ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

അഘോരി സന്യാസി സമൂഹത്തെ പറ്റി കേട്ടിട്ടുണ്ടോ?



അഘോരി സന്യാസി സമൂഹത്തെ പറ്റി കേട്ടിട്ടുണ്ടോ?
അഘോരി സന്യാസി സമൂഹത്തെ പറ്റി കേട്ടിട്ടുണ്ടോ? ഹരിദ്വാര്‍, ഋഷികേശ്‌, കാശി തുടങ്ങിയ പുണ്യസങ്കേതങ്ങളിലും ഹിമാലയ മലനിരകളിലും കാണാവുന്ന ഒരു സന്യാസി സമൂഹമാണ്‌ അഘോരികള്‍. അഘോരി എന്ന സന്യാസി സമൂഹത്തെപറ്റി ഒട്ടനവധി തെറ്റിദ്ധാരണകള്‍ ഇന്ന്‌ സമൂഹത്തിലുണ്ട്‌. അഘോരി എന്ന സന്യാസി സമൂഹത്തെ കുറിച്ചുള്ള ഒരു ചെറിയ വിവരണമാണ്‌ ഈ പോസ്റ്റ്‌.
അഘോരി സന്യാസിമാരെ അവസരം കിട്ടുമ്പോഴൊക്കെ തെറിവിളിക്കുകയും പരിഹസിക്കുകയും ചെയ്യുന്നവര്‍ ധാരാളമാണ്‌ സമൂഹത്തില്‍. എന്നാല്‍ ഇതൊന്നും അവരെ ബാധിക്കാറില്ല എന്നത്‌ മറ്റൊരു സത്യം. അഘോരി സന്യാസ സമൂഹത്തെ കുറിച്ച്‌ പറഞ്ഞുകേള്‍ക്കുന്ന കഥകള്‍ പലതുണ്ട്‌. ഗംഗയില്‍ ഒഴുകിനടക്കുന്ന ശവശരീരങ്ങള്‍ പിടിച്ചെടുത്ത്‌ ഭക്ഷിക്കുക, ഭംഗും, കഞ്ചാവും ഉപയോഗിക്കുക, ആര്‍ത്തവത്തിലുള്ള സ്തീയുമായി രതിയിലേര്‍പ്പെടുക, സാധാരണ ആള്‍ക്കാരെ തെറിപറഞ്ഞ്‌ ഓടിക്കുന്നവര്‍, എന്നിങ്ങനെ നിരവധി ആക്ഷേപങ്ങളാണ്‌ അഘോരികളെ കുറിച്ചുള്ളത്‌. കാശി, ഋഷികേശ്‌ തുടങ്ങിയ പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമ്പോഴൊക്കെ പലപ്പോഴും നമുക്ക്‌ അഘോരി സന്യാസി സമൂഹമായി അടുത്തിടപഴകാനും അവരെ കുറിച്ച്‌ പഠിക്കാനും അവസരം ലഭിച്ചിട്ടുണ്ട്‌.
ശൈവ ചൈത്യന്യത്തെ അതിണ്റ്റെ അടിതട്ടുവരെ കണ്ട്‌ ഉപാസിക്കുന്നവരാണ്‌ അഘോരികള്‍. ചുടുകാടാണ്‌, ശൈവമൂര്‍ത്തിയുടെ ഇരിപ്പിടം എന്ന അടിസ്ഥാനത്തിനു പിന്നില്‍ മാനുഷിക അഹങ്കാരങ്ങളുടെ അവസാനം ആ ചുടലക്കാട്‌ തന്നെയാണെന്ന് തിരിച്ചറിയിപ്പിക്കുന്നതാണ്‌. മനുഷ്യശരീരം ചുട്ടുകരിച്ച ഭസ്മം അനേകം അരോഗങ്ങള്‍ക്കുള്ള പ്രതിവിധിയാണെന്ന് കരുതിപോരുന്നു. അത്മീയതയില്‍ ആ ചാരത്തിണ്റ്റെ തണുപ്പേയുള്ളൂ ഓരോ ശരീരങ്ങള്‍ക്കുമെന്നോര്‍മ്മിപ്പിച്ചുകൊണ്ട്‌ അഘോരീ സന്യാസിമാര്‍ ശരീരമാകെ ഭസ്മാഭിഷേകം നടത്തുന്നു. രാത്രി പന്ത്രണ്ടുമണിക്ക്‌ ശേഷം തലകുത്തി നിന്ന് മണിക്കൂറുകളോളും നീണ്ടുനില്‍ക്കുന്ന ധ്യാനം. ഓരോന്നിനും ഓരൊ അര്‍ത്ഥങ്ങളാണ്‌. സാധാരണ മനസ്സുകള്‍ക്ക്‌ തിരിച്ചറിയപെടാനാകാത്ത നിഗൂഡമായ പ്രാപഞ്ചിക സത്യങ്ങള്‍.
അഘോരികള്‍ മൃതശരീരങ്ങള്‍ ഭക്ഷിക്കുന്നു എന്നത്‌ ശരിയാണ്‌. മൃതശരീരത്തോട്മാത്രമല്ല. സാധാരണ മനുഷ്യന്‌ അറപ്പും വെറുപ്പുമുളവാക്കുന്ന എന്തിനോടും ഇടപഴകുന്നവാരണിവര്‍. എത്രമാത്രം വൈരാഗ്യത്തിലേക്ക്‌ ജീവിതത്തില്‍ പോകാമോ അതിലേക്കുള്ള യാത്രയാണ്‌ അഘോരി സന്യാസിമാരുടെ ജീവിതം. അതിനുള്ള വഴികളാണിതൊക്കയും. സാധാരണ മനുഷ്യന്‍ ജീവിതത്തില്‍ ആവശ്യൊപ്പെടുന്നതൊന്നും ഈ പ്രത്യേക വിഭാഗത്തില്‍പ്പെടുന്ന അഘോരി എന്ന സന്യാസിമാര്‍ക്കില്ല. ഞാന്‍ എന്ന ബോധംപോലും ഉപേക്ഷിച്ച്‌ ഉള്ളിലെ ഈശ്വരനെ തിരിച്ചറിഞ്ഞ്‌ ജീവിക്കുന്ന ഇവരുടെ പ്രവര്‍ത്തികളെ സാധാരണ മനുഷ്യര്‍ക്ക്‌ മനസ്സിലാക്കാന്‍ കഴിയില്ല. അത്ര എളുപ്പമല്ല നശ്വരമായ മനുഷ്യശരീരത്തെ നിസ്സാരമായി പച്ചയോടെ ഭക്ഷിക്കുക എന്നത്‌. കെട്ടുകഥകളെക്കാള്‍ അത്ഭുതകരമാണ്‌ ചിലപ്പോള്‍ പല യാഥാര്‍ത്ഥ്യങ്ങളും. നമുക്ക്‌ അളക്കാനാവുന്നതിലും അപ്പുറത്താണ്‌ അഘോരികള്‍
ഭാവി പ്രവചിക്കുന്നവരാണ്‌, അനുഗ്രഹിക്കുന്നവരാണ്‌ അഘോരികള്‍ എന്നൊക്കെ നാം കേേട്ടിട്ടുണ്ട്‌. എന്നാല്‍ അഘോരികള്‍ ഭാവി പ്രവചിക്കാറുമില്ല ആരേയും അനുഗ്രഹിക്കാറുമില്ല. എല്ലാ വിഭാഗങ്ങളിലും കള്ളനാണയങ്ങള്‍ ഉണ്ടാകുമെന്ന തിരിച്ചറിവ്‌ അമൂല്യമാണ്‌. പൊതുബന്ധത്തെ വിട്ടൊഴിഞ്ഞ്‌ ദിക്ക്‌ എന്ന വസ്ത്രത്തെ മാത്രമുടുത്ത്‌ സ്വയം ഈശ്വരനായി കഴിയുന്നവര്‍. അമൂല്യമായ ഔഷധക്കൂട്ടുികളുടേയും വിദ്യകളുടേയും മൂലസ്ഥാനമാണ്‌ ഇക്കൂട്ടര്‍. വസ്ത്രം എന്നത്‌ നാണം എന്ന മനുഷ്യ സഹജ വാസന ഉള്ളവര്‍ക്ക്‌ മാത്രം ഉള്ളതാണ്‌. എന്നാല്‍ തങ്ങളെ സ്വയം മനസ്സിലാക്കിയ അഘോരികള്‍ക്ക്‌ എല്ലാ മനസ്സുകളും തങ്ങളുടേതുതന്നെ എന്ന് മനസ്സിലാക്കിയ അഘോരികള്‍ക്ക്‌ വസ്ത്രം ആവശ്യമുള്ള ഒന്നല്ല. കടുത്ത വേനലിനേയും ഹിമാലയത്തിലെ പൂജ്യം ഡിഗ്രിക്കും താഴെയുള്ള കൊടുതണുപ്പിനെ വസ്ത്രരഹിതമായി ഇവര്‍ നേരിടുകളും ചെയ്യുന്നത്‌ സ്വയമാര്‍ജ്ജിച്ചിരിക്കുന്ന മാനസിക നിലകൊണ്ടാണ്‌. അഘോരികളെകുറിച്ചുള്ള പഠനം ഒരിക്കലും അവസാനിക്കുന്നതല്ല. അന്വേഷിച്ചു പോയാലും പിടിതരാത്ത ചില പ്രഹേളികകളെ കാലം കാത്തുവെയ്ക്കും. ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങള്‍ പോലെ.
ഓം നമ:ശിവായ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് ബ്രഹ്മചര്യം?

എന്താണ് ബ്രഹ്മചര്യം? തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം. ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്. വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്. ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്...

സ്വാതി തിരുനാൾ രാമവർമ്മ

*പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ ജന്മദിനം* *സ്വാതി തിരുനാൾ* (1829-1846) സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...