ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പരശുരാമ ജയന്തി

ഇന്ന് പരശുരാമ ജയന്തി
സൃഷ്ടി-സ്ഥിതി-സംഹാരങ്ങളില്‍ സ്ഥിതിയുടെ കര്‍ത്താവായ മഹാവിഷ്ണു സത്വഗുണമൂര്‍ത്തിയാണ്. വിഷ്ണു എന്നാല്‍ എല്ലായിടത്തും നിറഞ്ഞവന്‍ എന്നര്‍ത്ഥം. പൂര്‍ണാവതാരങ്ങള്‍, അംശാവതാരങ്ങള്‍ ആദിയായി വിഷ്ണുവിന് അസംഖ്യം അവതാരങ്ങളുണ്ട്. സനകന്‍, സനന്ദന്‍, സനത് കുമാരന്‍, കപിലന്‍, ദത്താത്രേയന്‍, നാരദന്‍, മോഹിനി, ധന്വന്തരി, വ്യാസന്‍ എന്നിവര്‍ വിഷ്ണുവിന്റെ അംശാവതാരങ്ങളാണ്. ദേവീ ഭാഗവതം മഹാവിഷ്ണുവിന്റെ 26 അവതാരങ്ങളെ വര്‍ണിക്കുന്നു. ധര്‍മം നശിച്ച് അധര്‍മം കൊടികുത്തിവാഴുമ്പോള്‍ ധര്‍മസംസ്ഥാപനാര്‍ത്ഥം ഭഗവാന്‍ അവതരിക്കുന്നു. എന്നാല്‍ ദശാവതാരങ്ങളാണ് ഏറ്റവും പ്രധാനം. മത്സ്യം, കൂര്‍മം, വരാഹം, നരസിംഹം, വാമനന്‍, പരശുരാമന്‍, ശ്രീരാമന്‍, ബലരാമന്‍, ശ്രീകൃഷ്ണന്‍, കല്‍ക്കി എന്നീ ദശാവതാരങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. ഇതില്‍ ശ്രീകൃഷ്ണന്‍ എല്ലാവിധത്തിലും അര്‍ത്ഥത്തിലും വിഷ്ണുവിന്റെ പൂര്‍ണാവതാരമാണ്.ഇതില്‍ ആറാമത്തെ അവതാരമായ പരശുരാമന്റെ ജയന്തിയാണ് ഇന്ന്. കാര്‍ത്തവീര്യാര്‍ജുനന്‍ തുടങ്ങിയ ദുഷ്ടന്മാരായ രാജാക്കന്മാരുടെ അക്രമം മൂലം ദുഃഖിതയായ ഭൂമീദേവി വൈകുണ്ഠത്തിലെത്തി വിഷ്ണുഭഗവാനോട് സങ്കടം ഉണര്‍ത്തിച്ചപ്പോള്‍, ഭഗവാന്‍ അവരെ സമാധാനിപ്പിച്ച്, താന്‍ പരശുരാമന്‍ എന്നപേരില്‍ അവതരിച്ച് സങ്കടം തീര്‍ത്തുതരാം എന്ന ഉറപ്പുകൊടുത്തു. അങ്ങനെ ജമദഗ്നി മഹര്‍ഷിയുടെയും രേണുകാദേവിയുടെയും പുത്രനായി ജനിച്ച് രാമന്‍ എന്ന ആദ്യത്തെ പേരിലും പിന്നീട് പരശുരാമന്‍ എന്ന പേരിലും വിഖ്യാതനായി.
ബാല്യത്തില്‍ ധനുര്‍വേദവിദ്യ അഭ്യസിക്കുവാന്‍ വേണ്ടി ശിവനെ തപസുചെയ്ത് പ്രത്യക്ഷമാക്കിയ രാമന്‍ ശിവപെരുമാളിന്റെ ആജ്ഞപ്രകാരം ആയുധങ്ങളൊന്നും ഇല്ലാതെ യുദ്ധത്തിലൂടെ അസുരന്മാരെ പരാജയപ്പെടുത്തി. ഇതില്‍ സന്തുഷ്ടനായ ശിവന്‍ പലതരത്തിലുള്ള അസ്ത്രങ്ങളും ദിവ്യമായ ഒരു പരശുവും അദ്ദേഹത്തിന് ദാനമായി കൊടുത്തു. പരശു (മഴു) ആയുധമായി നടക്കുന്നതുകൊണ്ട് പരശുരാമന്‍ എന്ന പേരും മറ്റ് ആയുധങ്ങളുടെ ഉടമയായതുകൊണ്ട് ധനുര്‍വേദജ്ഞന്‍ പദവും ലഭിച്ചു. മഹാഭാരതത്തിലെ ദ്രോണാചാര്യര്‍ക്ക് ധനുര്‍വേദവിദ്യ പഠിപ്പിച്ചത് പരശുരാമനാണത്രെ. ജമദഗ്നിയുടെ മകന്‍ എന്നതുകൊണ്ട് ജാമദഗ്നി എന്നും പരശുരാമന് പേരുണ്ട്.
ഒരുദിവസം അദ്ദേഹം ആശ്രമത്തില്‍ ഇല്ലാത്ത സമയം കാര്‍ത്തവീര്യാര്‍ജുന രാജാവ് ജമദഗ്നിയുടെ ആശ്രമത്തില്‍ വരാനിടയായി. മഹര്‍ഷി രാജാവിനെ യഥാവിധി സല്‍ക്കരിച്ചു. ഈ സല്‍ക്കാരം നടത്തിയത് കാമധേനു എന്ന പശുവിന്റെ സഹായംകൊണ്ടായിരുന്നു. ഇത് കണ്ട രാജാവ് കാമധേനുവിനെ ആഗ്രഹിച്ച് തനിക്ക് നല്‍കാന്‍ ആവശ്യപ്പെട്ടു. ഇതില്‍ മഹര്‍ഷി വിസമ്മതം പ്രകടിപ്പിച്ചപ്പോള്‍ ക്ഷുഭിതനായ രാജാവ് മഹര്‍ഷിയെ വധിച്ച്, പശുവിനെ കൊണ്ടുപോയി. പരശുരാമന്‍ മടങ്ങി വന്നപ്പോള്‍ തന്റെ പിതാവ് മരിച്ചുകിടക്കുന്നത് കണ്ടു. ഈ സമയം കോപംകൊണ്ട് ജ്വലിച്ച പരശുരാമന്‍ കാര്‍ത്തവീര്യാര്‍ജ്ജുനനെ മാത്രമല്ല ക്ഷത്രിയവംശത്തെ മുഴുവന്‍ കൊല്ലുമെന്ന് ശപഥം ചെയ്ത് പ്രാവര്‍ത്തികമാക്കി. ഇരുപത്തിയൊന്ന് വട്ടം ഭാരതം മുഴുവന്‍ സഞ്ചരിച്ച് ക്ഷത്രിയവംശത്തെ ഒന്നടങ്കം കൊന്നൊടുക്കി. ഇതിന്റെ പാപം തീര്‍ക്കാന്‍ താന്‍ ജയിച്ച ഭൂമി മുഴുവന്‍ ബ്രാഹ്മണര്‍ക്ക് ദാനം ചെയ്തു. ദാനം ചെയ്ത ഭൂമിയില്‍ തപസ്സ് ചെയ്യാന്‍ നിവൃത്തി ഇല്ലാത്തതിനാല്‍ സമുദ്രതീരത്ത് വന്ന് വരുണനെ തപസ്സ് ചെയ്തു. വരുണന്‍ പ്രത്യക്ഷപ്പെട്ട് വരം ചോദിച്ചപ്പോള്‍ തപസുചെയ്യാനാണ് സ്ഥലം ആവശ്യപ്പെട്ടത്. പരശുരാമന്റെ ആയുധമായ പരശു തെക്കോട്ടെറിഞ്ഞാല്‍ അത് ചെന്ന് വീഴുന്നവരെ ഉള്ള സ്ഥലം ഒഴിഞ്ഞ് തരാം എന്ന് വരുണനും പറഞ്ഞു. തപസ്സ് ചെയ്തത് ഗോകര്‍ണത്തിലായിരുന്നു. അവിടെനിന്ന് തെക്കോട്ട് പരശു എറിഞ്ഞപ്പോള്‍ അത് തെക്ക് കന്യാകുമാരിയില്‍ ചെന്നു വീണു. അത് വരെയുള്ള സ്ഥലത്തുനിന്നും സമുദ്രം പിന്‍വാങ്ങി. അവിടെ കരയായി തീര്‍ന്നതാണ് കേരളം. കേരളം പരശുരാമന്‍ സൃഷ്ടിച്ചതാണ് എന്ന ഐതിഹ്യത്തിന് അടിസ്ഥാനം ഇതാണ്.
ഭര്‍ത്താവായ മഹര്‍ഷി മരിച്ച് കിടക്കുമ്പോള്‍ രേണുക പുത്രനായ പരശുരാമന്റെ മുമ്പില്‍ 21 പ്രാവശ്യം മാറത്തടിച്ച് കരഞ്ഞതുകൊണ്ടാണ് 21 തവണ ഭാരതം മുഴുവന്‍ ചുറ്റി ക്ഷത്രിയരെ വധിച്ച് സമന്തകം എന്ന സരസ്സില്‍ അവരുടെ രക്തം കെട്ടിനിര്‍ത്തി തര്‍പ്പണം (പിതൃ) ചെയ്തത്.
ഒരിക്കല്‍ അവിവേകമായി പെരുമാറിയതിന് ഭാര്യയായ രേണുകയുടെ തല വെട്ടാന്‍ ജമദഗ്നി മഹര്‍ഷി മക്കളോടു പറഞ്ഞു. ആരും തയ്യാറായില്ല. മഹര്‍ഷി പരശുരാമനോട് പറഞ്ഞപ്പോള്‍, കഴുത്ത് വെട്ടിയാല്‍ എന്ത് തരും? എന്നായി ചോദ്യം. എന്ത് ചോദിച്ചുവോ അത് തരും എന്നായി മഹര്‍ഷി. മഴു എടുത്ത് ഒന്നും ആലോചിക്കാതെ പിതൃവാക്ക് പാലിക്കാന്‍ ഒരു വെട്ട് കൊടുത്ത് അമ്മയുടെ തലയും ഉടലും വേറെയാക്കി. ഉടനെ അമ്മയെ ജീവിപ്പിക്കണം എന്നായിരുന്നു ആവശ്യപ്പെട്ടത്. ഈ വരം സാധിച്ച് കൊടുക്കുകയും ചെയ്തു.ശ്രീരാമനോട് മാത്രം പരാജയപ്പെട്ട പരശുരാമന്‍ പിന്നീട് മഹേന്ദ്ര പര്‍വതത്തിലേക്ക് തപസ്സിന് പോകുകയാണ് ചെയ്തത്.
കടപ്പാട്: ജന്മഭൂമി

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് ബ്രഹ്മചര്യം?

എന്താണ് ബ്രഹ്മചര്യം? തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം. ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്. വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്. ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്...

സ്വാതി തിരുനാൾ രാമവർമ്മ

*പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ ജന്മദിനം* *സ്വാതി തിരുനാൾ* (1829-1846) സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...