ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പട്ടണക്കാട് മഹാദേവക്ഷേത്രം



പട്ടണക്കാട് മഹാദേവക്ഷേത്രം
ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ പട്ടണക്കാട് ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് പട്ടണക്കാട് മഹാദേവക്ഷേത്രം.കൊച്ചിരാജാക്കന്മാരുടെകാലത്താവാം ക്ഷേത്ര നിർമ്മാണം നടന്നിരിക്കുന്നത്. കിഴക്കു ദർശനമായി ദേശീയപാത 47നുഅഭിമുഖമായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പരശുരാമനാൽപ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ഈ ക്ഷേത്രം നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ ഒന്നാണ്.
ഐതിഹ്യം
രണ്ടാം ചേര സാമ്രാജ്യത്തിന്റെ അധഃപതനത്തിനുശേഷം ബ്രാഹ്മണ മേധാവിത്വം നിലനിൽക്കുന്ന കാലത്താവാം ക്ഷേത്രം പ്രസിദ്ധിയാർജ്ജിച്ചു തുടങ്ങിയത്. ആഴ്വാഞ്ചേരി തമ്പ്രക്കൾക്ക് ചേർത്തല താലൂക്കിലെ പലക്ഷേത്രങ്ങൾക്കും അധികാര സ്ഥാനമാനങ്ങൾ ഉണ്ടായിരുന്നു. അതുപോലെതന്നെ ഇവിടെ പട്ടണക്കാട് ക്ഷേത്രത്തിനും തമ്പ്രാക്കൾക്കും ബന്ധമുള്ളതായി കാണുന്നുണ്ട്. പരശുരാമൻപ്രതിഷ്ഠനടത്തിയ ഇവിടുത്തെശിവപെരുമാൾകിരാതമൂർത്തിയായിട്ടാണ്വിരാജിക്കുന്നത്. പരശുരാമ പ്രാതിഷ്ഠിതമെങ്കിലും ഇവിടെ ശിവലിംഗം സ്വയംഭൂവാണ് എന്നുള്ളതാണ് മറ്റൊരു പ്രത്യേകത.
കേരളത്തിലെ ആദ്യകാല ശിവക്ഷേത്രങ്ങളിൽ ഒന്നാണീക്ഷേത്രം. നൂറ്റാണ്ടുകൾ പഴക്കമേറിയ ഈ ശിവക്ഷേത്രം പടിഞ്ഞാറൻ തീരത്തെ പ്രമുഖക്ഷേത്രങ്ങളിൽ ഒന്നായി വിരാജിച്ചു പോരുന്നു. കൊച്ചി രാജാക്കന്മാരുടെ കാലത്താണ് ക്ഷേത്രം പുതിക്കി പണിതീർത്തത് എന്നു വിശ്വസിക്കുന്നു. ദേശീയ പാത - 47നു പടിഞ്ഞാറ് വശത്തായി കിഴക്ക് അഭിമുഖമായി ക്ഷേത്രം നിലകൊള്ളുന്നു.
നാലമ്പത്തിനു കിഴക്കു വശത്തായി കൊടിമരത്തോട് ചേർന്നുതന്നെ കേരള തനിമ ഒട്ടുംചോരാതെതന്നെ വിശാലമായ ആനക്കൊട്ടിൽ പണിതീർത്തിട്ടുണ്ട്. കൂറ്റൻ വട്ടത്തൂണുകളാൽ മനോഹരമാണ് ഈ ആനക്കൊട്ടിൽ. ആനക്കൊട്ടിലും ഓട് മേഞ്ഞ് മനോഹരമാക്കിയിട്ടുണ്ട്. ചെമ്പിൽ വാർത്ത ഇവിടുത്തെ ധ്വജസ്തംഭം തരണല്ലൂർ പരമ്പരയെ സ്മരിക്കുന്നു. പണ്ടുകാലത്ത് തരണല്ലൂർക്ക് അവകാശപ്പെട്ടതാവാം ഇവിടുത്തെ ക്ഷേത്ര തന്ത്രം.
ഉപദേവ പ്രതിഷ്ഠകൾ
സുബ്രഹ്മണ്യസ്വാമിയുടെ കോവിൽ
ഗണപതിസുബ്രഹ്മണ്യൻനാഗരാജാവ്, നാഗയക്ഷിഅയ്യപ്പൻയക്ഷി.
തിരുവുത്സവം
ശിവരാത്രിയെ തുടർന്ന് എട്ടു ദിവസങ്ങൾ നീണ്ടു നിൽക്കുന്ന തിരുവുത്സവമാണ് ഇവിടെ കൊണ്ടാടുന്നത്. കുംഭമാസത്തിലെ തിരുവോണം നാളിലാണ് കൊടിയേറ്റം. ഭരണിനാളിൽ ആറാട്ട് നടത്തുന്ന അപൂർവ്വം ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് ബ്രഹ്മചര്യം?

എന്താണ് ബ്രഹ്മചര്യം? തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം. ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്. വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്. ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്...

സ്വാതി തിരുനാൾ രാമവർമ്മ

*പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ ജന്മദിനം* *സ്വാതി തിരുനാൾ* (1829-1846) സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...