ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കളർകോട് മഹാദേവക്ഷേത്രം"



കളർകോട് മഹാദേവക്ഷേത്രം"
ക്ഷേത്രത്തിന്റെ സ്ഥാനം
ജില്ല:ആലപ്പുഴ
പ്രദേശം:സനാതനപുരം
പ്രധാന പ്രതിഷ്ഠ::ശിവൻ
പ്രധാന ഉത്സവങ്ങൾ:ഐപ്പശിഉത്സവം (തുലാം)
ക്ഷേത്രഭരണസമിതി:തിരുവിതാംകൂർ ദേവസ്വം ബോർഡ്
ആലപ്പുഴ ജില്ലയിൽ നഗരാതൃത്തിക്കുള്ളിൽ കളർകോട്ട് സ്ഥിതിചെയ്യുന്ന അതിപുരാതന ക്ഷേത്രമാണ് കളർകോട് മഹാദേവക്ഷേത്രം. കല്ലിക്രോഢ മഹർഷി പരമശിവനെ തപസ്സുചെയ്തു ഭഗവാൻ സ്വയഭൂവായി പ്രത്യക്ഷപ്പെട്ടു ഇവിടെ ദർശന മരുളുന്നുവെന്നാണ് ഇവിടുത്തെ ഐതിഹ്യം. തിരുവിതാംകൂർ ദേവസ്വം ബോർഡിലുള്ള ഈ ക്ഷേത്രത്തിലെ പ്രധാന മൂർത്തി കിഴക്കു ദർശനത്തോടുകൂടിയ മഹാദേവനാണ്.
ഐതിഹ്യം》
കല്ല്യക്രോഢ മഹർഷിയ്ക്കു സ്വയംഭൂവായി ശ്രീമഹാദേവൻ ദർശനം നൽകുകയും തുടർന്ന് മഹർഷി ശിവപ്രീതിക്കായി അവിടെ താമസിച്ച് പൂജ നടത്തുകയും ചെയ്തുവെന്നാണ് ഐതിഹ്യം. അദ്ദേഹം ശിവപൂജ നടത്തിയ സ്ഥലം മഹർഷിയുടെ ബഹുമാനാർത്ഥം കല്ലിക്രോഢപുരം എന്നറിയപ്പെട്ടു. പില്ക്കാലത്ത് കല്യക്രോഡപുരം ലോപിച്ച് കല്ലിക്രോഢും പിന്നീട് കളർകോഡുമായി മാറിയതായാണ് ഐതിഹ്യം.
ക്ഷേത്ര നിർമ്മിതി》
കളർകോട് മഹാദേവക്ഷേത്രം കിഴക്കു ദർശനമാണ്. ദേശീയപാത - 47 ലെ കളർകോട് ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റർ കിഴക്കായിആലപ്പുഴ - ചങ്ങനാശ്ശേരി റോഡിനുതെക്കു ഭാഗത്തായി ക്ഷേത്രം സ്ഥിതിചെയ്യുന്നു. പടിഞ്ഞാറേ മതിൽക്കെട്ട് വഴിക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കുന്നിടത്ത് ഒരു അലങ്കാര ഗോപുരം അടുത്തിടയ്ക്ക് പണിതീർത്തിട്ടുണ്ട്. വിശാലമായ മതിൽക്കകത്ത് വടക്കുഭാഗത്തായി ക്ഷേത്രക്കുളവും അതിനോട് ചേർന്ന് ഊട്ടുപുരയും കാണാം. വിളക്കുമാടത്തറയോടുകൂടിയ നാലമ്പലം കമനീയമായി പണികഴിപ്പിച്ചിട്ടുണ്ട്. അമ്പലവട്ടവും അതിനോട് ചേർന്നുള്ള ബലിക്കൽപ്പുരയും പുരാതന കേരളീയ ശൈലിയിൽതന്നെയാണ് നിർമ്മിച്ചിരിക്കുന്നത്. അതിനു മുൻപിലായി ചെമ്പുപാളികളാൽ പൊതിഞ്ഞ കൊടിമരവും കിഴക്കുവശത്തായി വലിയ ആനക്കൊട്ടിലും കളർകോട് ക്ഷേത്രത്തെ മഹാക്ഷേത്രമാക്കിമാറ്റുന്നു. നാലമ്പലം കടന്ന് അകത്തു പ്രവേശിക്കുമ്പോൾ ചതുര ശ്രീകോവിൽ കാണാം. സ്വയുംഭൂവാണ് ഇവിടെ പ്രതിഷ്ഠ. ശ്രീകോവിലിന്റെ മുകൾഭാഗം ചെമ്പുപാളികൾ പൊതിഞ്ഞു ഭംഗിയാക്കിയിട്ടുണ്ട്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് ബ്രഹ്മചര്യം?

എന്താണ് ബ്രഹ്മചര്യം? തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം. ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്. വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്. ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്...

സ്വാതി തിരുനാൾ രാമവർമ്മ

*പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ ജന്മദിനം* *സ്വാതി തിരുനാൾ* (1829-1846) സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...