ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കരയാത്ത കുഞ്ഞ് "




കരയാത്ത കുഞ്ഞ് "
കുട്ടിയമ്മയ്ക്ക് ഒരുണ്ണി പിറന്നതറിഞ്ഞ കൃഷ്ണൻ വൈദ്യർ മടാനാശാന്റെ ചുമലിൽ തലോടി തന്റെ സന്തോഷം പങ്കിട്ടു
" എന്റെ കുട്ടിയുടെ ഉണ്ണി മഹാനായി തീരും "
വൈദ്യരുടെ ആ വാക്കുകൾ ശ്രവിച്ച മാടാനാ ശന്റെ കണ്ണുകളിൽ നിന്നും ആനന്ദാശ്രുക്കൾ പൊഴിഞ്ഞു .ഒരു നിമിഷം ആശാൻ മണയ്ക്കൽ ഭഗവതിയെ മനസ്സിൽ ധ്യാനിച്ച് നിന്നു .അപ്പോഴേക്കും രാമൻ വൈദ്യർ അടുത്ത് വന്നു അനുജൻ കൃഷ്ണൻ വൈദ്യൻ ഉണ്ണിയുടെ ജനന മുഹൂർത്തത്തിന്റെ ചില സവിശേഷതകൾ പറയാൻ തുടങ്ങി .
സൂതികാഗൃഹത്തിന്റെ മണൽ വിരിച്ച മുറ്റത്ത് ഉണ്ണിയുടെ ആദ്യ കരച്ചിൽ കേൾക്കുവാൻ കാതോർത്ത കൊണ്ട് മാടനാശാൻ അങ്ങോട്ടുമിങ്ങോട്ടും നടന്നു .സാധാരണ നിലയിൽ കുഞ്ഞുങ്ങളെല്ലാം ദൈവത്തിന്റെ കരം വിട്ട് വരുന്നത് നിലവിളിയോടെയാണ് .ഈ ഭൂമിയെ ആദ്യമായി തൊട്ടു വന്ദിക്കുന്ന ഒരു കുഞ്ഞിന്റെ പ്രാർത്ഥനയാണല്ലോ ആ നിലവിളി .
പക്ഷേവയൽവാരത്തെ സൂതികാ ഗൃഹത്തിൽ നിന്നും അങ്ങനെയൊരു കുഞ്ഞിക്കരച്ചിൽ ഉയർന്നതേയില്ല .
മുറ്റത്ത് നിന്നവർക്കെല്ലാം ഉത്കണ്ഠയായി .സൂതികാഗ്യഹത്തിന്റെ അടഞ്ഞ് കിടക്കുന്ന വാതിലിലേക്ക് അവർ കൂടെക്കൂടെ നോക്കി .
ഏറെ നേരം കഴിഞ്ഞിട്ടാണ് ആ വാതിൽ തുറക്കപ്പെട്ടത് .
ഒരു സ്ത്രീ തിടുക്കപ്പെട്ടു വാതിൽപ്പടിയിൽ തട്ടാതെ തല കുനിച്ച് ഓടിയിറങ്ങി വന്നു കൃഷ്ണൻ വൈദ്യരുടെ ചെവിയിൽ എന്തോ അടക്കം പറഞ്ഞു .എന്നിട്ട് തിരിച്ച് അതേ വേഗതയിൽത്തന്നെ അവർ ഉളളിലേക്ക് ഓടിക്കയറിപ്പോവുകയും ചെയ്തു .
"എന്താ കൃഷ്ണാ...... ? രാമൻ വൈദ്യർ വർദ്ധിച്ച ഉത്കണ്ഠയോടെ അനുജൻ കൃഷ്ണൻ വൈദ്യരുടെ അടുത്തെത്തി .
" കുട്ടിയുടെ കുഞ്ഞ് ഇത്ര നേരമായിട്ടും കരഞ്ഞിട്ടില്ലത്രേ "
കൃഷ്ണൻ വൈദ്യർ വ്യസനത്തോടെ പറഞ്ഞു .അതു കേട്ട് ഒരു തീക്കട്ട പതിച്ചത് പോലെ മാടനാശന്റെ ഉള്ളൊന്നു പൊള്ളി. എന്തെങ്കിലും ചോദിക്കാൻ നാവു പൊന്തിയതുമില്ല .
രാമൻ വൈദ്യർ കുട്ടിയുടെ പ്രസവമെടുത്ത പ്രധാന പതിച്ചിയെ വിളിച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞു .
" പെറ്റിട്ട് ഇത്ര നേരം കഴിഞ്ഞിട്ടും നിലവിളിക്കാത്ത കുഞ്ഞുങ്ങളെ ഞാൻ ഇതുവരെ കണ്ടിട്ടില്ല" ആ പതിച്ചി പറഞ്ഞു .
"കുഞ്ഞിന്റെ ചങ്കിടിപ്പ് നോക്കിയോ "
രാമൻ വൈദ്യരുടെ തുടരന്വേഷണത്തിന് പതിച്ചി മെല്ലെ തലയാട്ടി അതെയെന്നറിയിച്ചു.
അവരുടെ മുഖത്ത് വിഷാദത്തിന്റെയല്ല മറിച്ച് വിസ്മയത്തിന്റെ ഒരു നിഴലിപ്പാണുണ്ടായിരുന്നത് .ആ നിഴൽപ്പാട് ഉണ്ണിയുടെ പിറവി ഒരു സാധാരണ പിറവിയല്ലെന്നറിയിക്കുന്നത് പോലെ വൈദ്യർക്ക് തോന്നി .
" പൊക്കിൾക്കൊടി ബന്ധം മുറിക്കുമ്പോൾ ഏതു കരയാത്ത കുഞ്ഞും അപ്പോൾ കരയും അതാ അനുഭവം" പതിച്ചി പറഞ്ഞു .
ഒന്നാലോചിച്ചിട്ട് വൈദ്യർ അതിന് അനുവാദം നൽകി .അങ്ങനെ അമ്മയെയും കുഞ്ഞിനെയും ഈശ്വരൻ ചേർത്ത് വെച്ചിരുന്ന നാഭീനാളബന്ധം ഒരു നിമിഷം വേർപെടുത്തപ്പെട്ടു .
എന്നിട്ടും ആ കുഞ്ഞ് കരയുകയുണ്ടായില്ല
എല്ലാവരും ഒന്നും ഉരിയാടാനാവാതെ തമ്മിൽ തമ്മിൽ നോക്കി നിന്നു
ദീനൻമാരുടെ കണ്ണീരൊപ്പുവാൻ പിറവി കൊണ്ട ഈ ദീനാവനപരായണൻ കരയാനായി പിറന്നവനല്ലെന്ന് അവർക്കപ്പോൾ അറിയുമായിരുന്നില്ലല്ലോ...
ഗുരുദേവകഥാസാഗരം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ...

കണ്ണന്‍ചിറ വിഷ്ണുമായ ക്ഷേത്രം

kannanchira sree vishnumaya temple (history) ശ്രീമാന്‍ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ വിശ്വവിഖ്യാതമായ ഐതിഹ്യമാലയില്‍ പരാമര്‍ശമുള്ള ഏകമൂലസ്ഥാനവും വിഷ്ണുമായ സന്നിധിയുമായ കണ്ണന്‍ചിറ വിഷ്ണുമായ ക്ഷേത്രം ഏറെ പുകള്‍പേറ്റതത്രേ! പുണ്യപുരാതനമായ ഈ സന്നിധിയില്‍ നിന്നുമാണ് മറ്റ് ചാത്തന്‍ സ്വാമിമഠങ്ങളുടെ ഉത്ഭവം. അതുകൊണ്ടു തന്നെയാണ് കണ്ണന്‍ചിറ മൂലസ്ഥാനമായി അറിയപ്പെടുന്നതും. ഭൂലോക വൈണ്ഠമായ ഗുരുപവനപുരിക്കടുത്ത് സ്ഥിതിചെയ്യുമ്പോള്‍ തന്നെ സ്ഥല മാഹാത്മ്യ മേറുന്നു. ശ്രീ പരമേശ്വരന്‍ ഭൂതഗണങ്ങളുമായി പള്ളിവേട്ടയ്ക്കു പോകുമ്പോള്‍ കാനനമദ്ധ്യത്തില്‍ ഊഞ്ഞാലാടികൊണ്ടിരിക്കുന്ന "കൂളിവാക" എന്ന അതി സുന്ദരിയായ കാനനസ്തീയെ കാണുകയും ദേവന്‍ അനുരക്തനാവുകയും ചെയ്യുന്നു. എന്നാല്‍ സംഹാര മൂര്‍ത്തിയുടെ തേജസ്സിനെ ഉള്‍ക്കൊള്ളുവാന്‍ കെല്പില്ലാത്തവളാണ് താനെന്നറിഞ്ഞ സംഭ്രമിച്ച പാര്‍വ്വതി ഭക്തരായ കൂളിവാക പര്‍വ്വത നന്ദിനിയെ പ്രത്യക്ഷപ്പെടുത്തി തന്‍റെ ധര്‍മ്മ സങ്കടമുണര്‍ത്തുന്നു. അനന്തരം സാക്ഷാല്‍ പാര്‍വതീദേവി തന്നെ കൂളിവാകയായി കൈലാസ നാഥനുമായി സംഗമിയ്ക്കുകയും കാനനവാസനായ സത്രുസംഹാരമൂര്‍ത്തിയായ് വിഷ്ണുമായ അവതരിക്കുകയും ച...