ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വയനാട് കണ്ടിട്ടില്ലെങ്കിൽ അതൊരു നഷ്ടം തന്നെയാണ്


വയനാട് കണ്ടിട്ടില്ലെങ്കിൽ അതൊരു നഷ്ടം തന്നെയാണ്


കാണാൻ ഒരുപാടുണ്ട് വയനാട്ടിൽ, പ്രകൃതിയെ അറിയാൻ പ്രകൃതിയോടൊപ്പമിരിക്കാൻ ഇതിലും നല്ലൊരു സ്ഥലമുണ്ടോ.
കാടുണ്ട് ,മലയുണ്ട്,പുഴയുണ്ട്,അരുവിയുണ്ട്. മുഴുവനും പ്രകൃതിയാണ്.. 😍
വയനാട്‌ ഒരു അടിപൊളി സ്ഥലമാണ്‌
കാടും മലയും പുഴകളും കാട്ടു മൃഗങ്ങളുമൊക്കെയുള്ള സൂപ്പർ സ്ഥലം.😍
വയനാട് കണ്ടിട്ടില്ലെങ്കിൽ അതൊരു നഷ്ടം തന്നെയാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്ന ജില്ലയാണ് വയനാട്. പശ്ചിമഘട്ടത്തില്‍ സ്ഥിതി ചെയ്യുന്ന വയനാടിന്റെ ഭൂപ്രകൃതി തന്നെയാണ് സഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിപ്പിക്കുന്ന പ്രധാന കാര്യം. വിദേശികളും സ്വദേശികളുമടക്കം വളരെ ദൂരെ നിന്നും എത്തിച്ചേരുന്നവരും ഓടിച്ചെന്ന് ഒരു വീക്കെന്‍ഡ് ആഘോഷം തട്ടിക്കൂട്ടാനൊരുങ്ങുന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്നതാണ് വയനാടിന്റെ പ്രത്യേകതകള്‍.
കനത്ത പാരമ്പര്യത്തിന്റെ ചരിത്രം പറയാനുള്ള വയനാടന്‍ മണ്ണും, ഇടതിങ്ങിയ കാടുകളും പ്ലാന്റേഷനുകളും ഇവിടം സഞ്ചാരികള്‍ക്ക് പ്രിയങ്കരമാക്കുന്നു. ടൂറിസത്തിന്റെ പുതിയ കാലത്തിന്റെ വാഗ്ദാനം കൂടിയാണ് വയനാട് എന്നുപറഞ്ഞാല്‍ അതിശയോക്തിയാകില്ല. ലക്ഷ്വറി റിസോര്‍ട്ടുകളും ആയുര്‍വേദ ചികിത്സയുടെ കേന്ദ്രങ്ങളും പ്രകൃതിജന്യ സുഗന്ധദ്രവ്യങ്ങളുമായാണ് വയനാട് അന്താരാഷ്ട്ര വിനോദസഞ്ചാര ഭൂപടത്തില്‍ ശ്രദ്ധ നേടുന്നത്. പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും കാഴ്ചകള്‍ക്കൊപ്പം പുതിയ സമവാക്യങ്ങളും ചേരുന്ന വയനാടന്‍ യാത്ര ജീവിതത്തിലെ മനോഹരമായ ഓര്‍മകള്‍ നല്‍കുന്ന ഒന്നായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല.
മഞ്ഞുപുതഞ്ഞ മലകള്‍ക്കിടയില്‍ വയലുകളും കുന്നുകളും വനഭംഗികളും.. തിലകക്കുറിയായി ചരിത്രസ്മാരകങ്ങളും തടാകങ്ങളും.. ഇതിനിടയില്‍ തനിമ മാറാത്ത ഗ്രാമങ്ങള്‍.. വേറിട്ട യാത്രകളില്‍ വയനാടിന്റെ സ്വന്തം കാഴ്ചകള്‍ ഇവയാണ്.. കുളിരു പകരുന്ന ഈ ഭൂമിയിലേക്കു സഞ്ചാരികളുടെ പ്രവാഹമായി... ഭൂപ്രകൃതിയും സുഖകരമായ കാലാവസ്ഥയും കൊണ്ട്‌ അനുഗ്രഹീതഭൂമിയാണ്‌ വയനാട്‌. കര്‍ണ്ണാടക, തമിഴ്‌നാട്‌ എന്നീ സംസ്ഥാനങ്ങളുമായി കേരളം അതിര്‍ത്തി പങ്കിടുന്ന വയനാട്‌ ജില്ല വിനോദസഞ്ചാരികളുടെ ഇഷ്ടതാവളമാണ്‌. വിദേശികളും സ്വദേശികളുമടക്കം നിരവധിപ്പേരാണ്‌ വയനാടിന്റെ പ്രകൃതിഭംഗി ആസ്വദിക്കാന്‍ ദിവസവും എത്തിച്ചേരുന്നത്‌. തിരക്കുകളുടെ ലോകത്തുനിന്നും ഒരു ഇടവേള ആഗ്രഹിക്കുന്നവര്‍ക്ക്‌ ചുറ്റിക്കറങ്ങി രസിക്കാനുള്ളതെല്ലാം വയനാട്ടിലുണ്ട്‌. പച്ചപ്പ്‌ നിറഞ്ഞ പശ്ചിമഘട്ട മലനിരകള്‍ സഞ്ചാരികളെ വയനാട്ടിലേക്ക്‌ ആകര്‍ഷിക്കുന്നു. മഴയും മഞ്ഞും വയനാടിന്റെ പ്രകൃതിഭംഗിക്ക്‌ കൊട്ടംവരുത്താറില്ല. ചരിത്രപരമായും വയനാടിന്‌ വളരെ പ്രധാന്യമുണ്ട്‌. ഇടതൂര്‍ന്ന കാടും പച്ചപ്പ്‌ നിറഞ്ഞ തേയില തോട്ടങ്ങളും വയനാടിന്‌ കൂടുതല്‍ മനോഹാരിതയേകുന്നു. സുഗന്ധവ്യഞ്‌ജനങ്ങളുടെ കലവറകൂടിയാണ്‌ ഈ ദേശം. കാപ്പി, ഏലം, കുരുമുളക്‌, തേയില തുടങ്ങിയവയുടെയൊക്കെ കയറ്റുമതിയില്‍ വയനാടിന്‌ സ്വന്തമായൊരു സ്ഥാനം തന്നെയുണ്ട്‌. വയനാട്ടിലെ കുറുവാദ്വീപ്‌, ഇടക്കല്‍ ഗുഹ, പൂക്കോട്ട്‌ തടാകം, മുത്തങ്ങ വനം, പക്ഷിപ്പാതാളം, സൂചിപ്പാറ വെളളച്ചാട്ടം, ബാണാസുര സാഗര്‍ ഡാം, പഴശ്ശിയുടെ സ്‌മരണയുറങ്ങുന്ന മാനന്തവാടി എന്നിവയാണ്‌ വയനാട്ടിലെ പ്രധാന വിനോദസഞ്ചാര മേഖലകള്‍ . കബനീനദിയിലുള്ള കുറുവാദ്വീപ്‌ വയനാട്ടിലെ പ്രധാന ആകര്‍ഷണമാണ്‌. അത്യപൂര്‍വ്വമായ പക്ഷികളുടെ ആവാസകേന്ദ്രമാണിവിടം. കേരളത്തിന്റെ വിനോദസഞ്ചാരഭൂപടത്തില്‍ നിന്നും ഒഴിച്ചുകൂടാനാവത്തതാണ്‌ വയനാട്‌. പ്രകൃതിയോട്‌ ഇഴുകിച്ചേരാന്‍ ആഗ്രഹിച്ചെത്തുന്നവര്‍ക്ക്‌ വയനാട്‌ മറക്കാനാവാത്ത ഒരു പ്രകൃതി വിസ്‌മയം തന്നെയാണ്‌. പതിനായിരങ്ങൾ മുടക്കി വിദേശടൂറിന് പോകും മുമ്പ് വയനാടും ഒന്നു കണ്ടേക്കുക...
സുഹൃത്തുക്കളെ,
ഞാൻ ഒരു സഞ്ചാരിയായിട്ടല്ല ഇത് എഴുതുന്നത് പക്ഷെ ഇത് ഒരു യാത്ര അനുഭവമാണ് വര്ഷങ്ങളായി ഞാൻ വയനാട്ടിൽ ഒരു ഗൈഡായും ഉത്തരവാദിത്വ ടൂറിസം ഗൈഡായും പ്രവർത്തിക്കുന്ന ആളാണ് നിങ്ങളിൽ പലരും വയനാട് എന്ന് കേൾക്കുന്നപാടെ ഒരു ട്രിപ്പ് പെട്ടെന്ന് പ്ലാൻ ചെയ്യുന്നവരാണെന്നു എനിക്കറിയാം.അതിനാൽ തന്നെ ഗൂഗിൾ മാപ് നോക്കി സ്ഥലത്തു എത്തുമ്പോൾ മാത്രമേ ആ സ്ഥലം ക്ലോസ്ഡ് ആണെന്ന് അറിയാൻ കഴിയുക അപ്പോൾ തന്നെ നിങ്ങളുടെ പകുതി ദിവസം തീർന്നിട്ടുണ്ടാകും അതോടെ ഒന്നും കാണാൻ പറ്റാതെ മടങ്ങിപോകുന്നവരെ ദിവസേന കാണുന്നത് കൊണ്ടാണ് ഞാൻ ഇതെഴുതുന്നത് . പക്ഷെ വയനാട്ടിൽ വരുന്നതിനു മുൻപേ വയനാടിന്റെ ഭൂപ്രകൃതിയും ദൂരങ്ങളും അറിഞ്ഞാൽ നിങ്ങളുടെ യാത്ര വളരെ എളുപ്പമാക്കാം.പ്രകൃത്യാ ഉള്ള സ്ഥലങ്ങളാണ് വയനാട്ടിൽ ഉള്ളത് എന്നതിനാൽ തന്നെ ചില സീസണുകളിൽ പല സ്ഥലങ്ങളും താൽക്കാലികമായി അടച്ചിടാറുണ്ട്.വയനാടിന്റെ നാലു ഭാഗങ്ങളിലായിട്ടാണ് എല്ലാ ടൂറിസം കേന്ദ്രങ്ങളും ഉള്ളത് അതിനാൽത്തന്നെ ഒരു ഭാഗത്തുള്ളത് ഒരു ദിവസവും മറു ഭാഗത്തുള്ളത് അടുത്ത ദിവസവും എന്ന രീതിയിൽ പ്ലാൻ ചെയ്യുക. തിരക്കുള്ള ദിവസങ്ങൾ ആണെങ്കിൽ ഉത്തരവാദിത്ത ടൂറിസം നടത്തുന്ന വില്ലേജ് ടൂറുകൾ തിരഞ്ഞെടുക്കാം. വയനാട്ടിലേക്ക് ടൂർ പ്ലാൻ ചെയ്യുന്നവർക്കായി ചില വിവരങ്ങൾ താഴെ കൊടുക്കുന്നു ടൂർ പ്ലാൻ ചെയ്യുന്നതിന് മുൻപ് ഇത് വായിച്ചു നോക്കിയാൽ നിങ്ങളുടെ യാത്ര എളുപ്പമാക്കാം.
വയനാട്ട്ടിലും വയനാടിനോട് ചേർന്നും, കണ്ടിരിക്കേണ്ട പ്രദാനപ്പെട്ട സ്ഥലങ്ങൾ ...ഇതൊന്നുമല്ല ഇനിയുമുണ്ട് ഒരുപാട് .... പ്രധാന സ്ഥലങ്ങൾ മാത്രമേ സൂചിപ്പിക്കുന്നുള്ളു..
തോൽപ്പെട്ടിവന്യജീവിസങ്കേത

തോൽപ്പെട്ടി തിരുനെല്ലി റോഡിലൂടെ കാടിനെ അറിഞ്ഞൊരു ഒരു മഴ യാത്ര അതൊരു വേറിട്ട അനുഭവം ആണ്...കാടിനുള്ളിലേക്ക് പോവേണ്ട കാര്യമൊന്നും ഇല്ല ...എല്ലാരും റോഡിനോട് ചേർന്ന് തന്നെ ഉണ്ടാവും.തോൽപ്പെട്ടി വന്യജീവി സങ്കേതത്തിലേക്ക് കാടിനെ അടുത്തറിയാൻ ജീപ്പ് സവാരി ഏർപ്പെടുത്തിയിട്ടുണ്ട്.
മാനന്തവാടിയിൽ നിന്നും കാട്ടിക്കുളം റോഡിൽ പോയാൽ 26km ഉണ്ട്.

പെരുമഴയത്തും കരിമ്പാറകണക്കെ നിലയുറപ്പിക്കുന്ന സഹ്യന്റെ പുത്രന്മാര്‍ക്ക് മഴയും മഞ്ഞുമെല്ലാം ആഘോഷത്തിന്റെതാണ്.കാട്ടാനകളാല്‍ സമ്പന്നമാണ് കബനീ തീരം. ആനത്താരകളിലൂടെ ഇവയുടെ സഞ്ചാരവും കൗതുകം നിറയ്ക്കുന്ന കാഴ്ചയാണ്. പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ആനസങ്കേതമാണ് വയനാട് ഉള്‍പ്പെടുന്ന വനമേഖലകള്‍. പൊതുവെ വയനാട്ടിലെ മുത്തങ്ങ, തോല്‍പ്പെട്ടി വന്യജീവി സങ്കേതങ്ങളാണ് വയനാട് വന്യജീവി സങ്കേതം എന്ന ഒറ്റപേരില്‍ അിറയപ്പെടുന്നത്.


മീന്മുട്ടി വെള്ളച്ചാട്ടം

കേരളത്തിലെ രണ്ടാമത്തെ വലിയ വെള്ളച്ചാട്ടം ആണ് മീന്മുട്ടി വെള്ളച്ചാട്ടം.പറഞ്ഞിട് എന്താ കാര്യം എത്രയോ വർഷങ്ങൾ ആയി ഇത് അടച്ചിട്ടിരിക്കുകയാണ്, ഇതിനികുറിച്ച ഓർക്കാനൊന്നും ആർക്കും സമയം ഇല്ല എന്ന തോന്നുന്നു....ഇത്രയും മനോഹരമായൊരു വെള്ളച്ചാട്ടത്തെ സഞ്ചാരികൾക്കു നിഷേധിച്ചിരിക്കുകയാണ് .വയനാടന്‍ മലനിരകളുടെ ഹരിതാഭയെ കീറിമുറിച്ച് താഴേക്കു കുതിക്കുന്ന മീന്‍മുട്ടി വെള്ളച്ചാട്ടം അതിമനോഹരമായ ഒരു കാഴ്ചയാണ്. വടുവന്‍ചാലിനു സമീപം നീലിമലയില്‍ നിന്ന് മീന്‍മുട്ടി വെള്ളച്ചാട്ടം കാണാം.
കൽ‌പറ്റയിൽ നിന്നും 29 കിലോമീറ്റർ തെക്കായി സ്ഥിതിചെയ്യുന്ന ഈ വെള്ളച്ചാട്ടം സാഹസിക മലകയറ്റക്കാർക്ക് വളരെ പ്രിയങ്കരമാണ്.


എടക്കൽഗുഹകൾ

ചെറുശിലായുഗസംസ്കാരകാലഘട്ടത്തിലെന്നു കരുതുന്ന ശിലാലിഖിതങ്ങൾ ഈ ഗുഹയിൽ കാണപ്പെടുന്നു. കേരളത്തിൽ ലഭിച്ചിട്ടുള്ള ഏറ്റവും പഴക്കം ചെന്ന ലിഖിതങ്ങൾ ഇവയാണ്‌. സമുദ്രനിരപ്പിൽ നിന്നും ഏതാണ്ട് 4000 അടി ഉയരത്തിലുള്ള അമ്പുകുത്തിമലയുടെ മുകളിൽ ഒരു വലിയ പാറയിൽ രൂപപ്പെട്ട ഒരു വിള്ളലിൽ മുകളിൽ നിന്ന് വീണുറച്ച കൂറ്റൻ പാറയാണ്‌ മനുഷ്യനിർമ്മിതമല്ലാത്ത ഈ ഗുഹയെ സൃഷ്ടിക്കുന്നത്. കേരളത്തിലെ ഏറ്റവും പുരാതനമായ ഒരു രാജവംശത്തെപ്പറ്റി സൂചന നൽകുന്ന ശിലാലിഖിതങ്ങൾ ലോക കൊത്തുചിത്രകലയുടെ ആദിമ മാതൃകകളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ളവയാണ്‌. പ്രാചീനമായ ചിത്രങ്ങളും പിൽക്കാലത്ത് രേഖപ്പെടുത്തപ്പെട്ട ലിപികളും കാണാം.

കൽ‌പറ്റയിൽ നിന്നും 25 കിലോമീറ്ററാണ് ഇവിടേയ്ക്കുള്ള ദൂരം..ഏറ്റവും അടുത്തുള്ള പട്ടണം സുൽത്താൻ ബത്തേരി ആണ് - 12 കിലോമീറ്റർ അകലെ.
അടുത്തുള്ള ചെറിയ പട്ടണം അമ്പലവയൽ


കാറ്റുകുന്ന്

വിരുന്നൊരുക്കി കാത്തിരിക്കുകയാണ് കാറ്റുകുന്ന്. സമുദ്രനിരപ്പിൽ നിന്നു നാലായിരത്തോളം അടി ഉയരത്തിലുള്ള ഈ കുന്നിന്റെ പ്രത്യേകത തന്നെ പേരിലുള്ളത് പോലെ കാറ്റാണ്....അങ്ങകലെ 1277 ഹെക്ടറിൽ തളം കെട്ടി നിൽക്കുന്ന ബാണാസുര ഡാമിലെ വെള്ളക്കെട്ടും കക്കയം ഡാമും വയനാട് ജില്ലയുടെ തെക്കുഭാഗം പൂർണമായും ഇവിടെ നിന്നു കാണാം....

ബാണാസുരസാഗർ ഡാമിനടുത് ബ്രഹ്മഗിരി മലനിരകളിൽ സ്ഥിതി ചെയ്യുന്ന ,സാധാ സമയം കാറ്റുവീശിക്കൊണ്ടിരിക്കുന്ന ഈ മലനിരകൾ വയനാട്ടിലെ അധികമാരും അറിയപ്പെടാത്ത ഒരു സഞ്ചാര കേന്ദ്രമാണ്. ചെമ്പ്ര മലയേക്കാൾ ഒരു പിടി മുന്നിലാണ് ഈ സുന്ദരി, പക്ഷെ വേണ്ടത്ര പരിഗണന ഇവൾക്ക് കിട്ടുന്നില്ല എന്നതാണ് സത്യം പ്രകൃതിയുടെ എല്ലാ സൗന്ദര്യവും ആവാഹിച്ചു നിൽക്കുന്ന ഇത്രയും സുന്ദരമായ വേറൊരു മലനിരകളും വയനാട്ടിൽ ഉണ്ടാകില്ല.

കൽപ്പറ്റയിൽ നിന്നും പടിഞ്ഞാറത്തറ വഴി 20km പോയി ബാണാസുര മീൻമുട്ടി വെള്ളച്ചാട്ടം എത്തിയാൽ ഫോറെസ്റ് ഓഫീസ് കാണാം അവിടുന്നാണ് മലയിലേക്കു ട്രെക്കിങ്ങ് സ്റ്റാർട്ട് ചെയ്യുന്നത്.വാരാമ്പറ്റ വനസംരക്ഷണ സമിതിയാണ് ഇവിടെ ട്രക്കിങ് ഒരുക്കിയിരിക്കുന്നത്. 10 പേരടങ്ങുന്ന സംഘത്തിനു മൂന്ന് മണിക്കൂർ ട്രക്കിങ്ങിന് 750 രൂപയും അഞ്ചു മണിക്കൂറിന് 1200 രൂപയും ദിവസം
മുഴുവൻ നീണ്ടു നിൽക്കുന്ന ട്രക്കിങ്ങിന് അഞ്ചു പേരുടെ സംഘത്തിന് 1500 

ബാണാസുരമല

ചെമ്പ്ര കഴിഞ്ഞാൽ വയനാട് ജില്ലയിലെ ഏറ്റവും വലിയ രണ്ടാമത്തെ പർവ്വതമാണ് ബാണാസുരമല. സമുദ്ര നിരപ്പിൽ നിന്ന് 6732 അടി ഉയരം.ചെങ്കുത്തായ മലനിരകളാണ്.മലനിരകളുടെ താഴ്വരയിൽ വ്യാപിച്ചു കിടക്കുന്ന നീല ജലാശയമാണ് ബാണാസുര സാഗർ അണക്കെട്ട്.നാലു ദിക്കിലും കോട്ടപോലെ ചക്രവാളം മുട്ടി നിൽക്കുന്ന മല നിരകൾ.മണിക്കുന്ന്,ചെബ്രാപീക്ക്,തരിയോടുമല,സുഗന്ധഗിരിമല,തെക്കു കിഴക്കായി ബ്രഹ്മഗിരി മല നിരകൾ എന്നിവ കാണാം.

സാഹസികതയും സൗന്ദര്യവും ഒരു പോലെ അനുഭവിച്ച് ഒരു യാത്ര‌... ഐതിഹ്യങ്ങളും ഇടതിങ്ങി നിൽക്കുന്ന ഔഷധ സസ്യങ്ങളും കൊണ്ട് സമ്പുഷ്ടമാണ് വയനാടിന്റെ വടക്കുപടിഞ്ഞാറു ഭാഗത്തെ ബാണാസുരമല. സമുദ്രനിരപ്പിൽ നിന്ന് 6670 അടി ഉയരത്തിൽ തല ഉയർത്തി നിൽക്കുകയാണ് ബാണാസുരൻ.ഒട്ടേറെ കുന്നുകളും ഇടതിങ്ങിയ കൊടുംവനവും അരുവികളും നിറഞ്ഞ പ്രകൃതിയുടെ ചായക്കൂട്ടാണ് ബാണാസുര മല.

കാറ്റുകുന്ന്, സായിപ്പുകുന്ന്, ബാണാസുര മല എന്നിവയാണ് പ്രധാനപ്പെട്ട കുന്നിൻ പ്രദേശങ്ങൾ....ഈ കുന്നുകളു‌ടെ സൗന്ദര്യം ആസ്വദിക്കാൻ ഒട്ടേറെപ്പേരാണ് എത്തുന്നത്. ഔഷധസസ്യങ്ങളെ തഴുകിയെത്തുന്ന കാറ്റും തെളിനീർ ചുരത്തുന്ന അരുവികളും ഈ യാത്രയിൽ പുതിയ അനുഭൂതി നൽകും.ചെങ്കുത്തായ പാറക്കെട്ടുകളും ഒരാൾപ്പൊക്കത്തിൽ ഇടതൂർന്ന പുൽപ്പടർപ്പുകളും വൻ മരങ്ങളുടെ കൂറ്റൻ വേരുകളും താണ്ടിക്കടക്കണം. ആനച്ചോലയിൽ ...നിന്ന് ഇടക്കിടെ മുഴങ്ങുന്ന ചിന്നം വിളി കേ‌ട്ട് ഭയക്കുകയും ചീവിടുകളുടെയും കിളികളുടെയും ശബ്ദം ആസ്വദിക്...പൊക്കത്തിലുള്ള പുല്ല് വകഞ്ഞു മാറ്റി കുത്തനെ കയറ്റം കയറിയാൽ 6670 അടി താണ്ടിയ ജേതാവായി ബാണാസുരമലമുകളില എത്താം,മറ്റു മലകളൊക്കെ ചെറുകുന്നുകളായും നോക്കെത്താ ദൂരത്ത് ബാണാസുര ഡാം ഒരു ചെറിയ വെള്ളക്കെട്ടായും കാണാം....

വാരാമ്പറ്റ വനസംരക്ഷണ സമിതിയാണ് ഇവിടെ ട്രക്കിങ് ഒരുക്കിയിരിക്കുന്നത്. 10 പേരടങ്ങുന്ന സംഘത്തിനു മൂന്ന് മണിക്കൂർ ട്രക്കിങ്ങിന് 750 രൂപയും അഞ്ചു മണിക്കൂറിന് 1200 രൂപയും ദിവസം
മുഴുവൻ നീണ്ടു നിൽക്കുന്ന ട്രക്കിങ്ങിന് അഞ്ചു പേരുടെ സംഘത്തിന് 1500 


മുത്തങ്ങവന്യജീവികേന്ദ്രം

സുൽത്താൻ ബത്തേരിയിൽ നിന്ന് മൈസൂറിലേക്കുള്ള റോഡിലാണ് മുത്തങ്ങ. മുത്തങ്ങ വന്യജീവികേന്ദ്രം കേരളത്തിന്റെ രണ്ടു അയൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കുവെക്കുന്നു. ‍കർണ്ണാടകവും തമിഴ്നാടും കേരളവും ചേരുന്ന ഈ സ്ഥലത്തിനെ ട്രയാങ്കിൾ പോയിൻറ് എന്നാണ് വിളിക്കുന്നത്. കാട്ടുപോത്ത്, മാൻ, ആന, കടുവ തുടങ്ങിയ ജീ‍വികളെ ഈ വന്യമൃഗ സങ്കേതത്തിലെ കാടുകളിൽ കാണാം. പല ഇനങ്ങളിലുള്ള ധാരാളം പക്ഷികളും ഈ വന്യജീവി സങ്കേതത്തിലുണ്ട്.

മുത്തങ്ങയിലെ വള്ളിപ്പടർപ്പ് വിശാലമായ വനമേഖലയാണ്. ഇവിടെ വയനാടൻ വനത്തിനോട് ലയിച്ച് കിടക്കുന്നത് തമിഴ്‌നാട്, കർണ്ണാടക വനപ്രദേശമാണ്. മൂന്ന് സംസ്ഥാനത്തുമായി വ്യാപിച്ചുകിടക്കുന്ന വയനാട് ബന്ദിപ്പൂർ-മുതുമല നാഷണൽ പാർക്ക് 2500 ചതുരശ്ര കിലോമീറ്ററിലധികം വരും. ചെറുതും വലുതുമായ അനേകതരം മൃഗജാതികൾ ഇവിടെ കാണപ്പെടുന്നു. മുത്തങ്ങ വൈൽഡ് ലൈഫ് ടൂറിസം മേഖല കൂടിയാണ്.

മുത്തങ്ങ വന്യജീവികളുടെ സുരക്ഷിത മേഖലയായിട്ടാണ് കണക്കാക്കുന്നത്. കർണാടകത്തിലെ ബന്ദിപ്പൂർ, തമിഴ്‌നാട്ടിലെ മുതുമല എന്നീ കടുവസങ്കേതങ്ങൾ മുത്തങ്ങയോട് ചേർന്നുകിടക്കുന്നു. വിശാലമായ ഈ മേഖല കടുവയുടെയും പുലിയുടെയും അവയുടെ ഇരകളുടെയും സമ്പന്ന മേഖലയാണ്. മാൻ, കാട്ടുപോത്ത്, മറ്റു ചെറുതരം ജീവികൾ ഇവ വേണ്ടതിലധികം ഈ വനപ്രദേശങ്ങളിലുണ്ട്.

സംസ്ഥാനത്തിനകത്തു നിന്നും പുറത്തുനിന്നും നൂറുകണക്കിന് സഞ്ചാരികളാണ് മുത്തങ്ങയുടെ വന്യ സൗന്ദര്യം ആസ്വദിക്കാനും മൃഗങ്ങളെ കാണാനുമായി എത്തുന്നത്. മുത്തങ്ങയിൽ വിനോദസഞ്ചാരത്തിനായി താമസ സൗകര്യങ്ങളും മരങ്ങളിൽ ഏറുമാടങ്ങളും ഉണ്ട്. മുത്തങ്ങയ്ക്ക് അടുത്തുള്ള ചുണ്ട എന്ന ഗ്രാമവും വന്യജീവി സങ്കേതത്തിന്റെ ഭാഗമാണ്. കാട്ടിൽ മലകയറ്റത്തിനു പോകുവാനുള്ള സൗകര്യം ഉണ്ട്. ആദിവാസികളുടെ കുടിലുകൾ മുത്തങ്ങയിലും ചുണ്ടയിലും ഉണ്ട്.

900കണ്ടി 

കാട് കാണണോ… പ്രകൃതിയുടെ സൗന്ദര്യമറിയണോ… പോകാം 900 കണ്ടി കാണാന്‍ ഒരു യാത്ര. തൊള്ളായിരം കണ്ടി എന്നാല്‍ 900 ഏക്കര്‍ എന്നാണു അര്‍ത്ഥമാക്കുന്നത്. തൊള്ളായിരം ഏക്കര്‍ സ്ഥലം പല ആളുകളുടെ ഉടമസ്ഥതയില്‍ ഉള്ളതാണ് ഇന്ന്.
ആരും അറിയപ്പെടാതെ കിടന്ന വയനാടിന്റെ ഈ സ്വർഗത്തിലേക്ക് ഇപ്പോൾ ആളുകളുടെ പ്രവാഹമാണ് ...എന്തോ എല്ലാരും ഇഷ്ടപെടുന്ന എന്തോ ഒന്ന് ഈ കാടിനുള്ളിൽ ഒളിഞ്ഞു കിടപ്പുണ്ട് ....പ്രകൃതിയെ സ്നേഹിക്കുന്ന ഒരാൾക്കും മറക്കാൻ പറ്റാത്ത ഒരു അനുഭവമായിരിക്കും 900 .കേരളത്തിനകത്തും പുറത്തും നിന്നും ഒരുപാടാളുകളാണ് ഇപ്പോൾ ഇവിടേക്കെത്തുന്നത്. ഈ കാടിന്റെ ഉള്ളിലേക്ക് പോയാൽ ആരും കാണാതെകിടക്കുന്ന ഒരു വെള്ളച്ചാട്ടം ഉണ്ട് ...ഏതു സമയവും വന്യ മൃഗങ്ങൾ ആക്രമിക്കാനും സാധ്യത ഉണ്ട്....ഇവിടേക്ക് അധികമാരും പോകാറില്ല....

മേപ്പടിയിൽ നിന്നും സൂചിപ്പാറ വെള്ളച്ചാട്ടത്തിലേക്ക് പോകുന്ന വഴി 10km പോയാൽ 900 ത്തിലേക്കുള്ള വഴിയെത്തും.



വയനാട്

കേരള സംസ്ഥാനത്തിലെ 12ആം ജില്ലയാണ് വയനാട്. കൽ‌പറ്റയാണ് ജില്ലയുടെ ആസ്ഥാനം. കേരളത്തിലെ പന്ത്രണ്ടാമത് ജില്ലയായി 1980 നവംബർ ഒന്നിനാണ് വയനാട് ജില്ല രൂപം കൊണ്ടത്. കേരളത്തിലെ ഏറ്റവും കുറവ് ജനസംഖ്യയുള്ള ജില്ലയാണിത്. കോഴിക്കോട് , കണ്ണൂർ എന്നീ ജില്ലകളുടെ ഭാഗമായിരുന്ന സ്ഥലങ്ങൾ അടർത്തിയെടുത്താണ് വയനാടിനു രൂപം കൊടുത്തത്. കബനി നദിയാണ്‌ ഈ ജില്ലയിലൂടെ ഒഴുകുന്ന പ്രധാന നദി. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ലയാണ് വയനാട്. വയനാട് ജില്ലയുടെ മൊത്തം വിസ്തൃതി 2131 ചതുരശ്ര കിലോമീറ്ററാണ്, ഭൂവിഭാഗത്തിന്റെ 38 ശതമാനവും വനമാണ്. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ്യഭാവം  9. ശ്രീകൃഷ്ണനും അര്‍ജുനനും ഏതുനിലയില്‍ നിന്നാണ്    സംസാരിക്കുന്നത് ?   >തെരാളിയും പോരാ