ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ആചാരങ്ങളെന്തിന് ?






ആചാരങ്ങളെന്തിന് ?
ഇതുവരെ വിവരിച്ചത് ആചാരങ്ങളുടെ സ്രോതസ്സുകളുള്ള ഗ്രന്ഥങ്ങളെക്കുറിച്ചാണ്. ഇനിയറിയേണ്ടത് ആചാരങ്ങളുടെ ഉദ്ദേശലക്ഷ്യങ്ങളാണ്.
ഭൂമിയില്‍ ഏകദേശം നാല് ലക്ഷം തരത്തിലുള്ള സസ്യങ്ങളും 16 ലക്ഷം തരത്തിലുള്ള ജന്തുക്കളുമുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഇത്രയും ജീവികളില്‍ മനുഷ്യന്‍ മാത്രം ഒരു പ്രത്യേക വിഭാഗത്തില്‍പ്പെടുന്നു. മനുഷ്യസൃഷ്ടിയെക്കുറിച്ച് ഭാഗവതത്തിലെഴുതിയിരിക്കുന്ന വരികള്‍ അത്യന്തം
ശാസ്ത്രീയമാണെന്ന് പറയാതെ വയ്യ.
സൃഷ്ട്വാപുരാനി
വിവിധാന്യജയാത്മശക്ത്യാ
വൃക്ഷാന്‍ സരീന്‍ സിരാന്‍
ഖഗഃ ദംഷ്ട്ര മത്സ്യാന്‍
തിഷ്‌ടൈരതുഷ്ട ഹൃദയ
പുരുഷം വിധായ
ബ്രഹ്മാവലോക ധിഷണം
മുദമാപദേവഃ
പ്രപഞ്ച ചൈതന്യമായ ഈശ്വരചൈതന്യം, പണ്ട്, സ്വന്തം ശക്തിയാല്‍-പ്രപഞ്ചചൈതന്യത്തിന്റെ തന്നെ ഒരംശത്താല്‍ വൃക്ഷങ്ങള്‍, ഇഴജന്തുക്കള്‍, നീന്തുന്ന ജന്തുക്കള്‍, പറവകള്‍, ദംഷ്ട്രങ്ങളുള്ളവ, മത്സ്യങ്ങള്‍ എന്നിവയെ സൃഷ്ടിച്ച് സംതൃപ്തി വരാതെ നിന്നു. പിന്നീട് സൃഷ്ടിക്കാധാരമായ പ്രപഞ്ച ചൈതന്യത്തെക്കുറിച്ച് തന്നെ അറിയുവാന്‍ ധിഷണാശക്തിയുള്ള മനുഷ്യനെ സൃഷ്ടിച്ചു കഴിഞ്ഞപ്പോള്‍ ഈശ്വരചൈതന്യം ആനന്ദിച്ചു.
പ്രപഞ്ചചൈതന്യത്തെക്കുറിച്ചറിയുവാന്‍ സാധിച്ച മനുഷ്യന്, അതിന് അവശ്യം വേണ്ടതായ ബുദ്ധിശക്തി ലഭിച്ചുവെങ്കിലും മറ്റു ജന്തുക്കള്‍ക്ക് ഉള്ളതായ കഴിവുകളില്‍ പലതും അവന് ലഭിക്കാതെ പോയി. കുടുംബവും സമൂഹവും കൂടാതെ നിലനില്‍ക്കുവാന്‍ സാധ്യമല്ലാത്ത നിലയിലൊരു പരാശ്രയജീവിയായിട്ടാണ് മനുഷ്യന്‍ വളര്‍ന്നത്. ഒരു കുഞ്ഞു ജനിച്ചു വീണാല്‍ സ്വയം ജീവിതമാര്‍ഗം കണ്ടെത്തണമെഹങ്കില്‍ അനേകം വര്‍ഷങ്ങള്‍ കഴിയണം. മത്സ്യങ്ങള്‍ മുതല്‍ ആനക്കുട്ടിവരെയുള്ള ജന്തു സമൂഹത്തിന്റെയോ ഒരു വൃക്ഷത്തിന്റെയോ കാര്യമെടുത്താല്‍ ജനനശേഷം പരിരക്ഷ ആവശ്യമുള്ളത് ഏതാനും നിമിഷങ്ങളോ ദിവസങ്ങളോ മാത്രമാണ്.
അതിനാല്‍ സമൂഹത്തിന്റെ കെട്ടുറപ്പ്, കുടുംബത്തിന്റെ ഭദ്രത, ചിട്ടയായ ജീവിതം, വ്യക്തിക്കും ചുറ്റുപാടുകള്‍ക്കുമിടയ്ക്കുള്ള സുദൃഢമായ ബന്ധം, ഇവയെല്ലാം കണ്ടെത്താനുള്ള മാര്‍ഗം സ്വയം സൃഷ്ടിക്കുവാന്‍ അവന് പ്രകൃതി നല്‍കിയ പുരാതനവും ആധുനികവുമായ പന്ഥാവാണ് ആചാരങ്ങളുടെ അനുശാസനത്തിലൂടെയുള്ള ധാര്‍മ്മിക ജീവിതരീതി.
മനുഷ്യനും, അവന്റെ ചുറ്റുപാടും ഭൂമിയും അതിലെ വൃക്ഷലതാദികളും ജന്തുജാലങ്ങളും പ്രകൃതിയിലുള്ള ഓരോ വസ്തുക്കളും സൂര്യനും ചന്ദ്രനും തുടങ്ങി എല്ലാമെല്ലാം മനുഷ്യ ആചാരങ്ങളുടേയും വിചാരങ്ങളുടേയും വിശ്വാസങ്ങളുടേയും കണ്ണികളുമായി ബന്ധിപ്പിച്ചിരിക്കുന്നതുതന്നെ പ്രകൃതിയുടെ നിയമമാണ്, നിശ്ചയവുമാണ്.
ഏതെല്ലാം പുല്ലുകളാണ് തിന്നാല്‍ കൊള്ളാവുന്നത് എന്ന് പശുവിനെ പഠിപ്പിച്ചതും ഭൂമി ചികഞ്ഞു ഭക്ഷണം കണ്ടെത്താന്‍ കോഴിയെ പഠിപ്പിച്ചതും, കള്ളനെ കണ്ടെത്തി, മനുഷ്യനെ ആശ്രയിച്ച് ജീവിക്കാന്‍ നായയെ പഠിപ്പിച്ചതും, അതുപോലെ ജന്തുജാലങ്ങള്‍ക്കാവശ്യമായ ഫലമൂലാദികള്‍ ഉല്‍പ്പാദിപ്പിച്ച് അവയുടെ സഹായത്താല്‍ പരാഗണത്തിലൂടെയും വിത്തുവിതരണത്തിലൂടെയും വംശം നിലനിര്‍ത്താന്‍ സസ്യലതാദികളെ പഠിപ്പിച്ചതും പ്രകൃതിയാണ്. അതുപോലെയുള്ള കോടാനുകോടി ബന്ധങ്ങള്‍/കര്‍മ്മങ്ങള്‍/പന്ഥാവുകള്‍ ഇവയെല്ലാം കനിഞ്ഞുനല്‍കിയ പ്രകൃതി തന്നെ സൃഷ്ടിച്ചതാണ് ആചാരങ്ങളെന്ന് മനസ്സിലാക്കുവാന്‍ വിഷമമുണ്ടാകില്ല!
ഒരുപക്ഷേ ചിന്താശീലവും ബുദ്ധിശക്തിയും സൃഷ്ടിക്കായുള്ള ജ്ഞാനവും നശീകരണസ്വഭാവവും ആധിപത്യവാഞ്ഛയും പ്രസിദ്ധിക്കുള്ള ത്വരയും എല്ലാമുള്ള മനുഷ്യനെ ഒറ്റയാനെപോലെ വിട്ടാല്‍ പ്രകൃതിയുടെ താളംതെറ്റിക്കാന്‍ തന്നെ അവന് കെല്‍പ്പുണ്ടാകും. ഇത് മുന്‍കൂട്ടി അറിയുന്നതുകൊണ്ടാകാം സ്വബോധമുള്ള പ്രകൃതിശക്തി, അവനെ നിയന്ത്രിക്കാന്‍ സ്വയം ധാര്‍മ്മികനിയമങ്ങളും ആചാരങ്ങളും ഉണ്ടാക്കുവാനുള്ള വിവേകവും നല്‍കിയത്. ധാര്‍മ്മികബോധം മനുഷ്യനെ മറ്റു ജീവികളില്‍നിന്നും വേര്‍തിരിക്കുന്നു. ഈ ധാര്‍മ്മികബോധ പ്രകടനവും
 അനുശാസനവുമാണ് ആചാരങ്ങളിലൂടെ സാധ്യമാകുന്നത്. അതിനാണ് ആചാരങ്ങള്‍!

\
 അനുശാസനവുമാണ് ആചാരങ്ങളിലൂടെ സാധ്യമാകുന്നത്. അതിനാണ് ആചാരങ്ങള്‍!

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് ബ്രഹ്മചര്യം?

എന്താണ് ബ്രഹ്മചര്യം? തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം. ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്. വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്. ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്...

സ്വാതി തിരുനാൾ രാമവർമ്മ

*പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ ജന്മദിനം* *സ്വാതി തിരുനാൾ* (1829-1846) സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...