ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഗവി.. മനോഹര ഭൂമിയിലൂടെ ഒരു കാനനയാത്ര.

ഗവി.. മനോഹര ഭൂമിയിലൂടെ ഒരു കാനനയാത്ര.

കാടിനോട് ചേര്‍ന്ന് കിടക്കുന്ന മനോഹരമായ ഒരു കൊച്ചു സ്ഥലം.
കാനനക്കാഴ്ച്ചയുടെ ലാസ്യഭാവമാണ് ഗവി. കാനനക്കാഴ്ചകള്‍ അതിന്‍റ തനിമയില്‍ അനുഭവിക്കുന്നതിനപ്പുറം ട്രക്കിംഗ്, കാട്ടിലൂടെ സഫാരി, വന്യമൃഗ നിരീക്ഷണം, പ ക്ഷി നിരീക്ഷണം, ഏറുമാടത്തിലെ താമസം, കാടിന്‍റെ പ്രദേശത്തായി ഔട്ട് ഡോര്‍ ക്യാമ്പിംഗ്, കാ ട്ടുവഴിയിലൂടെ രാത്രി സഫാരി, കൊച്ചുപമ്പ കായ ലിലൂടെയുള്ള ബോട്ടിംഗ്, ശബരിമല ക്ഷേത്രം കാ ണാനായുള്ള മലയിലേക്കുള്ള കയറ്റം എന്നു തുടങ്ങി ഒരു പിടി അനുഭവങ്ങളിലേക്കാണ് യാത്ര. അ തുകൊണ്ട് മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് ആവശ്യമായ മുന്‍കരുതലുകളോടെ എത്തിയാല്‍ ഒരിക്കലും മറക്കാനാവാത്ത മുഹൂര്‍ത്തങ്ങള്‍ നല്‍കും ഗവി.
സമുദ്രനിരപ്പിൽനിന്ന് 3,400 അടി ഉയരത്തിലാണ് ഗവി സ്ഥിതി ചെയ്യുന്നത്.
കൊടുംവേനലിൽ പോലും വൈകിട്ടായാൽ ചൂട് 10 ഡിഗ്രിയിലേക്ക് എത്തുന്ന പ്രദേശമാണിത്.
പുൽമേടുകളാൽ സമൃദ്ധമായ മൊട്ടക്കുന്നുകളാണ് ഗവിയുടെ മറ്റൊരു പ്രത്യേകത.
വണ്ടിപെരിയാർ നിന്നും കുമളിയിൽ നിന്നും ഗവിയിലെക്ക് പോകാം.
വള്ളകടവ് ഉള്ള ചെക്ക്പോസ്റ്റിൽ നിന്ന് യാത്രക്കാർക്കും വണ്ടിക്കും ക്യാമറയ്കും പാസ്‌ എടുത്ത് യാത്ര തുടങ്ങാം
കാടിന്റെ സുഖവും പച്ചപ്പും മഞ്ഞും ആസ്വദിച്ചു നല്ല ഒരു ട്രെക്കിംഗ് അനുഭവം.
ഭാഗ്യമുണ്ടെങ്കിൽ മൃഗങ്ങളെ അവരുടെ ആവാസ വ്യവസ്ഥയിൽ കാണാം.
കാട്ടിൽ വണ്ടി നിർത്തി ഇടുകയോ പുറത്തിറങ്ങുകയൊ അരുത്
കാടിനെ തൊട്ടറിഞ്ഞ് സംരക്ഷിച്ച് യാത്ര ചെയുക ...
വാഗമൺ , കുട്ടിക്കാനം , തേക്കടി മുതലായ സ്ഥലങ്ങളും ഈ യാത്രയിൽ പോകാവുന്നവയാണ് ...
യാത്രാമാര്‍ഗ്ഗം-
വിമാനത്താവളം: കൊച്ചി (200 കി.മീ), തിരുവനന്തപുരം (250 കി.മീ). റെയില്‍വേ സ്റ്റേഷന്‍: തേനി (70 കി.മീ), കോട്ടയം (120 കി.മീ).
റോഡ് മാര്‍ഗ്ഗം: കോട്ടയം-വണ്ടിപ്പെരിയാര്‍ (95 കി.മീ). വണ്ടിപ്പെരിയാറില്‍ നിന്നു കുമളിയിലേക്കുള്ള വഴിയില്‍ കണ്ണിമാറ എസ്റ്റേറ്റിലൂടെ വലത്തോട്ടുതിരിഞ്ഞു വേണം ഗവിയിലേക്ക് പോകാന്‍ (27കി.മീ). ആദ്യത്തെ ഒന്‍പത് കിലോമീറ്റര്‍ പിന്നിട്ടാല്‍ വള്ളക്കടവ് ചെക്‌പോസ്റ്റാണ്. അവിടെനിന്നു പാസെടുത്ത് വേണം യാത്ര തുടരാന്‍. പെരിയാര്‍ ടൈഗര്‍ റിസര്‍വ്വിന്റെ ഭാഗമായതിനാല്‍ ഗവിയിലേക്കുള്ള പ്രവേശനത്തിന് കര്‍ശന നിയന്ത്രണങ്ങളുണ്ട്. പത്തനംതിട്ടയില്‍നിന്നു ഗവി വഴി കുമളിയിലേക്ക് കെ.എസ്. ആര്‍.ടി.സി ബസ്സ് സര്‍വ്വീസുണ്ട്. രാവിലെ 6.30നും ഉച്ചയ്ക്ക് 12.30നുമാണ് ഈ സര്‍വ്വീസുകള്‍.
തിരുവനന്തപുരം, കൊല്ലം ജില്ലകളി ല്‍നിന്ന് വരുന്നവര്‍ പുനലൂര്‍ വഴിയോ അടൂര്‍ വഴിയോ പത്തനംതിട്ടയില്‍ എത്തുക. മറ്റു വടക്ക ന്‍ ജില്ലകളായ ആലപ്പുഴ, എറണാകുളം എന്നീ സ്ഥലങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് തിരുവല്ല, കോഴഞ്ചേരി വഴി പത്തനംതിട്ടയില്‍ എത്തി രാവിലെ 6.30നും ഉച്ചയ്ക്ക് 12.30നും ഉള്ള കെ.എസ്.ആര്‍.ടി.സി ബസ്സില്‍ കയറി ഗവിയില്‍ എത്താം. കെ.എസ്.ആര്‍.ടി.സി ബസ്സില്‍ പത്തനംതിട്ടയില്‍ നിന്ന് ഗവിക്കുള്ള യാത്ര അത്യന്തം രസകരമായ അനുഭവമാണ്. കുന്നും താഴ്വാരങ്ങളും വെള്ള ച്ചാട്ടങ്ങളും പുല്‍മേടുകളും ഡാമുകളും കാടും ഒക്കെ താണ്ടി നാലര മണിക്കൂര്‍ യാത്ര ചെയ്താ ല്‍ ഗവിയിലെത്താം.
കേരള വനം വികസന കോര്‍പറേഷന്‍ ഇ ക്കോ ടൂറിസം പദ്ധതി നടപ്പാക്കിയിരിക്കുന്ന ഇ വിടേക്ക് ദിവസം 100 പേര്‍ക്കാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ശരാശരി 700 പേര്‍ ഗവി യാത്രയ്ക്കായി ചെക്ക് പോസ്റ്റില്‍ എത്തുന്നുണ്ട്. വനം വകുപ്പിന്‍റെ മുന്‍കൂട്ടിയുള്ള അനുമതിയില്ലാതെ ഗവിയിലേക്കു പ്രവേശനം അനുവദിക്കില്ല. വനം വകുപ്പിന്‍റെയോ കേരള വനം വികസന കോര്‍പറേഷന്‍റെയോ ടൂറിസം പ്രോഗ്രാമില്‍ മുന്‍ കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഇതിനുള്ള സൗകര്യം ലഭിക്കുക. സ്വകാര്യ വാഹനങ്ങള്‍ ക ടത്തിവിടില്ല. ഗവിയിലേക്ക് എത്തിച്ചേരുവാന്‍ മ റ്റൊരു എളുപ്പ മാര്‍ഗ്ഗം പത്തനംതിട്ടയില്‍ നിന്നും കുമളിയില്‍ നിന്നും ഗവി വഴി കടന്നു പോകുന്ന കെ.എസ്.ആര്‍.ടി.സിയുടെ ഓര്‍ഡിനറി ബസ്സാണ്. ദിവസേന രണ്ട് സര്‍വീസുകളാണ് ഗവി വഴി കടന്നു പോകുന്നത്.
കാനനഭംഗിയും മറ്റും അനുഭവിച്ചറിയണമെങ്കില്‍ പത്തനംതിട്ടയില്‍ നിന്ന് തന്നെ യാത്ര ആ രംഭിക്കണം. പത്തനംതിട്ടയില്‍ നിന്നും പുറ പ്പെട്ട് ചിറ്റാര്‍, സീതത്തോട്, ആങ്ങമൂഴി എന്നീ സ്ഥലങ്ങള്‍ കഴിയുമ്പോള്‍ വനത്തിലേക്ക് പ്രവേശിക്കുകയാണ്. അവിടെ നിന്നും കക്കാട് ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടിന്‍റെ ഭാഗങ്ങളായ സ്ഥലങ്ങള്‍ കടന്ന് കക്കി ഡാം, ആനത്തോട് ഡാം, പമ്പാ ഡാം എന്നീ ഡാമുകള്‍ കടന്നാണ് ഗവിയി ല്‍ എത്തുക. ഡാമുകള്‍ക്ക് മുകളിലൂടെയുള്ള കെ.എസ്.ആര്‍.ടി.സി ബസ്സിലെ യാത്ര കൗതുകമു ണര്‍ത്തുന്നതാണ്.
താമസം:
ഗവിയില്‍ കേരള ഫോറസ്റ്റ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെ ഫോറസ്റ്റ് മാന്‍ഷനില്‍ മാത്രമാണ് താമസസൗകര്യമുള്ളത്. വിവിധ പാക്കേജുകള്‍ ഇവിടെയുണ്ട്. 900-1750 രൂപ. മൂന്‍കൂട്ടി ബുക്കിങ് ആവശ്യമാണ്. 9947492399 നമ്പറില്‍ വൈകീട്ട് നാലിനും അഞ്ചിനും ഇടയില്‍ വിളിക്കുക. അല്ലെങ്കില്‍ ടൂറിസ്റ്റ് റിസപ്ഷന്‍ സെന്റര്‍ കുമളിയില്‍ ബന്ധപ്പെടുക. ഫോണ്‍: 04869223270.





അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ്യഭാവം  9. ശ്രീകൃഷ്ണനും അര്‍ജുനനും ഏതുനിലയില്‍ നിന്നാണ്    സംസാരിക്കുന്നത് ?   >തെരാളിയും പോരാ