ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഗുരുവായൂർ ശ്രീ പാർത്ഥസാരഥി ക്ഷേത്രം




ഗുരുവായൂർ ശ്രീ പാർത്ഥസാരഥി ക്ഷേത്രം
കേരളത്തിലെ വൈകുണ്ഠമെന്ന് പ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രത്തിന്റെ കിഴക്കേനടയിലുള്ള മഞ്ജുളാലിന് അൽപം വടക്കുഭാഗത്തായിട്ടാണ് ചരിത്രപ്രസിദ്ധമായ ശ്രീ പാർത്ഥസാരഥി ക്ഷേത്രം. ശ്രീകൃഷ്ണനാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. മഹാഭാരത യുദ്ധത്തിൽ അര്ജ്ജുനന്റെ സാരഥിയായ ശ്രീകൃഷ്ണനെയാണ് ഇവിടെ ആരാധിക്കുന്നത്. ക്ഷേത്രത്തിന്റെ ശ്രീകോവിൽ രഥത്തിന്റെ മാതൃകയിലാണ് നിർമ്മിച്ചിരിക്കുന്നത്.
തിരുത്തിയിൽ തേവർ എന്ന പേരിലാണ് വര്ഷങ്ങൾക്ക് മുമ്പ് ക്ഷേത്രം അറിയപ്പെട്ടിരുന്നത്. മൂന്ന് ഭാഗവും നെൽപാടങ്ങളും ഒരു ഭാഗത്ത് തോടും അതിന് നടുവിലായിട്ടാണ് ക്ഷേത്രം നിന്നിരുന്നത്. തുരുത്ത് ലോപിച്ച് തുരുത്തിയിലായി. തുരുത്തിയിൽ തേവർ പിന്നീട് ശ്രീപാർത്ഥസാരഥിയായി. ശ്രീശങ്കരാചാര്യസ്വാമികളാണ് ശ്രീപാർത്ഥസാരഥി ക്ഷേത്രം പണികഴിപ്പിച്ച് പ്രതിഷ്ഠ നടത്തിയതെന്ന് ചരിത്രം.
ശിവഭക്തനായ ശങ്കരനും, ശ്രീനാരദ മഹർഷിയും കൂടി ആകാശമാർഗ്ഗേണ സഞ്ചരിക്കുകയായിരുന്നു. ഭഗവാൻ കുരുക്ഷേത്രയുദ്ധത്തിൽ പാർത്ഥന് ഗീത ഉപദേശിച്ചത് ഏകാദശി ദിവസമാണ്. അന്നാണ് ഇവർ ഇവിടെയെത്തി ഭഗവാനെ ദർശിക്കുവാൻ താഴേക്കിറങ്ങി. മഹർഷി ഭഗവാനെ ദർശിച്ച് വടക്കെ നടവഴി പുറത്തിറങ്ങിയ നേരത്ത് പ്രദക്ഷിണ വഴിയിൽ ബോധശൂന്യനായി കിടക്കുന്ന ശങ്കരനെ കണ്ടത്. നാരദ മഹർഷി സ്വാമികളെ ഉണർത്തി എഴുന്നേൽപ്പിച്ചു. ശീവേലി എഴുന്നള്ളിച്ച് പ്രദക്ഷിണമായി വരുന്ന സമയത്താണ് സ്വാമികൾ അതിന് മുന്നിൽ വന്ന് വീണത്. (ഇന്നും ശീവേലി കൊട്ടിവരുന്ന സമയത്ത് വടക്കെനടയിൽ എത്തിയാൽ വാദ്യാഘോഷം അൽപം നിർത്തുന്നു. അന്നത്തെ ഓർമ്മ നിലനിർത്താനാണ് ഈ ചടങ്ങ് ആവർത്തിക്കുന്നത്)
സ്വാമികൾ വിവരം മഹർഷിയെ ധരിപ്പിച്ചു. ശിവഭക്തനായതിനാൽ വിഷ്ണുവിനെ വന്ദിക്കാത്തതുകൊണ്ട് തന്റെ മനസ്സിലേക്ക് എല്ലാം ഒന്നാണ് എന്നരുളി ചെയ്യുകയാണ് ഭഗവാൻ ചെയ്തതെന്ന് സ്വാമികൾക്ക് തോന്നി. രണ്ടുപേരും കൂടി ക്ഷേത്രത്തിനകത്ത് കടന്നു. ആചാര്യസ്വാമികൾ ഭഗവാനോട് മാപ്പ് പറഞ്ഞു. ഗുരുവായൂരപ്പൻ സ്വാമികളോട് പറഞ്ഞു ‘എല്ലാം ഞാനാണ്, ഞാനില്ലാത്ത ഒന്നുമില്ല. അങ്ങ് എന്നെ കാണാതെ നിന്നതിനാൽ അങ്ങയെ എന്റെ അരികിലേക്ക് വരുത്തുന്നതിനാണ് ഇങ്ങനെയൊക്കെ ചെയ്തത്.’
ഭഗവാൻ ആചാര്യരുടെ അഭീഷ്ടപ്രകാരം ഗീതോപദേശത്തിലെ തന്റെ ശ്രീപാർത്ഥസാരഥി രൂപം സ്വാമികൾക്ക് ദർശനം നൽകി. സ്വാമികൾ കൺകുളിർക്കെ കണ്ട രൂപം ഭക്തർക്ക് ദർശിക്കുന്നതിനുവേണ്ടി മഹർഷിയുടെ ഉപദേശപ്രകാരം കുന്തീദേവി പൂജിച്ചിരുന്ന ശ്രീപാർത്ഥസാരഥി വിഗ്രഹം ഗംഗയിൽ നിന്ന് കൊണ്ടുവന്ന് ഇവിടെ പ്രതിഷ്ഠിക്കുകയാണ് ഉണ്ടായത്.. (കടപ്പാട്)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ...

കണ്ണന്‍ചിറ വിഷ്ണുമായ ക്ഷേത്രം

kannanchira sree vishnumaya temple (history) ശ്രീമാന്‍ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ വിശ്വവിഖ്യാതമായ ഐതിഹ്യമാലയില്‍ പരാമര്‍ശമുള്ള ഏകമൂലസ്ഥാനവും വിഷ്ണുമായ സന്നിധിയുമായ കണ്ണന്‍ചിറ വിഷ്ണുമായ ക്ഷേത്രം ഏറെ പുകള്‍പേറ്റതത്രേ! പുണ്യപുരാതനമായ ഈ സന്നിധിയില്‍ നിന്നുമാണ് മറ്റ് ചാത്തന്‍ സ്വാമിമഠങ്ങളുടെ ഉത്ഭവം. അതുകൊണ്ടു തന്നെയാണ് കണ്ണന്‍ചിറ മൂലസ്ഥാനമായി അറിയപ്പെടുന്നതും. ഭൂലോക വൈണ്ഠമായ ഗുരുപവനപുരിക്കടുത്ത് സ്ഥിതിചെയ്യുമ്പോള്‍ തന്നെ സ്ഥല മാഹാത്മ്യ മേറുന്നു. ശ്രീ പരമേശ്വരന്‍ ഭൂതഗണങ്ങളുമായി പള്ളിവേട്ടയ്ക്കു പോകുമ്പോള്‍ കാനനമദ്ധ്യത്തില്‍ ഊഞ്ഞാലാടികൊണ്ടിരിക്കുന്ന "കൂളിവാക" എന്ന അതി സുന്ദരിയായ കാനനസ്തീയെ കാണുകയും ദേവന്‍ അനുരക്തനാവുകയും ചെയ്യുന്നു. എന്നാല്‍ സംഹാര മൂര്‍ത്തിയുടെ തേജസ്സിനെ ഉള്‍ക്കൊള്ളുവാന്‍ കെല്പില്ലാത്തവളാണ് താനെന്നറിഞ്ഞ സംഭ്രമിച്ച പാര്‍വ്വതി ഭക്തരായ കൂളിവാക പര്‍വ്വത നന്ദിനിയെ പ്രത്യക്ഷപ്പെടുത്തി തന്‍റെ ധര്‍മ്മ സങ്കടമുണര്‍ത്തുന്നു. അനന്തരം സാക്ഷാല്‍ പാര്‍വതീദേവി തന്നെ കൂളിവാകയായി കൈലാസ നാഥനുമായി സംഗമിയ്ക്കുകയും കാനനവാസനായ സത്രുസംഹാരമൂര്‍ത്തിയായ് വിഷ്ണുമായ അവതരിക്കുകയും ച...