ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

എങ്ങിനെയാണ് ഒരു കാവ് നിര്‍മ്മിക്കേണ്ടത് ? ഏതൊക്കെ മരങ്ങള്‍ നടണം ഏതൊക്കെ പാടില്ല ഒന്നു നോക്കാം





എങ്ങിനെയാണ് ഒരു കാവ് നിര്‍മ്മിക്കേണ്ടത് ? ഏതൊക്കെ മരങ്ങള്‍ നടണം ഏതൊക്കെ പാടില്ല ഒന്നു നോക്കാം
മുള്ളുകള്‍ ഉള്ള ചെടികള്‍ സര്‍പ്പങ്ങളുടെ ശത്രുക്കള്‍ ആകുന്നു. മുള്ളുകള്‍ ഉള്ളവ കാവില്‍ വേണ്ട മുള്ളുക ളാല്‍ പൊതിഞ്ഞ ചെടിയുടെ സമീപത്തു കൂടി ഇവ സഞ്ചരിക്കില്ല മുള്ളുകള്‍ ഇവയുടെ ദേഹത്തെ വ്രണപ്പെടുത്തും
തൊട്ടാവാടി / ശതാവരി / ഈ ചെടികള്‍ കാവില്‍ വളരാന്‍ അനുവദിക്കരുത് ഇവയുടെ മുള്ളുകള്‍ പാമ്പുകളുടെ ശല്ക്കങ്ങളെ കീറി മുറിക്കാറുണ്ട് മുള്ളുകള്‍ ഉള്ളവ കാവിനു ദോഷം ചെയ്യും .
മഴക്കാലത്ത് ഒറ്റല്‍ എന്ന് വിളിക്കുന്ന ഒരു ഉപകരണം കൊണ്ട് മത്സ്യത്തെ പിടിക്കാറുണ്ട് മുളകള്‍ കൊണ്ട് നിര്‍മ്മിക്കുന്ന പൊള്ളയായ നീളന്‍ കുട്ടകള്‍ നിങ്ങള്‍ കണ്ടിരിക്കും ഇവ വെള്ളത്തില്‍ പതിപ്പിച്ച് അതില്‍ കുടുങ്ങുന്ന മീനിനെ പിടിക്കാം .
പക്ഷേ ഈ പ്രവര്‍ത്തിയില്‍ ചിലപ്പോള്‍ പാമ്പും കുടുങ്ങും അതിന് പരിഹാരമായി ഒറ്റ്ലില്‍ മുള്ളം കാരയുടെ കമ്പുകള്‍ ചേര്‍ത്തു ഒറ്റല്‍ നെയ്താല്‍ പാമ്പുകള്‍ കുടുങ്ങില്ല കരിം കാര എന്ന് വിളിക്കുന്ന ഈ ചെടിയില്‍ കാരിരുമ്പിന്റെ ശക്തിയുള്ള മുള്ളുകളുണ്ട്‌ കാപ്പി ക്കുരുവിന്റെ ആകൃതിയില്‍ കറുത്ത പഴങ്ങള്‍ ഉണ്ടാകുന്ന ഈ കാരയുടെ ഫലം ഭക്ഷണമാണ് .
പക്ഷേ ഇവയും പാമ്പ് വര്‍ഗ്ഗത്തിന്റെ ശത്രുവാണ് ഇവയും കാവില്‍ പാടില്ല
വെളുത്തുള്ളിയുടെ ഗന്ധം ഉള്ളവ ഒന്നും തന്നെ കാവില്‍ നാട്ടു വളര്‍ത്തരുത് .സര്‍പ്പഗേന്ധി എന്ന് വിളിക്കുന്ന ഈ ചെടി വള്ളികളായി വീട്ടില്‍ വളര്‍ത്തിയാല്‍ പാമ്പുകള്‍ പടിക്കല്‍ പോലും വരില്ല . അത് കൊണ്ട് വെളുത്തുള്ളി ഉള്ളി എന്നിവയും കാവില്‍ വേണ്ട
മറ്റൊന്ന് നാഗത്താളി എന്ന് വിളിക്കുന്ന സ്തന വര്‍ദ്ധിനിയാണ് ഇവയ്ക്കു പ്രത്യ ക്ഷത്തില്‍ മണമോ ഗുണമോ കാണാന്‍ സാധിക്കില്ല പക്ഷേ പണ്ട് കാലങ്ങളില്‍ വനങ്ങളില്‍ രാത്രി സഞ്ചാരം നടത്തിയിരുന്നവരും കാമ ലീലകള്‍ തൊഴിലാക്കിയവരും പാമ്പില്‍ നിന്നും രക്ഷ നേടാന്‍ ഇതു പുരട്ടി കുളിക്കാറുണ്ട്‌ നാഗത്താളി പാമ്പിന്റെ ശത്രുവാണ് . ഇതു പുരട്ടി കുളിച്ചാല്‍ സ്തനങ്ങള്‍ വളരും ഈ സസ്യവും കാവില്‍ വേണ്ട.
.കഞ്ഞിരമരം പൂവിടാന്‍ തുടങ്ങിയാല്‍ ആ ഭാഗത്തേക്ക് ഇഴ ജന്തുക്കള്‍ അടുക്കില്ല കായകള്‍ വീഴാന്‍ തുടങ്ങിയാല്‍ ആ പരിസരത്തുള്ള ഒട്ടു മിക്ക പുഴുക്കളും ചാകാന്‍ തുടങ്ങും.കാഞ്ഞിരം ഒരു കാരണവശാലും കാവുകളിൽ പാടില്ല .
വേപ്പിലെ ശ്രേഷ്ട്ടന്‍ ആയ ആര്യ വെപ്പിനെയും അരയാലിനെയും ബന്ധിപ്പിച്ചു നടുന്ന ചടങ്ങ് ഭാരതത്തില്‍ നിലവിലുണ്ട് .ആല്‍ വൃക്ഷങ്ങളെല്ലാം തന്നെ തന്റെ അരികില്‍ നില്ക്കുന്ന എന്തിനെയും വിഴുങ്ങുന്നു .
ആല്‍ മരങ്ങളെ കൊണ്ട് മാവിനെ വിവാഹം കഴിപ്പിക്കുന്ന ചടങ്ങ് ഭാരതത്തില്‍ നിലവിലുണ്ട് നാഗവും ആരായാലും നല്ല പ്രണയികള്‍ ആകുന്നു വേദ വിദ്യകള്‍ അറിഞ്ഞ പുരുഷനും വേദ വിദ്യ വാഹിനിയായ യുവതിയുടെയും ഗുരുകുല വിദ്യകള്‍ തുല്യമാണ് ഇരുവരും വിദ്യാ വാഹിനികള്‍ ആകുന്നു . ഇവര്‍ തമ്മിലുള്ള സംഗമത്തിനാണ് നാം വിവാഹം എന്ന് പറയുന്നത് .
വിദ്യാ+വാഹം =വിവാഹം
കാവിലും ചില വിവാഹങ്ങള്‍ നടക്കാറുണ്ട് ആലും മാവും ഒന്നിച്ചു കാവില്‍ വളര്‍ന്നാല്‍ അതിനെ ആത്മാവ് എന്ന് വിളിക്കുന്നു കാവിന്റെ ജീവനെ തുടിപ്പിക്കാന്‍ ഈ രണ്ട് വൃക്ഷവും ഒന്നുച്ചു നടുക
വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ മാവിനെ ആല്‍ മരം അകമേ വിഴുങ്ങുന്നു പുറമേ നിന്ന് നോക്കിയാല്‍ ആല്‍ മരത്തിന്റെ ശാഖയില്‍ നിന്ന് മാവ് മുളച്ചു നില്‍ക്കുന്നതായി മാത്രമേ തോന്നുകയുള്ളൂ
ആല്‍ മരം മാവിനെ പുല്കി രക്ഷയേകുന്ന ഈ കാഴ്ച ഇന്നും ചില കാവുകളില്‍ കണ്ടു വരുന്നു ഈ സംഗമത്തിലൂടെ മാവില്‍ ചില വിശേഷങ്ങള്‍ വന്നു ചേരും ഇങ്ങിനെ അരയാലില്‍ ഒതുങ്ങി വളരുന്ന മാവുകള്‍ അത്ഭുത ഔവ്ഷധങ്ങളാണ്‌ ഇതില്‍ നിന്നും ഉണ്ടാകുന്ന മാമ്പഴം ശ്രേഷ്ട്ടമാണ് സാക്ഷാല്‍ ആത്മാവിന്റെ വിശേഷത ഈ മാമ്പഴത്തില്‍ നിറയെ ഉണ്ട് ഇങ്ങനെ യുണ്ടാകുന്ന മാവിന്റെ ഫലത്തിന് തേനിന്റെ രുചിയുണ്ട് ഇത് നിങ്ങളില്‍ ജീവന്റെ പുതിയ തുടിപ്പുകളായി ഇണ ചേര്‍ന്ന് ചൈതന്യവത്തായ ദേഹം പ്രദാനം ചെയ്യുന്നു . അത് കൊണ്ട് വൃക്ഷ രാജന് ഭാര്യയായി കാവില്‍ മാവുകള്‍ നട്ട് പിടിപ്പിക്കാം
അതുകൊണ്ട്നി ര്‍ബന്ധമായും കാവില്‍ നിന്നും ഒഴിവാക്കാന്‍ പാടില്ലാത്ത മരമാണ് അരയാല്‍ ഈ വടു വൃക്ഷം കാവിന്റെ മനോഹാരിതയക്ക് മാറ്റ് കൂട്ടുന്നു.
അഥര്‍വ്വവേദം ആലിനെയും നാഗത്തെയും കൂട്ടി യിണക്കിയിരിക്കുന്നു.ഇവരെ രണ്ടിനെയും വിദ്യകൊണ്ട് ആവാഹനം നടത്തി ഒരിക്കലും വേര്‍പിരിയാത്ത ആത്മ ബനധം അരക്കിട്ട് ഉറപ്പിച്ചു കൊടുത്തിരിക്കുന്ന ആലും നാഗവും ഉറ്റ ചങ്ങാതികള്‍ ആകുന്നു.
അത് കൊണ്ട് നാഗങ്ങള്‍ക്ക്‌ അഥര്‍വ്വവേദം വിളിക്കുന്ന മറ്റൊരു പേര് അരയാല്‍ ബന്ധു എന്നാണ് കാരണം എഴുത്താണി മൂര്‍ഖന്‍ / ചുരുട്ടമണ്ഡലി / മോതിര വളയന്‍ /എന്നിവ വിഷം കൂടിയാല്‍ ആലിന്റെ ചുവട്ടില്‍ ആഴ്ച കളോളം വിശ്രമിക്കുന്നു . അത് കൊണ്ട് കാവില്‍ അരയാല്‍ നട്ട് പിടിപ്പിക്കണം .മറ്റൊന്ന്‍ ആലിന്‍ കീഴെ ഉറുമ്പുകള്‍ വരില്ല .ചിതലും ഉറുമ്പും ഉള്ളിടം പാമ്പുകള്‍ വാഴില്ല. കാവിനോടും നാഗങ്ങളോടും സ്നേഹമുണ്ടെങ്കില്‍ ആല്‍ മരങ്ങള്‍ നാട്ടു പിടിപ്പിക്കുക. കൂടെ മാവുകളും വളരട്ടെ.
കാവില്‍ എല്ലാവിധത്തിലും ഉള്ള പാലകള്‍ നടാം എരുക്ക് ചെടികള്‍ വളര്‍ത്താം പന നട്ടുവളര്‍ത്താം മയിലെള്ള് എന്നാ മരം കാവിന്റെ അഴകാണ് ചുണ്ണാമ്പു വള്ളികള്‍ പടര്‍ത്താം പുല്ലാഞ്ഞി വള്ളികള്‍ വളരട്ടെ ഇവയെല്ലാം പാവം പക്ഷിയായ കാലന്‍ കോഴികള്‍ക്ക് കാവില്‍ കുടില്‍ കെട്ടാന്‍ ഉതകും .
ഒരില മാത്രം ഉള്ള ഒരില ത്താമാര മണ്ണിലെ ചൂടിനെ തടഞ്ഞു നിര്‍ത്തും ഇതു കാവില്‍ എന്നും കുളിരുള്ള കാലാവസ്ഥയുണ്ടാക്കും
ഇനി കാവിലെ കുളത്തില്‍ വരാല്‍ മത്സ്യങ്ങളെ വളര്‍ത്തുക ചെറുമീനുകളെ വളര്‍ത്തുക ഇവ പാമ്പിന്റെ ഭക്ഷണമാണ് .
മറ്റൊന്ന് ജല തൊട്ടാവാടി കുളത്തില്‍ വളര്‍ന്നാല്‍ ജലം ചൂടാകില്ല അത് കൊണ്ട് മുള്ളില്ലാത്ത ഈ തൊട്ടാവാടി കാവിലെ കുളത്തില്‍ വളരട്ടെ .
കാവളം/ കണിക്കൊന്ന / എന്നീ മരങ്ങളില്‍ പാമ്പുകള്‍ക്ക് പെട്ടന്ന് കയറുവാന്‍ സാധിക്കും പാമ്പിന്റെ സഹായി ആണ് ഈ മരങ്ങള്‍ പക്ഷേ ചന്ദന മരം കാവില്‍ വേണ്ട ചന്ദനം നടുന്നതില്‍ തെറ്റില്ല പക്ഷേ ധനത്തിനോടുള്ള ആര്‍ത്തി കൊണ്ട് ചിലപ്പോള്‍ കാവ് നശിപ്പിക്കാന്‍ സാധ്യതയുണ്ട്.
വെളുത്ത പൂക്കള്‍ രാത്രിയിലാണ് വിരിയുന്നത് ഇത്തരം പൂക്കളില്‍ അഗ്നി ഗെന്ധം കൂടുതലാണ് .നഗരത്തിലെ ഓടയില്‍ നിന്നും രാത്രി കാലങ്ങളിലാണ് അസഹ്യമായ ദുര്‍ഗെന്ധം ഉണ്ടാകുന്നത്. .പകല്‍ സൂര്യതാപം നിമിത്തം അധിക ഗെന്ധം നാം അറിയുന്നില്ല. അതുപോലെ രാത്രിയില്‍ സൂര്യന്റെ കുറവുകള്‍ നികത്തുന്നത് വെളുത്ത പൂവുകളാണ് സൂര്യ ഭഗവാന്റെ പ്രതി പ്രവര്‍ത്തനം നടത്തുന്നവയാണ് വെളുത്ത പൂക്കള്‍. ഇവയില്‍ അതി സൂക്ഷ്മമായ ഉണ്ടാകുന്ന പെട്രോളിയം പെട്ടന്ന് കാറ്റില്‍ അലിഞ്ഞു ചേര്‍ന്ന് പാരാകെ സുഗെന്ധം പരത്തുന്നു .
രാത്രിയില്‍ വായുവിനെ ശുദ്ധമാക്കാന്‍ ഓടെ തമ്പുരാന്‍ നിര്‍മ്മിച്ച നിയമമാണ് വെളുത്ത പൂക്കള്‍ .വൃഛചികത്തില്‍ പാല പൂവിട്ടും പൈണ്‍ മരങ്ങള്‍ പൂവിട്ടും വായു കൂടുതല്‍ ശുദ്ധമാക്കുന്നു
പാരിജാതവും മുല്ലകളും കാവില്‍ വളർത്താം .
വെളുത്ത പുഷ്പ്പങ്ങള്‍ കാവില്‍ നട്ട് പിടിപ്പിക്കുക .അത് പരിസര വാസികള്‍ക്ക് ഗുണം ചെയ്യും ഉത്തമ സന്താനങ്ങള്‍ കാവിനാല്‍ ഉണ്ടാകട്ടെ. കാവുകള്‍ നാടിന് ഗുണം ചെയ്യുന്ന മഹാ ഷേക്ത്രങ്ങള്‍ ആകുന്നു .
നാഗ വെറ്റില ദിനവും ഒരിതള്‍ കഴിച്ചാല്‍ മെയ് വഴക്കം ഉണ്ടാകും വേദനകള്‍ കുറയുന്നു കാവില്‍ നാഗവെറ്റില വളരണം .
കാവില്‍ എന്നും വിളക്ക് വെച്ചുള്ള പ്രാര്‍ത്ഥന നല്ലതാണ് പക്ഷേ ഇതു കാവിനു വെളിയില്‍‍ ആകാനെ പാടുള്ളൂ കാരണം കരിയിലകളില്‍ ഉറങ്ങുന്ന ജീവികള്‍ നിങ്ങളുടെ കാലടികളില്‍ അമര്‍ന്നു മരിക്കരുത്‌. വിളക്കു വെപ്പുകൊണ്ട് കരിയിലകളില്‍ തീ പിടിക്കരുത് .
കാവില്‍ ചവറുകള്‍ അടിച്ചു വാരി എല്ലാ ദിനവും വൃത്തി യാക്കരുത് ഒരു ചെറിയ ഭാഗമെങ്കിലും ചവര്‍ കുമിഞ്ഞു കൂടട്ടെ .ചവറില്‍ നിരവധി ഇഴയുന്ന ചെറു ജീവികള്‍ ജീവിക്കുന്നു. കരിയിലകളില്‍ ഒളിച്ചു ജീവിക്കുന്ന പാമ്പാണ് കരിയില നീര്‍ക്കോലികള്‍ തെയ്യാന്‍ എന്നും കരിയിലിയെ നീര്‍ക്കോലിയെ വിളിക്കുന്നു . ദൈവം എന്ന പേരിലും അറിയപ്പെടുന്ന പാമ്പുകള്‍ ആണിവ .പഞ്ചപാവങ്ങളാണ് ഈ വര്‍ഗ്ഗം .കരിയിലകള്‍ ഇല്ലെങ്കില്‍ ഇവയുടെ വംശത്തിന്റെ കാര്യo കഷ്ടമാകും.
കേരളത്തിലെ ഏറ്റവും വലിയ കാവ് ഏറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ ഭാഗത്തുള്ള ഇരിങ്ങോള്‍ കാവാണ്‌. വന സ്നേഹികളും കാവിനെ സ്നേഹിക്കുന്നവരും ഈ കാവ് കാണാന്‍ മറക്കരുത് . കൊടും കാടിന്റെ മനോഹാരിത ജനിപ്പിക്കുന്ന ഈ കാവില്‍ ചെന്നാല്‍ ഭീമാകാരമായ പടു വൃക്ഷങ്ങള്‍ കാണാം .ചില വന്മരങ്ങള്‍ കടപുഴുകി വീണു കിടക്കുന്നതും അതിനെ പലതരം ജീവ ജാലങ്ങള്‍ തിന്നു തീര്‍ക്കുന്നതും കണ്ടു നിന്ന് ആസ്വദിക്കാം .

ആവണക്കെണ്ണ മുതല്‍ മാരോട്ടിയുടെ എണ്ണ വരെ കാവില്‍ തിരിയിട്ടു കത്തിക്കാം . നെയ്യില്‍ കസ്തൂരി ചേര്‍ത്തു വിശേഷ ദിവസങ്ങളില്‍ വലിയ വിളക്കുകള്‍ കത്തിക്കുക .കാവിന്റെ പരിസരo മുഴുവനും സുഗന്ധം നിറയും ഇതൊക്കെ മനുഷ്യനെ കാവുകളുമായി കൂടുതല്‍ അടുപ്പിക്കും.
കാവില്‍ മാരോട്ടിയുടെ എണ്ണയും കരെള്ളിന്റെ എണ്ണയും മാറി മാറി കത്തിക്കുക . പാമ്പിന്റെ പൊഴിച്ചിട്ട പടങ്ങള്‍ തിരിയാക്കി കത്തിച്ചാല്‍ സര്‍വ്വ രോഗ സംഹാരം തന്നെ നടക്കും.
പടം പൊഴിച്ചിട്ട ശല്ക്കങ്ങള്‍ നല്ലൊരു ഔവ്ഷധമാണ് .
പക്ഷേ മൂര്‍ഖന്‍ പാമ്പിന്റെ പടങ്ങള്‍ അര്‍ദ്ധരാത്രിയിലോ ഭക്തര്‍ കാണാത്ത ഇടത്തോ അല്ലങ്കില്‍ വളരെ രഹസ്യ മായി മാത്രമേ തിരിയാക്കി കത്തിക്കുവാന്‍ പാടുള്ളൂ .ജീര്‍ണ്ണത യെത്തിയതും പാമ്പ് സോയം പൊഴിച്ചിട്ടതുമായ പടങ്ങള്‍ക്കെ ഈ വിശേഷം കൈവരൂ.
ഇതിന്റെ തിരിനാളം നോക്കി നിന്നാല്‍ നാഗം ഇഴയുന്ന പോലെ തോന്നും.ഭയം ജനിപ്പിക്കുന്ന അഗ്നിയാണിത്. ഈ നാളങ്ങളില്‍ ശ്രദ്ധ പതിപ്പിച്ചാല്‍ യോഗ വിധികള്‍ വശമില്ലാത്തവരുടെ മനസ് പതറും. അവര്‍ പിന്നെ കാണുന്ന പല വസ്തുവും പാമ്പാണെന്ന് തോന്നും കയര്‍ പോലുള്ള വസ്തുക്കള്‍ അലപ്പ നേരം മാത്രം പാമ്പുകളായി തോന്നും ഇതു ഭക്തരില്‍ കൊടിയ ഭയത്തെ ഉണ്ടാക്കും ഉണ്ടാക്കും ആയതു കൊണ്ട് ഈ ഔവ്ഷധ സമ്പ്രദായം പരമ രഹസ്യ മായി ആചരിക്കുക .അപസ്മാര രോഗത്തിന് നിറയെ ഗുണം കിട്ടുന്ന ഈ നാഗത്തിരി പൂജ എന്നും ആചരിക്കാന്‍ പാടില്ല അതിനും ചില ദിവസങ്ങള്‍ ഉണ്ട് അങ്ങിനെയുള്ള ദിവസങ്ങളില്‍ മാത്രമേ അത് പാടുള്ളൂ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ്യഭാവം  9. ശ്രീകൃഷ്ണനും അര്‍ജുനനും ഏതുനിലയില്‍ നിന്നാണ്    സംസാരിക്കുന്നത് ?   >തെരാളിയും പോരാ