ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കണ്ണങ്ങാട്ടുഭഗവതി

ഉത്തരകേരളത്തില്‍ ആരാധിച്ചുവരുന്ന ഒരു ഭഗവതി. കണ്ണങ്ങാട്ടുഭഗവതിയെ സംബന്ധിച്ചു പല ഐതിഹ്യങ്ങളും പ്രചാരത്തിലുണ്ട്‌. കണ്ണനെ കാട്ടിയ ഭഗവതി അഥവാ യശോദയില്‍ പിറന്ന യോഗമായയുമായി ഈ ഭഗവതിയെ ബന്ധപ്പെടുത്താറുണ്ട്‌. ഈ ഭഗവതി ശിവാഗ്നിനേത്രസംഭൂതയാണെന്നും ഒരു ഐതിഹ്യമുണ്ട്‌. ശിവന്റെ കണ്ണില്‍ നിന്ന്‌ ഇറങ്ങിയതിനാലാണ്‌ ഈ ഭഗവതിക്ക്‌ കണ്ണങ്ങാട്ടുഭഗവതിയെന്നു പേരുണ്ടായതെന്നും ചിലര്‍ വിശ്വസിക്കുന്നു. ആത്മാഹുതിയിലൂടെ ദേവതയായിത്തീര്‍ന്ന കണ്ണകിയാണ്‌ ഈ ഭഗവതി എന്ന മറ്റൊരു ഐതിഹ്യവും നിലവിലുണ്ട്‌.
പയ്യന്നൂരിലുള്ള കൊറ്റിയാണ്‌ ഭഗവതിയുടെ സങ്കേതം. ഈ ഭഗവതി ഏതോ ഒരു ക്ഷേത്രത്തില്‍ നിന്ന്‌ ഒരു മണിയാണിയോടൊപ്പം (തുളുനാട്ടിലൂടെ കടന്നു കോലത്തുനാട്ടില്‍ എത്തിയവരാണ്‌ മണിയാണിമാര്‍. ഇവര്‍ യാദവവംശജരാണെന്നവകാശപ്പെടുന്നു.) ഇവിടെ വന്നു സ്ഥാനമുറപ്പിച്ചുവെന്നാണ്‌ വേറൊരു ഐതിഹ്യം. ഈ ആരാധനാ കേന്ദ്രമാണ്‌ പിന്നീട്‌ കണ്ണങ്ങാട്ട്‌ എന്ന പേരില്‍ പ്രസിദ്ധമായിത്തീര്‍ന്നത്‌.
പിന്നീട്‌ കാരളിക്കര (രാമന്താളി), എടാട്ട്‌ (എടനാട്‌), പെരിങ്ങോം, ആലപ്പടമ്പ്‌, കൂറ്റൂര്‌ എന്നിവിടങ്ങളിലും കണ്ണങ്ങാടുകളുണ്ടായി.
ഭഗവതിയുടെ പള്ളിയറയുടെ മുമ്പില്‍ തെയ്യം കെട്ടിയാടിക്കുന്ന സമ്പ്രദായം ഇന്നും നിലവിലിരിക്കുന്നു. സൂര്യോദയ സമയത്താണ്‌ ഭഗവതിയ-ുടെ പുറപ്പാട്‌. തെയ്യം കെട്ടിയാടുന്നതിനല്‌പം മുന്‍പ്‌ സ്ഥാനത്തു കൂടുന്ന വാല്യക്കാര്‍ കുളിച്ചുവന്ന്‌ പള്ളിയറയുടെ ചുറ്റും കുറെ മേലെരി കൂട്ടി കത്തിച്ച്‌ കനലാക്കുന്നു. “തീപ്പാറ്റി’യെന്നറിയപ്പെടുന്ന തെയ്യം (ചെറിയമുടി, കര്‍ണാഭരണങ്ങള്‍, പട്ടുടുപ്പ്‌, വലങ്കയ്യില്‍ ചിലമ്പ്‌ തുടങ്ങിയവയാണ്‌ വേഷവിധാനങ്ങള്‍) കനലുകള്‍ കടന്നു ചാടിയും തട്ടിത്തെറിപ്പിച്ചും മൂന്നു പ്രദക്ഷിണം വയ്‌ക്കുന്നു. അതോടൊപ്പം ഭഗവതിയുടെ കോമരവും വാല്യക്കാരും തീക്കനലില്‍ ചാടുന്നു. ഈ അഌഷ്‌ഠാനങ്ങള്‍ കഴിഞ്ഞ്‌ കരിയും മറ്റും അടിച്ചു വാരുമ്പോഴേക്കും ഭഗവതിയുടെ തെയ്യം അരങ്ങിലെത്തുന്നു. കണ്ണകിയുടെ കഥ അഌസ്‌മരിപ്പിക്കുന്നതാണ്‌ തീപ്പാറ്റിയുടെ കനലാട്ടവും വലങ്കയ്യിലെ ചിലമ്പും.
കണ്ണങ്ങാട്ടു ഭഗവതിയെ പ്രസാദിപ്പിക്കുവാഌം ദേവിയുടെ സംഹാരശക്തി ശത്രുക്കള്‍ക്കു നേരെ തിരിച്ചുവിടാഌമായി ക്ഷേത്രത്തില്‍ “വടക്കേന്‍ഭാഗം’ എന്ന രുധിരതര്‍പ്പണക്ക്രിയയും നടത്താറുണ്ട്‌.
ഭക്തർ പരമാവധി ഷെയർ ചെയ്ത് കൂടുതൽ ഭക്തരിലേക്ക് എത്തിക്കണമെന്ന് അറിയിക്കുന്നു...
അത് നമ്മുടെ ധര്‍മ്മമാണ്.
ലോകത്തിലെ ഏറ്റവും മഹത്തായ സംസ്കാരമായ സനാതന ധര്‍മ്മ സംസ്കൃതിയിലേക്ക് ഏവര്ക്കും സുസ്വാഗതം...!
ഭാരതത്തെ സ്നേഹിക്കുന്നവര്‍ക്കായി ഭാരത സംസ്കാരത്തെ സ്നേഹിക്കുന്നവര്‍ക്കായ് നാടിന്‍റെ പരമ വൈഭവത്തിനായി അഴിമതിക്കെതിരെ, ജാതിമത ഭേദങ്ങള്‍ക്കെതിരെ നാടിന്‍റെ പരമ പാവന പൈതൃകം സംരക്ഷിക്കാന്‍ ........... അജ്ഞതയുടേയും അന്ധവിശ്വാസത്തിന്റേയും ഇരുളില്‍ കൊളുത്തിവയ്ക്കുന്ന ഒരു കൈത്തിരി........................!

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് ബ്രഹ്മചര്യം?

എന്താണ് ബ്രഹ്മചര്യം? തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം. ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്. വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്. ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്...

സ്വാതി തിരുനാൾ രാമവർമ്മ

*പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ ജന്മദിനം* *സ്വാതി തിരുനാൾ* (1829-1846) സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...