ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

അഭയറാണി എന്ന രാജ്ഞി അബ്ബക്ക ദേവി




അഭയറാണി എന്ന രാജ്ഞി അബ്ബക്ക ദേവി
(Abbakka Chowta the Rani of Ullal)
______________________________________
ബ്രിട്ടീഷുകാർക്കെതിരെ ധീരമായി പോരാടിയ ഝാൻസിയിലെ റാണിയുടെ ചരിത്രം എല്ലാവർക്കും പരിചിതമാണെങ്കിലും അതിനു മൂന്നു നൂറ്റാണ്ടിനു മുൻപ് പറങ്കികളോട് ദീർഘമായി പോരാടിയ തുളുനാടിന്റെ വീരനായികയായ ഉള്ളാളിലെ അബ്ബക്ക ചൗത്ത റാണിയെ അറിയുന്നവര്‍ നമ്മുക്കിടയിൽ കുറവാണ് അതുകൊണ്ട് ആ മഹതിയുടെ കഥ പറയാം.
ദക്ഷിണകന്നടയിലെ മംഗലാപുരത്തിനടുത്തുള്ള ഒരു തുറമുഖരാജ്യമായിരുന്നു ഉള്ളാൽ. ഇന്ത്യയിലെ ഏറ്റവും പുരാതന നഗരങ്ങളിലൊന്നാണ് ഇത്. കേരളത്തിനും കർണ്ണാടകക്കും ഇടയിലായി മംഗലാപുരത്തിന് ഏതാണ്ട് 10 കിലോമീറ്റര്‍ അകലെയായാണ് ഇതു സ്ഥിതിചെയ്യുന്നത് . തിരുമലരായ ചൗത്തഒന്നാമൻ(1160_1179) സ്ഥാപിച്ച ചൗത്ത രാജവംശക്കാർ ജൈനമതവിശ്വാസികളായിരുന്നുവെങ്കിലും ജനങ്ങളില്‍ ഭൂരിപക്ഷവും ഹിന്ദുക്കളും ബ്യാരികളെന്ന് അറിയപ്പെടുന്ന മുസ്ലീങ്ങളുമായിരുന്നു . മരുമക്കത്തായ സമ്പ്രദായം പിൻതുടർന്നിരുന്ന ചൗത്ത രാജകുടുംബത്തിലെ രാജാവായ തിരുമലരായ തന്റെ മരുമകളായ അബ്ബക്കയെ മംഗലാപുരത്തെ ബൻഗ രാജാവായ ലക്ഷമപ്പ അരസനു വിവാഹം ചെയ്തുകൊടുത്തു .തന്റെ ഭർത്താവ് പോർച്ചുഗീസുകാർക്ക് കപ്പം കൊടുക്കുന്നതിനെ ചൊല്ലി അവർ ഭർത്താവുമായി കലഹിച്ചു തന്റെ രാജ്യത്തേക്കു തിരികെ പോയി. ഉള്ളാളിലെ രാജ്ഞിയായിരുന്ന സഹോദരിയുടെ മരണത്തിനു ശേഷം അധികാരം ഏറ്റെടുത്തു .
ഗോവ കൈവശപ്പെടുത്തിയതിനു ശേഷം കേരള കൊങ്കൺ തീരങ്ങളിലെ തുറമുഖങ്ങൾ കൈവശപ്പെടുത്തുവാൻ പറങ്കികൾ ശ്രമം ആരംഭിച്ചിരുന്നു .1525ൽ മംഗലാപുരം തുറമുഖം അവർ ആക്രമിച്ചു നശിപ്പിച്ചു .ഉള്ളാളിനുമേൽ പോർച്ചുഗീസുകാരുടെ ശ്രദ്ധ പതിഞ്ഞു. അപകടം മണത്തറിഞ്ഞ അബ്ബക്ക സമീപത്തെ പ്രധാന നാട്ടുരാജ്യങ്ങളുമായി സംഖ്യത്തിലേർപ്പെട്ടു. കോഴിക്കോട് സാമൂതിരിയും ബിഡനൂരിലെ വെങ്കിടപ്പനായകയും അവരുടെ സംഖ്യരാജ്യങ്ങളായി. അബ്ബക്കയുടെ തന്ത്രങ്ങളിൽ അസ്വസ്ഥരായ പറങ്കികൾ കപ്പം നൽകണമെന്ന ആവശ്യം ഉന്നയിച്ചെങ്കിലും അബ്ബക്ക അതിനു തയ്യാറായില്ല. 1555ൽ പോർച്ചുഗീസ് സൈന്യം Admiral Dom Alvaro da Silveira യുടെ നേതൃത്വത്തില്‍ ഉള്ളാൽ ആക്രമിച്ചെങ്കിലും പരാജയപ്പെട്ടു.
1557ൽ പറങ്കികൾ മംഗലാപുരം ആക്രമിച്ച് പൂർണ്ണമായും നശിപ്പിച്ചു.1568ൽ പോർച്ചുഗീസ് വീണ്ടും ഉള്ളാളിനെ ആക്രമിച്ചു അബ്ബക്ക ശക്തമായി ചെറുത്തുനിന്നു. പോർച്ചുഗീസ് വൈസ്രോയിയായിരുന്ന Antonio Noronha ഒരു സൈന്യത്തെ General Joao Peixoto യുടെ നേതൃത്വത്തില്‍ ഉള്ളാൽ കീഴടക്കാനായി അയച്ചു. ആ സൈന്യം ഉള്ളാൽ പിടിച്ചെടുത്തെങ്കിലും അബ്ബക്കയെ പിടികൂടാനായില്ല. പറങ്കി സൈന്യം കൊട്ടാരത്തിലെത്തും മുൻപെ അവര്‍ രക്ഷപ്പെട്ടു ഒരു മുസ്ളിം പള്ളിയിൽ ഒളിച്ചു. അന്നു രാത്രി 200 വിശ്വസ്ത പട്ടാളക്കാരുമായി അവര്‍ തിരിച്ചടിക്കാനെത്തി. തുടർന്നുണ്ടായ യുദ്ധത്തില്‍ General Peixoto യും 70പോർച്ചുഗീസുകാരും കൊല്ലപ്പെട്ടു നിരവധി പറങ്കിപട്ടാളക്കാർ തടവിലാക്കപ്പെട്ടു. അബ്ബക്കയുടെ തുടർ ആക്രമണങ്ങളെ നേരിടാനാവാതെ പറങ്കികൾ കഷ്ടപ്പെട്ടു. Admiral Mascarenhas കൊല്ലപ്പെട്ടതോടെ പോർച്ചുഗീസ് സൈന്യം മംഗലാപുരം കോട്ടയിൽ നിന്നും പിൻവാങ്ങി.
1569ൽ പറങ്കികൾ മംഗലാപുരം കോട്ടയും ബസ്രൂരും പിടിച്ചെടുത്തു. അബ്ബക്കയെ പരാജയപ്പെടുത്താനായി അവരുടെ മുൻ ഭർത്താവിന്റെ സഹായം തേടി. 1570ൽ അബ്ബക്ക സാമൂതിരിയുമായും ബീജപ്പൂർ സുൽത്താനുമായും സൈനിക സഹകരണ കരാറിലേർപ്പെട്ടു. സാമൂതിരിയുടെ സൈന്യാധിപനായിരുന്ന കുട്ടി പോക്കർ മരയ്ക്കാർ അബ്ബക്കയ്ക്കു വേണ്ടി മംഗലാപുരം കോട്ട ആക്രമിച്ചു നശിപ്പിച്ചെങ്കിലും തിരികെ പോകും വഴി കൊല്ലപ്പെട്ടു. അബ്ബക്കയുടെ യുദ്ധതന്ത്രങ്ങൾ ഭർത്താവിൽ നിന്നും മനസ്സിലാക്കിയ പോർച്ചുഗീസുകാർ ഒടുവിൽ അവരെ പിടികൂടി തടവുകാരിയാക്കി. പിന്നീട് ജയിലിലുണ്ടായ കലാപത്തിനിടെ അവർ കൊല്ലപ്പെട്ടു .
ജനകീയ ഭരണാധികാരിയായിരുന്ന അബ്ബക്ക സാധാരണ വേഷം ധരിച്ച് തീരെ ആഡംബരമില്ലാത്ത ജീവിതമാണ് നയിച്ചിരുന്നത്. ജനങ്ങളുടെ പ്രിയപ്പെട്ട രാജ്ഞിയായിരുന്ന അബ്ബക്കയുടെ ജീവിതകഥ മിത്തും സത്യവും ഇടകലർത്തിയാണ് ദക്ഷിണ കർണ്ണാടകത്തിൽ പ്രചരിക്കപ്പെട്ടത്. യക്ഷഗാനത്തിൽ ഇതിവൃത്തമായി ഇവരുടെയും രണ്ടു പെൺമക്കളുടേയും പോരാട്ടകഥ പറയാറുണ്ട്. ചിലയിടങ്ങളിൽ അവരെ ആരാധനമൂർത്തി ആക്കിയിട്ടുണ്ട്. ഉള്ളാൽ ജനതയുടെ അഭിമാനവും സ്വകാര്യ അഹങ്കാരവുമാണ് റാണി അബ്ബക്കദേവി .

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് ബ്രഹ്മചര്യം?

എന്താണ് ബ്രഹ്മചര്യം? തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം. ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്. വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്. ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്...

സ്വാതി തിരുനാൾ രാമവർമ്മ

*പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ ജന്മദിനം* *സ്വാതി തിരുനാൾ* (1829-1846) സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...