍മദ്രോഹത്തെ തടയുക, ധര്‍മപ്രചാരണം ചെയ്യുക, ധര്‍മ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുക.
3. മനസ് കൊണ്ടുള്ള ദാനം :കുലദേവതയുടെ നാമം ജപിക്കുക, കുലദേവതയോട് പ്രാര്‍ത്ഥിക്കുക എന്നീ രീതിയില്‍ കുലദേവതയ്ക്ക് മനസ് അര്‍പ്പിക്കുക. ആത്മീയതയുടെ പുണ്യതയാർന്ന വൈശാഖ മാസ അക്ഷയതൃതീയ ദിനത്തിന്റെ ധന്യത നാടിനും സമാജത്തിന്നുമുള്ള ഐശ്വരത്തിനായി വാണിജ്യ മോഹവലയത്തിൽ നിന്ന് മോചനം നേടി കൊണ്ട് ധാർമ്മികതയും ഈശ്വരീയ പ്രാർത്ഥനയും കൈവിടാതെ കാത്തു സൂക്ഷിക്കാം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് ബ്രഹ്മചര്യം?

എന്താണ് ബ്രഹ്മചര്യം? തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം. ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്. വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്. ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്...

സ്വാതി തിരുനാൾ രാമവർമ്മ

*പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ ജന്മദിനം* *സ്വാതി തിരുനാൾ* (1829-1846) സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...