ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഹൈന്ദവ രണവീരൻ റാണാ പ്രതാപ് സിംഗും ചേതക് എന്ന പടക്കുതിരയും:





ഹൈന്ദവ രണവീരൻ റാണാ പ്രതാപ് സിംഗും ചേതക് എന്ന പടക്കുതിരയും:
നാട്ടുരാജ്യങ്ങൾ കീഴടക്കി വന്ന അക്ബറിന്റെ മുഗൾ സൈന്യത്തിന് തോൽക്കേണ്ടി
വന്നത് "7 അടി 5 ഇഞ്ച് ഉയരമുള്ള ഈ യുദ്ധവീരന്റെ 25 കിലോ തൂക്കമുള്ള വാൾമുന തുമ്പിലായിരുന്നു"
1540 മെയ് 9 ന് കുംഭൽഗഢ് കോട്ടയിൽ ഉദയ് സിംഹന്റെയും മഹാറാണി ജയവന്ത ബായിയുടേയും മകനായി ജനിച്ചു. മുഗൾ രാജക്കന്മാർക്കെതിരെ ധീരമായി പട നയിച്ച റാണാ പ്രതാപിന്റെ മുഖ്യ എതിരാളി മുഗൾ ചക്രവര്‍ത്തി അക്ബർ ആയിരുന്നു. ജീവിച്ചിരുന്ന കാലത്ത് മഹാറാണാ പ്രതാപിന്റെ സാമ്രാജ്യത്തെ കീഴടക്കാൻ അക്ബറിന് സാധിച്ചില്ല എന്ന് മാത്രമല്ല പല യുദ്ധങ്ങളിലും അക്ബറിന് പരാജയമടയേണ്ടി വരുകയും ചെയ്തു.
പുരാതന ഇന്ത്യയിലെ മേവാർ ചക്രവർത്തിയായിരുന്നു "മഹാരാജാ റാണാ പ്രതാപ് സിംഗ്" മുഗൾ രാജാവായിരുന്ന അക്ബറുമായി യുദ്ധത്തിൽ ഏർപ്പെട്ടെങ്കിലും അക്ബറിനു അദ്ദേഹത്തെ തോൽപ്പിക്കാനായില്ല. മറ്റു രജപുത്ര രാജാക്കന്മാർ സാമന്ത രാജാക്കൻമാരായി അക്ബറിനു കപ്പം കൊടുത്ത് കീഴടങ്ങിയപ്പോൾ, മേവാർ മഹാരാജാവായിരുന്ന പ്രതാപ് സിംഗ് മാത്രം അക്ബറിനോട് തോൽവി സമ്മതിക്കാതെ എതിർത്ത് വിജയിച്ചു നിന്നു. വളരെ വർഷങ്ങൾക്കു ശേഷം അക്ബറിന്റെ പുത്രനായ സലിം എന്ന ജഹാംഗീറുമായി യുദ്ധം ചെയ്ത് വിജയിക്കുകയും ചെയ്ത രജപുത്ര രാജാക്കന്മാരിൽ പ്രധാനിയായിരുന്നു റാണാ പ്രതാപ്. മുഗളർക്ക് മുൻപിൽ തോൽവിയറിയാത്ത ചരിത്ര പ്രസിദ്ധനായിരുന്ന റാണാ പ്രതാപ് സിംഗിന്റെ "ചേതക്" എന്ന കുതിരയും വിശ്വ പ്രസിദ്ധനായിരുന്നു.
ഹുമയൂണിനു ശേഷം അക്ബർ മുഗൾ രാജ്യ ചക്രവർത്തിയാവുകയും അന്നത്തെ ഹിന്ദുരാജാക്കന്മാരെ പലരേയും ചതുരുപായങ്ങൾ പ്രയോഗിച്ച് തന്റെ അധീനതയിലാക്കി മാറ്റി. മേവാർ ചക്രവർത്തി റാണാ പ്രതാപസിംഗിനെ തോൽപ്പിക്കാൻ കിണഞ്ഞു പരിശ്രമിച്ചെങ്കിലും നടന്നില്ല, എന്നല്ല പലപ്പോഴും അക്ബർ തോൽക്കുകയും ചെയ്തു. അന്നത്തെ പ്രധാന സമ്പന്ന രാജ്യങ്ങളായിരുന്ന ജയ്പൂർ, ഉദയപൂർ, കന്യാകുബ്ജം മുതലായ ശക്തരായ രജപുത്ര രാജാക്കന്മർ പോലും അക്ബറിനു മുൻപിൽ അടിയറവു പറയുകയും, കപ്പം കൊടുത്ത് സാമന്തന്മാരായി മാറുകയും ചെയ്തു. ഇതിനിടയിലും ഒരു വെള്ളിനക്ഷത്രം പോലെ റാണാ പ്രതാപസിംഗ് തിളങ്ങിനിന്നു.
രജപുത്രരുടെ കൂട്ടത്തിൽ ഒരേ ഒരാൾ അക്ബറുടെ മുന്നിൽ തോൽക്കാതെ നിൽക്കുന്നതിൽ ഈ സാമന്തന്മാർ രഹസ്യമായി അഭിമാനം കൊണ്ടു. പലപ്പോഴും ഇത് നല്ലപോലെ മനസ്സിലാക്കിയിരുന്ന അക്ബർ മേവാർ കീഴടക്കാതെ രാജ്യം തന്റെ കീഴിൽ കൊണ്ടു വരുവാൻ സാദ്ധ്യമല്ലെന്ന് കരുതി സർവ്വശക്തിയും പ്രയോഗിച്ച് പ്രതാപസിംഗിനെ തോല്പിക്കണമെന്ന് തിരുമാനിച്ചു.
അക്ബർ തന്റെ മൂത്ത പുത്രനായ സലിമിനെ (ജഹാംഗീർ) സർവ്വസൈന്യാധിപനായി നിയമിക്കുകയും സലിമിന്റെ നേതൃത്വത്തിൽ അക്ബറിന്റെ സൈന്യം മേവാർ ആക്രമിക്കുകയും ചെയ്തു. റാണാ പ്രതാപ് സിംഗിന്റെ നേതൃത്വത്തിൽ രജപുത്ര സൈന്യവുമായി ഹൽദിഘട്ട് എന്ന സ്ഥലത്തുവച്ച് ഏറ്റുമുട്ടി. പ്രതാപ് സിംഗിനെ വധിക്കരുതെന്ന് അക്ബർ പ്രത്യേകം നിർദ്ദേശം കൊടുത്തിരുന്നങ്കിലും, അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ കീഴടക്കാൻ സാധ്യമല്ലന്ന് വളരെ പെട്ടെന്നുതന്നെ ജഹാംഗീറിനു മനസ്സിലായി.
1576 ജൂൺ 18 മുതൽ 21 വരെ നീണ്ട യുദ്ധമാണ് വിശ്വ പ്രസിദ്ധമായ ഘൽദി ഘട്ട് യുദ്ധം. (1576 ജൂൺ 21 ന് ആണ് ചേതക് മരണമടഞ്ഞത്.) മാൻ സിംഗിന്റേയും അസഫ് ഖാന്റേയും നേതൃത്വത്തിൽ വന്ന മുഗൾ സൈന്യം ഘൽദി ഘട്ടിൽ വച്ച് ഏറ്റുമുട്ടി. 400-500 ഭീൽ പോരാളികൾ ഉൾപ്പെടെ മൂവായിരം കാലാൾപ്പടയും,
നൂറ് ആനപ്പടയും നൂറ് കുന്തപ്പടയും ചേർന്ന മഹാ റാണാ പ്രതാപിന്റെ സൈന്യമാണ് മാൻ സിംഗിന്റെ 80000 പടയാളികളെ നേരിട്ടത്. രജപുത്ര യുദ്ധ വീര്യത്താൽ പതിനായിരങ്ങൾ അണിനിരന്ന മുഗളപ്പട ഛിന്നഭിന്നമായി പോയി. സൈന്യശക്തിയാൽ ശക്തരായ മുഗൾ സൈന്യം രജപുത്ര യോദ്ധാക്കളുടെ യുദ്ധവീര്യത്താൽ ചിതറി തെറിച്ചു. എടുത്തു പറയേണ്ടത് സ്വരാജ്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ മേവാറിലെ വനവാസികളായ "ഭീൽ വംശജർ റാവു പുൻ ജാജി" എന്ന പോരാളിയുടെ നേതൃത്വത്തിൽ തങ്ങളുടെ തനതായ ആയുധങ്ങളുമായീ പോർക്കളത്തിൽ റാണാ പ്രതാപിനെ സഹായിക്കുവാൻ എത്തിയിരുന്നു.യുദ്ധത്തിൽ വിജയം കാണാതെ മുഗളപ്പടക്ക് പിൻമാറേണ്ടി വന്നു.
ആനപ്പുറത്തേറിയെത്തിയ ജഹാംഗീറിന്റെ നേരേ "ചേതക്കിന്റെ" പുറത്തേറിയെത്തിയ റാണാ പ്രതാപിന്റെ ആക്രമണം പൂർണ്ണതോൽവി പറഞ്ഞു മടക്കി. പക്ഷേ ആ യുദ്ധത്തിൽ ഒറ്റയ്ക്കു പോരാടിയ പ്രതാപ് സിംഗിന് മാരകമായ മുറിവേക്കുകയും, മേവാറിന്റെ സൈന്യത്തിനു വളരെയേറെ നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തു. റാണാ പ്രതാപിന്റെ ആഴത്തിലുള്ള മുറിവു കാരണം ചോര വാർന്ന് അവശനായ അദ്ദേഹത്തിന്റെ കാഴ്ച ശക്തി കുറയുകയും അതുമനസ്സിലാക്കിയ " ചേതക്ക്" അദ്ദേഹത്തേയും കൊണ്ട് അവിടെ നിന്നും രക്ഷപ്പെടുകയും ചെയ്തു. പക്ഷേ ചാരന്മാരായി പിന്തുടർന്ന മുഗളന്മാർ അദ്ദേഹത്തെ കണ്ടു പിടിക്കുകയും ചോരവാർന്ന് അവശനായ അദ്ദേഹത്തോട് വീണ്ടും ഏറ്റുമുട്ടി. അതുവരെ എതിർ ചേരിയിലായി മുഗളർക്കൊപ്പം നിന്ന് യുദ്ധം ചെയ്ത പ്രതാപ് സിംഗിന്റെ അനുജനായ ശക്തസിംഗ് ജ്യേഷ്ഠന്റെ ധീരമായ പോരാട്ടത്തിൽ ചേട്ടനോടുള്ള ആരാധനകൂടുകയും അദ്ദേഹത്തിനെ സഹായിക്കുകയും ചെയ്തു . ശക്ത സിംഗ്, പ്രതാപനോട് ക്ഷമ ചോദിക്കുകയും അദ്ദേഹത്തിന്റെ മഹത്ത്വമറിയാതെ ചെറുപ്പത്തിന്റെ ചെയ്ത വിവരക്കേടിൽ ദുഖിക്കുകയും ചെയ്തു. പക്ഷേ ഇതിനോടകം മേവാർ മുഗളർ പിടിച്ചെടുത്തിരുന്നു. വീണ്ടുമുണ്ടായ യുദ്ധത്തിൽ മുഗളരെ തോൽപ്പിക്കുകയും മേവാറും, കൂട്ടത്തിൽ പല രജപുത്രരാജ്യങ്ങളും റാണാ പ്രതാപ് സിംഗ് തന്റെ രാജ്യത്തോട് ചേർത്ത് രാജ്യം കൂടുതൽ സമ്പന്നമാക്കി.
രജപുത്ര സൈനികരുടേയും ഭീൽ വംശജരുടേയും പോരാട്ടവീര്യങ്ങൾ കൊണ്ട് പ്രകമ്പിതമായ യുദ്ധ മുഖത്ത് മറ്റൊരു ചരിത്രം പിറക്കുകയായിരുന്നു. ഉയര കൂടുതലുള്ള മുഗൾ സൈന്യത്തിന്റെ ആനപ്പടക്കുമേൽ രജപുത്ര സൈന്യം നാശം വിതച്ച് മുന്നേറുമ്പോൾ റാണാ പ്രതാപന്റെ പോരാട്ട വീര്യത്തെ നെഞ്ചിലേക്കാവാഹിച്ച് യുദ്ധഭൂമിയിൽ ചരിത്രം രചിച്ച ഒരു യോദ്ധാവ് ഉണ്ട്. ജഹാംഗീറിന്റെ ആനയുടെ മസ്തകത്തിലേക്ക് മുൻ കാൽ വച്ച് കുതിച്ച് കയറിയ " ചേതക് എന്ന പടക്കുതിര"
ചേതക്:
അഭിമന്യുവിനേപ്പോലെ റാണാ പ്രതാപനേ മുഗളന്മാർ ഒറ്റയ്ക്ക് വ്യൂഹത്തിലാക്കി. റാണയേ രക്ഷിക്കാന്‍ ശ്രമിച്ച രജപുത്ര വീരന്മാര്‍ പലരും മരിച്ചുവീണു. റാണാ പ്രതാപന്‍ ഒറ്റയ്ക്ക് അതിഭയങ്കരമായ യുദ്ധം ചെയ്തു. മുഗള്‍ സേനനായകന്മാരുടെ തലകള്‍ ഭൂമിയില്‍ കിടന്നുരുണ്ടു. ജഹാംഗീറിനെ തിരഞ്ഞു പിടിച്ച് ആക്രമിച്ചു. "ചേതക്" ജഹാംഗീറിന്റെ ആനയുടെ മസ്തകത്തില്‍ കാലുറപ്പിച്ചു. ചേതക്കിന്റെ പ്രഹരത്താൽ ആനപ്പുറത്തുനിന്നും ജഹാംഗീർ വീണു. ജഹാംഗീറീനേയുംകൊണ്ട് മുഗളന്മാര്‍ രക്ഷപെട്ടു. വ്യൂഹം തകര്‍ന്നു. ഒറ്റയ്ക്കു പോരാടി പ്രതാപസിംഹന്‍ അവശനായി. അദ്ദേഹത്തിന് മാരകമായ മുറിവേറ്റു. അതുമനസ്സിലാക്കിയ ചേതക് അദ്ദേഹത്തേയും കൊണ്ട് പാഞ്ഞുപോയി. രണ്ടു മുഗളന്മാര്‍ അദ്ദേഹത്തെ പിന്തുടര്‍ന്നു. 
ഇവര്‍ പോയ വഴിയില്‍ ഒരു നദി ഉണ്ടായിരുന്നു. ചേതക് ഒറ്റച്ചാട്ടത്തിന് നദി കടന്നു. പുറകേ വന്ന മുഗളന്മാ‍രുടെ കുതിരകള്‍ നദിക്കരയില്‍ നിന്നു. അവര്‍ക്കു നദി കടക്കാന്‍ ആഴം കുറഞ്ഞ സ്ഥലം കണ്ടുപിടിക്കേണ്ടിവന്നു. 
അക്കരെ ചാടി വീണ "ചേതക്"
മരിച്ചാണ് വീണത്.
1576 ജൂൺ 21 ന് ആണ് ചേതക് മരണമടഞ്ഞത്. ഇന്ന് ആ സ്ഥലത്ത് ലോകത്തൊരിടത്തും കാണാൻ സാധിക്കാത്ത യുദ്ധ സ്മാരകമുണ്ട്. യഥോചിതം അന്ത്യ കർമ്മങ്ങൾ നൽകി റാണാ പ്രതാപ് ചേതക് എന്ന കുതിരയെ സ്വാതന്ത്ര്യ സമര ചരിത്രത്തിലേക്ക് എഴുതി ചേർത്തു. ചേതക് മരിച്ചു വീണ രാജസമണ്ടിലും, യുദ്ധമുണ്ടായ ഘൽദിഘട്ടിലും, ഉദയ്പുരിലെ മോട്ടി മാർഗിലും സ്മാരകം ഉണ്ട്. 'ചേതക്കിന്റെ' യുദ്ധ ചരിത്രം കഥകളിലൂടെ ചരിത്രത്തോട് എഴുതി ചേർത്തു.
ഘൽദിഘട്ട് കീഴടക്കാൻ അക്ബറിന് ഒരിക്കലും സാധിച്ചില്ല. 1579 ന് ശേഷം റാണാ പ്രതാപിന്റെ മരണ കാലം വരെ പിന്നീട് ഒരു മുഗൽ രാജാവിനും മേവാറിൽ കാലുകുത്താൻ സാധിച്ചില്ല. 1585 ൽ അക്ബറിന് ലാഹോറിലേക്ക് പോകേണ്ടി വന്നു. കുംഭൽ ഗഢ്, ഉദയ്പുർ, രത്തംഭോർ, ചിത്തോർ തുടങ്ങിയവയെല്ലാം റാണാ പ്രതാപ് മുഗളന്മാരിൽ നിന്നും തിരിച്ചു പിടിച്ചു. ഇന്നത്തെ ദുങ്കാർപ്പൂറിന് സമീപത്തുള്ള 'ചവന്ത്' കേന്ദ്രമാക്കി പുതിയ തലസ്ഥാനം രൂപികരിച്ചു മേവാറിനെ പ്രതാപകാലത്തെത്തിച്ചു.
1597 ജനുവരി 29 ന് 56 വയസ് ഉള്ളപ്പോൾ രാജ്യ തലസ്ഥാനമായ ചവന്തിൽ വച്ച് റാണാ പ്രതാപ് മരണമടഞ്ഞു. സംസ്കാരം വൺടോലി എന്ന ഗ്രാമത്തിൽ നടന്നു. കുംഭൽഘട് കോട്ടയും, രത്തംഭോറും യുദ്ധ വീരന്മാരുടെ ശവകുടീരത്താൽ ഇന്നും കാണുമ്പോൾ ആവേശോജ്ജ്വലമാക്കുന്ന ഘൽദിഘട്ടും, റാണാ പ്രതാപ് അന്ത്യ വിശ്രമം കൊള്ളുന്ന വൺടോലിലും മരിക്കാത്ത സമരതാരക സ്മാരകമായി നില നിൽക്കുന്നു.
മുഗൾ സാമ്രാജ്യത്തിനെതിരെ പോരാടിയ മഹാറാണാ പ്രതാപും ഛത്രപതി ശിവജിയും കൊളുത്തിയ സമരജ്വാല പകർന്നാണ് പിൽക്കാലത്ത് ഇന്ത്യൻ സ്വാതന്ത്ര്യ സമരം ശക്തിയാർജ്ജിച്ചത്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ്യഭാവം  9. ശ്രീകൃഷ്ണനും അര്‍ജുനനും ഏതുനിലയില്‍ നിന്നാണ്    സംസാരിക്കുന്നത് ?   >തെരാളിയും പോരാ