ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

തൃച്ചംബരം ക്ഷേത്രോൽസവം*

തൃച്ചംബരം ക്ഷേത്രോൽസവം*
ഇതുപോലൊരു ക്ഷേത്രോത്സവം മറ്റെവിടെയും ഇല്ല. മറ്റെവിടെയുമുള്ള ഉത്സവം പോലെയുമല്ല തൃച്ചംബരം ക്ഷേത്രോത്സവം.
ഇവിടെ ആനയില്ല. നെറ്റിപ്പട്ടമില്ല.
ആനപ്പുറത്ത് എഴുന്നെള്ളലില്ല. ആനകളെ നാലയലത്ത് പോലും പ്രവേശിപ്പിക്കാത്ത ഒരു ക്ഷേത്രവുമാണിത്.
എന്നാൽ ഉത്സവത്തിന് ആളുകൾക്കോ ആരവങ്ങൾക്കൊ ആർഭാടത്തിനൊ ഒരു കുറവും ഇല്ല. ആലവട്ടവും ,വെഞ്ചാമരവും കുത്തുവിളക്കുകളും വാദ്യമേളങ്ങളും അകമ്പടിക്കും രക്ഷയ്ക്കും മഞ്ഞവടികൾ ഏന്തിയ പടയാളികളും ഒക്കെ അണിനിരക്കുന്ന ശ്രീകൃഷ്ണ -ബലരാമമാരുടെ തിടമ്പു ന്യത്തോത്സവമാണിവിടെ നടക്കുന്നത്.
തിടമ്പു ന്യത്തത്തിന്റെ ഉത്ഭവം തന്നെ ഇവിടെയായിരുന്നുവെന്ന് പറയുന്നു.. ഗോവിന്ദ ഗോവിന്ദാ എന്ന ആർപ്പുവിളികളോടെ ഓട്ടവും ചാട്ടവും' 'തടത്തു നൃത്തവും ഒക്കെയുള്ള രാമ-കൃഷ്ണന്മാരുടെ ബാലലീലകളാണ് ഈ ഉത്സവം നമ്മെ ഓർമ്മപ്പെടുത്തുന്നത്.
കുംഭം ഒന്നിന് ആരംഭിക്കുന്ന ചെറിയ ഉത്സവം ഉൾപ്പെടെ ഒരു മാസത്തിന് മേലുള്ള ഉത്സവ ദിനങ്ങൾ കുംഭം 22 ന് ആരംഭിക്കുന്ന വലിയ ഉത്സവം മീനം 5 ന് ആറാട്ട് കഴിഞ്ഞാലും മീനം - 6 ലെ ശ്രീകൃഷ്ണ -ബലരാമൻകാരുടെ കൂടിപ്പിരിയലോടെ മാത്രമെ അവസാനിക്കയുള്ളു.
ബലരാമവിഗ്രഹം ഉദ്ദേശം 7 കി.മി അകലെയുള്ള മഴൂർ ധർമ്മിക്കളങ്ങര ബലരാമ ക്ഷേത്രത്തിൽ നിന്നും കുഭം22 ന് എഴുന്നെള്ളി വരും.അതോടെ വലിയ ഉത്സവം ആരംഭിക്കുകയായി.പിന്നെ മീനം 6 ലെ കുടിപ്പിരിയലിന് ശേഷമാണ് മഴൂരിലേക്ക് ബലരാമൻ മടങ്ങുക
മഴുരമ്പലത്തിന്റെ ഉത്സവം കൂടിയാണ് തൃച്ചംബരം ക്ഷേത്രോത്സവം എന്നു തന്നെ പറയാം. പ്രസിദ്ധമായതും അതിപ്രാചീനമായതുമായ തൃച്ചംബരം ക്ഷേത്രത്തെകുറിച്ച് അധികം പറയേണ്ടതില്ല. ഒരു കാലത്ത് ഗുരുവായൂരിനേക്കാൾ പ്രസിദ്ധമായിരുന്നുവത്രെ ഈ ക്ഷേത്രം.
*മഴൂർ ധർമ്മിക്കുളങ്ങര ക്ഷേത്രം.*
ബലരാമ ക്ഷേത്രങ്ങൾ കേരളത്തിൽ വിരളമാണെന്ന് തന്നെ പറയേണ്ടി വരും ഉത്തര മലബാറിൽ ബലരാമ പ്രതിഷ്ഠയുള്ള അത്യപൂർവ്വമായ ക്ഷേത്രമാണ് മഴൂർ ധർമ്മിക്കുളങ്ങര ക്ഷേത്രം.
ധർമ്മിക്കുളങ്ങര ക്ഷേത്രം പോലെയൊന്ന് മറ്റെവിടെയും ഇല്ലെന്ന് തന്നെ പറയാം. ജ്യേഷ്ഠനാണെങ്കിലും അനുജൻ ശ്രീകൃഷ്ണന്റെ
ഉറ്റ തോഴനായി ശ്രീകൃഷ്ണലീലകളിൽ സന്തത സഹചാരിയായി, കളിത്തോഴനായി, നിഴലായി നിൽക്കുന്ന ബലരാമന്റെ ക്ഷേത്രങ്ങൾ തന്നെയാണല്ലോ ഒരർത്ഥത്തിൽ ശ്രീകൃഷ്ണ ക്ഷേത്രങ്ങളെന്നും പറയാമല്ലോ?. അതു കൊണ്ട് തന്നെ ബലരാമന് നാട്ടിൽ ഉടനീളമെന്തിനാണ് ക്ഷേത്രങ്ങൾ അതല്ലെ ശരി.
' ധർമ്മിക്കുളങ്ങര എന്ന പേരു തന്നെ ഈ ക്ഷേത്രോൽപ്പത്തിയുടെ കഥയുമായി ബന്ധപ്പെട്ടുണ്ടായതാണ്.
ആ കഥയിങ്ങനെയാണ്
മഴൂരിൽ ഉണ്ടായിരുന്ന പുതുക്കുടി ഇല്ലത്തെ കാരണവരെന്നും തൃച്ചംബരം ക്ഷേത്രത്തിൽ പോയി തൊഴാറുണ്ടായിരുന്നു.എന്നാൽ വാർദ്ധക്യം കാരണം ആ പതിവിന് ഭംഗം വരാനിടയായി. നമ്പൂതിരി കാരണവർക്ക് അതിൽ അതീവ സങ്കടമായി. വിഷണ്ണനായി കഴിയവെ ഒരു ദിവസം അദ്ദേഹത്തിന് ഒരു സ്വപ്നദർശനമുണ്ടായി.
ഇല്ലത്തിന് സമീപം സവിശേഷ ലക്ഷണമുള്ള ഒരു പശുക്കുട്ടി കിടക്കുന്നത് കാണാം. ധർമ്മിയെന്നാണതിന്റെ പേര് .ആ പശുക്കുട്ടി ചാണകമിട്ടത് ഒരു വിശേഷ സ്ഥാനത്തായിരിക്കും. ആ സ്ഥലം കുഴിച്ചു നോക്കിയാൽ ഒരു സാളഗ്രാമം കിട്ടും. ആ കുഴിച്ചയിടം കുളം പണിത് സാളഗ്രാമം കുളത്തിൽ പ്രതിഷ്ഠിക്കുക.
സമീപത്ത് ബലരാമവിഗ്രഹം പ്രതിഷ്ഠിച്ച് പൂജിക്കുക . തൃച്ചംബരത്ത് ബുദ്ധിമുട്ടി വരേണ്ടതില്ല. മേൽപ്രകാരം ചെയ്താൽ മറെറാരു തൃച്ചംബരം ഇല്ലത്തിനടുത്ത് ഉദയം ചെയ്തതായി അനുഭവപ്പെടുക തന്നെ ചെയ്യും.
സ്വപ്നം ഒരു വെളിപാടാണെന്ന് കരുതി പുലരാൻ നേരം തന്നെ നമ്പൂതിരി ചെന്നു നോക്കിയപ്പോൾ സ്വപ്നം കണ്ടതെല്ലാം സത്യമായി ബോധിച്ചു.പശുക്കട്ടിയെ കണ്ടു. ചാണകമിട്ട സ്ഥാനവും കണ്ടു. പിന്നെ കുഴിയെടുത്തു സാളഗ്രാമം കണ്ടു. കുളം പണിത് സാളഗ്രാമം കുളത്തിൽ പ്രതിഷ്ഠിക്കുകയും ചെയ്തു.
ശ്രീ നാരദനാൽ സമ്മാനിക്കപ്പെട്ട ബലരാമവിഗ്രഹം തൃച്ചംബരത്തു നിന്നും വിധിയാംവണ്ണം കൊണ്ടുവന്ന് കുളത്തിനടുത്ത് പ്രതിഷ്ഠിച്ചു.ആ ദിവ്യ പശുക്കുട്ടിയുടെ ഓർമ്മക്കായി കുളക്കരയിലെ ക്ഷേത്രത്തിന് ധർമ്മികുളങ്ങര എന്ന നാമവും നിലവിൽ വന്നു.ഇന്ന് കാണുന്ന മഴൂർ ക്ഷേത്ര കഥയാണിത്. കുളത്തിലെ സാളഗ്രാമ പ്രതിഷ്ഠയ്ക്ക് നിത്യനിവേദ്യവും പതിവായി.
അദ്ധ്വാനിക്കുന്ന കൃഷിക്കാരുടെ ബലത്തിന്റെ കർമ്മത്തിന്റെ പ്രതീകമാണ് കലപ്പയേന്തിയ ബലരാമൻ.
കുറേക്കാലം മുമ്പ് മഴയില്ലാതെ മഴൂർ പ്രദേശം കടുത്ത വരൾച്ചയിലമർന്നു. കുടിക്കാൻ പോലും ജലം അപൂർവ്വമായ വല്ലാത്ത ഒരു അവസ്ഥ.മനംനൊന്ത് പുതുക്കുടി ഇല്ലത്തെ കാരണവർ മഴൂർ ക്ഷേത്രനടയിൽ ചെന്ന് പ്രാർത്ഥിച്ചു.
"നില മുഴുകാനുള്ള കലപ്പയും കൈയ്യിൽ പിടിച്ചു കൊണ്ടെന്തിനിങ്ങനെ നിൽക്കുന്നു., വെള്ളത്തിന് ഒരു മാർഗ്ഗവും അങ്ങ് തരുന്നില്ലല്ലോ" "
യെന്ന് വിലപിച്ചുവത്രെ. അന്നു രാത്രി തന്നെ അവിചാരിതമായി മഴൂരിലെങ്ങും കലി തുള്ളി മഴ പെയ്തു. ഒറ്റ രാത്രി കൊണ്ട് വെള്ളപ്പൊക്കമായി.നമ്പൂതിരിക്ക് അന്ന് ഇല്ലത്ത് നിന്ന് പുറത്തിറങ്ങാനൊ ക്ഷേത്രത്തിലെത്തി തൊഴാനോ പോലും സാധിച്ചില്ലത്രെ 'ബലരാമ ഭഗവാന്റെ കരുത്തു കാണിക്കുന്ന ഒരു പാട് കഥകൾ ഇതുപോലെ ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രചാരത്തിലുണ്ട്.
വസുദേവരും, ദേവകിയും കംസന്റെ കാരാഗൃഹത്തിലായിരുന്നതിനാലും ജനിച്ചയുടൻ കഷ്ണനെ മാറ്റേണ്ടി വന്നതിനാലും ശ്രീകൃഷ്ണ - ബലരാമ ബാല്യകാലലീലകളൊന്നും മാതാപിതാക്കൾക്ക് നേരിൽ കാണാൻ കഴിഞ്ഞിരുന്നില്ലല്ലോ. പലരും പറഞ്ഞു കേട്ട ആ ലീലകൾ കണ്ട് നിർവ്വതി കൊള്ളാൻ ആഗ്രഹമുണ്ടെന്ന് കംസനിഗ്രഹശേഷം മാതാപിതാക്കൾ കൃഷ്ണനോടുണർത്തിച്ചു.
അങ്ങിനെ ശ്രീകൃഷ്ണ - ബലരാമൻമാർ മാതാപിതാക്കൾക്ക് വേണ്ടിയാടിയ ബാലലീലകളുടെ ഓർമ്മയാണ് തൃച്ചംബരം ഉത്സവം ഈ ഉത്സവം ചിട്ടപ്പെടുത്തിയത് ഭഗവാൻ ഭാർഗ്ഗവരാമനാണത്രെ.
.
വർഷംതോറും കുംഭ - മീനമാസങ്ങളിലെ ഈ ലീലകൾ കാണാൻ മുപ്പത്തിമുക്കാടി ദേവകളും ആകാശത്തിൽ നിലയുറപ്പിക്കുമത്രെ.
മാത്രമല്ല ഓരോ വ്യക്തിയുടെയും മൺമറഞ്ഞു പോയ പൂർവികരുടെ ആത്മാക്കളും ഇത് കാണാൻ ആകാശവീഥിയിൽ നിരന്നു നിറഞ്ഞു നിൽക്കുമത്രെ.
തങ്ങളുടെ തറവാട്ടിലെ പിൻമുറക്കാരെ ആരെയും തൃച്ചംബരം ഉത്സവത്തിന് കണ്ടില്ലെങ്കിൽ അവർ ശപിക്കുമത്രെ
'അതിനാൽ ഒരു നേരമെങ്കിലും ഈ ഉത്സവം കാണാൻ ആബാലവൃന്ദം എല്ലാവരും ഇവിടെയെത്തുന്നു.
ക്ഷേത്രോത്സവം ഒരു നാടിന്റെ ഉത്സവമാണ്. ക്ഷേത്രത്തിലെ ചടങ്ങുകൾക്കും മറ്റും വല്ല പിഴവുകളും അറിഞ്ഞോ അറിയാതെയോ വന്നാൽ വർഷം തോറുമുള്ള ഉത്സവ ചടങ്ങുകളിലൂടെയാണ് അവ പരിഹരിക്കുന്നത്.
ജനങ്ങൾക്കും അവരുടെ പ്രയാസങ്ങളും വേദനകളും പരിഹരിക്കാൻ ഉത്സവനാളുകൾ ഉത്സാഹഭരിതമായി മാറുന്നു. ഒരു നവീകരണം ഒരു പുനർചിന്തനം ഏതൊരു ക്ഷേത്രോത്സവവും ഓരോരുത്തരിലും ഉത്സാഹത്തിന്റെ മാനസിക നവോത്ഥാനമാണ് ഉൽകൃഷ്ടമായി, ഉദാത്തമായി ഉണർത്തുന്നത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് ബ്രഹ്മചര്യം?

എന്താണ് ബ്രഹ്മചര്യം? തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം. ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്. വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്. ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്...

സ്വാതി തിരുനാൾ രാമവർമ്മ

*പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ ജന്മദിനം* *സ്വാതി തിരുനാൾ* (1829-1846) സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...