ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

അഗസ്ത്യക്കോട് മഹാദേവ ക്ഷേത്രം.

അഗസ്ത്യക്കോട് മഹാദേവ ക്ഷേത്രം.
കൊല്ലം ജില്ലയില്‍ അഞ്ചലില്‍ നിന്നും ഏകദേശം 4 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന കേരളത്തിലെ പ്രസിദ്ധമായ മഹാദേവ ക്ഷേത്രങ്ങളിലൊന്നാണ് അഗസ്ത്യക്കോട് മഹാദേവ ക്ഷേത്രം.
ഐതീഹ്യം
പുരാതന കാലത്ത് ഈ ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ കമിഴ്ന്നു കിടക്കുന്ന രീതിയില്‍ ഒരു ബിംബം ഉണ്ടായിരുന്നു.അത് അഗസ്ത്യമുനി ആണെന്നാണ്‌ വിശ്വാസം .അഗസ്ത്യമുനിയുടെ സാന്നിധ്യം ഉണ്ടായതു കൊണ്ടാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശത്തിന് അഗസ്ത്യക്കോട് എന്ന സ്ഥലനാമം ഉണ്ടായത് .ശ്രീ പരമേശ്വരന്റെ ആജ്ഞ അനുസരിച്ച് അഗസ്ത്യമുനി ഭാരതത്തിന്റെ തെക്ക് ഭാഗത്തേയ്ക്ക് യാത്ര തിരിച്ചു .വനാന്തരത്തിലൂടെ യാത്ര പിന്നിട്ടു ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശത്ത് എത്തി .ഋഷി ശ്രേഷ്ഠനായ അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടായപ്പോള്‍ ക്രൂര മൃഗങ്ങള്‍ സ്ഥലം വിട്ടുപോയി .പിന്നീട് അഗസ്ത്യമുനി ഇവിടെ ആശ്രമം കെട്ടി പാര്‍പ്പുറപ്പിച്ചു.ഈ പ്രദേശത്താണ് ഇന്ന് കാണുന്ന ക്ഷേത്രം നിലനില്‍ക്കുന്നത് എന്നാണു ഐതീഹ്യം .
പ്രതിഷ്ഠ
മഹാദേവനും മഹാവിഷ്ണുവുമാണ് പ്രധാന പ്രതിഷ്ഠ
ഉപദേവതകള്‍
പാർവ്വതി,വിഷ്ണു,ഗണപതി,ശാസ്താവ്,ദുർഗാദേവി,നാഗദേവതകൾ,മുരുകൻ,ഹനുമാൻസ്വാമി,നവഗ്രഹങ്ങൾ. എന്നിവയാണ് ഇവിടുത്തെ പ്രധാന ഉപദേവ പ്രതിഷ്ഠകള്‍
പ്രത്യേകതകള്‍
ഇന്ന് കേരളത്തില്‍ അതിവേഗം പ്രസിദ്ധിയാര്‍ജ്ജിച്ചു വരുന്ന ക്ഷേത്രങ്ങളിലോന്നാണ് അഗസ്ത്യക്കോട് മഹാദേവ ക്ഷേത്രം .മുമ്പ് ക്ഷേത്രത്തിനു മുമ്പില്‍ വലിപ്പമുള്ള ഒരു കുളം ഉണ്ടായിരുന്നു അത് നികത്തി ശിവ പ്രതിമ സ്ഥാപിച്ചു.ഇന്ന് വരെ കേരളത്തില്‍ നിര്‍മ്മിച്ചിട്ടുള്ളവയില്‍ ഏറ്റവും വലിയ ശിവ പ്രതിമയാണ് ഇവിടെ സ്ഥാപിച്ചി രിയ്ക്കുന്നത്.മഹാദേവനും മഹാവിഷ്ണുവും തുല്യ പ്രാധാന്യത്തോടെയാണ് ഇവിടെ പ്രതിഷ്ഠ നടത്തിയിരിയ്ക്കുന്നത് .
പ്രധാന ഉത്സവങ്ങള്‍
ശിവരാത്രിയാണ് ഇവിടുത്തെ പ്രധാന ഉത്സവം.കൂടാതെ മണ്ഡല കാലവും വിഷുവും നവരാത്രിയും രാമായണ മാസവുംശിവരാത്രിയോട് അനുബന്ധിച്ചുള്ള പൊങ്കാല മഹോത്സവവും ഇവിടെ പ്രാധാന്യമുള്ളതാണ്
പ്രധാന വഴിപാടുകള്‍
ഗണപതി ഹോമം ,മൃത്യുഞ്ജയഹോമം ,ധാര ,പാല്‍പ്പായസം ,എന്നിവയാണ് ഇവിടുത്തെ പ്രധാന വഴിപാടുകള്‍
ക്ഷേത്രത്തിലേയ്ക്കുള്ള വഴി
പുനലൂരില്‍ അഞ്ചല്‍ വഴിയില്‍ ഏകദേശം 8 കിലോമീറ്റര്‍ അകലെ അമ്പലമുക്കില്‍ ഇറങ്ങിയാല്‍ ക്ഷേത്രത്തിലേയ്ക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേക ബോര്‍ഡ് കാണാം അവിടെ നിന്നും ഒരു കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ക്ഷേത്രത്തിലെത്തിച്ചേരാം.
അടുത്ത റെയില്‍വേ സ്റ്റേഷന്‍ -പുനലൂര്‍ റെയില്‍വേ സ്റ്റേഷന്‍ (9km)
അടുത്ത വിമാനത്താവളം – അടുത്ത വിമാനത്താവളമായ തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം ക്ഷേത്രത്തില്‍ നിന്നും 83 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നു .
ക്ഷേത്ര മേല്‍വിലാസം,അഗസ്ത്യക്കോട് മഹാദേവ ക്ഷേത്രം, 
ഭക്തർ പരമാവധി ഷെയർ ചെയ്ത് കൂടുതൽ ഭക്തരിലേക്ക് എത്തിക്കണമെന്ന് അറിയിക്കുന്നു...
അത് നമ്മുടെ ധര്‍മ്മമാണ്.
ലോകത്തിലെ ഏറ്റവും മഹത്തായ സംസ്കാരമായ സനാതന ധര്‍മ്മ സംസ്കൃതിയിലേക്ക് ഏവര്ക്കും സുസ്വാഗതം...!
ഭാരതത്തെ സ്നേഹിക്കുന്നവര്‍ക്കായി ഭാരത സംസ്കാരത്തെ സ്നേഹിക്കുന്നവര്‍ക്കായ് നാടിന്‍റെ പരമ വൈഭവത്തിനായി അഴിമതിക്കെതിരെ, ജാതിമത ഭേദങ്ങള്‍ക്കെതിരെ നാടിന്‍റെ പരമ പാവന പൈതൃകം സംരക്ഷിക്കാന്‍ ........... അജ്ഞതയുടേയും അന്ധവിശ്വാസത്തിന്റേയും ഇരുളില്‍ കൊളുത്തിവയ്ക്കുന്ന ഒരു കൈത്തിരി........................!

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് ബ്രഹ്മചര്യം?

എന്താണ് ബ്രഹ്മചര്യം? തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം. ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്. വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്. ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്...

സ്വാതി തിരുനാൾ രാമവർമ്മ

*പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ ജന്മദിനം* *സ്വാതി തിരുനാൾ* (1829-1846) സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...