ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കാൽ വിരലിൽ അണിയുന്ന മിഞ്ചി

കാൽ വിരലിൽ അണിയുന്ന മിഞ്ചിയും സ്ത്രീകളുടെ ഗർഭാശയവും തമ്മിലുള്ള ബന്ധം അറിയാമോ ?
ഭാരതം അനേകം സംസ്കാരങ്ങളുടെ നാടാണ്. പൂജാകർമ്മങ്ങൾ മുതൽ എന്തൊക്കെ ദൈവീകമായ കാര്യങ്ങൾ ചെയ്താൽ ജീവിതത്തിൽ എങ്ങനെയൊക്കെ പുരോഗതി കൈവരിക്കാം എന്നൊക്കെ വിവിധ മതസംബന്ധിയായ ശസ്ത്രപഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്‌. കഴിക്കുന്ന ഭക്ഷണം മുതൽ ആടയാഭരണങ്ങൾ വരെ നമ്മുടെ മാനസ്സിക അവസ്ഥയിലും ശാരീരിക ആരോഗ്യത്തിലും ആഴ്ത്തിലുള്ള പ്രഭാവം ചെലുത്തുന്നു എന്ന് ശാസ്ത്രം വ്യക്തമാക്കുന്നു.
അധികം സ്ത്രീകളും പൊതുവേ ഒരുക്കത്തിൽ വളരെയധികം ശ്രദ്ധിക്കുന്നവരാണ്. നെറ്റിയിൽ അണിയുന്ന പൊട്ടു മുതൽ കാലിലെ മിഞ്ചി വരെ അവർക്ക്‌ വളരെയധികം പ്രത്യേകതയുള്ളതാണ്. പാരമ്പര്യം അനുസരിച്ച്‌ ഇത്തരം ആഭരണങ്ങൾക്കും അണിഞ്ഞൊരുങ്ങലിനും ചില പ്രത്യേകതകൾ ഉണ്ട്‌ എന്നത്‌ സത്യം തന്നെയാണ്. പല സ്ത്രീകളും കാലിലെ വിരലുകളിൽ അണിയുന്ന ‘മിഞ്ചി’, അവരുടെ പ്രസവസംബന്ധമായ ശാരീരിക ആരോഗ്യവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്‌. ഗർഭാശയവും കാൽ വിരലിൽ അണിയുന്ന ആഭരണം, മിഞ്ചിയും തമ്മിൽ വളരെ ശക്തവും, ഗുണകരവുമായ ഒരു ബന്ധം ഉണ്ടെന്ന് ശാസ്ത്രം.
രണ്ടു കാലിലേയും വിരലുകളിൽ വെള്ളിയിൽ തീർത്ത മിഞ്ചി അണിയുന്നത്‌ മാസമുറ കൃത്യമാകാൻ സഹായിക്കും എന്നാണ് ശാസ്ത്രം പറയുന്നത്‌. ഊർജ്ജത്തെ എളുപ്പത്തിൽ കടത്തിവടാൻ കഴിയുന്ന ലോഹം ആണ് വെള്ളി എന്നിരിക്കെ വെള്ളി മിഞ്ചി കാലിൽ അണിഞ്ഞു നടക്കുമ്പോൽ ഭൂമിയിൽ നിന്നും ലഭ്യമാകുന്ന സ്ഥിരോർജ്ജത്തെ ഇത്‌ വലിച്ചെടുത്ത്‌ ശരീരത്തിന്റെ എല്ലാ ഭാഗത്തേയ്ക്കും എത്തിക്കുന്നു, ഇതുവഴി സ്ത്രീകൾ കൂടുതൽ ഊർജ്ജസ്വലരായി കാണപ്പെടുന്നു എന്നാണ്.
മിഞ്ചി അണിയുന്നതിലൂടെ പതുക്കെ പതുക്കെ സ്ത്രീകളിലെ അമിത പിരിമുറുക്കം കുറയുകയും, അവരുടെ ആർത്തവചക്രം ക്രമപ്പെടുകയും ചെയ്യുന്നു. കൂടാതെ മിഞ്ചി സ്ത്രീകളുടെ പ്രത്യുൽപാദന വ്യവസ്ഥയെ ആരോഗ്യത്തോടെ നിലനിൽക്കാൻ സഹായിക്കുന്നു. അതുവഴി ഗർഭധാരണത്തിലെ ബുദ്ധിമുട്ടുകളും ഒരുപരിധിവരെ ഒഴിവാക്കെപ്പെടുന്നു. ഓർക്കുക, അൽപം ഗമയ്ക്കും ഫാഷൻ ട്രെൻന്റിനും വേണ്ടി സ്വർണ്ണം കൊണ്ടുള്ള മിഞ്ചി തന്നെ ആയിക്കോട്ടെ എന്ന ചിന്ത ഉദ്ദേശിച്ച ഫലം നൽകില്ല, ശരിയായ ഫലം ലഭ്യമാകണമെങ്കിൽ വെള്ളി കൊണ്ട്‌ നിർമ്മിച്ച മിഞ്ചി തന്നെ ഉപയോഗിക്കണം.
കൂടാതെ കാലിലെ മറ്റ്‌ വിരലുകളെ അപേക്ഷിച്ച്‌ രണ്ടാമത്തെ വിരലിൽ നിന്നു ഉള്ള ഒരു ഞരമ്പ്‌ സ്ത്രീകളുടെ ഗർഭാശയവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്നും ആ ഞരമ്പാണ് അതിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതെന്നുമാണ് പറയപ്പെടുന്നത്‌. ഇത്‌ ശരീരത്തിലെ രക്തസമ്മർദ്ദത്തെ ക്രമപ്പെടുത്തി ഗർഭാശയ സംബന്ധമായ ആരോഗ്യം കാത്ത്‌ സൂക്ഷിക്കുന്നു. മിഞ്ചി കാലിലെ രണ്ടാമത്തെ വിരലിൽ അണിയുന്നതിലൂടെ രക്തസമ്മർദ്ദം നിയന്ത്രികപ്പെടുകയും അത്‌ കൃത്യമായ അളവിൽ രക്തം ഗർഭാശയത്തിലെത്താൻ സഹായിക്കുകയും ചെയ്യുമെന്നും ഗവേഷണങ്ങൾ തെളിഞ്ഞിട്ടുള്ളതായി ഗവേഷകർ വ്യക്തമാക്കുന്നു

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് ബ്രഹ്മചര്യം?

എന്താണ് ബ്രഹ്മചര്യം? തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം. ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്. വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്. ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്...

സ്വാതി തിരുനാൾ രാമവർമ്മ

*പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ ജന്മദിനം* *സ്വാതി തിരുനാൾ* (1829-1846) സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...