ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

അയോദ്ധ്യ"




അയോദ്ധ്യ"
അയോദ്ധ്യ എക്കാലവും ഭഗവദ്ധാമമാണ്‌. മോക്ഷദായികളായ സപ്തപുരികളില്‍ ഒന്നാം സ്ഥാനം അയോദ്ധ്യയ്ക്കാണ്‌. അയോദ്ധ്യ എന്ന പദത്തിനര്‍ത്ഥം യുദ്ധം ചെയ്യാന്‍ കഴിയാത്തത്‌ എന്നാണ്‌. അതായത്‌ ഒരുത്തനാലും ഒരിക്കലും തോല്‍പിക്കപ്പെടാന്‍ കഴിയാത്തത്‌. അയോദ്ധ്യ എന്ന പേരുച്ചരിച്ചാല്‍ത്തന്നെ പാപം നശിക്കുന്നതാണ്‌. വേദങ്ങളില്‍പോലും ഈ ഭഗവദ്ധാമത്തെ പ്രകീര്‍ത്തിച്ചിട്ടുണ്ട്‌. “അഷ്ടചക്രാ നവദ്വാരാ ദേവാനാം പൂരയോദ്ധ്യാ” എട്ടു ചക്രങ്ങള്‍ ഒമ്പതു കവാടങ്ങള്‍ ഇവയുള്ള ദേവന്മാരുടെ പട്ടണമാണ്‌ അയോദ്ധ്യ. മനുഷ്യശരീരത്തിനും ഒമ്പതുദ്വാരാ (വാതിലുകള്‍) ങ്ങളുണ്ടല്ലോ. ഒമ്പതു വാതിലുകളുള്ള മനുഷ്യശരീരത്തിലെ ഹൃദയമാണ്‌ ഭഗവദ്ഗൃഹം. അതുപോലെ ബ്രഹ്മാണ്ഡത്തിന്റെ ഹൃദയമാണ്‌ അയോദ്ധ്യ. അങ്ങനെ സര്‍വ്വശ്രേഷ്ഠമായ ഭഗവദ്ധാമവുമാണ്‌. സൂര്യവംശരാജാക്കന്മാരുടെ ആദ്യരാജധാനിയായ അയോദ്ധ്യ അശ്വമേധം, രാജസൂയം മുതലായ അനേകം ശ്രേഷ്ഠയജ്ഞങ്ങളുടെ ഭൂമികൂടിയാണ്‌. മര്യാദാപുരുഷോത്തമനായ ശ്രീരാമചന്ദ്രന്റെ ജന്മഭൂമിയും അയോദ്ധ്യതന്നെ. ഇങ്ങനെ എല്ലാംകൊണ്ടും അത്യന്തം പവിത്രമായ പുണ്യനഗരിയാണ്‌ അയോദ്ധ്യ. ഉത്തര റെയില്‍വേയ്ക്ക്‌ അയോദ്ധ്യസ്റ്റേഷനുണ്ട്‌. ലഖ്നൗവില്‍ നിന്ന്‌ എണ്‍പത്തിനാല്‌ കിലോമീറ്റര്‍ അകലെയാണ്‌ ഇതിന്റെ ആസ്ഥാനം. ലഖ്നൗവില്‍ നിന്നും വാരാണസിയില്‍ നിന്നും നേരെ തീവണ്ടി മാര്‍ഗ്ഗം ഇവിടെ എത്താം. വാരാണസിയില്‍ നിന്നും നൂറ്റി എണ്‍പത്തൊമ്പതു കിലോമീറ്റര്‍ ദില്ലി ലൈനില്‍ പിന്നിട്ടാല്‍ അയോദ്ധ്യയിലെത്തും. വലിയ പട്ടണങ്ങളില്‍നിന്നെല്ലാം ഇവിടെയെത്താന്‍ നല്ല റോഡുകളുമുണ്ട്‌. സഞ്ചാരികള്‍ക്കു താമസത്തിനും വിശ്രമത്തിനും ധര്‍മ്മശാലകളും കുറെയൊക്കെ ഇവിടുണ്ട്‌. സരയൂനദി ഇപ്പോള്‍ അല്‍പം അകലെ മാറിയാണ്‌ ഒഴുകുന്നത്‌. ഈ നദിയില്‍ അനേകം കടവുകളുണ്ട്‌. അതില്‍ പ്രധആന കടവാണ്‌ രാം കീ പൗഡി. ഇവിടെ കല്‍പടവുകള്‍ കെട്ടി വളരെ സൗകര്യപ്രദമായ രീതിയില്‍ സ്നാനത്തിനു തയ്യാര്‍ ചെയ്തിരിക്കുന്നു. അയോദ്ധ്യയില്‍ സുന്ദരങ്ങളായ അനേകം ക്ഷേത്രങ്ങളുണ്ട്‌. ഇപ്പോള്‍ കാണുന്ന അയോദ്ധ്യ വിക്രമാദിത്യ മഹാരാജാവ്‌ പുതുക്കിപ്പണിയിച്ചതാണ്‌. അദ്ദേഹത്തിന്റെ കാലത്തിനുമുമ്പ്‌ ഉള്ളതൊന്നും തന്നെ ഇന്നവിടെ കാണാനില്ല. അദ്ദേഹത്തിന്റെ കാലശേഷവും അയോദ്ധ്യയില്‍ അനേകം ആക്രമണങ്ങളുണ്ടായിട്ടുണ്ട്‌. കനകഭവനം : ഇത്‌ അയോദ്ധ്യയിലെ വലുതും പ്രാധാന്യമേറിയതുമായ ക്ഷേത്രമാണ്‌. സീതാദേവിയുടെ പ്രത്യേകകൊട്ടാരമായിരുന്നു ഇതെന്നു പറയപ്പെടുന്നു

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് ബ്രഹ്മചര്യം?

എന്താണ് ബ്രഹ്മചര്യം? തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം. ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്. വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്. ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്...

സ്വാതി തിരുനാൾ രാമവർമ്മ

*പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ ജന്മദിനം* *സ്വാതി തിരുനാൾ* (1829-1846) സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...